ഓർമ്മകളിലെ ഒക്ടോബർ
×°×°×°×°×°×°×°×°×°×°×°×°×°
ഒരു വർഷം കൂടി വിടപറയാൻ പോവുന്നു ..ആയുസ്സിന്റെ പുസ്തകത്തിലെ ഒരു താളു കൂടി മറയുവാൻ പോകുന്നു ...പിന്നിലേക്ക് നോക്കുമ്പോൾ ഈ കാലം ഒട്ടേറെ സ്മരണകൾ തന്നിരുന്നു ..പണ്ടത്തെ ഒക്ടോബറിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓര്മവരിക സ്‌കൂൾ ദിനങ്ങൾ തന്നെ ...
×°×°×°×°×°×°×°×°×°×°×°×°×°
ഒരു വർഷം കൂടി വിടപറയാൻ പോവുന്നു ..ആയുസ്സിന്റെ പുസ്തകത്തിലെ ഒരു താളു കൂടി മറയുവാൻ പോകുന്നു ...പിന്നിലേക്ക് നോക്കുമ്പോൾ ഈ കാലം ഒട്ടേറെ സ്മരണകൾ തന്നിരുന്നു ..പണ്ടത്തെ ഒക്ടോബറിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓര്മവരിക സ്‌കൂൾ ദിനങ്ങൾ തന്നെ ...
ഗാന്ധിജയന്തിയും അതിനോടനുബന്ധിച്ച സേവനവാരവും ആണ് ..അഞ്ചാം ക്ലാസ്സുമുതലാണ് സേവനവാരത്തിന് ഞങ്ങൾ കുട്ടികൾക്ക് എന്തെങ്കിലുമൊന്ന് ചെയ്യാനുണ്ടായിരുന്നത് ..ഓരോ ക്ലാസ്സിനും വീതിച്ചു നൽകിയിരുന്ന നിർദിഷ്‌ടപ്രദേശം തങ്ങളാൽ കഴിയുന്നവിധം ഭംഗിയാക്കുവാൻ അന്ന് ആ കുഞ്ഞുകൈകൾ പ്രയത്നിച്ചിരുന്നു ...കൈക്കോട്ടെടുത്ത് പുല്ലുചെത്താനും ,പടർന്നുകയറിയ വള്ളിച്ചെടികൾ അരിവാൾ കൊണ്ടു വീശിയിടാനും മാത്രമായി വര്ഷങ്ങളോളം ഒരേ ക്ലാസ്സിൽ സംശയം തീർത്തു പഠിച്ചിരുന്ന തലമുതിർന്ന ഏട്ടന്മാരും ഉണ്ടായിരുന്നു ..പുല്ലു പറിക്കാനെന്ന വ്യാജേന വെറുതെ വട്ടം കൂടിയിരുന്ന് കത്തിവെക്കുന്ന പെൺപിള്ളേരുടെ കുറവ് കൂടി നികത്താൻ അത്യാവശ്യം വീട്ടുപണികളിൽ സഹായിച്ചു ശീലിച്ച കുറച്ചു പെമ്പിള്ളേരും കാണും ..
സ്‌കൂളിൽ എല്ലാവർക്കുമായി തയ്യാറാക്കുന്ന സദ്യയും ,നാലുമണിയിലെ ചായയും ലഘുഭക്ഷണവുമാണ് അന്നത്തെ മെയിൻ അറ്റ്രാക്‌ഷൻ ...കാര്യം സാമ്പാറിന് അമ്മവെക്കണ സാമ്പാറിന്റെ രുചിയൊന്നും ഇല്ലാരിക്കും ...കുറേ പച്ചക്കറി വെട്ടിക്കൂട്ടി സാമ്പാറുപൊടിം കലക്കിയുള്ളൊരു തട്ടിക്കൂട്ടായിരിക്കും ...എങ്കിലും വെയിലത്ത് പണിയെടുത്ത് ഒരു പരുവമായിരിക്കുമ്പോ ആ സാമ്പാറിനും ചോറിനും ,തോരനും ,അച്ചാറിനുമൊക്കെ എന്നാ ടേസ്റ്റ് ആണെന്നെ ...അതും എല്ലാരും ഒരുമിച്ചിരുന്ന് കഴിക്കുമ്പോ ...!!!
ഇതൊക്കെ വൃത്തിയാക്കിയിട്ടിട്ട് എന്തോ കാട്ടാനാ എന്നുള്ള തോന്നൽ മാറിയത് ഹൈസ്കൂളിൽ ചെന്നപ്പോഴാണ് ...രണ്ടാഴ്ചകഴിഞ്ഞാൽ നടത്തുന്ന സ്പോർട്സ് ഡേ ക്കുള്ള വിശാലമായ ഗ്രൗണ്ടിന്റെ അണിഞ്ഞൊരുങ്ങലായിരുന്നു അത് ..
ഹൈസ്കൂളിലെ പ്യൂൺ ഉണ്ണികൃഷ്‌ണേട്ടൻ നല്ലൊരു പാചകക്കാരൻ കൂടി ആയതിനാൽ ...പതിനൊന്നു മണിക്ക് നല്ല കപ്പപുഴുക്കും ചായയും ,ഉച്ചക്ക് പായസം കൂട്ടി നല്ല സദ്യയും ....ഇടക്ക് ദാഹിക്കുമ്പോൾ കുടിക്കാനായ് ഇഞ്ചിം ,കാന്താരി മുളകും ,വെപ്പിലേം ചതച്ചിട്ട സംഭാരവും റെഡിയായിരുന്നു ...
എല്ലാം മറന്നുകൊണ്ട് നമുക്കു പങ്കുവെച്ചു തന്നിട്ടുള്ള പ്രദേശമൊക്കെ ക്ലീൻ ക്ലീൻ ആക്കി കാണിക്കാൻ ടീച്ചറുമുണ്ടാവും കൂടെ ...അത് കഴിഞ്ഞു സ്പോർട്സ് ഡേ ,യൂത്ത് ഫെസ്റ്റിവൽ അതിനിടയിൽ പൂജ അവധി എല്ലാം കൂടി ഒഴിവുദിനങ്ങൾ ഒരുപാടുണ്ടാവും ...വിരസമായ ക്ലാസ്സ് റൂമിൽനിന്നും പ്രകൃതിയിലേക്കും ,കലാ കായികാവസാനകളിലേക്കുമൊരു പറിച്ചുനടൽ ...ശരിക്കും ഒരു റിഫ്രഷ്മെന്റ് ....മിസ്സ് യൂ മൈ സ്കൂൾഡേയ്‌സ് ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക