ശ്യാമളാമ്മ
~~~~~~~
~~~~~~~
വീടിനടുത്തുള്ള ശ്യാമളാമ്മയെ ഇന്ന് വെറുതെ ഓർത്തുപോയി. കല്യാണം കഴിച്ചിട്ടില്ലാത്ത ആ അമ്മക്ക് ഒരു മോനുണ്ട്. ഏതോ ഒരു വള്ളക്കാരൻ്റെ മോനാണന്ന് നാട്ടുകാർ. ആയമ്മക്ക് ഇഷ്ടമുള്ള സിനിമ കള്ളിച്ചെല്ലമ്മയും.. എപ്പോളും വായിൽ മുറുക്കാൻ ഉണ്ടാകും. അത് തുപ്പുന്നതും ഒരു പ്രത്യേക രീതിയിൽ.. ചൂണ്ടു വിരലും നടുവിരലും ചുണ്ടിൽ വെച്ച് അതിനിടയിലൂടെ നീട്ടിയൊരു തുപ്പലുണ്ട്..
കുടുംബശ്രീയിലും തൊഴിലുറപ്പിലുമൊക്കെ ആക്റ്റീവ് ആയി പറന്നു നടക്കുന്ന സ്ത്രീ.. ഗവണ്മെന്റിന്റെ എന്ത് ആനുകൂല്യവും നേടിയെടുക്കും. ഓരോരോ മുറിക്കായി ഗവൺമെന്റിൽ നിന്നും പലതവണയായി പൈസ വാങ്ങി അടിപൊളി ഒരു വീടാക്കി. മഞ്ഞൾകൃഷിക്കും, വാഴകൃഷിക്കും കിട്ടുന്ന പണവും വാങ്ങിയെടുക്കും. ഞങ്ങളുടെ പറമ്പിലെ ജാതി തോട്ടത്തിന്റെ ഫോട്ടോ എടുത്തു അത് കാണിക്കേണ്ടവരെ കാണിച്ചു അതിനും കാശു വാങ്ങിയെടുത്തു.. വീട്ടിൽ അമ്മായിയമ്മയെ സഹായിക്കുന്നതിന് പ്രതിഫലമായി രാവിലേം വൈകിട്ടും ഫ്രീ ആയി നല്ല ഒന്നാന്തരം പശുവിൻപാൽ... വിദ്യാഭ്യാസമില്ലങ്കിലും ലോകകാര്യങ്ങളെല്ലാം കാണാപാഠം. വീട്ടിൽ അമ്മായിയച്ഛൻ മരിച്ചപ്പോളും ഓടിനടന്നു പണിയെടുത്തു ശ്യാമളമ്മ. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് അത് സംഭവിച്ചത്.. അതായത് അച്ഛന്റെ ആണ്ടുബലി കഴിഞ്ഞു വന്ന ആ ദിവസം.. ശ്യാമളമ്മ അമ്മായിയെ പതിവില്ലാതെ സ്നേഹിക്കുന്നു..

"ചേച്ചീ, ചേച്ചി ഈ വിധവാ പെൻഷനെ കുറിച്ച് കേട്ടിട്ടുണ്ടോ?"..
"ഉണ്ടല്ലോ.. എന്താ?" വിളക്ക് തുടച്ചു കൊണ്ട് അമ്മായി മറുപടി കൊടുത്തു.

"ഇവിടുത്തെ സാറിന്റെ മരണ സർട്ടിഫിക്കറ്റ് കിട്ടിയോ ചേച്ചീ?"
"അത് പണ്ടേ അവൻ വാങ്ങി വെച്ചിട്ടുണ്ട്".
"എന്നാ അതെനിക്ക് തരോ അത് വെച്ച് വിധവ പെന്ഷന് കൊടുക്കാമായിരുന്നു" നിഷ്കളങ്കമായ ഒരാവശ്യം...
ഒരിക്കലും അതിഖരവും ഘോഷവും ഒന്നും വാക്കുകളുടെ ആദ്യം ഉപയോഗിച്ചിട്ടില്ലാത്ത പാവം അമ്മായിയുടെ വായിൽ നിന്നും ആദ്യം വന്നത് "ഫാ".. എന്ന ഒരു ശബ്ദമായിരുന്നു.. പിന്നെ വന്നതൊക്കെ സംസ്‌കൃതവും ഉർദുവും കൂടിച്ചേർന്ന അത്യപൂർവ്വമായ ഒരു തരം ഭാഷ.. കുറെ നീളമുള്ളതായതുകൊണ്ട് ഓർമയില്ല.. ശ്യാമളമ്മ ഓടിയ വഴിക്കു പുല്ലുപോലും മുളച്ചിട്ടില്ല..

ഒരിക്കൽ ബസിൽ വെച്ചുകണ്ടപ്പോൾ അവർ നിഷ്കളങ്കമായി പറഞ്ഞു.. "അത് പിന്നെ മോളെ, ചേച്ചിക്ക് ആ സർട്ടിഫിക്കറ്റ് കൊണ്ട് വലിയ ഗുണമൊന്നുമില്ല.. എനിക്കായിരുന്നേൽ മാസാമാസം ചിട്ടി കൂടാനുള്ള പൈസ അതുവഴി കിട്ടിയേനെ"..
ജീവിതത്തെ പ്രാക്ടിക്കലായി മാത്രം കാണുന്ന പാവം ശ്യാമളമ്മ!!!..
അല്ലാതൊന്നും മനസ്സിൽ തോന്നിയില്ല..

Uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക