അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 3
-----------------------------------------------------------------
ഈശ്വരാ... ജീവിതത്തിൽ ആദ്യത്തെ പെണ്ണുകാണൽ ആണ്. ഇന്ന് വരെ അതിനവസരം കൊടുത്തിട്ടില്ല. അപ്രതീക്ഷിതമായി വന്നു കയറിയ ചില ബ്രോക്കർമാർക്ക് മുമ്പിൽ നിന്ന് കൊടുത്തതല്ലാതെ വേറൊന്നും വേണ്ടി വന്നിട്ടില്ല. വാക്കു കൊടുത്തുപോയതുകൊണ്ട് ഇഷ്ടമായില്ല എന്ന് പറയാൻ നിവൃത്തിയില്ല. ഇനി ചെക്കന് എന്നെ പിടിച്ചില്ലെങ്കിൽ മാത്രം രക്ഷപെടാം. രക്ഷിച്ചേക്കണേ ഭഗവാനെ... അങ്ങനെ പ്രാർത്ഥിക്കുമ്പോളും ഇതിൽ നിന്ന് രക്ഷയില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സന്തോഷത്തിന്റെ അലയടി കേൾക്കുന്നുണ്ട്. എല്ലാര്ക്കും ബോധിച്ച ബന്ധമാണെന്ന് അവിടത്തെ ചിരിയും ബഹളവും കേട്ടാൽ അറിയാം. സൽക്കാരത്തിന്റെ തിരക്കിലാണ് അമ്മയും വല്യമ്മയും ഏട്ടത്തിയും ഒക്കെ.
ഈ ഏട്ടത്തി എന്ന് പറയുന്ന സാധനം എന്റെ കൂട്ടുകാരിയാണ്. പ്ലസ്ടുവിന് എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു. ഇടയ്ക്കിടെ കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞു വീട്ടിൽ വന്നോണ്ടിരുന്നത് ഏട്ടനെ കാണാൻ ആണെന്ന് വൈകിയാണറിഞ്ഞത്. അവൾക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിപ്പോ ഞാനാണ് പപ്പയെകൊണ്ടു വല്യച്ചന്റടുത്ത് കാര്യം അവതരിപ്പിച്ചത്. ചുരുക്കത്തിൽ ആ കല്യാണത്തിന്റെ മൂന്നാൻ ഞാനാ. പക്ഷെ അതെനിക്കൊരു വലയാകുമെന്നു പിന്നീടാണ് മനസ്സിലായത്. അന്ന് മുതൽ എന്റെ കല്യാണകാര്യം പിടിമുറുക്കാൻ തുടങ്ങി. ഇപ്പൊ ആറു മാസം ഗർഭമായിരിക്കുന്നു ഏട്ടത്തിക്ക്. എന്നെ കെട്ടിച്ചു വിടാതെ അവൾക്കിപ്പോ ഉറക്കം വരണില്ല. പിന്നെ പാവം ആയതുകൊണ്ടും ഏട്ടനെ നന്നായി നോക്കുന്നോണ്ടും ഞാൻ വെറുതെ വിടുന്നു.
(തുടരും)
Samini
(തുടരും)
Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക