കൃഷ്ണ
''ചിലപ്പോൾ മണിക്കൂറുകൾ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾ .അത്രെയേ ഉള്ളു മെഡിക്കൽ സയൻസ് അറിവിൽ ''
അയാൾ വിറയ്ക്കുന്ന ദേഹിയോടെ ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങി പുറത്തേക്കു നടന്നു
അറിയാവുന്നതായിരുന്നു എന്നാലും .
അറിയാവുന്നതായിരുന്നു എന്നാലും .
സ്നേഹിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു .
മക്കൾ ഒക്കെ വിവാഹം കഴിഞ്ഞു കുടുംബം ആയി
നല്ല സ്നേഹമുള്ള മക്കൾ
അവൾ വളർത്തിയതല്ലേ ?
സ്നേഹത്തിന്റെ നിറകുടമായ അവൾ .കൃഷ്ണ
മരുഭൂമി പോലെ കിടന്ന തന്റെ മനസിന്റെ പുതുമഴ. ഹൃദയത്തെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എപ്പോളാണെങ്കിലും പോകണം ആര് ആദ്യം അത്രയുമേ ഉള്ളു .
മക്കൾ ഒക്കെ വിവാഹം കഴിഞ്ഞു കുടുംബം ആയി
നല്ല സ്നേഹമുള്ള മക്കൾ
അവൾ വളർത്തിയതല്ലേ ?
സ്നേഹത്തിന്റെ നിറകുടമായ അവൾ .കൃഷ്ണ
മരുഭൂമി പോലെ കിടന്ന തന്റെ മനസിന്റെ പുതുമഴ. ഹൃദയത്തെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എപ്പോളാണെങ്കിലും പോകണം ആര് ആദ്യം അത്രയുമേ ഉള്ളു .
കൃഷ്ണയുടെ മുഖം ശാന്തമായിരുന്നു .മരണത്തെ വരവേൽക്കാൻ അവൾ ഒരുങ്ങി കഴിഞ്ഞ പോലെ തോന്നുമായിരുന്നു .അതീവ സുന്ദരമായ മുഖം .ചന്ദ്ര ബിംബം കണക്കെ പ്രകാശിക്കുന്ന മുഖം. തനിക്കർഹത ഉണ്ടായിരുന്നോ ഇവളെ?അറിയില്ല ദൈവം തന്ന നിധി .
"'അനിലേട്ടാ ഒരു ഫോൺ നമ്പർ തരാം ഒന്ന് വിളിക്കുമോ?''
കൃഷ്ണയുടെ ശബ്ദം കേട്ടപ്പോളാണ് റൂമിലെത്തിയത് എന്ന് മനസിലായത്
അയാൾ ഒന്ന് മൂളി
''അനിലേട്ടനു ഓർമയില്ലേ? എന്റെ കൂടെ പഠിച്ച അഖിലിനെ ?പിന്നീട് ഒന്ന് രണ്ടു തവണയെ കണ്ടിട്ടുള്ളു നമ്മുടെ വിവാഹത്തിന് വന്നിരുന്നു ..ഞാൻ പറഞ്ഞിട്ടില്ലേ?
കൃഷ്ണയുടെ ശബ്ദം കേട്ടപ്പോളാണ് റൂമിലെത്തിയത് എന്ന് മനസിലായത്
അയാൾ ഒന്ന് മൂളി
''അനിലേട്ടനു ഓർമയില്ലേ? എന്റെ കൂടെ പഠിച്ച അഖിലിനെ ?പിന്നീട് ഒന്ന് രണ്ടു തവണയെ കണ്ടിട്ടുള്ളു നമ്മുടെ വിവാഹത്തിന് വന്നിരുന്നു ..ഞാൻ പറഞ്ഞിട്ടില്ലേ?
അനിലിന് നല്ല ഓര്മയുണ്ടാ മുഖം .താലി കെട്ടുമ്പോൾ അറിയാതെ കണ്ണിലുടക്കിയതാണവന്റെ മുഖം. പെയ്യാൻ വിതുമ്പുന്ന രണ്ടു മേഘങ്ങൾ നിറഞ്ഞിരുന്നു അവന്റെ കണ്ണിൽ .പിന്നീട് കൃഷ്ണ ആ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു .രണ്ടു മതങ്ങൾ .രണ്ടു സാമ്പത്തിക തട്ടുകൾ.ഒരു ക്ളീഷേ പ്രണയ കഥ അത്രയും മാത്രമേ അനിലിന് അത് തോന്നിയിട്ടുള്ളൂ .കൃഷ്ണ പിന്നീട് ഒരിക്കലും ആ പേര് പരാമർശിച്ചിട്ടില്ല .അവൾ എന്നും നല്ല അമ്മയായിരുന്നു .നല്ല ഭാര്യയും . നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളിൽ ഒരിക്കൽ പോലും ആ പേര് കടന്നു വന്നിരുന്നില്ല .
''അഖിലിന്റെ നമ്പർ എങ്ങനെ കിട്ടി ?''അറിയാതെ ചോദിച്ചു പോയതാണ്
''അഖിലിന്റെ വീടിനു അടുത്താണ് എന്റെ സുഹൃത്ത് ഉമയെ വിവാഹം കഴിച്ചിരിക്കുന്നത് .ഇന്നലെ അവൾ ഇവിടെ വന്നില്ലേ?അപ്പോൾ തന്നതാണ് . .ഒന്ന് വിളിച്ചു പറയണം .എനിക്ക് ഒന്ന് കാണണം ''
മറുത്തു പറയാൻ അനിലിന് തോന്നിയില്ല .അതവളുടെ അവസാന ആഗ്രഹം ആവുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു
അഖിൽ ഒരു കസേര വലിച്ചിട്ടിരുന്നപ്പോൾ തന്റെ അരികിലിരിക്കാൻ കൃഷ്ണ ആംഗ്യം കാട്ടി.ശ്വാസതടസ്സം വല്ലാതെ വർധിച്ചിരുന്നു അവൾക്ക്
അഖിൽ അവൾക്ക് സമീപം ഇരുന്നു .മെല്ലിച്ച കൈകൾ കൊണ്ട് അവൾ അവന്റെ കൈ പൊതിഞ്ഞു പിടിച്ചു
''എന്തെ വിവാഹം കഴിക്കാഞ്ഞത്?''
''കണ്ടില്ല ...ഇത്ര സുന്ദരമായതു വേറെ..''അയാൾ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു
''കവിത ഭ്രാന്ത് വിട്ടിട്ടില്ല ''അവളും ചിരിച്ചു
''കവിത ഭ്രാന്ത് വിട്ടിട്ടില്ല ''അവളും ചിരിച്ചു
'നീയും എഴുതുമായിരുന്നല്ലോ?ഒടുവിൽ തന്ന കവിത ഇന്നും ഞാൻ എടുത്തു നോക്കിട്ട വന്നത് ...'
അവൾ മെല്ലെ അത് ചൊല്ലി തുടങ്ങി
'സ്നേഹിച്ചു തീരാത്ത ഒരാത്മാവിനു കൂട്ടായിരിക്കണം
ഒരായുസ്സിന്റെ ഒടുക്കത്തെ ശ്വാസം വരെ
മിഴിയിണ അടക്കുന്ന അവസാന ശ്വാസം വരെ
വിരൽത്തുമ്പിലൊന്നു തൊടാതെ
ഹൃദയം ഹൃദയത്തിൽ ചേർത്ത് വെക്കണം
രക്തം ഒഴുകുന്ന ധമനികളും സിരകളും ഒന്നായി
പുഴ പോലൊഴുകി ആഴക്കടലിൽ ചെന്ന് ചേരണം
പറയാൻ വന്നതും പറഞ്ഞു തീരാത്തതും
പറയാനുള്ളതും മറന്നു പോയതും കൊഞ്ചി പറയണം
കണ്ണിമയ്ക്കുള്ളിലുറക്കം വരും വരെ
പ്രിയനേ നിൻ കണ്ണിലെന്നെ തിരഞ്ഞു കൊണ്ടിരിക്കണം ''
ഒരായുസ്സിന്റെ ഒടുക്കത്തെ ശ്വാസം വരെ
മിഴിയിണ അടക്കുന്ന അവസാന ശ്വാസം വരെ
വിരൽത്തുമ്പിലൊന്നു തൊടാതെ
ഹൃദയം ഹൃദയത്തിൽ ചേർത്ത് വെക്കണം
രക്തം ഒഴുകുന്ന ധമനികളും സിരകളും ഒന്നായി
പുഴ പോലൊഴുകി ആഴക്കടലിൽ ചെന്ന് ചേരണം
പറയാൻ വന്നതും പറഞ്ഞു തീരാത്തതും
പറയാനുള്ളതും മറന്നു പോയതും കൊഞ്ചി പറയണം
കണ്ണിമയ്ക്കുള്ളിലുറക്കം വരും വരെ
പ്രിയനേ നിൻ കണ്ണിലെന്നെ തിരഞ്ഞു കൊണ്ടിരിക്കണം ''
നീ മറന്നില്ലേ കൃഷ്ണേ ?അഖിലിന്റെ ശബ്ദം ഇടറി
കൃഷ്ണയുടെ കണ്ണുകൾ അടഞ്ഞു കഴിഞ്ഞിരുന്നു .അവളുടെ കൈകൾ അവന്റെ കൈകളിൽ തണുത്തു തുടങ്ങിയിരുന്നു
നെഞ്ചിലൊരു വാൾമുന കുത്തിയിറക്കുന്ന വേദനയിൽ അഖിൽ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു ..
''ജീവിച്ചിരുന്നപ്പോളൊരിക്കൽ പോലും കൊടുക്കാത്ത ചുംബനം ''

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക