കവിത
എന്നെ തിരയുന്ന ഞാൻ....
തിരയുകയാണുഞാൻ എന്നെ എവിടെയോ..
ഇന്നലെ പൊഴിഞ്ഞൊരാ ഇലയെന്തോ മൊഴിഞ്ഞുവോ ?
മനതാരിൽ മങ്ങിയ വിളക്കിൻപ്രകാശമോ ?
നിഴൽവീണമണ്ണിനും നനവൂറും കഥകളോ ?
എവിടെയോകണ്ടുമറന്ന മുഖഛായ
എന്റേതെന്നെൻ- നിലക്കണ്ണാടിപറഞ്ഞപ്പോൾ,
എന്റേതെന്നെൻ- നിലക്കണ്ണാടിപറഞ്ഞപ്പോൾ,
ഇമകളനാക്കാതെ കുറേയേറെനേരം ഞാൻ
എന്നെ തന്നെ നോക്കിയിരുന്നുപോയി.
എന്നെ തന്നെ നോക്കിയിരുന്നുപോയി.
നിറമായിരുന്നുഞാൻ വിടർന്ന മഴവില്ലുപോൽ,
കുളിരായിരുന്നുഞാൻ മഞ്ഞിനും മണ്ണിനും,
കാറ്റിന്റെ ഈണവും നിലാവിന്റെ രാഗവും,
കരിമഷി എഴുതിയ കഥപോലെ കൺകളും,
തുറന്നിട്ട മുടിയിലോ തിരയുടെ ആവേശം,
വിരിഞ്ഞചുണ്ടിണകളിൽ നിറയും വസന്തവും,
കവിളുകൾ കുങ്കുമവർണ്ണം നിറച്ചപോൽ,
നെറ്റിയിൽ പൊട്ടൊരു കൊച്ചുസൂര്യോദയം,
വർണ്ണിച്ചാൽ തീരാത്ത കാവ്യമായിരുന്നുഞാൻ,
ഓരോവരിയിലും വരകവിഞ്ഞൊഴുകിഞാൻ .
കാലത്തിൻചക്രമൊ- ന്നാഞ്ഞുരുണ്ടു, എന്നെ
തട്ടിത്തെറിപ്പിച്ചതിൻവഴിക്ക്.
തട്ടിത്തെറിപ്പിച്ചതിൻവഴിക്ക്.
കാലം മെല്ലെ വീടിൻ മേൽകൂരകെട്ടീട്ട്,
ഓലപുരമാറ്റി ഓടുകൾപാകുമ്പോൾ,
കിണറിന്റെ മാറീന്ന് തൊട്ടീം കയറും,
ചെറു മണൽതീർത്ത മുറ്റവും,
ചാണകത്തറയും
ചെറു മണൽതീർത്ത മുറ്റവും,
ചാണകത്തറയും
ഓർമ്മയിൽ ചെറുനെടുവീർപ്പിന്റെ
ഭാഷയിൽ,
ഭാഷയിൽ,
മറയുന്നു പുറകിലെൻ പ്രതിഛായപോലുമേ,
കുതിക്കുന്നജീവിത തീവണ്ടിപായുമ്പോൾ.
കാറ്റിൽ പറന്നൊരാ പൂഴിമണ്ണിൽ
ഓരോരൂപങ്ങൾ കൊഞ്ഞനം കാണിച്ചപ്പോൾ,
ഓരോരൂപങ്ങൾ കൊഞ്ഞനം കാണിച്ചപ്പോൾ,
ആടിത്തിമിർത്തട്ടഹസിച്ചുകൊണ്ട്
ആദ്യം മറഞ്ഞതെൻ രൂപമല്ലേ ???????
ആദ്യം മറഞ്ഞതെൻ രൂപമല്ലേ ???????
Jaya.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക