ഇതൊരു സംഭവകഥയാണ്.എന്റെ നാട്ടിൽ എനിക്കറിയാവുന്ന സ്ത്രീ.ഒരു പാവം.ഇരട്ടകൾ ആയിരുന്നെങ്കിലും ഇവരുടെ കൂടെ ജനിച്ച കൊച്ചു നല്ല സുന്ദരി ആയിരുന്നു.പക്ഷെ ഇവർ വീട്ടിലെ വേലക്കാരി തന്നെ ആയിരുന്നു.എല്ലാ പണികളും ചെയ്യാൻ മാത്രം വിധിച്ച ഒരു സാധുസ്ത്രീ.വല്ലാതെ പുറത്തേക്കു തള്ളിയ പല്ലുകൾ ആയിരുന്നു അവരുടേത്.അതുകൊണ്ട് തന്നെ അവർക് വല്ലാത്ത അപകർഷതാബോധം ആയിരുന്നു.ആരോടും സംസാരിക്കാറില്ല.ജീവിതത്തിലെന്ന പോലെ മരിച്ചപ്പോളും ആരും അവരെ വല്യ ഗൗനിച്ചില്ലെന്ന് തോന്നിയിരുന്നു.
ദയവ് ചെയ്തു കളിയാക്കരുത്.
ദയവ് ചെയ്തു കളിയാക്കരുത്.
*ഇരുട്ട്*
ഇന്നും വേറെ ഒരാളെയും കൂട്ടി വരുമെന്ന് ബ്രോക്കർ പറഞ്ഞത് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു.പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.ഇത് ആദ്യമല്ലല്ലോ.കുറച്ചു കാലം ആയില്ലേ ഈ വേഷംകെട്ടു തുടങ്ങിയിട്ട്.സങ്കടവും ദേഷ്യവും ആയിരുന്നു ആദ്യമൊക്കെ.
ഉടുത്തൊരുങ്ങി പോയി നിന്ന് അവസാനം ഒരു കാരണം അല്ല പല കാരണങ്ങൾ കൊണ്ട് പിരിഞ്ഞു പോകുക.ചില ആളുകൾ കുറച്ചുകൂടി സ്ത്രീധനം തന്നാൽ നിങ്ങൾക് ശല്യം ഒഴിവാക്കി തരാം എന്ന രീതിയിൽ വിലപേശിയെങ്കിലും എവിടെയൊക്കെയോ ഉടക്കി അതും പൊളിയും.
അവരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
ഒരു ദീർഘമായ ശ്വാസം എടുത്തതിനു ശേഷം കഴുകി വെച്ച പാത്രങ്ങൾ എടുത്ത് വെച്ച് മുറിയിൽ പോയി വെറുതെ ഒന്ന് കണ്ണാടിയിൽ നോക്കി.
കവിൾ കുറച്ചു കൂടി ഒട്ടിയെന്നു തോന്നുന്നു.അതുകൊണ്ടായിരിക്കാം മുൻപേ പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ലുകൾ കുറെ കൂടി തള്ളിയത് പോലെ.കണ്ണ് വീണ്ടും ഉള്ളിലോട്ട് പോയോ.അല്ലങ്കിൽ
തന്നെ കറുമ്പി ആയിരുന്നു.ഇപ്പൊ അടുക്കളയിൽ മാത്രം ആയതു കൊണ്ടാണോ കൂടുതൽ കറുത്തെന്നു തോന്നുന്നു.പെണ്ണ് കാണാൻ വരുന്നവർ എന്ത് കണ്ടിട്ടാണ് ഇഷ്ട്ടപ്പെടേണ്ടത്.
ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്നതാണ് കറുമ്പി അല്ലെങ്കിൽ കൊന്ത്രപല്ലി എന്ന്.ഇരട്ടകൾ ആയിരുന്നു നമ്മൾ.കൂടെ ഉള്ളവൾ സുന്ദരി ആയിരുന്നു.ഞാൻ കേൾക്കെ തന്നെ ആൾകാർ പറയുമായിരുന്നു.ഇരട്ടകളോ??ഇവരോ??
ശരിയായിരുന്നു.അവളുടെ മുഖം വെളുത്തു തുടുത്തതായിരുന്നു.ചിരിക്കുമ്പോൾ ആ പല്ലുകൾ കാണുമ്പോൾ വല്ലാതെ കൊതിക്കാറുണ്ട്.ഒരേ നിരയിലുള്ള പല്ലുകൾ നല്ല കണ്ണുകൾ എല്ലാം അവൾക് ആവശ്യത്തിലധികം ദൈവം നൽകി.മിനിറ്റുകളുടെ വ്യത്യാസത്തിൽ ആദ്യം ഞാൻ ഇങ്ങനെ വന്നപ്പോൾ എനിക്ക് കൂടി തരേണ്ട സൗന്ദര്യം ദൈവം അവൾക് തന്നെ നൽകി എന്ന് ആൾകാർ പറയുന്നത് കുറെ കേട്ടിരുന്നു
എവിടെ എങ്കിലും പോയാൽ ചിരിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.ഉന്തിയ പല്ലുകൾ കുറെ കൂടി പുറത്തു വരും.എന്തിനു കാണുന്നവരെ പേടിപ്പിക്കണം.
എന്റെ അതേ പേരിലുള്ള വേറൊരു കുട്ടി കൂടി ക്ലാസിൽ ഉണ്ടായത് കറുമ്പി അല്ലെങ്കിൽ കൊന്ത്രപ്പല്ലി എന്ന് എന്റെ പേരിന്റെ കൂടെ ഉറക്കാൻ കാരണമായി.പിന്നീട് സ്‌കൂളിൽ പോകാൻ തന്നെ മടിയാകുമായിരുന്നു.
സഹോദരിയുടെ കൂടെ വരുമ്പോൾ അല്ലെങ്കിൽ സ്‌കൂളിൽ വെച്ച് എല്ലാവരും അവളെ കമന്റ് അടിക്കുകയും ശല്യപ്പെടുത്തുന്നതും കാണുമ്പോൾ സങ്കടം വരാറുണ്ട്.വെറുതെ എങ്കിലും തന്നെയും ആരെങ്കിലും ഒന്ന് നോക്കിയെങ്കിൽ എന്ന്.
ഇനി അഥവാ അവളെ കൂടെ കണ്ടില്ലെങ്കിൽ മാത്രം അവർ എന്നോട് മിണ്ടും അവൾ എവിടെ പോയി എന്നറിയാൻ.എന്തിനാണ് ദൈവം ഈ കോലത്തിൽ ഭൂമിയിൽ എന്നെ ജനിപ്പിച്ചത് എന്ന് പലപ്പോഴും ആലോചിച്ചതാണ്.ഒരിക്കൽ പോലും സന്തോഷിച്ചിട്ടില്ല.മനസ്സറിഞ്ഞു ഒരിക്കൽ പോലും ചിരിച്ചിട്ടില്ല.തന്റെ ഈ വൈരൂപ്യം എന്റെ കുറ്റമല്ലെങ്കിൽ കൂടി കുറെ വേദന അനുഭവിച്ചു.മാമൻ ദുബായിൽ നിന്നും വന്നപ്പോൾ ഒരിക്കൽ രണ്ടു പേർക്കും രണ്ടു ഡ്രസ്സ് കൊണ്ട് വന്നു.അതിൽ ആ ചുവപ്പ് കളർ ഇഷ്ട്ടപ്പെട്ടു എടുത്തപ്പോൾ അമ്മ എന്നോട് പറഞ്ഞത് നിനക്കത് ചേരില്ല മറ്റവൾക്കേ ചേരൂ.വല്ലാതെ കരഞ്ഞു പോയി.അച്ഛന്റെ രൂപം ആണത്രേ എനിക്ക് കിട്ടിയത്.അവൾക് അമ്മയുടെയും.അമ്മ സുന്ദരി ആണ്.പക്ഷെ ദാരിദ്ര്യം കൊണ്ട് മാത്രം അച്ഛനെ വിവാഹം കഴിക്കാൻ സമ്മതിച്ചതാണ്.അത് കൊണ്ട് തന്നെ അച്ഛന്റെ സ്വരൂപം ആയ എന്നോട് ഇഷ്ട്ടം കുറവാണോ എന്ന് തോന്നിയിട്ടുണ്ട്.
സ്‌കൂൾ കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് അവൾക് ആലോചന വരാൻ.കുറച്ചു മിനുട്ടുകളുടെ മാത്രമാണെങ്കിലും മൂത്ത ഞാനുള്ളപ്പോൾ ഇളയവളുടെ കല്യാണത്തിന് അച്ഛൻ സമ്മതിച്ചില്ല.
ഏറ്റവും വലിയ സങ്കടം ആയിരുന്നു അത്.ഞാൻ നിൽക്കെത്തന്നെ എന്റെ ഇളയതിനെ ആലോചിച്ചു വരിക.എന്റേതും ഒന്നിച്ചു നടത്താൻ കുറെ ആൾക്കാരുടെ മുൻപിൽ വേഷം കെട്ടി.നാണം കെടാൻ മാത്രമുള്ള ഒരു ചടങ്ങ്.എന്ത് കൊണ്ടോ ഞാൻ ഇങ്ങനെ അനുഭവിക്കുക.രണ്ടാം കെട്ടുകാരൻ.അച്ഛൻ ആവാൻ പ്രായമുള്ളവർ അങ്ങനെ കുറെ ആലോചന വന്നു.അവർക്കു പോലും പിടിച്ചില്ല എന്നെ.അവസാനം എന്നെ കാത്തു നിന്നാൽ കൂടെ ഉള്ളവളുടെ കാര്യവും ബുദ്ധിമുട്ടാകും എന്നുറപ്പായതോടെ അവളെ കെട്ടിച്ചയച്ചു.
പക്ഷെ പിന്നീട് തന്റെ കല്യാണകാര്യത്തിൽ ആർക്കും താല്പര്യം കണ്ടില്ല.കൂടെ ഉള്ളവളുടെ കൂടെ കഴിക്കാൻ വേണ്ടിയായിരുന്നല്ലോ താനും ഇങ്ങനെ വേഷം കെട്ടിയത്.എന്നാലും ഇടക്കിടെ ചില ആലോചനകൾ വന്നു
കൊണ്ടിരുന്നു.
മുപ്പത്തിനാല് വയസ്സ് കഴിഞ്ഞു.എന്താണ് ജീവിതം സമ്മാനിച്ചത്.ഇത്രയും വർഷത്തിനിടയിൽ ഒരു നല്ല നിമിഷം പോലും ഇല്ല.ഇനി ഒട്ടും പ്രതീക്ഷകളും ഇല്ല.ഇപ്പോൾ തന്നെ കണ്ടാൽ കിളവി ആയി.കറുത്ത കൈകൾ കുറെ കൂടി ശോഷിച്ചിരിക്കുന്നു.ഞരമ്പുകൾ ശരിക്കും പുറത്തു കാണാം.ഇരുന്നാൽ എഴുന്നേൽക്കാൻ എവിടെയെങ്കിലും കെയ്യൊന്നു താങ്ങണം.ആകെ പൊട്ടിപ്പൊളിഞ്ഞ റോഡ് പോലെ ഉള്ളം കൈ.ഒരു പെണ്ണിന്റെ കൈ ആണെന്ന് കണ്ടാൽ പറയില്ല.
പതുക്കെ എഴുന്നേറ്റു.കാണാൻ വരുന്നവർ ഇതേ കോലത്തിൽ കണ്ടു ഇഷ്ട്ടപ്പെടുന്നെങ്കിൽ മതി.കുറെ അണിഞ്ഞൊരുങ്ങി നിന്നതാണ്.കുറെ കരഞ്ഞതാണ്.ഇനി വേണ്ട.കരയാൻ വയ്യ.ജീവിതത്തിൽ ഇനി ഒന്നും ആശിക്കാനില്ല.അത് കൊണ്ട് ഒന്നും നഷ്ട്ടപ്പെടാനുമില്ല.
'ചെക്കൻ' കാണാൻ അത്ര പ്രായമില്ലെന്നാണ് അമ്മ പറഞ്ഞത്.കാണണമെന്ന് വലിയ ആഗ്രഹമൊന്നും ഉണ്ടായില്ല.എങ്കിലും ഉള്ളിലെ പെൺമനസ്സ് സമ്മതിച്ചില്ല
അറിയാതെ നോക്കിപ്പോയി.അധികം പ്രായം ഇല്ലെന്നു തോന്നുന്നു.മുടി കുറെ ഭാഗം നരച്ചു കഴിഞ്ഞു.കണ്ണുകളിൽ വല്ലാത്തൊരു നിർവികാരത.താടിയും മീശയും തീരെ ശ്രദ്ധിക്കാറില്ലെന്നു തോന്നി.കറുപ്പും വെളുപ്പുമായി താടിയും മീശയും മിക്സ് ആണ്.ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ അപ്പുറം ക്വർട്ടേഴ്സിൽ ആണ് താമസം.എന്തോ കാശിനു ഇപ്പൊ അത്യാവശ്യം വന്നതാണ് പോലും.ഇവിടെ ഒറ്റക്ക് ആണ് താമസം.വീട്ടുകാരുമായി ബന്ധമില്ലെന്നറിഞ്ഞു.ആർക്കും കൂടുതൽ അന്വേഷിക്കാൻ താല്പര്യം കണ്ടില്ല.എങ്ങനെ എങ്കിലും ഒന്ന് ഒഴിവാക്കിയാൽ മതിയായിരിക്കും.

വീട്ടിൽ നിന്നും അച്ഛനും അമ്മയും ഭർത്താവിന്റെ കൂടെ യാത്രയാകുമ്പോൾ സന്തോഷത്തേക്കാൾ അവർ ആശ്വാസം കൊണ്ടതായി തോന്നി.ഇനിയും തെണ്ടി നടക്കണ്ടല്ലോ തനിക്കു വേണ്ടി ഒരാണിനെ.
വീട്ടിലെതൊയപ്പോൾ
മനസ്സിലായി മാസങ്ങൾ ആയി റൂ മേക്കെ വൃത്തിയാക്കിയിട്ട് എന്ന്.സിഗററ്റിന്റെയും കള്ളിന്റെയും മണം മാത്രമായിരുന്നു അവിടെ.വീട് മൊത്തം വൃത്തിയാക്കാൻ തുനിഞ്ഞപ്പോൾ അതൊക്കെ നാളെ ചെയ്താൽ മതി എന്ന് പറഞ്ഞു.ആദ്യമായി എന്നോട് മിണ്ടിയത് അതായിരുന്നു.കുളിമുറിയിൽ കയറി ബക്കറ്റിൽ വെള്ളം തിരിച്ചു നിറയുന്നതിനിടയിൽ വെറുതെ ഒന്നും നോക്കി.കുളിമുറി എന്ന പേരെ ഉളളൂ.സിമന്റ് പൊട്ടി നിലത്തു കുറെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.കുഴികളിൽ
ആകെ വെള്ളം തളം കെട്ടിക്കിടക്കുന്നു.
കുളിക്കാൻ തുടങ്ങുമ്പോൾ അറിയാതെ ആഗ്രഹങ്ങൾ ഉള്ളിൽ നുരഞ്ഞു.ഇന്ന് ഞാനൊരു ഭാര്യ ആണ്.എന്റെ ആദ്യരാത്രിയും.അറിയാതെ മനസ്സ് എന്തിനോ തുടിച്ചു.കുളിച്ചു ഇറങ്ങുമ്പോൾ പഴയ
ചെറിയ കണ്ണാടി അവിടെ കണ്ടു.നോക്കണം എന്ന മോഹം ഉദിച്ചെങ്കിലും വേണ്ട ടെൻഷൻ ആവേണ്ട എന്ന് കരുതി നോക്കാതെ ഇറങ്ങി.ഭർത്താവ് എന്നെ കാത്തിരുന്നു മടുത്തു കാണും.പാലൊന്നും ഇവിടെ ഇല്ല വരുമ്പോൾ പറഞ്ഞിരുന്നെങ്കിൽ വാങ്ങാമായിരുന്നു.സാരമില്ല.അങ്ങേർക്കും അറിയാമല്ലോ.പിന്നെന്താ?? റൂമിന്റെ ഡോർ മുട്ടിയതിനു ശേഷം പതുക്കെ തുറന്നു.കൂർക്കം വലിയാണ് സ്വാഗതം ചെയ്തത്.മലർന്നു കിടന്നു വായും പൊളിച്ചു ഉറങ്ങുന്നു.ഉള്ളിൽ നിന്നും അറിയാതെ കരച്ചിൽ പുറത്തേക്കൊഴുകി.
രാവിലെ പോകും രാത്രി വന്നാൽ വന്നു.അത്ര തന്നെ.ചോദിച്ചാൽ ഒരു ഒന്നും മിണ്ടില്ല.കുറെ ആഗ്രഹിച്ചു.ഭർത്താവിനെ വയർ നിറച്ചു ഭക്ഷണം കൊടുക്കാൻ.താൻ ഉണ്ടാക്കിയ ഭക്ഷണത്തേക്കിക്കുറിച്ചു നല്ല വാക്കു പറയുന്നത് കേൾക്കാൻ.ഒന്നിച്ചിരുന്നു ഒരു പാത്രത്തിൽ കഴിക്കാൻ.ഒന്നുമുണ്ടായില്ല.വല്ലപ്പോഴും മൂക്കറ്റം കുടിച്ചു വന്ന ദിവസങ്ങളിൽ മാത്രം ഞാൻ ഒരു സ്ത്രീ ശരീരം ആണെന്ന് മനസ്സിലാക്കി.
മടുത്തുതുടങ്ങി അടുക്കളയിൽ കുറച്ചു അരി മാത്രം ഉണ്ട്.വന്നത് മുതൽ ഉച്ചക്കും രാത്രിയും കഞ്ഞി തന്നെ.അതാകുമ്പോൾ വേറെ കറി ഇല്ലെങ്കിലും കുഴപ്പമില്ല.ഇനി അങ്ങനെ പാടില്ല പുതിയ ഒരു ജീവൻ കൂടി ഉള്ളിൽ ഉണ്ട്.അവനു വേണ്ടി നല്ല ഭക്ഷണം കഴിക്കണം.എന്നാലേ അവൻ ഉഷാർ ആകൂ.മകൻ ആണ് അത്.മകൾ ആവരുത്.അതും എന്നെപ്പോലെ അല്ല.എന്റെ അമ്മയുടെ സൗന്ദര്യം ഉള്ള മകൻ.വെളുത്ത് തുടുത്ത ചിരിക്കുമ്പോൾ നല്ല പല്ലുകകളുള്ള നല്ല മോൻ.ഇനി അവന് വേണ്ടി ജീവിക്കണം.ആദ്യമായ് ജീവിക്കാൻ ആഗ്രഹമുണ്ടായി.ആദ്യമായ് സ്വപ്‌നങ്ങൾ കണ്ടു.ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സന്തോഷം.പക്ഷെ സന്തോഷ വാർത്ത അറിയിക്കാമെന്ന് വെച്ചാൽ മൂപ്പർ ഇത് വരെ തിരിച്ചു വന്നിട്ടില്ല.ദിവസങ്ങൾ ആയി പോയിട്ട്.ആകെ ഒരു ആവലാതി.എവിടെ പോയി അന്വേഷിക്കും.ആരോട് പറയും.ഇവിടെ ആരെയും പരിചയമില്ല.
രാത്രി പലപ്പോഴും ഭയാനകമായ പോലെ.ഒന്നും മനസ്സിലാവുന്നില്ല.അടുക്കളയിലെ പാത്രങ്ങൾ കാലിയായി തുടങ്ങി.
എന്തോ മനസ്സിൽ ഒരു സംശയം കൊണ്ട് ഷെൽഫ് തുറന്നു നോക്കാം എന്ന് വെച്ചു.കല്യാണം കഴിക്കാൻ വില പേശി വാങ്ങിയ സ്വർണങ്ങൾ അതിലാണ് ഉള്ളത്.നെഞ്ചിടിപ്പോടെ പതുക്കെ തുറന്നു.പ്രതീക്ഷിച്ചതാണെങ്കിലും കണ്ണിൽ ഇരുട്ട് കയറിപ്പോയി.ഒരു പൊടി പോലും ഇല്ലാതെ എല്ലാം കൊണ്ട് പോയിരിക്കുന്നു.ഒരു ചെറിയ കടലാസിൽ ഒരു എഴുത്തും എന്നെ കാത്തിരിക്കേണ്ട.ഞാൻ തിരിച്ചു വരില്ല.നിന്റെ വീട്ടിലേക്ക് തന്നെ പൊയ്ക്കോളൂ.
കരയണ്ട എന്ന് കരുതിയെങ്കിലും മനസ്സ് സമ്മതിച്ചില്ല.പണ്ടേ കൂട്ടിനു ഈ കണ്ണുനീർ മാത്രമേ ഉണ്ടായിരുന്നുള്ളു.വെറുതെ ഒന്ന് ഇതുവരെ ഉള്ള ജീവിതം ഒന്നാലോചിച്ചു നോക്കി.ഒരിക്കൽ പോലും സന്തോഷിച്ചിട്ടില്ല.ഇനി സന്തോഷിക്കാനും പോകുന്നില്ല.
ഇപ്പോൾ ഒരു കാര്യം ഉറപ്പ്.വയറ്റിലുള്ളത് മകൻ അല്ല.മകൾ ആണ്.എന്നെപ്പോലെ കറുത്ത് മെലിഞ്ഞ ഉന്തിയ പല്ലുകൾ ഉള്ള മകൾ.വേണ്ട അവൾ ജനിക്കേണ്ട.
വൃത്തികെട്ട ഈ ലോകത്തു,അവഗണനയും പരിഹാസവും മാത്രം ഏറ്റുവാങ്ങാൻ വേണ്ടി മാത്രം നീ ജനിക്കേണ്ട.
ഈ ലോകം വളരെ മോശം ആണ് വേണ്ട നീ ജനിക്കേണ്ട...ജനിക്കേണ്ട
ക്വർട്ടേസിന്റെ പടവുകൾ ഇറങ്ങുമ്പോൾ കാലുകൾ ഇടറിയോ?അരുത് ഒരു ലക്ഷ്യമുണ്ട്.ഇപ്പൊ ഒരു ലക്ഷ്യമുണ്ട്.
ഇരുട്ടാണ് എങ്ങും.വല്ലാത്ത ഇരുട്ട്.എന്റെ നിറമാണത്.അത് കൊണ്ട് തന്നെ എനിക്കിഷ്ടമാണ് ഇരുട്ടിനെ.
ഇരുട്ട് മാത്രം എങ്ങും ഇരുട്ട്.

Nadirsha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക