Slider

മീശ....

0
മീശ....
പ്രായം 25കഴിഞ്ഞപ്പോഴേക്കും വീട്ടിൽ കല്യാണാലോചനയുടെ ബഹളം തുടങ്ങി.... മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷം ആണേലും പുറത്തുകാട്ടാതെ.. എനിക്കിപ്പോ കല്യാണം വേണ്ടന്നെ എന്ന സ്ഥിര നാടക ഡയലോഗുകൾ ഇറക്കിയപ്പോ.... അമ്മയുടെ കണ്ണിൽചോര ഇല്ലാത്ത റിപ്ലൈ... ഹാ നിനക്ക് ഇനി പുറത്തു ഒക്കെ പോയിട്ട് പയ്യെ മതിയെങ്കിൽ ശരി എന്ന്.. വന്നു കേറിയ മഹാലക്ഷ്മിയെ നൈസ് ആയിട്ട് പറഞ്ഞു വിട്ടപോലെയായിപ്പോയീ... അങ്ങനെയല്ല.. നിങ്ങള്ടെ സന്തോഷം അല്ലെ എന്റെ എന്നോക്കെ പറഞ്ഞു പിന്നെയും സെറ്റാക്കി. പിന്നെ ഈ ഉല്ലാസപറവ.. അടുത്ത ദിവസം തന്നെ പ്രമുഖ ഒരു മാട്രിമോണി സൈറ്റിലു അക്കൗണ്ട്‌ ഓപ്പൺ ആക്കി യു ക്യം ഫോട്ടോസും ഇട്ടു..
എന്തൊരു സന്തോഷം... വീട്ടുകാരുടെ അനുവാദത്തോടെ വായിനോക്കാം... കൂടുതൽ നോക്കണേൽ ഫേസ്ബുക്കും.... നമുക്ക് പിടിക്കണ ഫ്രീക്കൻമാരെ അപ്പനും അമ്മയ്ക്കും പിടിക്കൂല്ല.... അവർക്ക് പിടിക്കണ പഠിപ്പി ടൈപ്പ്കളെ എനിക്കും.. അങ്ങനെ ഇതു ഒരു ഒന്നൊന്നര മെനക്കേട്‌ ആണെന്ന് മനസിലായീ.. തലയിലൂടെ ചൂട് പറന്നുതുടങ്ങി.... അവസാനം ഒരു ദിവസം പിതാമഹൻ വിളിച്ചുപറഞ്ഞു.. മകളെ. ഒരുത്തൻ അങ്ങോട്ട്‌ വരുന്നുണ്ട് നിന്നെ ഒന്നുകാണൻ. കുരുത്തകേട് ഒന്നുമൊപ്പിക്കല്ലേഡീ എന്ന്... കർത്താവെ ജീവിതത്തിൽ ആദ്യത്തെ പെണ്ണുകാണൽ ഫീലിംഗ് ദൃഢന്ഗ പുളകിത... ഒന്ന് പോയി ത്രെഡ് ചെയ്തു..അധികം മേക്കപ്പ് എന്തിനാ ഞാൻ സുന്ദരിയല്ലേ.. ഒരു ചുരിദാറും വലിച്ചുകേറ്റി പറഞ്ഞ സ്ഥലത്തു 10 മിനിറ്റ് മുന്നേ എത്തി..ഒരു ഫോട്ടോ കണ്ടിട്ടുണ്ട് മുഖം മനസിലോര്ത്തുവെച്ചു. ഇച്ചിരി കഴിഞ്ഞപ്പോ ദാ വരുന്നു ആ പുള്ളി ഒരു ബാഗ്‌ ഒക്കെ തൂക്കി.. ഉളിൽ ഉള്ള ടെൻഷൻ പുറത്തു കാട്ടാതെ ഞാൻ വെളുക്കനെ ചിരിച്ചു. വന്നു ഒരു റെസ്റ്റാറ്റാന്റിൽ കയറി ചായ പറഞ്ഞു... ചായ എന്നാൽ എനിക്ക് സ്ട്രോങ്ങ്‌ തന്നെ വേണം നിര്ബന്ധാ .. മലയാളിക്കടയല്ലേ ഞാൻ വിളിച്ചുകൂവി... ചേട്ടാ.... രണ്ടിൽ ഒന്ന് സ്ട്രോങ്ങ്‌ട്ടോ. പെണ്ണ് കാണാൻ വന്ന വിദ്വാൻ എന്നെ ഒന്ന് നോക്കി. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ലാ 'എന്റെ ചായ എന്റെ അവകാശം' എന്നാണല്ലോ..പിന്നെ വിശദമായി കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ പുള്ളിയുടെ കണ്ണ് എന്റെ മൂക്കിൽ ഉടക്കനാ പോലെ തോന്നി.. വൈകാതെ ആ ചോദ്യം വന്നു 'ഇയാൾക്ക് മീശയുണ്ടല്ലേ'???.. ഞാൻ അടികിട്ടിയ പോലെ ഇരുന്നു എന്നിട്ട് പറഞ്ഞു..'ഉവ്വ.. ചെറുതായിട്ട് '.. ഇതൊന്നും എടുത്തുകളയാറില്ലേ.. പെൺകുട്ടികൾക്കു ഇതൊന്നും കൊള്ളില്ലത്രേ. പപ്പയുടെ യാചനയുടെ സ്വരം മനസ്സിൽ വന്നുകൊണ്ടു അപ്പൊ ഒന്നും പറഞ്ഞില്ല... ബൈ പറഞ്ഞു റൂമിൽ എത്തി കണ്ണാടിയിൽ കുറേനേരം നോക്കിനിന്നു.എന്നിട്ടു വീട്ടിൽ വിളിച്ചുപറഞ്ഞു എനിക്കെങ്ങും ആ കോന്തനെ വേണ്ടാന്ന്. കാര്യം ചോദിച്ച അപ്പൻ ചിരിയോ ചിരി..എന്റെ വിഷമം എനിക്കല്ലേ മനസിലാകൂ.. അപ്പൻ പറഞ്ഞു നിനക്ക് വേണ്ടേൽ വേണ്ടാന്ന് അങ്ങനെ ഒരു പ്രതികാരം നടത്തിയ ചാരുദര്ത്യത്തിൽ ഞാൻ നടന്നു.... പക്ഷെ ഇന്നും കണ്ണാടിയിൽ രണ്ടു മിനുറ്റിയിൽ കൂടുതൽ നിന്നാൽ ഞാൻ പയ്യെ ആ മീശയിൽ ഒന്നു തലോടും...എന്നിട്ട് പറയും എന്നാലും എന്റെ മീശയെ ഇച്ചിരി വളർന്ന പോരായിരുന്നോ നിനക്കെന്ന്‌......
ഋതു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo