Slider

ഇൻബോക്സ് [കഥ]

0
ഇൻബോക്സ് [കഥ]
ശാലിനി ഇൻകം ടാക്സ് ഓഫീസറുടെ മുറിയിൽ ഇരുന്ന് വിയർത്തു. അയാൾ തിരിയുന്ന കസേരയിൽ ചാരി അവളോട് കയർത്തു.
"നോക്കൂ... സഹോദരിയുടെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട്‌ൽ കഴിഞ്ഞ ഒരു മാസം പതിനൊന്ന് ലക്ഷം രൂപയാണ് നിക്ഷേപം വന്നിരിക്കുന്നത് !!...നിങ്ങൾ ടാക്സ് പരിധി ലംഘിച്ചിരിക്കുന്നു...വർഷങ്ങളായി അയ്യായിരം രൂപയിൽ കൂടുതൽ നിക്ഷേപം വാരാത്ത ഒരു അക്കൗണ്ട്‌ൽ പൊടുന്നനെ ഇത്രയും തുക എങ്ങനെ വന്നു ?!... അതിന്റെ കാരണം സത്യസന്ധമായി ബോധിപ്പിച്ചില്ല എങ്കിൽ താങ്കൾക്ക് നിയമനടപടി നേരിടേണ്ടി വരും. "
ഓഫീസറുടെ മുഖം ചുവന്നു. ശാലിനി കസേരയിൽ ഐസായി.
അവൾ പതുക്കെ പറഞ്ഞു തുടങ്ങി.
"സാർ...ഞാൻ കഴിഞ്ഞ മാസം ആദ്യമായി ഫെയ്സ് ബുക്കിൽ അക്കൗണ്ട്‌ തുടങ്ങി...എനിക്ക് ആദ്യദിനം തന്നെ അറനൂറിൽപ്പരം റിക്വസ്റ്റ് വന്നു... തൊണ്ണൂറ്റി ഒമ്പത് ശതമാനവും പുരുഷന്മാർ ആയിരുന്നു !...ഞാൻ അത് മുഴുവൻ സ്വീകരിച്ചു... തുടർന്ന് ഒരാഴ്ച കൊണ്ട് എനിക്ക് അയ്യായിരം ഫ്രണ്ട്സ് ആയി...അതിൽ നാലായിരത്തിതൊള്ളായിരത്തി അമ്പത്താറു പേരും പുരുഷന്മാർ... സാർ, അതിൽ തൊണ്ണൂറ് ശതമാനം പേരും എനിക്ക് മെസ്സഞ്ചർ ബോക്സ്ൽ മെസ്സേജ് അയക്കും !!... ഫ്രണ്ട്സ് അല്ലേ നോക്കാതിരിക്കാൻ ഒക്കുമോ ?!...മുഴുവൻ മെസ്സേജും ഇരുന്നു വായിക്കും...അതോടെ എനിക്ക് ഒരു ജോലിക്കും പോകാൻ കഴിയാതെ വന്നു...സാർ, എനിക്കും ജീവിക്കേണ്ടേ ?..."
ഓഫീസറുടെ സഹതാപം കലർന്ന മുഖം.
അവൾ തുടർന്നു.
"അതോടെ ജീവിക്കാൻ മറ്റുമാർഗ്ഗമില്ലാത്തതുകൊണ്ട് ഞാൻ ഓരോ മെസ്സേജ്നും റിപ്ലേ അയക്കാൻ നൂറുരൂപ വീതം ഈടാക്കി തുടങ്ങി... അങ്ങനെ ഞാൻ അയച്ച റിപ്ലേകൾക്ക് കിട്ടിയ പ്രതിഫലതുകയാണ് സാർ അക്കൗണ്ട്‌ൽ കാണുന്നത് "
" ! ! ! !...."
"സത്യമാണ് സാർ." അവൾ നെടുവീർപ്പെട്ടു.
ഓഫീസർ കസേരയിൽ ശരീരമൊന്നു കുടഞ്ഞു അമർന്ന് ഇരുന്നു.എന്നിട്ട് അവളോട് സൗഹാർദത്തോടെ.
"ശാലിനിയുടെ വിശദീകരണം തൃപ്തികരമാണ്. കൃത്യമായി ടാക്സ് അടച്ചാൽ മതിയാകും."
അവളുടെ മുഖത്ത് കൃതഘ്‌ഞ്ജത. ഓഫീസറെ വന്ദിച്ച ശേഷം എഴുന്നേറ്റു.
"കുട്ടി നിൽക്കൂ..."
റൂം വിടാനൊരുങ്ങിയ ശാലിനി ചോദ്യ ഭാവത്തിൽ നിന്നു.
"കുട്ടിയുടെ ഫേസ് ബുക്ക്‌ ഐഡി ഏതാണ്. "
"ശാലിനി ശിവദാസ്. "
"ഓ !!...ആ അക്കൗണ്ട്‌ലേക്ക്‌ വിപിൻ വട്ടോളി എന്ന പ്രൊഫൈലിൽ നിന്നും റിക്വസ്റ്റ് വന്നിരുന്നില്ലേ ?!..."
അവൾ ഒരു നിമിഷം ചിന്താകുലയായ ശേഷം.
"ഉവ്വ്...ഞാൻ ഓർക്കുന്നു...എനിക്ക് അത് സ്വീകരിക്കാൻ കഴിഞ്ഞില്ല...എങ്കിലും കൃത്യമായി ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർ നൂൺ, ഗുഡ് ഈവെനിംഗ്, ഗുഡ് നൈറ്റ്‌ മെസ്സേജ്കൾ വരും... ആരുടെതാണ് സാർ ആ അക്കൗണ്ട്‌ ?!..."
ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഓഫീസർ അല്പം നിരാശയോടെ.
"എന്റേത് തന്നെ... സഹോദരി ആ റിക്വസ്റ്റ് സ്വീകരിക്കാത്തതിൽ ഞാൻ ഏറെ ഖിന്നനാണ്. "
അവളുടെ മിഴികൾ വിടർന്നു.ക്ഷമാപണത്തോടെ.
"ഞാൻ അറിഞ്ഞില്ല സാർ... മറ്റാരെയെങ്കിലും അൺഫ്രണ്ട് ചെയ്തു ഞാൻ ആക്‌സെപ്റ്റ് ചെയ്യും സാർ..."
ഓഫീസറുടെ മുഖം പ്രസന്നമായി. അവൾ മുറിയുടെ വാതിൽ തുറന്ന് ഇൻബോക്സിലേക്ക്‌ ഇറങ്ങി നടന്നു.
( വിപിൻ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo