ഉത്സവവും കഥകളിയും പിന്നെ ഞാനും...!
'വടക്കുംനാഥാ സർവം നടത്തും നാഥാ
നിന്റെ നടയിൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീശാ'
നിന്റെ നടയിൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീശാ'
അമ്പലത്തിൽ നിന്നും വലിയ കൊന്നത്തെങ്ങിൽ കെട്ടിവെച്ച കോളാമ്പിയിൽ കൂടി ഭക്തിഗാനം ഒഴുകി വന്നു ...വീട്ടിൽ ഇരുന്നീട്ട് സത്യം പറഞ്ഞാൽ ഇരിക്കെപൊറുതി ഉണ്ടായിരുന്നില്ല... കളർകോട് അമ്പലത്തിൽ ഉത്സവമാണ് .. ആലപ്പുഴ ജില്ലയിലെ പട്ടണത്തോടു ചേർന്നു കിടക്കുന്ന ചെറിയ ഗ്രാമമാണ് കളർകോട് .. ഗ്രാമത്തിന് ഏതാണ്ടു മധ്യഭാഗത്താണ് അന്യദേശക്കാർ 'കളറോടമ്പലം' എന്നു വിളിക്കുന്ന 'കളർകോട് ശ്രീ മഹാദേവ ക്ഷേത്രം'...
കല്യാക്രോഡ മഹർഷി പ്രതിഷ്ട നടത്തിയ ക്ഷേത്രം ... കല്യാക്രോഡപുരം കാലപ്പോക്കിൽ കളർകോട് ആയതാണെന്ന് അമ്മൂമ്മ പറഞ്ഞു കേട്ടീട്ടുണ്ട്..
ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവനാണ് പ്രതിഷ്ഠ... അതുകൊണ്ട് ഭക്തജനങ്ങളുടെ ആവലാതികൾ പലയാവർത്തി പറഞ്ഞാലേ ഭഗവാൻ കേൾക്കൂ ...അദ്ദേഹത്തെ ധ്യാനത്തിൽ നിന്നും ഉണർത്തി പറയണം !!
ഉത്സവം പൊടിപൂരമാണ് ... കഥകളി .. ഓട്ടൻതുള്ളൽ .. ചേർത്തല ബാലചന്ദ്രന്റെ കഥാപ്രസംഗം ... നാദസ്വര കച്ചേരി ... നാട്ടിലെ കുട്ടികളുടെ പാട്ടിന്റെയും നൃത്തത്തിന്റെയും അരങ്ങേറ്റം ... ആലപ്പുഴ ബ്ലൂ ഡയമൺസ് ഗാനമേള ... പഞ്ചവാദ്യം ... എന്നുവേണ്ടാ ഇല്ലാത്തതൊന്നും ഇല്ല !!
ഭഗവാന്റെയും ഭഗവതിയുടെയും തിടമ്പേറ്റി നിൽക്കുന്ന മുല്ലക്കൽ ബാലചന്ദ്രനും ചേർത്തല കാർത്യായനിയും ... മേളത്തിനൊപ്പിച്ച് കാതും കാലും ആട്ടിയുള്ള അവരുടെ ആ നില്പ് ഒന്ന് കാണേണ്ടതു തന്നെ !
ആ വര്ഷം ഉത്സവം തുടങ്ങും മുൻപ് തന്നെ അച്ഛനോട് ചട്ടംകെട്ടിയിരുന്നു . ' എന്നെ ഒരു ദിവസത്തെ കഥകളി മുഴുവൻ കാണിക്കണം .. ചുട്ടികുത്ത് മുതൽ ' .. ആദ്യം അമ്മ ഒന്നെതിർത്തെങ്കിലും ഒരു ശനിയാഴ്ച്ചയിലെ കഥകളി മുഴുവൻ കാണാൻ അനുവാദം കിട്ടി..
പിറ്റേന്ന് ഞായർ ആണല്ലോ .. സ്കൂൾ ഇല്ല ..!!
പിറ്റേന്ന് ഞായർ ആണല്ലോ .. സ്കൂൾ ഇല്ല ..!!
അങ്ങനെ ആ ദിവസം വന്നെത്തി .. ആ ശനിയാഴ്ച്ച ... സന്താനഗോപാലം ആണ് അന്നത്തെ കഥകളി .. മുൻപേ ബാലരമ അമർചിത്ര കഥയിൽ വായിച്ചീട്ടുണ്ടെങ്കിലും അപ്പൂപ്പനോട് ചോദിച്ച് കഥ ഒന്നുകൂടി ഒന്ന് ക്ലിയർ ആക്കി ... കഥ പറഞ്ഞുതന്ന കൂട്ടത്തിൽ അപ്പൂപ്പൻ പണ്ട് രണ്ടുപേർ കഥയറിയാതെ കഥകളി കാണാൻപോയ തമാശയും പറഞ്ഞു തന്നു ... ( എന്നെ ആക്കിയതാവുമൊ?? ഏയ് ആയിരിക്കില്ല അല്ലെ ??!!)
അതായത് പണ്ട് പണ്ട് രണ്ടു പേർ കഥകളി കാണാൻ പോയത്രേ ... അവരെ നമുക്ക് കിട്ടനെന്നും കുട്ടനെന്നും വിളിക്കാം ... കിട്ടനു കഥ സ്വല്പം അറിയാം ... കുട്ടന് ഒട്ടുമറിയില്ല .. കിട്ടന് അല്പമേ അറിയൂ എങ്കിലും എല്ലാമറിയാം എന്നാണ് നാട്യം ... !
അങ്ങനെ കഥകളി തുടങ്ങി ... അക്ഷയപാത്രം കഥയാണ് .. രംഗത്ത് പാഞ്ചാലിയും കൃഷ്ണനും..!! പണ്ടൊക്കെ കഥകളി വേഷക്കാർ അരങ്ങിൽ ഇരിക്കാൻ ഇന്നത്തെ പോലെ മരത്തിന്റെ സ്റ്റൂൾ ഒന്നുമല്ല ഉപയോഗിച്ചിരുന്നത് .. മര ഉരൽ കമഴ്ത്തിയിട്ട് അതിലായിരുന്നു ഇരിക്കുന്നതത്രെ ... ഇവിടെ കൃഷ്ണൻ ഉരലിന്റെ പുറത്തിത്തിരിക്കുന്നു ... പാഞ്ചാലി തന്റെ ആവലാതികൾ ഭഗവാനോട് പറയുന്നു .. അതായത് 'താൻ ഭക്ഷണം കഴിച്ചതോടെ അക്ഷയപാത്രം ഒഴിഞ്ഞു എന്നും , ദുർവാസാവ് മഹര്ഷിയും ശിഷ്യന്മാരും കുളികഴിഞ്ഞ് വരുമ്പോൾ ആഹാരം കൊടുക്കാൻ നിവർത്തിയില്ലെന്നും , മഹാദേഷ്യക്കാരനായ ദുർവാസാവിന്റെ ശാപത്തിൽ നിന്നും എന്നെ രക്ഷിക്കണേ കൃഷ്‌ണാ ' എന്നൊക്കെ പാഞ്ചാലി ഭഗവാനോട് കരഞ്ഞു പറയുകയാണ് അരങ്ങിൽ..!
സംഭവം എന്താണെന്ന് മനസ്സിലാവാതെ കുട്ടൻ കണ്ണുമിഴിച്ചു കിട്ടനോട് കഥ ചോദിച്ചു ... അല്പജ്ഞാനിയായ കിട്ടൻ കൊടുത്ത വിവരണം ഇങ്ങനെയാണ് .. പാഞ്ചാലി പറയുന്നത് എന്തെന്നാൽ " ഭഗവാനെ കൃഷ്‌ണാ .. എനിക്ക് തടിമാടൻ മാരായ അഞ്ചു ഭർത്താക്കൻമാർ ഉണ്ട്.. പക്ഷെ അവന്മാരെ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല .. ഞാൻ കണ്ടിടത്തൊക്കെ ഇരന്ന് നാഴി നെല്ല് വാങ്ങിക്കൊണ്ടു വന്നീട്ടുണ്ട് .. ഇയാൾ ആ ഉരലിന്റെ പുറത്തു നിന്നും ഒന്നെഴുനേറ്റു മാറിയിരുന്നെങ്കിൽ എനിക്കീ നെല്ല് കുത്തി അല്പം കഞ്ഞി വെച്ചു കുടിക്കാമായിരുന്നു " ...
എങ്ങനെ നമ്മുടെ കിട്ടന്റെ പുരാണ ജ്ഞാനം??!!

അങ്ങനെ ഞാൻ അച്ഛനോടൊപ്പം വൈകിട്ട് നാലുമണി കഴിഞ്ഞപ്പോൾ അംബലതിന്റെ ഊട്ടുപുരയിൽ എത്തി ... കഥകളിക്കാരോട് അനുവാദം ചോദിച്ചപ്പോൾ ഒരു ചെറിയ കസേര നീക്കിയിട്ടുകൊണ്ട് കൂട്ടത്തിൽ പ്രായമുള്ളയാൾ പറഞ്ഞു " കുട്ടി ഇവിടെ ഇരുന്ന് എല്ലാം നോക്കി കണ്ടോളൂ .. അടങ്ങി ഇരിക്കണം ട്ടോ " ..!! പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു അദ്ദേഹം ലോകപ്രശസ്തനായ ഒരു കഥകളി നടനാണെന്ന്!! ..
ഞാൻ അനങ്ങാതിരുന്ന് ചുട്ടികുത്തു കണ്ടു .. സാധാരണ മനുഷ്യർ ചില മണിക്കൂറുകൾ കൊണ്ട് കൃഷ്ണനും അർജുനനും ഒക്കെയായി മാറുന്നത് എന്നെ അത്ഭുതപ്പെടുത്തി!!
പിറ്റേന്ന് പാവം ബ്രാഹ്മണന് തന്റെ പത്തു മക്കളെയും തിരികെക്കിട്ടിയതിന്റെ സന്തോഷത്തിൽ രാവിലെ മുതൽ വൈകിട്ടുവരെ കിടന്നുറങ്ങി
ഇന്ന് ബാല്യകാലസൗഹൃദം എന്ന വാട്സ്അപ് ഗ്രൂപ്പിൽ കളർകോഡ് അമ്പലത്തിലെ ഉത്സവം തുടങ്ങാറായി എന്ന് ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടപ്പോൾ മുതൽ മനസ്സിൽ വല്ലാത്തോരു നഷ്ടബോധം ... പണം മാത്രം ലാഭമായുള്ള പ്രവാസത്തിന്റെ ഏടുകളിൽ എഴുതാൻ വീണ്ടുമോരു നഷ്ടം കൂടി !!

കൊതിയാവുന്നു വീണ്ടും ഒരു കഥകളി അപ്പൂപ്പനോടൊപ്പം കാണാൻ ... നടക്കില്ല .. എങ്കിലും !!!!
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക