Slider

മട്ടുപ്പാവിലെ വിപ്ളവം

0
മട്ടുപ്പാവിലെ വിപ്ളവം
**********************
രാവിലെ കാപ്പിയുമായി റൂമില്‍ ചെന്നപ്പോള്‍ കിടക്ക കാലി
രാവിലെ തന്നെ ഇങ്ങേർ ഇതെവിടെ പോയി ?അല്ലേൽ ആന കുത്തി വിളിച്ചാൽ എഴുന്നേറ്റു പോകാത്ത കക്ഷി ആണ് ..അപ്പനേയും മക്കളേയും മാറി മാറി വിളിച്ചു തലയ്ക്ക് വട്ടു പിടിക്കും ..എഴുനേറ്റാലോ തന്റെ പിറുപിറുക്കൽ കേട്ട് പറയും
"നിനക്ക് എന്നെ നേരത്തെ വിളിക്കായിരുന്നില്ലേ? "
പിന്നെ തനിക്കിട്ട്‌ രണ്ട് പിണക്കം വേറേ..
ഭർത്താവായി പോയി ..അല്ലേൽ അപ്പോള്‍ കൊടുക്കായിരുന്നു തലയ്ക്ക് ഒരു തട്ട്...
ഇനിയിപ്പോ ബാത്ത് റൂമില്‍ കേറി ഇരിപ്പുണ്ടാവുമോ?
വീട്ടില്‍ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ പറ്റിയ ഒരിടം അവിടം ആണെന്നാണ് പൊതുവേ പുരുഷ സംസാരം ...
ഇങ്ങേരവിടേയും ഇല്ല ?
എന്റെ കർത്താവേ । ഇനി നെഞ്ച് വേദന എങ്ങാനും :?
പണിയെടുക്കാതെ വയറും വീർപ്പിച്ച് നടക്കുന്ന കുറേ എണ്ണം ആയി അറ്റാക്ക് വന്ന് പോകുന്നു ... തള്ളി വരുന്ന വയറു കണ്ട് കൊച്ചുകുട്ടികൾ വരെ ചോദിച്ച് തുടങ്ങി..."മാമന്റെ വയറിൽ ഉണ്ണിയുണ്ടോ ?""
അത് കേട്ട് പ്ലിംഗാൻ അലാണ്ട് പണിയെടുക്കാൻ ഇത് വരെ അങ്ങേരു റെഡിയല്ല
താനും ഇടയ്ക്കിടെ പറയും ..
"എന്റെ മനുഷ്യനേ എന്തെങ്കിലും ഒന്ന് മേലനങ്ങി ചെയ്തു കൂടെ ? രാവിലെ എഴുന്നേറ്റ് ഒന്ന് നടക്കാന്‍ പോയി കൂടെ ? "
അപ്പോള്‍ പറയും"" നമുക്ക് എവിടാടി സ്ഥലം ?ഉണ്ടായിരുന്നെങ്കിൽ?"
""ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ കർഷക(ശീ വാങ്ങിയേനേ?""
ആ സംസാരം മുഴുമിപ്പിക്കാൻ താന്‍ ഒരിക്കലും നിന്ന് കൊടുക്കാറില്ല.
അല്ലെങ്കില്‍ തന്നെ ടെറസിലെ ചെടി ഒന്നു തിരിഞ്ഞു നോക്കാത്ത ആളാണ് ..
കർഷകർ ശ്രീ...
അന്നാലും ഇതിയാനെവിടെ?
പെരയ്ക്ക് ചുറ്റും നടന്നുനോക്കി
ദേ ടെറസിലനയ്ക്കം കേൾക്കുന്നു..
""നിങ്ങള്‍ അവിടെ എന്തു എടുക്കുവാ?" ചോദിക്കാതെ പറ്റുമോ...ചോദിച്ച് പോയി
"നീ അല്ലേ പറയുന്നത് ഞാന്‍ ഇതൊന്നും നോക്കുന്നില്ല എന്ന്
ഇന്ന് മുതല്‍ നോക്കിക്കോ?
ഇതിന്റെ കാര്യം ഞാന്‍ ഏറ്റു."
സ്റ്റെപ്പ് കയറി മേലോട്ട് ചെന്നപ്പോള്‍ സംഭവം ശരിയാണ് ..ചെടി നന കഴിഞ്ഞു ..കുറച്ച് തക്കാളിയും വഴുതനയും പാവലും ചീരയും ഒക്കെ ഉണ്ട് ..വിഷമടിച്ചത് തിന്നണ്ട എന്നു കരുതി ചെയ്യുന്നതാണ്.ഭർത്താവും മക്കളും ഘോരഘോരം കൂട്ടത്തില്‍ ഇരുന്നു സംസാരിക്കും...
ജൈവ കൃഷി..
ഇതുവരെ ഏ ഹേ ....തിരിഞ്ഞു നോക്കിയില്ല....
എന്തു കുന്തം എങ്കിലും ആവട്ടെ ...തോന്നിയല്ലോ..
അവിടെ നിന്നും ഇറങ്ങി പോന്നു ..
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചെടി നനയുടെ പിന്നിലെ രഹസ്യം കണ്ടു പിടിച്ചു ...
തൊട്ടടുത്ത് പുതിയ താമസക്കാർ വന്നിരിക്കുന്നു ...അവിടുത്തെ വീട്ടുകാരി കാണാന്‍ സുന്ദരി ആണ് .
അമ്പട കേമാ...
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം .
എന്തെങ്കിലും ആവട്ടെ..
ചെമ്മീന്‍ ചാടിയാൽ എവിടെ വരെ ?
ഇങ്ങോട്ട് തന്നെ പോരും..
ഇനി ധൈര്യം ആയി എങ്ങോട്ടെങ്കിലും പോകാലോ?നനയ്ക്കാൻ ആളായല്ലോ?
വൈകുന്നേരം പതിയെ കാര്യം അവതരിപ്പിച്ചു ...
""ഞാന്‍ വീട്ടില്‍ പോയി വരട്ടെ ?""
ആ കാര്യം ചോദിച്ചാല്‍ മാത്രം പതിവില്ലാതെ ഗൌരവം കേറും..
ഇത്തവണയും മാറ്റം ഒന്നു ഉണ്ടായില്ല...
ഈ ഭാവം വെറും അഭിനയം ആണെന്ന് പാവം ഭാര്യമാർ അറിയുന്നില്ലല്ലോ?
ഭാര്യ വീട്ടില്‍ നിന്നിറങ്ങിയാൽ ഉടന്‍ വീട് ബാറ ആവും
എന്തെങ്കിലും ഒക്കെ കാട്ടി കൂട്ട്...അതും പറഞ്ഞ് ഇറങ്ങി പോന്നെങ്കിലും മനസ്സില്‍ മുഴുവന്‍ വീട്ടിലെ ചിന്തകള്‍ ആയിരുന്നു ..
അവര്‍ എന്തു ചെയ്യുന്നുണ്ടാവും? സമയത്ത് എഴുന്നേറ്റു കാണുമോ?അങ്നെ അങ്ങിനെ .
രണ്ട് ദിവസം ഒരു കണക്കിന് ഒപ്പിച് സ്വന്തം വീട്ടില്‍ നിന്നു..
ഫോണ്‍ എടുത്ത് രണ്ട് മൂന്ന് തവണ വീട്ടില്‍ വിളിച്ചു ..അങ്ങേ തലയ്ക്കിൽ നിന്ന് മറുപടി കിട്ടി ..
""ഒന്നുകില്‍ നീ അവിടെ നിന്ന് അവിടുത്തെ കാര്യം തിരക്ക് ..അല്ലേൽ ഇങ്ങോട്ട് വാ...""
ഇറങ്ങി പോരാൻ നേരം നൂറ് കൂട്ടം പണി ഏൽപിച്ചാ പോന്നത്....എന്തു കാണിച്ച് കാണുമോ ആവോ?
സ്വന്തം വീട്ടിൽ നിന്നിട്ടും സ്വസ്ഥത ഇല്ല..ഒരു കണക്കിന് രണ്ട് ദിവസം കഴിച്ചുകൂട്ടി
തിരിച്ച് വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വീടാകെ ശാന്തം ...
എല്ലാം വലിച്ചു വാരി ഇടുന്നതിന് പകരം ഒതുക്കി പെറുക്കി വച്ചിട്ടുണ്ട് ..എന്തോ സംഭവിച്ചിട്ടുണ്ട്..
വീടിനകത്ത് കാര്യമായ മാറ്റം ഒന്നും ഇല്ല ..
വൈകുന്നേരം ടെറസിൽ കയറി നോക്കുമ്പോള്‍ ചങ്കു തകര്‍ന്നു പോയി .
എല്ലാം വാടി.കരിഞ്ഞു നിൽ്ക്കുന്നു..
എന്റെ കൃഷിയേ.....
ചെവിയില്‍ മോന്‍ രഹസ്യമായി അപ്പോള്‍ പറഞ്ഞു ..
"അപ്പച്ചന്‍ ചെടിയ്ക്കു വളം ഇട്ടതാ..
ചാണകവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേര്‍ത്ത് വച്ചിരുന്നത് വെള്ളം ചേർക്കാതെ അങ്ങ് തട്ടി "
പെട്ടെന്ന് വളരാൻ പെട്ടെന്ന് ചെയ്ത പണി ..ഇ(ത പെട്ടെന്ന് ഫലത്തില്‍ വരുമെന്ന് വിചാരിച്ചില്ല..
അന്നാലും എന്റെ ഇച്ചായാ...
ഇനി എന്തോരം വെള്ളം നനച്ചാലും ഇത് നേരെയാവുമൊ? മനസ്സില്‍ പറഞ്ഞു
വൈകീട്ട് ജോലി കഴിഞ്ഞു എത്തിയപ്പോള്‍ പൂച്ചയെ പോലെ പമ്മി വന്നു ..തന്നെ കണ്ടതും വളിച്ച ഒരു ചിരി ..
അതോടെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല ...പാവം..
പതിവ് പോലെ വീട്ടില്‍ പോയി വന്നാല്‍ ഉള്ള ചാടി കയറ്റമില്ല
ഇത് പോലെ പൂച്ചകുഞ്ഞുങ്ങളോ ആണുങ്ങൾ...
പിറ്റേന്ന് പതിവ് പോലെ കാപ്പിയുമായി മുറിയില്‍ .. ചെന്നു
"എന്തേ ചെടി നനയ്ക്കുന്നില്ലേ..."
കേട്ട പാതി .. അങ്ങേരു .പുതപ്പ് വലിച്ചു തലവഴി മൂടി കമിഴ്ന്നു ഒരൊറ്റ കിടപ്പ്....

Shabna Felix
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo