"നിത്യേ നേരെ പിടിച്ചു ഒരു ഫോട്ടോ കൂടി താടി"
"അയ്യേ മതി മതി ഇപ്പൊ തന്നെ എന്തോ പോലെ തോന്നുന്നു ,നിജിലേട്ടാ നോക്കിയപാടേ ഡിലീറ്റ് ചെയ്യണേ എല്ലാം"
"പ്ലീസ് ഒന്നൂടി അല്ലെ ചോദിച്ചുള്ളൂ,സ്നേഹം ഉണ്ടേൽ താ "
"എന്തൊരു കഷ്ടം ആണ് ഇന്നലെ ക്കൂടി നമ്മൾ നേരിൽ കണ്ടതല്ലേ,പിന്നെന്താ ഇത്ര ആവേശം"
" അതിനു നീ ഈ ഇങ്ങനാണോ വന്നേ പെണ്ണേ " ചിരിച്ചുകൊണ്ടായിരുന്നു മറുപടി കൊടുത്തത്.
"വൃത്തി കെട്ടവൻ, നിന്റെ സ്‌നേഹത്തിന് മുന്നിൽ വഴങ്ങി ഞാൻ നിനക്ക് മുന്നിൽ ഇനി എന്ത് സ്വകാര്യതയാണ് മറച്ചു വെക്കാനുള്ളത് ,നിനക്ക് അയച്ചു തന്നിട്ടുള്ള എത്ര ഫോട്ടോകൾ ,എനിക്ക് ശരിക്കും പേടിതോന്നുന്നുണ്ട് നിജിലേട്ടാ സത്യായിട്ടും ഇത് മൂന്നാമതൊരാൾ അറിഞ്ഞാൽ ഞാൻ ഈ ഭൂമിയിൽ കാണില്ല പിന്നെ"
"എന്താ എന്നെ വിശ്വാസം ഇല്ലേ പെണ്ണേ ,നീ മാത്രം അല്ലാലോ ഞാനും അയച്ചു തന്നിട്ടില്ലേ പിന്നെന്താ"
"അതോണ്ടല്ലാ നിജിലേട്ടാ എനിക്ക് പേടിയായിട്ടു പറഞ്ഞു പോയതാണ്"
"നീ പേടിക്കേണ്ട പെണ്ണേ ഞാനില്ലേ കൂടെ,ഇനി ഒരിക്കലും ആ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല , ലൗ യൂ ടാ മുത്തേ"
പിന്നെയും മെസ്സേജുകൾ തമ്മിൽ കൈമാറി കൊണ്ടേയിരുന്നു അവളുടെ കണ്ണുകളെ നിദ്ര പുൽകുന്ന വരെ.
എന്തോ എനിക്കാണേൽ കിടന്നിട്ടും ഉറക്കം വരാത്ത പോലെ, അവളുടെ ഓർമകൾ മാത്രമാണ് മനസ്സിൽ ,അടുത്തുള്ള നാട്ടുകാർ ആണെങ്കിലും എന്നോ ഒരുനാൾ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ ഒരു സൗഹൃദമായിരുന്നു അവളുമായി ,അറിയില്ല എന്നാണ് ഇത്രമാത്രം തമ്മിൽ അടുത്തു പോയെന്ന്,ഇന്ന് തമ്മിൽ മറച്ചു വെക്കാൻ സ്വകാര്യതകൾ പോലും ഇല്ലാതായി,വൈകാതെ ഒരുദിവസം അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അതിനു മുൻപ് നല്ലൊരു ജോലിയിൽ സ്ഥിരമാക്കണം സ്വന്തം കാലിൽ നിൽക്കണം ആഗ്രഹങ്ങൾ ഒരുപാടുണ്ട്.
ഭാഗ്യത്തിന് ഒരു ജോലി വേഗം ശരിയായി കുറച്ചു ദൂരത്താണെങ്കിലും
തമ്മിൽ കാണാൻ വഴികൾ കുറവായതിനാൽ കൂടുതലും സമയവും ഫോണിലൂടെയും വീഡിയോചാറ്റിങ്ങിലൂടെയും ബന്ധെപെട്ടുകൊണ്ടേയിരുന്നു ഓരോ നാളും.
തമ്മിൽ കാണാൻ വഴികൾ കുറവായതിനാൽ കൂടുതലും സമയവും ഫോണിലൂടെയും വീഡിയോചാറ്റിങ്ങിലൂടെയും ബന്ധെപെട്ടുകൊണ്ടേയിരുന്നു ഓരോ നാളും.
പുതിയ കൂട്ടുകാരുമായുള്ള പരിചയകുറവും പുതിയസാഹചര്യവും ആദ്യം മുഷിച്ചിൽ തോന്നിയെങ്കിലും പതിയെ അതിനോട് ചേർന്നുവന്നു മനസ്സ്.
അങ്ങനെ ഒരുദിവസം കൂട്ടുകാരുമൊത്ത് രാത്രിയിൽ കമ്പനി കൂടി ഇരിക്കുമ്പോൾ ആണ് ഒരുവന്റെ മൊബൈലിൽ മെസ്സേജ് ട്യൂണ് വന്നത്,അവൻ അതെടുത്തു നോക്കിയതും.
"അളിയൻ മാരെ പുതിയ വീഡിയോ വന്നിട്ടുണ്ടടാ കിടിലൻ ആണ് പ്രായം വളരെ കുറവും ഒന്നു കണ്ടു നോക്കടാ മക്കളേ"
എല്ലാവരുടെയും കൂടെ ആർത്തിയോടെ നോക്കിയതാണ് ഒരുവട്ടം മാത്രമേ ആ സ്ക്രീനിലേക്ക് നോക്കിയൊള്ളൂ ആകെ തകർന്നു പോയി ,കൈയും കാലും തളരുന്നു,തന്റെ മാത്രം സ്വന്തമെന്നു കരുതിയ അതും എനിക്ക് അയച്ചു തന്ന അവളുടെ നഗ്‌ന വീഡിയോ ,ഈശ്വരാ ഇനിയെന്തു ചെയ്യും?
അപ്പോഴും സ്ക്രീനിൽ തെളിയുന്ന സ്ത്രീയുടെ ഓരോ ഭാഗവും കണ്ണുകൾ കൊണ്ട് ആവേശത്തോടെ ഒപ്പിയെടുക്കുകയായിരുന്നു സുഹൃത്തുക്കൾ.
"ടാ നിർത്തടാ അതെന്റെ പെണ്ണാടാ"
പറഞ്ഞു മുഴുവനാക്കാൻ പറ്റിയില്ല വാക്കുകൾ ..
പറഞ്ഞു മുഴുവനാക്കാൻ പറ്റിയില്ല വാക്കുകൾ ..
"നീയെന്താടാ നിജിലേ പറയുന്നേ ഇവളോ അയ്യേ"
"തെറ്റുപറ്റിപോയെടാ എന്നെ വിശ്വസിച്ചു അയച്ചു തന്നതാ ആ പാവം"
"പിന്നെങ്ങനെ ഇത്"
"രണ്ടുദിവസം മുൻപ് ഷോപ്പിൽ സർവീസിന് കൊടുത്തിരുന്നു ഞാൻ ചിലപ്പോൾ ", കരഞ്ഞു കൊണ്ടാ വാക്കുകൾ പറഞ്ഞു തീർക്കാൻ പറ്റുന്നില്ല...
അപ്പോഴാണ് ഫോണിൽ നിത്യയുടെ വിളി വരുന്നത് ,എന്തു പറയും ഞാൻ അറിയുന്നില്ല .വിറക്കുന്ന കൈകളോടെയാണ് ഫോൺ എടുത്തത്,
"നിജിലേട്ടാ ഞാൻ നിങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും ഉള്ള പ്രതിഫലം എനിക്ക് കിട്ടി,ഞാൻ ഒരിക്കലും കുറ്റം പറയില്ല എല്ലാം എന്റെ തെറ്റ് മാത്രമാണ്,ഇനി എനിക്ക് ജീവിക്കാൻ ആഗ്രഹമില്ല,എനിക്കിനി എന്റെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മുഖത്തു നോക്കാൻ പറ്റില്ല
ഞാൻ നശിച്ചു പോയി എല്ലാവരുടെ മുന്നിലും,മുൻപ് പറഞ്ഞൊരു വാക്ക് ഓർമയുണ്ടോ അത് ഞാൻ പാലിക്കാൻ പോകുന്നു എല്ലാത്തിനും നന്ദി "തേങ്ങി കൊണ്ടവൾ പറഞ്ഞു നിർത്തി.
ഞാൻ നശിച്ചു പോയി എല്ലാവരുടെ മുന്നിലും,മുൻപ് പറഞ്ഞൊരു വാക്ക് ഓർമയുണ്ടോ അത് ഞാൻ പാലിക്കാൻ പോകുന്നു എല്ലാത്തിനും നന്ദി "തേങ്ങി കൊണ്ടവൾ പറഞ്ഞു നിർത്തി.
"നിത്യേ ഞാൻ ഒന്നും"
പറഞ്ഞു തീരും മുൻപേ മറുതലക്കൽ ഫോൺ കട്ടായി.തിരിച്ചു വിളിക്കുംമ്പോൾ കിട്ടുന്നുമില്ല.
പലരേയും ബന്ധപ്പെടാൻ നോക്കി ആരെയും കിട്ടുന്നിമില്ല,എത്രയും വേഗം നാട്ടിൽ എത്തണം.ഒന്നു രണ്ടു കൂട്ടുകാരെ വിളിച്ചു കിട്ടിയപ്പോൾ കരഞ്ഞു പറഞ്ഞിട്ടും അവരാരും ഈ കേസിൽ ഇടപെടാൻ താല്പര്യം ഇല്ലാതെ ഒഴിഞ്ഞു മാറി.
യാത്രതുടങ്ങി മിനിട്ടുകൾക്കുള്ളിൽ ഞെട്ടിപ്പിക്കുന്ന ആ വാർത്ത എന്നെ തേടിയെത്തി നാട്ടിൽ നിന്നും, ഒരുമുഴം കയറിൽ അവൾ ഈ ജീവിതം അവസാനിപ്പിച്ചു.ആരോടോ ഉണ്ടായിരുന്ന അതിരുവിട്ട പ്രണയം ,ഒടുവിൽ അവൻ ചതിച്ചതാ ,എല്ലായിടവും അവളുടെ വീഡിയോകൾ മാത്രമാണ് പക്ഷെ അവൾ ആരുടെയും പേര് മാത്രം എവിടെയും പറഞ്ഞിട്ടില്ല എല്ലാം സ്വയം ഏറ്റെടുത്ത് ഒരു കുറിപ്പ് മാത്രം.
ഏട്ടന്റെ വാക്കുകൾ മുഴുവൻ കേൾക്കുന്നതിന് മുൻപേ തളർന്നു പോയി. ശരിക്കും ഒരു ഭ്രാന്തനെ പോലെ ആയി തീരുന്നു മനസ്സ്.
നാട്ടിൽ എത്തിച്ചേർന്നപ്പോൾ ആർക്കുമുന്നിലും ഞാൻ കുറ്റക്കാരനല്ലെന്ന് ഓരോ മുഖഭാവവും പറഞ്ഞു.പക്ഷെ എന്റെ മനസാക്ഷിമാത്രം ,ഒടുവിൽ വെള്ള പുതച്ചു കിടക്കുന്ന എന്റെ പെണ്ണിനെ നോക്കുമ്പോൾ ആ ചുണ്ടുകൾ എന്നോട് എന്തോ മൊഴിയാൻ ശ്രമിക്കുന്ന പോലെ കുറെ നേരത്തിനു ശേഷം അഗ്നിയിൽ ഒരു പിടി ചാരമായി മാറുന്ന ശരീരത്തെയും നോക്കിനിന്നു ഒരു തുള്ളി കണ്ണുനീർ തുള്ളി പോലും പൊഴിക്കാതെ ശരിക്കും മരവിച്ച മനസ്സുമായി.
വെളിച്ചം മറഞ്ഞു അന്തരീക്ഷം ഇരുട്ടിന്റെ ആവരണം അണിഞ്ഞു കഴിഞ്ഞു,നേരം ഒരുപാട് വൈകി ഇനിയും പറ്റില്ല എന്റെ ലക്ഷ്യം നിറവേറ്റണം, മരണത്തിന് പോലും നിന്നെ ഒറ്റക്ക് വിട്ടുകൊടുക്കില്ലെന്ന വാക്കും.
പരിശുദ്ധമായ ബന്ധങ്ങൾ ചില നിമിഷങ്ങൾക്ക് വേണ്ടി ബലികൊടുക്കാൻ നിൽക്കുന്ന ഓരോരുത്തർക്കും
ഞങ്ങളുടെ ഈ ജീവിതങ്ങൾ നാളെ ചിലപ്പോൾ ഒരു പാഠമായി മാറിയേക്കാം എന്നറിയാം ,മരച്ചില്ലയിൽ ഒരുക്കിയ കയർ കഴുത്തിൽ മുറുക്കാൻ നിൽക്കുമ്പോൾ ആണ് ഫോണിൽ മെസേജ് ട്യൂൻ വന്നത് നോക്കുമ്പോൾ പല ഗ്രൂപ്പുകളിൽ വന്നുകൊണ്ടേയിരിക്കുന്നു പങ്കുവെച്ച ഓരോരോ വീഡിയോകളും ഫോട്ടോസും ,ഒന്നൂടെ മനസ്സിനേ കുത്തിനോവിച്ചുകൊണ്ട് ആരോ പറയുന്ന പോലെ ...
ഞങ്ങളുടെ ഈ ജീവിതങ്ങൾ നാളെ ചിലപ്പോൾ ഒരു പാഠമായി മാറിയേക്കാം എന്നറിയാം ,മരച്ചില്ലയിൽ ഒരുക്കിയ കയർ കഴുത്തിൽ മുറുക്കാൻ നിൽക്കുമ്പോൾ ആണ് ഫോണിൽ മെസേജ് ട്യൂൻ വന്നത് നോക്കുമ്പോൾ പല ഗ്രൂപ്പുകളിൽ വന്നുകൊണ്ടേയിരിക്കുന്നു പങ്കുവെച്ച ഓരോരോ വീഡിയോകളും ഫോട്ടോസും ,ഒന്നൂടെ മനസ്സിനേ കുത്തിനോവിച്ചുകൊണ്ട് ആരോ പറയുന്ന പോലെ ...
"നിങ്ങൾ മണ്ണോട് ചേർന്നാലും പങ്കുവെച്ച ഓരോ സ്വകാര്യ നിമിഷങ്ങളും മരണമില്ലാതെ കൈമാറി കൊണ്ടേയിരിക്കും ഈ ലോകം."
അനൂപ് അനു കളൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക