Slider

വീട്ടിലെ എഞ്ചിനീയർ

0
വീട്ടിലെ എഞ്ചിനീയർ
എന്റെ വീട്ടിലൊരു എഞ്ചിനീയറുണ്ട്.. മെക്കാനിക്കൽ, സിവിൽ,എലെക്ട്രിക്കൽ അങ്ങനെ അങ്ങനെ എല്ലാ ട്രേഡിലും ഒരു കൈ പരീക്ഷിച്ച വ്യക്തിയാണ്..വീടിന്റെ സൗകര്യം കൂട്ടുന്നതിനായി വാസ്തു നോക്കിയപ്പോഴും, വീട്ടിലെ മോട്ടോർ.. ഫ്രിഡ്ജ്.. മിക്സി.. ഫാൻ എന്നീ ഉപകരണങ്ങൾ കേടാവുമ്പോഴും എഞ്ചിനീയർ തന്റെ കഴിവ് തെളിയിക്കാറുണ്ട്...
പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല..എഞ്ചിനീയർ സ്വന്തം അമ്മ തന്നെ.. കല്യാണമുറപ്പിച്ചപ്പോൾ പഠിപ്പും പത്രാസും വേണ്ടാന്ന് പറഞ്ഞ് കെട്ടിച്ചുവിട്ടു.. ഡിഗ്രി പാതിവഴിയിൽ ഉപേക്ഷിച്ച് കുട്ടികളും കുടുംബവുമായി ഗൃഹഭരണം..ഇതുപോലെ ഒരുപാട് അമ്മമാർ വീടുകളിലുണ്ട്.. നല്ല കഴിവുള്ള അമ്മമാർ.. അന്നത്തെ കാലത്ത് ഇവരെ ഇഷ്ടപ്പെട്ട മേഖലയിൽ പഠിപ്പിക്കാൻ ആളുകളുണ്ടായിരുന്നെങ്കിൽ നല്ലൊരു സ്ഥാനത്തെത്തുമായിരുന്നു..നാട്ടുവൈദ്യത്തെ കുറിച്ചും ഇവർക്കുള്ള അറിവ് ചെറുതൊന്നുമല്ല...
ഞാനിപ്പോഴും അമ്മയോട് ചോദിക്കാറുണ്ട് പഠിക്കാൻ താല്പര്യമുണ്ടോയെന്ന്.. ഈ വയസാംകാലത്ത് ഇനിയെന്ത് പഠിത്തമെന്നാണ് എപ്പോഴും മറുപടി..ഒരുപരിധിവരെ ഇവരുടെ കഴിവുകൾ കാണാതെ പോവുകയല്ലേ.. വീട്ടിൽ വെച്ചുവിളമ്പിയും തുണിയലക്കിയും ജീവിതം ഹോമിച്ചവർ.. എല്ലാത്തിനെയും കുറിച്ച് അറിവുണ്ടായിട്ടും അകറ്റി നിർത്തപ്പെടുന്നു..പെൺബുദ്ധി പിൻബുദ്ധിയാണെന്ന ചൊല്ല് പലപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്...
ഇന്ന് കുട്ടികളെ ഓരോ കോഴ്സുകൾ അടിച്ചേൽപ്പിക്കുന്നു..പഠിക്കുന്നത് മാത്രം ഉപയോഗിക്കുന്ന തലമുറ..അതിനപ്പുറമൊന്നും ചെയ്യാൻ ശ്രമിക്കാറില്ല..ഇനിയും മാറ്റങ്ങളുണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കുകയാണ്.. " നല്ല തലമുറ.. നല്ല നാളെ.. " സ്വപ്നം കാണുന്നു..ജോലിക്കും വിദ്യാഭ്യാസത്തിനും പുറമെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വില തിരിച്ചറിഞ്ഞ് മക്കൾ വളരട്ടെ..
ദേവു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo