അവറാനിക്ക വൈറലായത്രെ..
വിവരമറിഞ്ഞ വല്യുമ്മ മൂക്കത്തു വിരൽവെച്ചു..
പണ്ടൊക്കെ പെണ്ണുങ്ങക്കാണ് വയറ്റിലാവുന്നേ..
ഇപ്പോ ആണുങ്ങക്കായോ എന്നൊരു ആത്മഗതവും അകമ്പടിയായി വന്നു..
പണ്ടൊക്കെ പെണ്ണുങ്ങക്കാണ് വയറ്റിലാവുന്നേ..
ഇപ്പോ ആണുങ്ങക്കായോ എന്നൊരു ആത്മഗതവും അകമ്പടിയായി വന്നു..
വയറ്റിലല്ല ഉമ്മൂമ്മാ വൈറലായീന്നാ..
കുഞ്ഞുമോൾ തിരുത്തിക്കൊടുത്തു..
കുഞ്ഞുമോൾ തിരുത്തിക്കൊടുത്തു..
അതെന്തൂട്ടാടീ..
അതു ന്യൂജൻ വാക്കാണ്..
ഉമ്മൂമ്മക്ക് മനസ്സിലാവൂല..
എന്നുപറഞ്ഞു കുഞ്ഞുമോൾ സ്കൂട്ടായി..
അതു ന്യൂജൻ വാക്കാണ്..
ഉമ്മൂമ്മക്ക് മനസ്സിലാവൂല..
എന്നുപറഞ്ഞു കുഞ്ഞുമോൾ സ്കൂട്ടായി..
സ്ഥലത്തെ പ്രമുഖയോടൊപ്പം അവറാൻ നടത്തിവരാറുണ്ടാരുന്ന വ്യായാമങ്ങളുടെ വീഡിയോ വാട്സ്ആപ്പിലിട്ടതോടെയാണ് കാര്യങ്ങളുടെ തുടക്കം..
കിട്ടിയവർ കിട്ടിയവർ അതു കൊണ്ടോയി മറ്റു ഗ്രൂപ്പുകളിൽ തട്ടി..
ഫേസ്‌ബുക്കിൽ വീഡിയോക്ക് കമന്റുകളുടെ ചാകരയാരുന്നു.
പൊസിഷൻ ശരിയല്ലാന്നും ക്ലാരിറ്റി കുറവാണെന്നുമൊക്കെ ആക്ഷേപങ്ങൾ ഒരുവഴിക്കു..
ചിലര് പതിവുപോലെ കിടു നൈസ് എന്നൊക്കെ കമന്റിട്ടു ആത്മനിർവൃതി പൂണ്ടു..
മറ്റുചിലർ അവറാന്റെ ചങ്കൂറ്റത്തെയും തുറന്നു കാണിക്കാനുള്ള വിശാല മനസ്ഥിതിയെയും അഭിനന്ദിച്ചു..
വരുംതലമുറക്ക് അവറാനൊരു വഴികാട്ടിയാവട്ടേന്നു ആശംസിച്ചു കൊണ്ടു ഉത്തരാധുനികൻ കമന്റിട്ടു..
മലയിടുക്കുകളുടെയും താഴ്വാരങ്ങളുടെയും വിശാലമായ പ്രകൃതി ഭംഗി കണ്ടു ചിലർക്ക് കുളിരുകോരി..
തുറന്നെഴുത്തുകാർവന്നു പതിവുപോലെ
കട്ട സപ്പോർട് പ്രഖ്യാപിച്ചു..
ശേഷം പെണ്ണുടലുകളെ പുകഴ്ത്തിയും പീഡനക്കാരെ കുടുക്കിയും കവിതകളെഴുതി വായനക്കാരെ കോൾമയിർ കൊള്ളിക്കാനുള്ള ഒരുക്കത്തിലായി..
കട്ട സപ്പോർട് പ്രഖ്യാപിച്ചു..
ശേഷം പെണ്ണുടലുകളെ പുകഴ്ത്തിയും പീഡനക്കാരെ കുടുക്കിയും കവിതകളെഴുതി വായനക്കാരെ കോൾമയിർ കൊള്ളിക്കാനുള്ള ഒരുക്കത്തിലായി..
നാണമില്ലേ മനുഷ്യാ നിങ്ങൾക്കെന്നു ചോദിച്ചൊരു പാവം മനുഷ്യനെ പഴഞ്ചനെന്നു വിളിച്ചാക്ഷേപിച്ചു ആധുനികന്മാരും ഫ്രീക്കന്മാരും ചേർന്നു കല്ലെറിഞ്ഞോടിച്ചു..
സമത്വത്തിന്റെ കുതിരപ്പന്തയത്തിൽ ജയിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്ന വാസന്തിയും മറിയവും തുറന്നുകാട്ടലുകളുടെ വൈവിദ്ധ്യാത്‌മക കാഴ്ചപ്പാടുകളെ പിന്തുണച്ചു വീഡിയോ ഷെയർ ചെയ്തു..
ഇതുതന്നെ അവസരമെന്നു കരുതി പീഡനങ്ങൾക്കെതിരെ പോസ്റ്റിടാറുണ്ടാരുന്ന ഷുക്കൂർ വാസന്തിയുടെ ഇന്ബോക്സിലേക്കു ഇടിച്ചുകയറിയെങ്കിലും അവളുടെ ശക്തമായ പ്രതിരോധത്തിൽ തട്ടി തലയിടിച്ചു താഴെവീണു..
സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റായ തങ്കമണി സ്ത്രീകളെ അടിച്ചമർത്താനുള്ള പുരുഷാധിപത്യ കുടിലതന്ത്രങ്ങളുടെ ഉത്പ്പന്നമാണ് വീഡിയോയെന്നും കാലങ്ങളായി തുടർന്ന് വരുന്ന ഈ അടിച്ചമർത്തലുകൾക്കെതിരെ സ്ത്രീകൾതന്നെ രംഗത്തുവരണമെന്നും കമന്റിട്ടു..
ആസ്ഥാന വിമർശകർ പതിവുപോലെ കണ്ണുനിറയെ കണ്ടാസ്വദിക്കുകയും ശേഷം ഇത്തരം ചവറുകൾ ഗ്രൂപ്പുകളുടെ നിലവാരത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു..
എല്ലാപോസ്റ്റുകളും വായിച്ചുനോക്കാതെ ഷെയർ ചെയ്യാറുണ്ടാരുന്ന ഷെയറീന കുര്യൻ അബദ്ധത്തിൽ വീഡിയൊ ഷെയർചെയ്തെങ്കിലും ഫേസ്ബുക്ക് ആങ്ങളമാരുടെ ഇൻബോക്സിലെ ഇടപെടൽമൂലം അതിവേഗം ഡിലീറ്റ് ചെയ്തു..
ഉദ്ഘാടനത്തിനും ചാനൽചർച്ചക്കും അവറാൻ താരമായി..
അവറാനെ ജനങ്ങൾ ഏറ്റെടുത്തതോടെ അവറാനിസമെന്ന പുതിയ വാക്ക് രൂപംകൊള്ളുകയും മറച്ചുപിടിക്കേണ്ടതൊക്കെ പച്ചയായി പറഞ്ഞുകൊണ്ടുള്ള പുത്തൻ സാഹിത്യശാഖ ഫേസ്ബുക്കിൽ ഉദയം കൊള്ളുകയും ചെയ്തുവത്രേ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക