വരുമെന്ന് ...,
....................
നീണ്ട വരാന്തയുടെ അറ്റത്തുള്ള ചാരുബെഞ്ചിൽ ഞാനും അച്ഛനും ഏട്ടനും ഇരിക്കുമ്പോൾ വരാന്തയുടെ ഇരുവശത്തുമുള്ള സെല്ലുകളിൽ നിന്നും അട്ടഹാസങ്ങളും പൊട്ടിച്ചിരികളും കോൾക്കാമായിരുന്നു .

ചില സെല്ലിൽ നിന്ന് നല്ല പാട്ടുകളും.
ചിലർ മൗനമായി ഞങ്ങളെ നോക്കി നിൽക്കുന്നു. ചിലർ പരസ്പരബന്ധമില്ലിതെ എന്തൊക്കയോ സംസാരിക്കുന്നു .
ആകാശപറവകൾ എന്ന മാനസികാരോഗ്യ കേന്ദ്രത്തിലാണു ഞങ്ങൾ.. ഇവിടെ ഞങ്ങളുടെ പാപ്പനുണ്ട് ,

കഴിഞ്ഞു പോയൊരു
ഡിസംമ്പറിലെ മഞ്ഞു പെയ്യുന്ന രാത്രിയിലേക്ക് ഓർമ്മകൾ പതിയെ സഞ്ചരിച്ചു.
പാപ്പൻ.... ഒരു രാത്രിയിൽ വീടിന്റെ കോലായിൽ ഒരു മാറാപ്പ്ക്കെട്ടുമായ് വന്ന
തണുത്തുവിറച്ച് ഒരു പേക്കോലം

ജടക്കെട്ടിയ മുടിയും ചങ്ങണപുല്ലുപോലുള്ള താടി രോമങ്ങള്ളും ഒട്ടിയുണങ്ങിയ കവിളും നിറംമങ്ങി പാതിയടഞ്ഞ കണ്ണുകളും...
മനസിനെ വല്ലാതെ വേദനിപ്പിച്ച രുപം.
സദാസമയവും പതിയേ ഒരു ബന്ധവുമില്ലാതെ സംസാരിക്കും...ഇടയ്ക്ക് ശൂന്യതയിൽ എന്തോ എഴുതി മായ്ക്കും എന്നിട്ട് മെല്ല ചിരിക്കും ചിലപ്പോൾ ശബ്ദമില്ലാതെ കരയും ,

പല വേളകളിലും അയാളൊരു മാനസികരോഗിയല്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. അയാളെ പലകുറി ആട്ടിയോടിച്ചിട്ടും രാത്രിയാകുമ്പോൾ വീട്ടില്ലെത്തും.. ആദ്യമൊക്കെ ഇരുട്ടിലെ പാപ്പന്റെ സംസാരങ്ങളും ചിരികളുമൊക്കെ വല്ലാത്തൊരു ഭയമായിരുന്നു. ശല്ല്യമല്ല എന്ന് തോന്നിയപ്പോൾ അയാൾക്ക് ഞങ്ങൾ ഭക്ഷണംകൊടുക്കാനും തുടങ്ങി ഞങ്ങൾ.
ഇരുട്ടു വീഴും വരെ അലച്ചിൽ രാത്രിയിൽ വീടിൻകോലായിൽ അങ്ങനെ ഒരു മാസത്തോളം ഇതിനിടയ്ക്ക് ഞങ്ങളുമായ് അയാൾ അടുത്തു...
എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കും കുളിയും നനയുമൊക്കെ ഞങ്ങൾ ചെയ്യിക്കും. പക്ഷേ പാപ്പന്റ പഴകിയ മാറാപ്പ്കെട്ടിൽമാത്രം ആരേയും തൊടിയിച്ചില്ല....ശൂന്യതയിൽ എന്താണ് എഴുതുന്നത് എന്നൊരിക്കൽ ചോദിച്ചു... മൗന മാത്രമായിരുന്നുത്തരം ,
പാപ്പനെന്ന പേര് ഞങ്ങളിട്ടാതാണ് .ഒരിക്കൽ വീട്ടിൽ മുത്തശ്ശിക്ക് തീരെ വയ്യാതെ കിടന്നപ്പോൾ പരിശോധിക്കാൻ വന്ന ഡോക്ടറോട് പാപ്പൻ പറഞ്ഞു...
പുറംകടലിൽ എന്റെ രണ്ട് ചരക്കു കപ്പൽ മുങ്ങി...
അത്കേട്ട് അന്നു ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട്...
വയ്യാത്ത മുത്തശ്ശിയേ മുറ്റത്തേക്ക് വിളിച്ച് പൂർണ്ണചന്ദ്രനെ കാണിച്ചിട്ട് അത് പാപ്പനാണെന്ന് പറഞ്ഞതും അയാളോടുള്ള ഇഷ്ടം കൂട്ടി.

പാപ്പാൻ ഇലകളാടും പൂക്കളോടും മരങ്ങളോടും ഒക്കെ സംസാരിച്ചിരുന്നു. അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസിലേക്ക് നോക്കി എന്തൊക്കയോ വായിച്ചിരുന്നു . ചിലപ്പോളൊക്കെ ചൂമരിൽ പാപ്പന്റെ ഭാഷയിൽ എന്തൊക്കെയോ കുത്തിവരകളും കാണാം .ഓരോ കുത്തിവരയിലും അവ്യക്തമായ മനുഷ്യരേഖാ ചിത്രം കണ്ടിരുന്നു.
..........................
പാപ്പനെ കുറിച്ചുള്ള ഡോക്ടറുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി , അച്ഛനും ഡോക്ടറും സംസാരിച്ചുകൊണ്ട് നിൽക്കുന്നു .
ഡോക്ടർ എന്നോടും ഏട്ടനോടുമായി പറഞ്ഞു.
" നിങ്ങൾടെ പാപ്പന് നല്ല സുഖമായിട്ടുണ്ട്
ഭക്ഷണ വും മരുന്നും മുടങ്ങാതെ കൊടുക്കണം..വ്യായാമം വേണം.

എല്ലാം ഞങ്ങൾ മൂളിക്കേട്ടു...
പാപ്പൻ ഇപ്പോ വരും അപ്പുറത്ത് ചെടി നനയ്ക്കുകയാണ്.. അല്പസമയം കഴിഞ്ഞപ്പോൾ വരാന്തയിലൂടെ വെള്ള പാന്റും വെള്ള ഷർട്ടുമിട്ട് മുടി ഒരുവശത്തേക്ക് ചീകിയെതുക്കി...സുമുഖനായാ ഒരാൾ മെല്ലെ നടന്നു വരുന്നു .
അടുതെത്തിയപ്പോൾ..ഞങ്ങളെ നോക്കി പാപ്പൻ ചെറുതായി ഒന്നു ചിരിച്ചു . പിന്നെ അച്ഛനെ കെട്ടിപിടിച്ചു അച്ഛൻ മാസത്തിൽ എല്ലാ ഞായറാഴ്ചയും പാപ്പനെ കാണാൻ വരാറുണ്ട്....വീട്ടിലേക്ക് പോകുമ്പോൾ ജീപ്പിലിരിക്കുന്ന പാപ്പനെ ഇടയ്ക്ക ഞാൻ ശ്രദ്ധിച്ചു. പുറകോട് പോകുന്ന കാഴ്ചകളിലേക്ക് മിഴികൾ തുറന്ന് എന്തോ ചിന്തയിലാണ് പാപ്പന്റെ ഭൂതകാലത്തിലുടെ സഞ്ചരിക്കാനുള്ള ശ്രമമായിരിക്കാം .... ചിലപ്പോൾ ഇതൊരു പുനർജന്മമായി തോന്നിയിരിക്കാം ..
" പാപ്പാ എന്തൊക്കയാണ്
അവിടുത്തെ വിശേഷങ്ങൾ....?

ജീപ്പിനുള്ളിലെ ഞങ്ങളുടെ മൗന നിമിഷങ്ങളെ ഭേതിച്ചു കൊണ്ട് അച്ഛന്റെ ചോദ്യം ..
പാപ്പൻ അല്പം മൗനം പിന്നെ പറഞ്ഞു ,
" ഓ ഭ്രാന്തൻമാരുടെ ഇടയിൽ കഴിയില്ല...
" ഓ ഭ്രാന്തൻമാരുടെ ഇടയിൽ കഴിയില്ല...
ഏട്ടൻ എന്നെയും അച്ഛനെയും മാറി മാറി നോക്കി .. ഡ്രൈവർ ശബ്ദമില്ലാതെ ചിരിക്കുന്നത് ജീപ്പിന്റെ സൈഡ് മിററിലൂടെ ഞാൻ കണ്ടു. വീടെത്തും വരെ പാപ്പനോട് ആരുമൊന്നും പിന്നെ സംസാരിച്ചില്ല ,
രാത്രി ഏട്ടനാണ് പാപ്പനോടത് ചോദിച്ചത് ,
" പാപ്പാ പാപ്പന് കഴിഞ്ഞ കാലത്തെ കുറിച്ചോർമ്മയുണ്ടോ ?
ആദ്യമൊന്നു ചിരിച്ചു പിന്നെ വീടിൻ മുൻപിലെ വയലിലേക്ക് നോക്കി പറഞ്ഞു ..
" കുറച്ചു മാത്രം ഓർമ്മയിൽ ... ഹോസ്പിറ്റലും അവിടുത്തെ ആൾക്കാരുമൊക്കെ ..

നിലാവും മഞ്ഞും ആ രാത്രിക്ക് ഏറെ ഭംഗി നൽകി . മുറ്റത്തിന്റെ പടിഞ്ഞാറേ കോണിലെ മാവിൻ ചുവട്ടിൽ പാപ്പൻ എന്തോ ചിന്തയിൽ കുറേ നേരം നിന്നു ,
തണുത്ത കാറ്റേറ്റിട്ടും പപ്പൻ മഞ്ഞും നിലാവും പുതച്ചു കിടക്കുന്ന വയലിലേക്ക് നോക്കി നിന്നു.

പാപ്പന് കിടക്കാൻ അച്ഛന്റെ മുറിയിലാണ് പായ വിരിച്ചത്
പുറത്ത് കിടന്നോളമെന്ന് പാപ്പൻ
സമ്മതിക്കാതെ ഞങ്ങളും.
ഒടുവിൽ പാപ്പൻ പുറത്തേ കോലായിൽ പായ വിരിച്ചു കിടന്നു. .

ഉറക്കംവരാതെ
ഏറേനേരം ഞാൻ പുറത്തേ നിശ്ശബ്ദതയിലേക്ക് കാതോർത്തു കിടന്നു. പുറത്ത് നല്ല മഞ്ഞു വീഴുന്നുണ്ട് മരം കോച്ചുന്ന തണുപ്പ് ..

ഗതികിട്ടാതലയുന്ന ലക്ഷ്യങ്ങളില്ലാതെയലയുന്ന ചിന്തകൾ പേറുന്നവനാണോ ഭ്രാന്തൻ . നൂൽ പൊട്ടിയ പട്ടം പോലെ മനസ്സിനുടമയാണോ .. ഭ്രാന്തൻ ..
പുലരിയുടെ വരവറിയിച്ചു കൊണ്ട് കിളികളുടെ കലപിലകൾ വയലോരങ്ങൾക്കപ്പുറത്തേക്ക് കൂട്ടമായ് പറക്കുന്നു ,
പുറത്തേ വാതിൽ തുറന്ന് നോക്കി...
പായ മടക്കിവച്ചിട്ടുണ്ട് പക്ഷേ പാപ്പനെ കണ്ടില്ല..അപ്പോഴും മഞ്ഞുവീഴുന്നുണ്ടായിരുന്നു..ഹൃദയത്തിൽ നോവിന്റെ മഞ്ഞുറവകൾ പൊടിഞ്ഞു അത് കൺകോണിൽ ചെറു നനവു പടർത്തി ,
ഞാൻ മുറ്റത്തേക്കിറങ്ങി ചുറ്റുപാടും നോക്കി .
പരന്നു കിടക്കുന്ന വയൽ . മഞ്ഞിനാൽ മൂടിക്കിടക്കുന്നതിനാൽ ദൂര കാഴ്ച അവ്യക്തമായ് .. രണ്ട് മൂന്ന് തവണ പാപ്പാ എന്നുറക്കെ വിളിച്ചിട്ടും നിശബ്ദം ശൂന്യം ..

" പോയി ല്ലെ ...
അച്ഛന്റെ ഇടറിയ ശബ്ദം ..
ഒന്നും പറയാതെ വയലിലേക്ക് കട്ടപിടിച്ചു കിടക്കുന്ന മഞ്ഞിലേക്ക് നോക്കി നിന്നു .

" വരും വരാതിക്കില്ല
ശോകാർദ്രമായ അച്ഛന്റെ വാക്കുകൾ ...
അന്നു മുതൽ ഒരു പായയും പുതപ്പും എന്നും കോലായിൽ വെക്കും. മഞ്ഞു പെയ്യുന്ന ഏതെങ്കിലുമൊരു രാത്രിയിൽ പാപ്പൻ വരും ... ഓർമയിൽ പാപ്പന്റെ ആ ശൂന്യതയിലെഴുത്തും ചിരിയും ഹൃദയത്തിൽ മായാതെ കിടന്നു
പാപ്പൻ വരും .

====മുരളിലാസിക===

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക