#പുനഃസമാഗമം -#2
(എന്റെ സുഹൃത്ത് ബിനിഭരതൻ എഴുതിയ കഥയുടെ രണ്ടാം ഭാഗം ...എന്റെ ഒരെളിയ ശ്രമം )
മടക്കയാത്രയിൽ ഹേമയുടെ ചിന്ത മുഴുവനും മീരയെക്കുറിച്ചായിരുന്നു .പ്രിയപ്പെട്ട കൂട്ടുകാരിക്ക് സംഭവിച്ച ദുരന്തമോർത്ത് അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല .." ചേച്ചീ ... വീടെത്തി"യെന്ന് വേണു പറഞ്ഞപ്പഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത് ..
വീട്ടിൽ സുമതി എത്തിയിരുന്നു .ബെൽ അടിച്ച് സുമതി വാതിൽ തുറന്നപ്പോൾ ഹേമയുടെ കൈയ്യിലെ കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ടു .ഹേമയാകട്ടെ സുമതിയെ നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോയി .. അവളുടെ കൈയ്യിലിരുന്ന് മീരയുടെ കുഞ്ഞ് ഉറങ്ങിപ്പോയിരുന്നു .മുറിയിൽ ചെന്ന് കുഞ്ഞിനെ കിടത്തിയപ്പഴേക്കും അത് ഉണർന്ന് കരയാൻ തുടങ്ങി .. അവൾ വീണ്ടും ഉറക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് കരഞ്ഞ് കൊണ്ടേ യിരുന്നു .കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല .. അപ്പഴേക്കും സുമതിയും അരുണ മോളും മുറിയിലേക്ക് വന്നു .വാവ കരയുന്നത് കണ്ട് മോൾക്കും സങ്കടം വന്നു .. സുമതി വേഗം കുഞ്ഞിനെയെടുത്ത് പുറത്തേക്ക് പോയി കരച്ചിൽ നിർത്താൻ ശ്രമിച്ചു .അപ്പഴാണ് മീര കയ്യിൽ തന്ന കവർ ഓർമ്മ വന്നത് .നോക്കിയപ്പോൾ, അതിൽ ഫീഡിംഗ് ബോട്ടിലും മിൽക്ക് പൗഡറും ഫ്ളാ സ്ക്കിൽ ചൂടുവെള്ളവും കുഞ്ഞിന്റെ ഡ്രസ്സും ആയിരുന്നു .അവൾ വേഗം പാൽ ശരിയാക്കി സുമതിയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കുടിക്കാൻ കൊടുത്തു .പാൽകുടിച്ച് വയറ് നിറഞ്ഞപ്പോൾ കുഞ്ഞ് വീണ്ടും ഉറങ്ങി ..
ഉറങ്ങുന്ന കുഞ്ഞിനെ നോക്കി നിറകണ്ണുകളോടെ ഹേമ അരികിൽ ഇരുന്നു .കുറെ നേരം അങ്ങിനെയിരുന്ന് മനസ്സ് ശാന്തമായപ്പഴാണ് അവൾ എല്ലാക്കാര്യങ്ങളും സുമതിയോട് പറഞ്ഞത് .. എന്തും തുറന്ന് പറയാനുള്ള അടുപ്പം സുമതിയോട് അവൾക്ക് ഉണ്ടായിരുന്നു ..ഒരു ജേഷ്ഠ സഹോദരി സ്ഥാനം .. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സുമതി പറഞ്ഞു, " മോള് ചെയ്തതാ ശരി .ഒരു സ്ത്രീക്കേ മറ്റൊരു സ്ത്രീയെ മനസ്സിലാക്കാൻ സാധിക്കൂ .എന്ത് കൊണ്ടും നന്മയുള്ള പ്രവൃത്തിയാ മോൾ ചെയ്തത് .സമാധാനമായിരിക്കൂ " .അത് കേട്ടപ്പോൾ ഹേമക്ക് ആശ്വാസം തോന്നി .. എങ്കിലും ഹരിയുടെ പ്രതികരണമെന്താവുമെന്നോർത്ത് അവൾ ആശങ്കപ്പെട്ടു .
ഒന്ന് കുളിച്ച് ഫ്രഷായി അരുണ മോൾക്ക് ഭക്ഷണവും കൊടുത്ത് അവളും മോളും കുഞ്ഞിന്റെ അടുത്ത് കിടന്നു .അരുണ മോൾ ചോദിച്ചപ്പോ അവൾ പറഞ്ഞു, "ഇത് മോൾടെ അനിയൻകുട്ടനാട്ടോ " .പക് ഷെ, മോൾടെ മനസ്സിൽ ഒരായിരം സംശയങ്ങൾ .." അമ്മേ, ഇന്നലെ വരെ മോൾക്ക് അനിയൻകുട്ടനില്ലല്ലോ, ഇപ്പോ എങ്ങനാ ഉണ്ടായെ, എപ്പഴാ വന്നെ, എന്താ പേര് " ഇങ്ങനെ തുടങ്ങി സംശയങ്ങളുടെ നീണ്ട നിര .. ഹൊ. ഈ കുഞ്ഞുങ്ങളുടെ സംശയം തീർക്കാൻ വല്യ പാടാ ..ഹേമ ഒരു വിധം മോളെ പറഞ്ഞ് മനസ്സിലാക്കി .ഇനി മുതൽ മോളും അനിയൻകുട്ടനും നല്ല കൂട്ടായിരിക്കണം ട്ടോ .. എപ്പഴും ഒരുമിച്ച് കളിക്കണം, ഭക്ഷണം കഴിക്കണം, എല്ലാ കാര്യങ്ങളിലും അനിയനെ സഹായിക്കണം, എന്നെല്ലാം പറഞ്ഞ് കൊടുത്തു ." അമ്മേ അനിയൻകുട്ടന്റെ പേരെന്താ" .. മോൾക്ക് ഇഷ്ടമുള്ള പേര് വിളിച്ചോ .. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം മോൾ ചോദിച്ചു, "അമ്മേ .. ഞാൻ അനിയൻ കുട്ടനെ തക്കൂടൂന്ന് വിളിക്കട്ടേന്ന് ..ഹേമ സന്തോഷത്തോടെ സമ്മതിച്ചു .. ഉറക്കമുണർന്നപ്പോ ഹേമ കുഞ്ഞിനെ കുളിപ്പിച്ച് ഡ്രസ്സെല്ലാം മാറ്റിച്ചു .. കരച്ചിൽ മാറിയെങ്കിലും ഹേമയെ കാണുമ്പോൾ കുഞ്ഞിന്റെ കണ്ണുകളിൽ ഒരു പരിചയക്കുറവ് വ്യക്തമാകുന്നുണ്ട് .എത്ര കുഞ്ഞായാലും സ്വന്തം അമ്മയുടെ മുഖം മനസ്സിൽ മായാതെ ഉണ്ടാവുമല്ലോ .കുഞ്ഞിന്റെ മുഖം കാണുമ്പോൾ ഹേമയുടെ മനസ്സ് തകരും .. പെറ്റമ്മയുടെ ചൂടും ചൂരും സ്നേഹവും അറിയേണ്ട ഈ പ്രായത്തിൽ മറ്റൊരാളുടെ സംരക്ഷണയിൽ വളരേണ്ടി വരുന്ന സാഹചര്യം ചിന്തിക്കാൻ കൂടി വയ്യ ... വിധിയുടെ വിളയാട്ടം ... അരുണ മോൾ പെട്ടെന്ന് തന്നെ തക്കു ടുവുമായി ഇണങ്ങി .രണ്ടാളും കളിയും ചിരിയുമായി മുറിയിൽ നിന്നും പുറത്തിറങ്ങിയതേയില്ല .കളിക്കാൻ കൂട്ട് കിട്ടിയതിൽ അരുണ മോൾക്കും സന്തോഷം .
വൈകീട്ട് ജോലി കഴിഞ്ഞ് ഹരി വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് അരുണ മോളെ കാണാതെ അത്ഭുതപ്പെട്ടു .. എന്നും അച്ഛൻ വരുന്നതും നോക്കി താടിയിൽ കൈയ്യും കൊടുത്ത് ചവിട്ടുപടിയിൽ ഇരിക്കുന്നതാ .. എന്നും ഒരു ഫൈവ് സ്റ്റാർ ചോക്ളേറ്റ് നിർബന്ധമാ മോൾക്ക് .അത് കിട്ടാതെ അകത്തേക്ക് വിടില്ല ഹരിയെ .. ഈശ്വരാ .... ഇനി വയ്യായ്യ എന്തെങ്കിലും ... മോളൂന്ന് വിളിച്ച് ഹരി അകത്തേക്ക് കടന്നപ്പോൾ മുറിയിൽ നിന്ന് മോൾടെ ഭയങ്കര ചിരി .. ചെന്ന് നോക്കിയപ്പോൾ മോൾ ഒരു കുട്ടിയുമായി കളിയും ചിരിയും .. ഹരി വന്നതോ വിളിച്ചതോ അരുണ മോൾ അറിഞ്ഞതുപോലുമില്ല .. എന്നാലും ഈ കുഞ്ഞ് ... ഇതു വരെ കണ്ടിട്ടില്ലല്ലോ .. ഇനി അടുത്ത വീട്ടിലെ യെങ്ങാനും ആവുമോ ..ആലോചിച്ച് നിൽക്കവെ ഹേമയെത്തി .. ഹരിയെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ അവൾ പറഞ്ഞു, " ഹരിയേട്ടൻ ഡ്രസ്സ് മാറി വാ, ഞാൻ ചായയെടുത്ത് വെക്കാം "
ഹരി ചെല്ലുമ്പോൾ ടേബിളിൽ ചായയും പലഹാരവുമായി ഹേമ കാത്തിരിപ്പുണ്ട് .. അവളുടെ മുഖം കണ്ടാലറിയാം എന്തോ ഭയങ്കര ടെൻഷനിലാണെന്ന് ..ഹേമ ഒന്നും പറയാതായപ്പോൾ ഹരി ചോദിച്ചു ."ഏതാ മോൾടെ കൂടെയുള്ള ആ കുഞ്ഞ്" .ഹരി ചോദിച്ചതും ഹേമ പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു .. "എന്തിനാ നീ കരയുന്നെ, എന്താ കാര്യം, എന്തായാലും എന്നോട് പറയ്" .. കരച്ചിൽ ഒന്നൊതുങ്ങിയപ്പോൾ ഹേമ എല്ലാ കാര്യങ്ങളും പറഞ്ഞു .. കാലത്ത് മീരയെ കാണാൻ പോയത് മുതൽ കുഞ്ഞുമായ് തിരികെ വന്നത് വരെയുള്ള എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു .. എന്നാൽ, എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹരി ദേഷ്യപ്പെടുകയാണ് ചെയ്തത് .. "നീ എന്താ പറയുന്നെ .. മീരക്കെന്തെങ്കിലും സംഭവിച്ചാൽ ഈ കുഞ്ഞിനെ ജീവിതകാലം മുഴുവൻ നോക്കണമെന്നാണോ .. നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യങ്ങൾക്ക് നീ മറുപടി കൊടുക്കുമോ .. പെട്ടെന്നൊരു ദിവസം ഒരു കുഞ്ഞിനെ കിട്ടിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും ... നമ്മുടെ മോൾടെ ഭാവി എന്താവും ... ഇതൊക്കെ നീ ആലോചിച്ചിട്ടുണ്ടോ .. ഒന്നും ചിന്തിക്കാതെ ഓരോന്ന് ചെയ്തോളും .. എന്നോടെങ്കിലും ഒരു വാക്ക് നിനക്ക് ചോദിക്കായിരുന്നില്ലെ" .. ഹരി വല്ലാതെ ദേഷ്യപ്പെട്ട് ഒന്നും കഴിക്കാതെ എണീറ്റ് പോയി .. ഹേമ വല്ലാത്തൊരവസ്ഥയിലായിപ്പോയി .ഹരിയെ പറഞ്ഞ് മനസ്സിലാക്കാന്നാ അവൾ വിചാരിച്ചത് .. ഇനി എന്ത് ചെയ്യും ഈശ്വരാ ... ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ അവൾ തളർന്ന് പോകും .. മീര ചോദിച്ചപ്പോൾ ഹരിയേട്ടൻ സമ്മതിക്കും എന്നുള്ള വിശ്വാസത്തിലാണ് കുഞ്ഞിനെ അവൾ കൊണ്ടുവന്നത് .. ഇനി മീരയോട് എന്ത് പറയും .. ഇനി ഹരിയെ എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും .. ദൈവമേ ....
രണ്ട് ദിവസമായി ഹരിയും ഹേമയും ഈ കാര്യവും പറഞ്ഞ് വഴക്കായിരുന്നു ... ദിവസങ്ങൾ കഴിയവെ കുഞ്ഞിന്റെ കളിയും ചിരിയും ഹരിയെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു .. കൂട്ടത്തിൽ ഹേമയുടെ നിരന്തരമായ അഭ്യർത്ഥനയും .. ഹരിയും കുഞ്ഞുമായി അത്രയേറെ അടുത്തു പോയി .. അരുണ മോളെ പോലെ ആ കുഞ്ഞിനെ സ്നേഹിക്കാനും കഴിഞ്ഞു .. ഹരി ഹേമയോട് പറഞ്ഞു "നമുക്ക് മീരയുടെ ചികിത്സക്കായി എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോന്ന് നോക്കാം .. അവൾക്ക് അസുഖം കുറവായാൽ കുഞ്ഞിനെ തിരിച്ചേൽപ്പിക്കാമല്ലോ ... ഒരു ചെറിയ ജോലിയും ശരിയാക്കി കൊടുക്കാം .. അമ്മയുണ്ടായിട്ടും ഈ കുഞ്ഞ് അമ്മയുടെ സ്നേഹം കിട്ടാതെ വളരാൻ പാടില്ല .. എത്രയായാലും പോറ്റമ്മ ,പെറ്റമ്മയാവില്ലല്ലോ" .. ഇത് കേട്ടപ്പോൾ ഹേമ സന്തോഷം കൊണ്ട് കരഞ്ഞു പോയി .ഹരിയെ അവൾ മനസ്സുകൊണ്ട് തൊഴുതു .. ഹരിയുടെ മനം മാറ്റത്തിന് ഈശ്വരനോട് നന്ദിയും പറഞ്ഞു .. അവൾ പറഞ്ഞു, "വേണം ഹരിയേട്ടാ .. നമുക്ക് പറ്റുന്ന പോലെ മീരയെ സഹായിക്കണം .. അവളെന്റെ കൂട്ടുകാരി മാത്രമല്ല, സ്വന്തം സഹോദരിയെ പോലെയാ, എനിക്കവളെ ഉപേക്ഷിക്കാൻ കഴിയില്ല "
അങ്ങിനെ മീരയെ കണ്ട് എല്ലാ കാര്യങ്ങളും ഹേമ സംസാരിച്ചു .. മീര കുറെ നിരുത്സാഹപ്പെടുത്തി ... എനിക്ക് വേണ്ടി നിങ്ങൾ കഷ്ടപ്പെടരുത് ... ഈ അസുഖത്തിൽ നിന്നും ഞാൻ രക്ഷപ്പെടില്ല .. തിരിച്ചു കിട്ടാത്ത എന്റെ ജീവിതത്തിന് വേണ്ടി നിങ്ങളാരും കഷ്ടപ്പെടരുത് .. ഞാനിങ്ങനെയങ്ങ് അവസാനിച്ചോളാം ഹേമ ... എന്റെ കുഞ്ഞിനെ ഓർത്താ എന്റെ സങ്കടം മുഴുവനും " .ഹേമ ഒരു വിധം മീരയെ പറഞ്ഞ് സമാധാനിപ്പിച്ചു ... തുടർ ചികിത്സക്കുള്ള ഒരുക്കങ്ങളെല്ലാം ഹരി ഡോക്ടറെ കണ്ട് വേണ്ട പോലെ ചെയ്തു .. എല്ലാ കാര്യങ്ങൾക്കും സഹായത്തിന് ജയശ്രീയും ഭർത്താവും ഒപ്പമുണ്ടായിരുന്നു ...
ഇതിനിടെ ഹരി മീരയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു .. ആദ്യമൊക്കെ അമ്മ എതിർത്ത് സംസാരിച്ചെങ്കിലും ഇപ്പഴത്തെ മീരയുടെ അവസ്ഥയറിഞ്ഞപ്പോ എല്ലാം മറന്ന് അവർ മീരയെ സ്വീകരിച്ചു .. ആശുപത്രിയിൽ മീരയെ പരിചരിക്കാനും കൂടെ നിൽക്കാനും സഹായത്തിനുമൊക്കെ അച്ഛനും അമ്മയും ഉണ്ടായിരുന്നു ... മക്കൾ തെറ്റ് ചെയ്താലും മാതാപിതാക്കൾക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ .. വിദഗ്ധ ചികിത്സയും മാതാപിതാക്കളുടെ സ്നേഹവും എല്ലാവരുടേയും പ്രാർത്ഥനയും കൂടിയായപ്പോൾ മീരയുടെ അസുഖം കുറേശ്ശെയായി സുഖപ്പെട്ട് വന്നു .. കുറച്ച് നാളത്തെ ചികിത്സക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി മീര മടങ്ങി വന്നു ... അസുഖം തുടക്കത്തിൽ തന്നെ അറിയാൻ കഴിഞ്ഞത് ഭാഗ്യമായെന്ന് Dr പറഞ്ഞു ...ആസ്പത്രിയിൽ നിന്നും വന്നതിനു ശേഷം മോനുമൊത്ത് സന്തോഷത്തോടെ സ്വന്തം വീട്ടിൽ അഛനും അമ്മക്കുമൊപ്പം മീര കഴിയുന്നു ... ഹരിയുടെ ശ്രമം കൊണ്ട് കിട്ടിയ ജോലിയുമായി മോനേയും മാതാപിതാക്കളേയും നോക്കി ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു ... ഹേമയോട് തീരത്താൽ തീരാത്ത കടപ്പാട് ജീവിതകാലം മുഴുവനും മീരയുടെ മനസ്സിലുണ്ടാവും, ഒപ്പം പഴയ സൗഹൃദവും ..
സൗഹൃദം എന്നത് സന്തോഷിക്കാൻ മാത്രമല്ല, ഏത് സങ്കടത്തിലും ദു:ഖത്തിലും ഒപ്പം നിൽക്കുന്നതാവണം .. ഹേമയേയും മീരയേയും പോലെ എല്ലാ സൗഹൃദങ്ങളും ആവട്ടേന്ന് നമുക്ക് പ്രാർത്ഥിക്കാം ...

#Sheela -stanly

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക