Slider

കൂടപ്പിറപ്പുകൾ

0
"ചെന്നൈയിലെ ജീവിതവാസത്തിനിടയിൽ അവൾ പ്രഗ്നന്റായപ്പോൾ മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഞാനവൾക്കു അമ്മയായി തീർന്നു.ഒരമ്മ മകൾക്ക് ഗർഭാധാരണ സമയത്ത് ചെയ്യണ്ടകാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു.അറിവില്ലാത്തത് പുസ്തകങ്ങളിൽ നിന്നും വായിച്ചും സംശയമുള്ളത് അവളുടെ അമ്മയിൽ നിന്ന് അവളെക്കൊണ്ട് ഫോൺ വിളിപ്പിച്ചും മനസിലാക്കും .റെക്കോർഡ് ചെയ്തു വെച്ചിട്ട് ഇടക്കിടെ അവളെ കേൾപ്പിക്കും.
ഇടക്കിടെ അവൾ പറയും
" ഏട്ടൻ എന്റെയമ്മ നോക്കുന്നതു പോലെയാ എന്നെ പരിചരിക്കുന്നത്"
"എന്തായാലും ഒന്നര വർഷം നീ എനിക്കായി പലതരം വേഷം കെട്ടിയാടിയില്ലേ.ഇനി കുറച്ചു നാളേക്ക് അമ്മയായും സുഹൃത്തായും അച്ഛനായും കൂടപ്പിറപ്പായി ഞാനും മാറാം"
ജോലിക്കു പോകുമ്പോൾ അമ്മാവിയെ വിളിച്ചിട്ട് പറയും
"എന്റെ മോളവിടെ ഒറ്റക്കേയുളളൂ.വല്ലപ്പോഴും ഒന്നു നോക്കണേ മാമി"
"ഓ നീ മാത്രമേ പെണ്ണുകെട്ടിയട്ടുളളൂ.വേറാരും കെട്ടാത്തത് പോലെ.നിന്റെ മാമാനെന്നും കുടിച്ചു നാലുകാലിലാ വരവ്.വന്നിട്ട് പൂരത്തെറിയും.അതുമൊരു ഭർത്താവ്. നീയുമൊരു ഭർത്താവ്. സുധീ ഞാനവളെ നോക്കിക്കൊളളാം.നീ വിഷമിക്കണ്ട"
വർഷങ്ങൾക്കു മുമ്പ് മാമനാണു ചെന്നൈൽ വെച്ചു പിജി എടുപ്പിച്ചതും ചെലവിനു തന്നതും.പിന്നെയെനിക്ക് ജോലിക്കായും പാവം കുറെ കഷ്ടപ്പെട്ടു.
ആള് സാധുവാണു.കുടിച്ചില്ലെങ്കിൽ പ്രശ്നമില്ല.കുടിച്ചാൽ പിന്നെ പരമനാറിയും.രണ്ടുംകൂടിയുളള വഴക്ക് നല്ല രസമാണ്.
കുടിച്ചിട്ട് മാമൻ മിണ്ടാതെയിരുന്നാലും മാമി അനങ്ങാതിരിക്കില്ല.അങ്ങനെ കുറ്റവും കുറവും പറഞ്ഞു കൊണ്ടിരിക്കും.മാമാൻ തല്ലാറില്ല.നല്ല തെറി വിളിക്കും.സഹികെട്ട് മാമി സാരിയെടുത്ത് തൂങ്ങുമ്പോൾ മാമൻ അടങ്ങും‌.പിന്നെ രണ്ടുംകൂടി ഭയങ്കര സ്നേഹമാണ്.
ചെലവു കുറക്കാനായി കരുണാനിധി അനുവദിച്ച റേഷനരി വാങ്ങിവെച്ചു.കലം കഴുകി വെള്ളം നിറച്ചു ഗ്യാസും കത്തിച്ച് അരി അതിലിട്ടു തിളക്കുമ്പോൾ ഭയങ്കരമണമാണ്.അതിന്റെ മണമടിക്കുമ്പോൾ അഞ്ജൂട്ടി വാഷ്ബേസനിലേക്ക് ഒറ്റയമറലാണു.ഒരുകൊട്ടക്കു വാരിയിട്ടത് കഴുകി തുടച്ചു വരുമ്പോൾ ഞാനൊരു പരുവമാകും.
വീട്ടിലെ ജോലികളെല്ലാമൊതുക്കി ജോലിക്കു പുറപ്പെടുമ്പോൾ കഴിക്കണ്ട ആഹാരരീതി ഓർമ്മപ്പെടുത്തി.ഓരോ മണിക്കൂറും ഇടവിട്ട് ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കുമ്പോളവൾ പറയും.
"ചെക്കാ ഞാനെന്താ കൊച്ചുകുട്ടിയാണോ എല്ലാം ഓർമിപ്പിക്കാൻ.ഇയാളവിടെ ജോലിയിൽ ശ്രദ്ധിക്ക്"
അവളെത്ര പറഞ്ഞാലും ഞാൻ വിളിച്ചു കൊണ്ടേയിരിക്കും.അവളുടെ ചർദ്ദികാരണം ചെലവുചുരുക്കു ഞാനങ്ങ് നിർത്തി.
രാത്രി കിടക്കാൻ നേരമാണവളതു പറഞ്ഞത്.
"സുധി ഹൗസ് ഓണർ ചേച്ചി വന്നു ചക്കര ചോദിച്ചു. ഞാൻ പറഞ്ഞു അത് വാങ്ങാറില്ലെന്ന്.അവരെന്നെ അന്തം വിട്ടു നോക്കണ കണ്ടു.എന്താ തമിഴിൽ ചക്കരയെന്നു പറഞ്ഞാൽ"
"ഡീ ചക്കരയെന്നു പറഞ്ഞാൽ പഞ്ചസാര.മനസിലായോ"
അന്തംവിട്ട് മിഴിച്ചിരുന്ന ഭാര്യയുടെ മുഖം കണ്ടപ്പോളെനിക്കു കഷ്ടം തോന്നി.ആറാം മാസമായപ്പോൾ നാട്ടിലേക്ക് ചെല്ലാനായി അവരുടെ വീട്ടുകാർ അറിയിച്ചു.
ടിക്കറ്റു റിസർവേഷൻ കിട്ടാഞ്ഞതിനാൽ ലോക്കൽ കമ്പാർട്ടുമെന്റിൽ കയറി അവൾക്കും എനിക്കും ഒരു ഇരിപ്പടമൊപ്പിച്ചു.ക്ഷീണം കൊണ്ട് തളർന്നയവളെ എന്നോടു ചേർത്തു ഉറക്കി.ഇടക്കിടെ ഞെട്ടിയുണർന്ന അഞ്ജൂട്ടിയെ ആശ്വസിപ്പിച്ചു ഞാൻ ഉറക്കമൊളിച്ചു അവൾക്കു കാവലിരുന്നു.
വീട്ടിൽച്ചെന്ന് അവളെയവിടെ ഏൽപ്പിച്ചു വീട്ടിലേക്ക് മടങ്ങാമെന്നു കരുതി.
"ചെക്കാ അവിടെ ചെന്നാൽ നീ പട്ടിണിക്കാവില്ലേ.ഇവിടെ നിന്നാലെനിക്കുമൊരു കൂട്ടാവില്ലേ ചെക്കാ"
ശരിയാണവൾ പറഞ്ഞത്.അവിടെ ചെന്നാലാരുണ്ട്.അമ്മയില്ല.പിന്നെയെന്തിനാ അവിടേക്കു പോണത്"
രണ്ടീസം ചെന്നൈയിൽ ചെന്നപ്പോഴാണെനിക്ക് മനസിലായത്.ഞാനിവിടെ തനിച്ചാണു അവളില്ലാതെ പറ്റില്ല.പിറ്റേന്ന് തന്നെ നീണ്ടലീവിനു എഴുതിക്കൊടുത്ത് ഞാനും നാട്ടിലേക്ക് വന്നു.ഏഴാം മാസം വിളിച്ചു കൊണ്ട് പോകാൻ ആരുമില്ലാത്തതിനാൽ ചടങ്ങ് നടത്താൻ കഴിയാതെ ഞാനുഴറി.ഞാനും കൂട്ടുകാരും കൂടി പേരിനു ചടങ്ങുകൾ നടത്തിയട്ട് അവളെ തിരികെ കൊണ്ട് ചെന്നാക്കി.അവളുടെ പ്രസവം കഴിഞ്ഞു മോന്റെ പേരിടീൽ ചടങ്ങ് നടത്താനായി എന്റെ കൂടെ ചങ്ങാതിമാരെ ഉളളായിരുന്നുളളൂ.
ആരുമില്ലാത്തവന്റെ ദുഖം ആരോട് പറയാൻ.മോന്റെ ഒന്നാം പിറന്നാളും ഇങ്ങനെ തന്നെയാണ് ആഘോഷിച്ചത്.
സത്യം പറഞ്ഞാൽ ഞാനും അഞ്ജൂട്ടിയും കരഞ്ഞുപോയി.എനിക്കവളും അവൾക്കു ഞാനും ഞങ്ങൾക്കു മകനും മാത്രമായിരുന്നു ഏക ബന്ധുക്കാർ.അവളുടെ വീട്ടുകാർ കൂടി ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എന്തു ചെയ്തേനെ.
ആഴ്ചയിലൊരിക്കൽ ഞാനോടി വരും മകനെയും ഭാര്യയെയും കൺകുളിർക്കെ കാണാനായി.
തിരികെ മടങ്ങുന്നത് ഹൃദയം നുറുങ്ങുന്ന വേദനയുമായാണു.
ആകെയുള്ള ആശ്വാസം മൊബൈലിൽ കൂടിയുളള വിളിയാണു.അത്കൂടി ഇല്ലായിരുന്നെങ്കിൽ ആലോചിക്കാൻ വയ്യ.
എന്റെ സങ്കടം കാണാൻ കഴിയാതെ അവളൊരിക്കൽ പറഞ്ഞു
"സുധീ നീയിങ്ങു പോരെ കൂലിപ്പണിയാണെങ്കിലും നമുക്കിവിടെ സന്തോഷമായി ജീവിക്കാം നിന്റെ സങ്കടമെനിക്ക് കാണാൻ വയ്യ"
"നീയും മോനും അങ്ങടെ വാ"
"ചെക്കാ നീ തന്നെയല്ലെ പറയുന്നെ.മോൻ നാടിന്റെ നന്മകൾ അറിഞ്ഞു വളരട്ടെ.സർക്കാർ സ്കൂളിൽ പഠിക്കട്ടെയെന്നൊക്കെ"
"ആ അതും ശരിയാണു"
ഓരോ ദിവസവും കലണ്ടറിൽ ഞാൻ കൊതിയോടെ നോക്കും ഒന്ന് വെളളിയാഴ്ച ആയിരുന്നെങ്കിലെന്ന്"
"വീട്ടിൽ വന്നാൽ കലണ്ടർ കാണുന്നതെ അലർജിയാണു.ഞായറാഴ്ച ആണെന്നറിയുമ്പോൾ ചങ്കിടിപ്പാണു.തിരികെ മടങ്ങണം.
" നിങ്ങളോടു സത്യം പറയാലോ.വർഷം ഏഴു കഴിഞ്ഞിട്ടും അഞ്ജൂട്ടിയെ സ്നേഹിച്ചു കൊതി തീർന്നട്ടില്ല.ഉണ്ണിയെക്കണ്ട് മതി വന്നട്ടില്ല."
"കൂടപ്പിറപ്പുകൾ ഇല്ലാത്ത സുധിക്കീ ഭൂമിയിൽ ആകെയുള്ള ബന്ധു എന്റെ ഉണ്ണിയും അഞ്ജൂട്ടിയും മാത്രമേയുളളൂ"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo