യാത്ര
മൗനത്തിന്റ ശവമഞ്ചവും പേറിയൊരു യാത്ര പോണം
നെഞ്ചിലെ മുറിവിലേ കിനിയുന്ന ചോരയിൽ
മുക്കിയ ശവക്കച്ച പുതച്ച ശവമഞ്ചവും പേറി
ജീവമരത്തിന്റെ അവസാനയിലയും അടരും മുൻപ്
വേദന തൻ തീച്ചൂളയിൽ വെന്ത പാദങ്ങൾ
വലിച്ചെടുത്ത്
വറ്റിപ്പോയ പുഴകളുടെ മാറിലൂടെ മരമില്ലാത്ത
കാടുകളുടെ നടുവിലൂടെ മഞ്ഞു പെയ്യാത്ത മലനിരകൾക്കിടയിലൂടെ ദൂരെ ദൂരേയ്ക്ക്
കൊടുങ്കാറ്റിലുലയാത്തഉടയാടകൾ പുതച്ച്
ചൂടാതെ പോയ പൂമാല ഒന്ന് വലിച്ചെറിഞ്ഞും കൊണ്ട് ദീർഘമാം ഒരു യാത്ര
നെഞ്ചിലെ മുറിവിലേ കിനിയുന്ന ചോരയിൽ
മുക്കിയ ശവക്കച്ച പുതച്ച ശവമഞ്ചവും പേറി
ജീവമരത്തിന്റെ അവസാനയിലയും അടരും മുൻപ്
വേദന തൻ തീച്ചൂളയിൽ വെന്ത പാദങ്ങൾ
വലിച്ചെടുത്ത്
വറ്റിപ്പോയ പുഴകളുടെ മാറിലൂടെ മരമില്ലാത്ത
കാടുകളുടെ നടുവിലൂടെ മഞ്ഞു പെയ്യാത്ത മലനിരകൾക്കിടയിലൂടെ ദൂരെ ദൂരേയ്ക്ക്
കൊടുങ്കാറ്റിലുലയാത്തഉടയാടകൾ പുതച്ച്
ചൂടാതെ പോയ പൂമാല ഒന്ന് വലിച്ചെറിഞ്ഞും കൊണ്ട് ദീർഘമാം ഒരു യാത്ര
കൺനിറച്ചെന്നെ നോക്കേണ്ട പ്രിയനേ
എനിക്ക് വേദനിക്കില്ല
ഏത് കൊടുംപേമാരിയിലും വിജനതയിലും
ഏത് ശ്‌മശാനത്തിലും തീക്കാറ്റിലും
എനിക്ക് വേദനിക്കില്ല
എന്റെ ഹൃദയത്തിൽ മുനിഞ്ഞു കത്തുന്ന
പ്രണയത്തിരിനാളത്തിൻ പ്രഭയിൽ
ഏത് ഇരുട്ടിലും നിൻ മുഖമെനിക്ക് കാണാം..
ചൊല്ലിയതെല്ലാം ജല്പനങ്ങൾ ആയിരുന്നില്ല
എന്ന നിഷ്കളങ്ക സത്യവും അറിയാം
നിന്റെ ഓർമ്മകൾ എനിക്ക് മടുക്കില്ല നിന്റെ
സ്നേഹവും അതങ്ങനെ തന്നെ
എനിക്ക് വേദനിക്കില്ല
ഏത് കൊടുംപേമാരിയിലും വിജനതയിലും
ഏത് ശ്‌മശാനത്തിലും തീക്കാറ്റിലും
എനിക്ക് വേദനിക്കില്ല
എന്റെ ഹൃദയത്തിൽ മുനിഞ്ഞു കത്തുന്ന
പ്രണയത്തിരിനാളത്തിൻ പ്രഭയിൽ
ഏത് ഇരുട്ടിലും നിൻ മുഖമെനിക്ക് കാണാം..
ചൊല്ലിയതെല്ലാം ജല്പനങ്ങൾ ആയിരുന്നില്ല
എന്ന നിഷ്കളങ്ക സത്യവും അറിയാം
നിന്റെ ഓർമ്മകൾ എനിക്ക് മടുക്കില്ല നിന്റെ
സ്നേഹവും അതങ്ങനെ തന്നെ
പറഞ്ഞു പഴകിയ വാക്കുകൾക്ക്
ജീർണിച്ച പ്രണയപുസ്തകങ്ങൾക്ക്
ചിതലരിച്ച സ്‌മൃതികദനങ്ങൾക്ക്
നിന്റെ പ്രണയ ചുംബനങ്ങൾക്കും
വിട............... യാത്രാമൊഴി.......
ജീർണിച്ച പ്രണയപുസ്തകങ്ങൾക്ക്
ചിതലരിച്ച സ്‌മൃതികദനങ്ങൾക്ക്
നിന്റെ പ്രണയ ചുംബനങ്ങൾക്കും
വിട............... യാത്രാമൊഴി.......
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക