ചതിക്കപ്പെട്ട ജീവിതം
________________________
________________________
ഒരേ കോളേജിൽ ആയിരുന്നു ഗീതയും അരുണും.
എന്നും അവളെ കാണാറുള്ളതുകൊണ്ടു അവനെന്തോ പരിജയപ്പെടണം എന്ന് തോന്നി.
കുറച്ചു ദിവസം എങ്ങനെ പരിജയപ്പെടണം എന്നറിയാതെ മടിച്ചു നിന്നു.
അല്ലെങ്കിലും ഒരു പെൺകുട്ടിയോട് ചാടി കേറി സംസാരിക്കാൻ ഒരു മടി ഉണ്ടാകും എല്ലാ ആൺകുട്ടികൾക്കും പ്രതേകിച്ചു ഇഷ്‌ടം തോന്നിയവരോട്.
മടി കാരണം അവൻ മിണ്ടാനൊന്നും പോയില്ലാ അവളെ കാണുമ്പോഴൊക്കെ ഒന്ന് ചിരിക്കും അവളും ചിരിക്കാറുണ്ട്.
മടി കാരണം അവൻ മിണ്ടാനൊന്നും പോയില്ലാ അവളെ കാണുമ്പോഴൊക്കെ ഒന്ന് ചിരിക്കും അവളും ചിരിക്കാറുണ്ട്.
ഒരു ദിവസം ബസ് സ്റ്റോപ്പിൽ വെച്ച് അവൻ അവളെ കണ്ടു..
സംസാരിക്കാൻ പറ്റിയ ചാൻസ് അവൻ കളഞ്ഞില്ല അടുത്തേക്ക് ചെന്ന് സംസാരിച്ചു ഒരേ കോളേജിൽ ആയതുകൊണ്ടും എന്നും കാണുന്നതുകൊണ്ടും അവൾ അവനോടു പേടിക്കാതെ സംസാരിച്ച.
പിന്നീട് കാണുമ്പോഴൊക്കെ സംസാരിക്കും ക്ലാസ് കഴിയുമ്പോൾ ഒരുമിച്ചു ബസ് സ്റ്റോപ്പിലേക്ക് പോകും.
പിന്നീട് കാണുമ്പോഴൊക്കെ സംസാരിക്കും ക്ലാസ് കഴിയുമ്പോൾ ഒരുമിച്ചു ബസ് സ്റ്റോപ്പിലേക്ക് പോകും.
ദിവസങ്ങൾ കഴിഞ്ഞു പോയി നല്ലൊരു സൗഹൃദം അവർക്കിടയിൽ വളർന്നു.
ഒരു ദിവസം പോലും കാണാതെയും സംസാരിക്കാതെയും ഇരിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരുന്നു.
എന്തും ഏതും അവൻ അവളോട് പറയും അവളും അതുപോലെ എല്ലാം അവനോടു തുറന്നു പറയും..
സൗഹൃദത്തിന് അപ്പുറം എന്തോ അവർക്കിടയിൽ ഉണ്ടെന്നു അവർ മനസ്സിലാക്കി.
ആ സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീണു.
കോളേജ് കഴിഞ്ഞ ശേഷവും അവരുടെ പ്രണയം ശക്തമായി മുന്നോട്ടു പോയി.
ഒരു ദിവസം അവരുടെ പ്രണയം വീട്ടിൽ അറിഞ്ഞു. വീട്ടുകാർ ആ പ്രണയത്തെ എതിർത്തു.
പക്ഷെ രണ്ടുപേരും പിരിയാൻ തയ്യാറായില്ല. രണ്ടുപേരും വീടുവിട്ടിറങ്ങി അമ്പലത്തിൽ വെച്ച് അവൻ അവളുടെ കഴുത്തിൽ താലി കേട്ടി..
പിന്നീടുള്ള ദിവസങ്ങൾ അവർ വാടക വീട്ടിലായിരുന്നു.
കുറച്ചു ദിവസത്തിനുശേഷം അവന്റെ വീട്ടുകാർ പിണക്കം മറന്നു അവരെ വീട്ടിലേക്കു വിളിച്ചു.
സാമ്പത്തികമയി അവന്റെ കുടുംബം പിന്നോക്കമായിരുന്നു.അതുകൊണ്ടു അവൻ ജോലിക്കു പോയി തുടങ്ങി.
കല്യാണം കഴിഞ്ഞിട്ടും അവൾ പഠിക്കണമെന്ന് പറഞ്ഞപ്പോൾ അവൻ എതിരോന്നും പറയാതെ അവളെ പഠിക്കാൻ വിട്ടിരുന്നു..
പക്ഷെ പഠിക്കാൻ പോയിരുന്ന അവൾ തന്റെ ഭർത്താവിനെ മറന്നു മറ്റൊരാളുമായി പ്രണയത്തിലായി..
ഇതറിഞ്ഞ അവൻ അകെ തകർന്നു പോയി.
ഈ കാര്യം അവളോട് ചോദിക്കുകയും വിഷമം കൊണ്ട് അവളെ തല്ലുകയും ചെയ്തു.
ഈ പ്രശ്നം കഴിഞ്ഞതോടെ അവൾ തന്റെ കുടുംബത്തെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഇറങ്ങി പോയി..
അവനും അവന്റെ കുടുംബത്തിനും ഉണ്ടായ നാണക്കേടും വിഷമവും മായിച്ചു കളയാൻ പറ്റാത്ത ഒന്നായി മാറി..
മാസങ്ങൾ കഴിഞ്ഞു പോയി അവൻ നിയമ പ്രകാരം അവളെ ഒഴുവക്കാൻ തീരുമാനിച്ചപ്പോഴാണ്. അവൾ വീണ്ടും അവന്റെ അടുത്തേക്ക് വന്നത്.
ഒരുമിച്ചു ജീവിക്കാമെന്നും പറഞ്ഞു.
പക്ഷെ അവൻ പറഞ്ഞു ആത്മാർഥമായി നിന്നെ ഞാൻ സ്നേഹിച്ചു വിശ്വസിച്ചു. പക്ഷെ നീ എന്നെ ചതിച്ചിട്ടു പോയി ഇനി ഒരിക്കലും നിന്നെ എനിക്ക് വേണ്ടാ...
ഞാൻ എന്റെ വീട്ടുകാരോട് ചെയ്ത തെറ്റിന് എനിക്ക് കിട്ടിയ ശിക്ഷയാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത് വിഷമത്തോടെ അവൻ പറഞ്ഞു.
ഞാൻ എന്റെ വീട്ടുകാരോട് ചെയ്ത തെറ്റിന് എനിക്ക് കിട്ടിയ ശിക്ഷയാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത് വിഷമത്തോടെ അവൻ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.
അവൾ അരുണിനെ ചതിച്ചപ്പോൾ അവളെ മറ്റൊരുവൻ ചതിച്ചു.
പിന്നീട് അവർ കണ്ടു മുട്ടുന്നത് കോടതിയിൽവെച്ചാണ് വിവാഹമോചനത്തിനുവേണ്ടി.
എല്ലാം അവസാനിപ്പിച്ച് ഇരുവഴികളായി അവർ പിരിഞ്ഞു....
പ്രണയത്തിനെ പോലും പലപ്പോഴും വിശ്വസിക്കാൻ കഴിയില്ല.
പ്രണയത്തിനെ പോലും പലപ്പോഴും വിശ്വസിക്കാൻ കഴിയില്ല.
ആർക്കും ആരെയും വേദനിപ്പിച്ചുകൊണ്ടു സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല.
നീ ഒരാളെ വേദനിപ്പിച്ചാൽ നിന്നെ വേദനിപ്പിക്കാൻ മറ്റൊരാൾ ഉണ്ടാകുമെന്നു ഓർക്കുക.
സ്നേഹത്തോടെ ....
ധനു..
ധനു..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക