Slider

പ്രവാസത്തിന്റെ ചൂടും വേദനയും

0
അതേയ് നിങ്ങളാണുങ്ങൾ മാത്രല്ല ട്ടോ പ്രവാസത്തിന്റെ ചൂടും വേദനയും അനുഭവിക്കുന്നെ..
ഞങ്ങൾ പെൺകുട്ടികളും അതുപോലെയോ അതിനേക്കാളുമോ സങ്കടങ്ങളും വേദനകളും ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്..
വന്നു കേറിയ വീടൊരു സ്വർഗ്ഗമാണെങ്കിൽപോലും ഇടക്കിടെ സ്വന്തം വീടോർമ്മ വരും..
അമ്മയോടു വഴക്കിടുന്നതും സന്ധ്യയാവുമ്പോ അച്ഛൻ കൊണ്ടത്തരുന്ന പലഹാരപ്പൊതി പങ്കിട്ടു കഴിക്കുന്നതും ഓർക്കുമ്പോ അറിയാതെ കണ്ണുനനയും..
നിർത്താതെ പെയ്യുന്ന മഴപോലും ഉള്ളിലൊരു പേടിജനിപ്പിക്കും..
അവിടെ അമ്മയൊറ്റക്കല്ലേയുള്ളൂ..
വയ്യാതായാൽ ഒന്നു സഹായിക്കാനോ കൂട്ടിരിക്കാനോ ആരുമില്ലെന്നോർത്തുള്ള ആധിയാവും മിക്കപ്പൊഴും..
അച്ഛനാണെലും ഒരു മൊട്ടുസൂചി തിരഞ്ഞുകൊടുക്കാൻ പോലും ഞാൻവേണം..
കുളിക്കാനുള്ള ചൂടുവെള്ളം ഉണ്ടാക്കിക്കൊടുക്കുന്നതും എന്റെ ജോലിയാരുന്നു..
അമ്മയ്ക്കൊറ്റക്ക് എല്ലാം ചെയ്യാനൊക്കില്ലാലോ..
മരുന്നു കഴിക്കുന്ന കാര്യം പറയുവാണേൽ രണ്ടും കണക്കാ..
കുട്ടികളെക്കാളും കഷ്ടമാ..
പിറകെനടന്നു കഴിപ്പിക്കുവാരുന്നു ചെയ്യാറു..
ഇപ്പൊ അച്ഛൻ മടിയൊന്നും കാണിക്കാതെ താനെ എടുത്ത് കഴിക്കാറാ പതിവെന്ന് അമ്മ വിളിച്ചപ്പോ പറഞ്ഞാരുന്നു..
അതുകെട്ടപ്പോ അറിയാതൊരു നീറ്റൽ..
വയസ്സായെന്ന് പറഞ്ഞിട്ടെന്നാ കാര്യമാ..
വഴക്കിടാൻ തുടങ്ങിയാലിപ്പഴും രണ്ടാൾക്കും മധുരപ്പതിനേഴാ..
നിർത്തില്ല..
രണ്ടാൾടേം പിണക്കം മാറ്റാനും ഞാൻ തന്നെ വേണമാരുന്നു..
നല്ലൊരു ഫുഡ് കഴിക്കാനിരുന്നാലും തൊണ്ടയിൽ നിന്നിറങ്ങില്ല..
വീട്ടിലെന്താ ഉണ്ടാക്കിയെന്നറിഞ്ഞാലേ മനഃസമാധാനം കിട്ടുള്ളൂ..
ഒരു ഫോൺകാൾ വരുമ്പൊ പോലും ഉള്ളിലൊരു നടുക്കമാണ്..
അവർക്കെന്തെലും സംഭവിച്ചൊന്നുള്ള പേടി കൊണ്ടു ഉള്ളൊന്നു പിടക്കും..
ഇതൊന്നും പുറത്തുകാണിക്കാതെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മുന്നിൽ ചിരിച്ചുകാണിച്ചു സന്തോഷം അഭിനയിക്കുന്ന ഞങ്ങൾക്കു ഓസ്‌കാർ കിട്ടിയാലും മതിയാവില്ലാന്നേ..
ഇടക്കൊന്നു സ്വന്തം വീട്ടിലേക്കു പോവാനുള്ള സമ്മതം കിട്ടിയാലുണ്ടല്ലോ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരംവെളുപ്പിക്കും..
പിന്നെ ചടപടാന്നു ജോലിയൊക്കെ തീർത്തു വീടെത്തുന്ന വരെ മനസ്സു തിരമാലകണക്കെയാവും..
അവിടെത്തിയാലോ സ്നേഹിച്ചും സ്നേഹമനുഭവിച്ചും കൊതിതീരും മുമ്പെ തിരികെ മടങ്ങാനായിട്ടുണ്ടാവും..
പിന്നെ വീണ്ടുമൊരു കാത്തിരിപ്പാണ്..
അടുത്ത അവധിക്കാലവും കൊതിച്ചുകൊണ്ടുള്ള കാത്തിരിപ്പ്.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo