Slider

എന്നാലും എന്റെ #ഉണ്ണിയേ

0
എന്നാലും എന്റെ #ഉണ്ണിയേ
*******::::::******;::::*******
ഉണ്ണിയേ ഇതുകണ്ടോ....
. രാവിലെ അമ്മയുടെ നീട്ടി ഉള്ള വിളികേട്ടു ഉണ്ണി അടുക്കള വശത്തേക്ക് ഓടി എത്തി...
എന്താ #അമ്മേ ?
ഇത് നോക്കടാ ചെക്കാ...
ഹായ് കൂണ്..
നല്ല നാടൻ കൂണ്.. ചെറിയ ഒരു ഓലക്കുട പോലെ...
അമ്മേ ഇതെവിടെന്നാ ?
പിന്നാമ്പുറത്തെ മൂവാണ്ടൻ മാവിന്റെ ഭാഗത്തു നിന്നാണ്. അമ്മ.. പറഞ്ഞു
ഒന്നേ കിട്ടിയോളോ ?
അതേടാ ചെക്കാ..
ഇത് ഒരെണ്ണം തന്നെ പുഴു കേറാതെ കിട്ടിയത് ഭാഗ്യം..
ഞാൻ ഒന്നുടെ നോക്കിട്ടു വരാം നു പറഞ്ഞു അവൻ പറമ്പിലേക്ക് ഓടി....
ടാ പതിയെ ഓട്.. വല്ല കുറ്റിയേലും തട്ടി വീഴും..
******
കുറച്ചു സമയം കഴിഞ്ഞു അതി ബഹുലം ആയ ഒരു കുറ്റാന്വേഷണം കഴിഞ്ഞ പോലെ...
അവൻ തിരികെ എത്തി...
ഇല്ലമ്മേ വേറെ ഇല്ലാ..
അപ്പോഴേക്കും അമ്മ ആ കാലൻകുടയെ ഒടിച്ചു നുറുക്കി... കഷ്ണങ്ങൾ ആക്കി...
അമ്മേ പൊരിച്ചാൽ മതി.. പിന്നിൽ നിന്നും ഒരു അശരീരി..
ഓ എണീറ്റോ രാജകുമാരി
രാവിലെ പല്ല് പോലും തേച്ചിട്ടില്ല.. പിരിക്കാൻ വന്നേക്കാണ്... അമ്മ കൈ ഒന്നു വീശി കൊണ്ടില്ല...
അത് ഉണ്ണീടെ ചേച്ചി ആണ്..
ഓടി പോകുന്നതിനിടയിൽ... അവൾ..
എന്റെ അമ്മേ ഒരു അവധി ദിവസം അല്ലെ അങ്ങ് ക്ഷമിക്കു...
ഓഹോ പറയണ കേട്ടാൽ തോന്നും മഹാറാണി ആണ് എന്നും രാവിലെ എണിറ്റു ചോറും കറിയും ഉണ്ടാക്കുന്നത് എന്ന്..
നാളെ ഒരു വീട്ടിൽ കയറി ചെല്ലേണ്ടവളാ... അമ്മ ഒരു നെടുവീർപ്പിൽ നിർത്തി..
എന്നിട്ട് അടർത്തി വെച്ച കൂണിൽ മഞ്ഞൾ തേക്കാൻ തുടങ്ങി...
അയ്യോ അമ്മേ എന്തിനാ മഞ്ഞൾ തേക്കണെ .. ?
അവസാനം കഴുകിയാൽ പോകില്ലാട്ടോ....
അമ്മക്ക് കുഞ്ഞു ഉണ്ണിവക .. ഉപദേശം...
അമ്മ ചിരിച്ചു..
ടാ കള്ള ചെക്കാ.. മഞ്ഞൾ പുരട്ടുന്നതെ.. അതിൽ വിഷം ഉണ്ടേൽ പോകാൻ വേണ്ടിയാ...
ഓഹോ അങ്ങനെ ആണോ.. അവൻ അതിൽ തന്നെ നോക്കി ഇരുന്നു....
ഒന്നാന്തരം വെളുത്ത കൂണിൽ അമ്മ മഞ്ഞ ചായം പൂശി വെച്ചേക്കുന്നു...
അമ്മ വേറെ എന്തോ പണിക്കു പോയി ഉണ്ണി അതിൽനിന്നും കണ്ണെടുക്കാതെ അവിടെ തന്നെ നിന്നു...
കുറച്ചു സമയം കഴിഞ്ഞു അമ്മ അത് പൊരിക്കാൻ എടുത്തു...
അമ്മേ വിഷം ഉണ്ടോ ?
ഇല്ലാ ടാ കുട്ടാ.. ഉണ്ടേൽ.. ഇതിന്റെ നിറം മാറിയേനെ..
ഓഹോ അങ്ങനെയാ..
സമാദാനം.. വിഷം ഇല്ലാലോ
****
രാവിലത്തെ... ഓട്ടം ഒക്കെ കഴിഞ്ഞു... ഉച്ച ഊണിനു...
അങ്ങിനെ വിഷമില്ലാത്ത കൂണോക്കെ കൂട്ടി നന്നായി ഉണ്ട് ഉണ്ണി ഉറങ്ങി...
വൈകിട്ട് കളിക്കാൻ പോകാൻ ഉള്ള അനുവാദം മേടിച്ചു ആണ് അവൻ കിടന്നതു....
*******
സമയം മൂന്നു ആയി.. ചെക്കൻ എണിചില്ലലോ അമ്മേ... ആദ്യം എണീറ്റ ചേച്ചി വക ഒരു പരാതി....
ഒന്ന് മിണ്ടാത്തെ ഇരി..പെണ്ണെ.. അവിടെ കിടക്കട്ടെ..
അല്ലെങ്കിൽ ഇപ്പൊ പോകും മടലും എടുത്തു കളിക്കാൻ...
നീ പോയി കുളിച്ചു വാ... സന്ധ്യ ആയാൽ... കുളത്തിനവിടെ വെട്ടം ഇല്ലാ.. നേരത്തെ പോയി വാ..
ഞാൻ അവളുമാരെ ഒക്കെ ഒന്നു വിളിക്കട്ടെ ഒറ്റയ്ക്ക് പോകാൻ വയ്യ... കുറെ അലക്കാൻ ഉണ്ട്...
അമ്മേ ഞാൻ പോകുവാ... അവരൊക്കെ എത്തി...
ഹം അധികം നേരം വെള്ളത്തിൽ കിടക്കരുത് തല അവസാനമാ നനക്കാവു.. വെറുതെ നീരിളക്കം ഉണ്ടാക്കരുത്...
അമ്മ വക ഉപദേശം കേട്ടോ ആവോ..എന്തായാലും പോണ പോക്കിന്.. ചെക്കന്റെ തലയ്ക്കു ഒരു ഞൊണ്ടു കൊടുക്കാൻ മറന്നില്ല...
അമ്മേ... ഈ ചേച്ചി പെണ്ണ് എന്നെ.. എന്ന..നീട്ടി വിളിയോടെ.. ആണ് ഉണ്ണി കണ്ണ് തിരുമ്മി എണിറ്റു വന്നത്...
ക്ലോക്ക് ലേക്ക് നോക്കിയ..ഉണ്ണി ഞെട്ടി.. സമയം നാലര... പെട്ടെന്ന്.. വൃത്തി ആയി കളിക്കാൻ ഓടാൻ... തയ്യാർ...
അമ്മേ ഞാൻ പോകുവാ....
ഉണ്ണിയെ പോകല്ലേ.. നിൽക്കു...
അമ്മ ടെ ആ വിളി അവനു അത്രയ്ക്ക് ഇഷ്ടായില്ല...
കടയിൽ പോകാനാണ് എങ്കിൽ എനിക്ക്‌ വയ്യ ട്ടോ...
അവൻ ആദ്യമേ പറഞ്ഞു...
ടാ അതല്ല.. ആ പെണ്ണ്.. കുളിക്കാൻ പോയത് പകുതി സാദനം എടുക്കാതെയാണ്... നീ പോണ വഴി അതങ്ങു കൊടുത്തേക്കു...
ഓ ശരി പെട്ടെന്ന് താ...
ഇതെന്ന മഞ്ഞളും... ഇലയും ഒക്കെ.. കുളത്തിൽ നടാൻ ആണോ... ??
അല്ലടാ അവൾക്കു മുഖത്ത് തേക്കാൻ ആണ്...
അവൻ അതും വാങ്ങി.. ഓടി...
..........
സമയം അധികം വൈകിയില്ലാ കളിക്കാൻ പോയ.. ഉണ്ണി കലങ്ങിയ കണ്ണുമായി വന്നു.. നേരെ മുറിയിൽ കയറി കിടന്നു....
...
എന്നാ കപിൽ ദേവേ...
ഇന്ന് സിക്സ് അടിച്ചില്ലേ.. എന്നാ ഒരു സങ്കടം...
അമ്മയുടെ.. ആ വളിച്ച തമാശ ക്കു ഉണ്ണി മറുപടി ഒന്നും കൊടുത്തില്ല...
അമ്മ അടുത്ത് ചെന്ന്.. അവനെ നേരെ കിടത്തി.. കവിളിൽ നല്ല ചുവന്ന പാട്..
നീ വീണോ.. ?
വീണത് അല്ലാലോ
ഇതാരാ ഉണ്ണി ഇത് ചെയ്തേ..
അവൻ മറുപടി പറയാതെ അമ്മയെ കെട്ടിപിടിച്ചു.. കരഞ്ഞു...
അമ്മക്കും കരച്ചിൽ വന്നു അമ്മ അവന്റെ കവിളിൽ തലോടി.. സാരമില്ല.. അമ്മ ചോദിക്കാം അവനോടു.. ആരാ എന്റെ ഉണ്ണിയെ ഇങ്ങനെ ചെയ്തേ പറ...
ആരും.. അല്ലാ ചെയ്തത്..
ഞാൻ തന്നെയാ... പുറകിൽ നിന്നും.. പുന്നാര ചേച്ചിയുടെ.. ഒച്ച..
നിനക്ക് എന്നാ പെണ്ണെ ഭ്രാന്തു പിടിച്ചോ.. ഈ കുഞ്ഞിനെ ഇങ്ങനെ ചെയ്യാൻ മാത്രം ??
അമ്മ ഉഗ്ര..രൂപത്തിൽ.. എണിറ്റു..
അടി..ഉറപ്പായി അവൾക്കു..
അവളും കരഞ്ഞു കൊണ്ട പറയണേ....
കുഞ്ഞു പോലും...
കണ്ട തെണ്ടി ചെക്കൻ മാരുടെ കൂടെ കൂടി എല്ലാ വഷളത്തരവും ഉണ്ട് കൈയിൽ...
പെൺകുട്ടികൾ കുളിക്കുന്നോടത് മറഞ്ഞിരുന്നു നോക്കണ വരെ ആയി കാര്യങ്ങൾ.. ഞാനാണ് നാണം കേട്ടത്.. അവളുമാരുടെ മുന്നിൽ..
...
സങ്കടം സഹിക്കാൻ പറ്റിയില്ല...
കൊടുത്തു.. എന്റെ കൈയിൽ കിട്ടിയ വഴി ഒന്ന്...
അമ്മ ഉണ്ണിയെ നോക്കി.. കുറ്റവാളിയെ പോലെ അവൻ അമ്മയെയും നോക്കി...
ഉണ്ണി എന്ത് കാണുവാനാ ഇവരുടെ കുളിക്കുന്നോടത് നോക്കിയേ... ?
അമ്മ വളരെ ശാന്തമായി ചോദിച്ചു....
ഏങ്ങൽ അടിച്ചു കരയുന്നതിനു ഇടയിൽ... അവൻ..
അത്.. അത്..
വിഷമുണ്ടോ ന് അറിയാൻ നോക്കിയതാ.....
പറഞ്ഞൊപ്പിച്ചു
അമ്മയ്ക്കും ചേച്ചിക്കും ഒന്നും മനസിലായില്ല...
വിഷമോ??
അമ്മ ആശ്ചര്യത്തോടെ ചോദിച്ചു !!!
അമ്മയല്ലേ പറഞ്ഞെ മഞ്ഞൾ തേച്ചാൽ വിഷം ഉണ്ടെങ്കിൽ നിറം മാറും ന്ന്...
ഞാൻ അത് നോക്കി ഇരുന്നതാ...
അതിനാ ഈ ചേച്ചി പെണ്ണ് എന്നെ തല്ലിയെ.......
കരച്ചിൽ നിർത്തി അവൻ പറഞ്ഞു മുഴുവിപ്പിച്ചു....
നിറഞ്ഞ കണ്ണുകൾ... തുടച്ചു
അമ്മ പൊട്ടി ചിരിച്ചു..
തല്ലിയതിന്റെ ചമ്മലോടെ.. ചേച്ചിയും....
പിന്നെ ഉച്ചക്കത്തെ കൂണിന്റെ ബാക്കി കൂട്ടി അത്താഴം ഉണ്ണുന്നതിനു ഇടയിൽ.. ആ ചിരിയിൽ അച്ഛനും.. ചേർന്നു...
ഉണ്ണിക്കു മാത്രം നല്ല ഗൗരവം...
അല്ലാ അതുണ്ടാകും.. വേദന സഹിച്ചത് അവനാണല്ലോ....
കൈ കഴുകുന്നതിനു ഇടയിൽ.. #അച്ഛൻ പറഞ്ഞു.. അല്ലേലും അവനു നിന്റെ വീട്ടുകാരുടെ.. ബുദ്ധിയാ എന്ന്...
അത് അമ്മക്ക് അങ്ങ് പിടിച്ചില്ല..
അതെ അത് അങ്ങനെ ആണല്ലോ നന്നായാൽ അച്ഛന്റെ മിടുക്കു.. മോശമായാൽ അമ്മേടെ പിടിപ്പുകേടു.....
പിറു പിറുത്തു കൊണ്ട്.. മഞ്ഞക്കറ പുരണ്ട.. പാത്രങ്ങൾ കഴുകി.. അന്നത്തെ പണികൾ തീർത്തു.. ..അടക്കുവാനുള്ള ദ്രിതിയിൽ അമ്മ അടുക്കളയിലേക്കു... പോയി...
ഉണ്ണി കുട്ടന്റെ പിണക്കം മാറിയോ ??
നീ പോടീ ചേച്ചി...
നീയും ഞാനും.. കൂടില്ല ഇനി...
ലൈറ്റ് അണച്ചു അവർ ഉറങ്ങാൻ കിടന്നു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo