ആനി സിദ്ധാർത്ഥിൻ്റെ കുറിപ്പുകൾ
*** *** *** *** ***
*** *** *** *** ***
ചിലപ്പോൾ തെറ്റും ശരികളും തൂക്കി നോക്കുന്ന ത്രാസ്സുമായിരിക്കുന്നവർക്ക്
എൻ്റെ കുറിപ്പുകൾ എന്നിലേക്ക് ചൂണ്ടുന്ന പരിഹാസങ്ങളാകാം എന്നാലും എനിക്കെഴുതാതിരിക്കാനാവില്ല.
നിസംഗതയുടെ പുതപ്പ് ജന്മ സമ്മാനമായി കിട്ടിയ എനിക്ക് മറ്റൊന്നും അറിയില്ല, അതുകൊണ്ടു തന്നെ ഇതൊരു ഏറ്റുപറച്ചിലാണ്.

ഇന്നീ വലിയ വീട്ടിലെ ഗൃഹനാഥ ആയി
നിൽക്കുമ്പോൾ, കോളേജ് ലക്ചർ ആയി സമൂഹത്തിലെ ബഹുമാനം ഏറ്റുവാങ്ങുമ്പോൾ ഉള്ളിൽ സന്തോഷവും ദുഖവും ഒരുപോലെ. ഇന്നീ ഡയറിയുടെ മുന്നിൽ ഇരിക്കുമ്പോൾ അനുസരണയില്ലാത്ത താന്തോന്നിയായി മനസ്സു ഓർമ്മകളിലേക്ക് നടന്നു കയറുന്നു, പുനർവായനങ്കെടുത്ത പുസ്തകത്തിൻ്റെ ഗന്ധം ലയിച്ചില്ലാതാവുന്നതിനു മുമ്പ് നിങ്ങളറിയണം.

ഏതോ ആണിന്റെയും പെണ്ണിന്റെയും കാമത്തിന്റെ ബാക്കിപത്രമായി അമ്മത്തൊട്ടിലിലെ കുഞ്ഞുകരച്ചിലായിരുന്നു ഞാൻ.
എടുത്തു വളർത്തിയ ഓർഫനേജിലെ കർത്താവിന്റെ മണവാട്ടികൾ ആനി എന്നു പേരിട്ടത്രേ. അങ്ങനെ പേരും ചാർത്തി കിട്ടി.
അമ്മയെന്നും ഉമ്മയെന്നും അമ്മച്ചിയെന്നും ഉള്ള പേരുകൾ ഓർഫനേജിലെ ടിവിയിൽ കാണുമ്പോൾ
ഒരേ സമയം വിചിത്രവും അത്ഭുതവുമായിരുന്നു. എന്താണ് ആ സ്ഥാനം എന്നറിയാൻ കൗതുകമായിരുന്നു.
ഒരേ സമയം വിചിത്രവും അത്ഭുതവുമായിരുന്നു. എന്താണ് ആ സ്ഥാനം എന്നറിയാൻ കൗതുകമായിരുന്നു.
ഓർഫനേജിന്റെ പടി കടന്നെത്തുന്ന അമ്മയല്ലാത്തവരെയും തിരിച്ചു അമ്മയായി പടി ഇറങ്ങി സന്തോഷമായി പോവുന്നവരെയും നോക്കി നിന്നിട്ടുണ്ട് കുഞ്ഞുനാളിൽ. അന്നൊക്കെ അവരുടെ കൂടെ പോവാൻ ഭാഗ്യം കിട്ടിയ കുട്ടികളോട് അസൂയ തോന്നിയിട്ടുണ്ട്.
സ്കൂളിൽ കൂട്ടുകാരികൾ സനാഥർ ആയിരുന്നു. അവരോടുള്ള അമ്മമാരുടെ സ്നേഹം പിന്നിയിട്ട മുടിയായും, ലഞ്ച് ബോക്സിലെ കുത്തി നിറച്ച ചോറായും മുന്നിൽ നിറഞ്ഞു .നിരതെറ്റിയ മുടിപിന്നിയിട്ടതിലും വയറു നിറയാത്ത ഭക്ഷങ്ങളിലും എന്റെ അമ്മയില്ലായ്മ്മ മിഴിച്ചു നിന്നു അപ്പോഴും.
വലിയ ഹാളിലെ നിരത്തിയിട്ട കട്ടിലിൽ ജനിച്ചുപോയത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന കുറെ കുരുന്നുകൾ. മുതിർന്നവരുടെ പാപക്കറകൾ.
ഇരുട്ടുമുറിയിൽ പേടിയോടെ ഉറങ്ങുന്ന കുഞ്ഞുങ്ങളെ അറിയോ നിങ്ങൾക്ക്. പേടികൊണ്ട് പാതി വഴിയിൽ കുരുങ്ങിയ ഒരു കരച്ചിൽ ഉണ്ട് അവരുടെ തൊണ്ടയിൽ.
ചിട്ടവട്ടങ്ങൾക്കും കാർക്കശ്യങ്ങൾക്കും ഇടയിൽ ഞെരുങ്ങി ഒതുങ്ങി
പോവുന്ന മോഹങ്ങൾ, ആഗ്രഹങ്ങൾ. സ്കൂളിലെ കൂട്ടുകാരിൽ നിന്നും അറിയുന്ന പുറംലോകവും, സ്നേഹവും സംരക്ഷണവും ഞങ്ങൾക്ക് അന്യമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ. ആഗ്രഹങ്ങളെ സങ്കല്പ ലോകത്തെ താമസകാരക്കി മാറ്റും പിന്നെ മനസ്സ്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം
എന്റെ ഒരേയൊരു കൂട്ടുകാരി വീണ അന്ന് കുറെ നാൾ ലീവായിരുന്നു. ഒരാഴ്ച കഴിഞ്ഞു അവൾ വന്നപ്പോൾ അവൾ ആകെ മാറിയിരുന്നു. വെളുത്തു തുടുത്തു. ലീവിന്റെ കാര്യം തിരഞ്ഞപ്പോൾ ആയിരുന്നു അവൾ ആ വിശേഷത്തെ കുറിച്ചു പറഞ്ഞത്.
എന്റെ ഒരേയൊരു കൂട്ടുകാരി വീണ അന്ന് കുറെ നാൾ ലീവായിരുന്നു. ഒരാഴ്ച കഴിഞ്ഞു അവൾ വന്നപ്പോൾ അവൾ ആകെ മാറിയിരുന്നു. വെളുത്തു തുടുത്തു. ലീവിന്റെ കാര്യം തിരഞ്ഞപ്പോൾ ആയിരുന്നു അവൾ ആ വിശേഷത്തെ കുറിച്ചു പറഞ്ഞത്.
സ്കൂൾ വിട്ട് വന്ന് അഴിച്ചിട്ട യൂണിഫോമിൽ കണ്ട ചുവപ്പ് രാശി കണ്ടു
അവൾ നിലവിളിച്ചതും ഓടിയെത്തിയ അമ്മ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചതും കോടി വസ്ത്രങ്ങളുടെയും പലഹാരങ്ങളുടെയും ഇടയിലെ വീർപ്പുമുട്ടിയ ദിനങ്ങളും കൈകാലിൽ നിറഞ്ഞ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പകിട്ടും വിരുന്നുകാരുടെ സമ്മാനപൊതികളുടെ എണ്ണങ്ങളും അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ 'പെണ്ണേ നീയും വയസ്സാറിയിക്കാറായി സൂക്ഷിച്ചോളെ' എന്ന അവളുടെ വാക്കുകൾക്ക് അടക്കി പിടിച്ച നോവിന്റെ നിറം പടർന്ന ചിരിയായിരുന്നു എന്റെ ആദ്യ മറുപടി. പിന്നെ പതിയെ പറഞ്ഞു "നിന്നെക്കാൾ മുന്നേ കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും വയസ്സറിയിച്ചിരുന്നു.

അവൾ എന്നെ മിഴിച്ചു നോക്കി വിശ്വാസം വരാത്ത പോലെ. അവൾക്ക് മുഖം കൊടുക്കാതെ നിറയുന്ന കണ്ണിലെ നോട്ടം തറയിലേക്കാഴ്ത്തി ഞാൻ തുടർന്നു
"അനാഥത്വം പെണ്ണിന്റെ ആവുമ്പോൾ അതിനു നോവ് ആയിരം മടങ്ങായി
മാറും. പെണ്ണെന്ന ജന്മത്തെ വെറുത്തത് ആദ്യമായി വയസ്സറിയിച്ചപ്പോഴാണ്. രക്തംകണ്ടു നിലവിളിച്ച തന്നോട് ഇതു നിനക്ക് മാത്രമല്ല ലോകത്തെ എല്ലാ പെണ്ണിനും പറഞ്ഞതാണ് എന്നും പറഞ്ഞു ദേഷ്യപ്പെട്ട് കയ്യിൽ നാപ്കിൻപാഡ് എടുത്തു തന്നു ആയ. തന്റെ ക്ഷീണവും കരച്ചിലും കണ്ട ഒരു മുതിർന്ന ചേച്ചി കൂട്ടിക്കൊണ്ടു പോയി. അന്ന് ആ ചേച്ചിയെ കെട്ടിപിടിച്ചു വാവിട്ടു നിലവിളിച്ചത് എന്തിനെന്ന് പോലും അറിയില്ല.

രൗദ്രഭാവങ്ങളോടെ കണ്ട ദു:സ്വപ്നം പോലെ ചുവപ്പും കറപ്പുമായ രാത്രി താണ്ടി
പിറ്റേന്ന് സാധാരണപോലെ സ്കൂളിൽ എത്തി. നിമിഷങ്ങൾക്കും ദിവസങ്ങൾക്കും എന്നെപോലെ തന്നെ യാതൊരു മാറ്റവും അറിഞ്ഞില്ല. ഇപ്പോഴാ അറിഞ്ഞത് ആദ്യമായി ഋതുമതി ആവുന്ന
പെണ്ണിന് നൽകുന്ന പരിചരണങ്ങൾ."
പെണ്ണിന് നൽകുന്ന പരിചരണങ്ങൾ."
എന്റെ വാക്കുകൾ കേട്ട് തന്റെ സൗഭാഗ്യങ്ങളെ വർണ്ണിച്ചിരുന്നവളുടെ മുഖം വിളറിവെളുത്തു. ആനി ഞാൻ ഒന്നും അറിഞ്ഞില്ല.അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.അന്നാ കണ്ണീർ, ചിരിപൂക്കൾ ആക്കി തീർത്തു പക്ഷെ അന്നാദ്യമായി അമ്മയെന്ന ഒരാളെ
കിട്ടിയെങ്കിൽ എന്നു മോഹിച്ചുപോയി.
മോഹിക്കാനെല്ലേ പറ്റൂ ഒരിക്കലും ലഭിക്കാത്ത എന്നിലവസാനിക്കുന്ന മോഹം.
കിട്ടിയെങ്കിൽ എന്നു മോഹിച്ചുപോയി.
മോഹിക്കാനെല്ലേ പറ്റൂ ഒരിക്കലും ലഭിക്കാത്ത എന്നിലവസാനിക്കുന്ന മോഹം.
പ്ലസ് ടു ഉയർന്ന മാർക്ക്
നേടി പാസ്സായി. ഇനിയെന്ത് എന്നുള്ള
ചോദ്യത്തിന്റെ ഉത്തരമായിരുന്നു ശേഖരൻ മേനോൻ സ്മാരക സ്കോളർഷിപ്പ്. പഠിപ്പിൽ മിടുക്കി ആയവർക്ക് തുടര്പഠനത്തിന് ഉള്ള ചിലവ് അവർ ഏറ്റെടുത്തു. അന്ന് അതു നൽകാൻ ഒരു ഫഗ്ഷൻ വെച്ചു. ലീലദേവി എന്ന ടീച്ചർ ആയിരുന്നു നൽകിയത്.ശേഖരൻ മേനോന്റെ ഭാര്യ. അന്ന് അവർ തന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.പഠിക്കണം. കൂടെ ഉണ്ടാവും ഈ അമ്മ.

അതിന് മറുപടി തന്റെ നിറഞ്ഞൊഴുകിയ കണ്ണുകൾ ആയിരുന്നു.
ഒടുവിൽ ഒരു കോളേജിൽ ലക്ചർ ആയി കയറും വരെ ആ അമ്മ കൂടെ നിന്നു.
ഒരു ദിവസം ഓർഫനേജിലെ ഓഫീസിലേക്ക് ആ അമ്മ വന്നത് എന്നെ അവരുടെ മൂത്തമകന് വേണ്ടി ചോദിക്കാൻ ആയിരുന്നു. ചേച്ചി എന്നെ നിർബന്ധിച്ചു. ഒടുവിൽ
സിദ്ധാർഥിന്റെ ഭാര്യയായി ഈ വീട്ടിലേക്ക്. ഏറെ വൈകാതെ മാതൃത്വത്തിലേക്കുള്ള ചുവട്.
സിദ്ധാർഥിന്റെ ഭാര്യയായി ഈ വീട്ടിലേക്ക്. ഏറെ വൈകാതെ മാതൃത്വത്തിലേക്കുള്ള ചുവട്.
മോളുണ്ടായി അവൾക്ക് പത്ത് വയസ്സായപ്പോഴേക്കും ഞാൻ നല്ലൊരു അമ്മയല്ല എന്നു എനിക്ക് തോന്നിയിരുന്നു. ഒരമ്മ പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു അവളെ വളർത്താൻ എനിക്കറിയില്ലായിരുന്നു.
അവളെ ഭർത്താവിന്റെ അമ്മയുടെ തണലിൽ നിർത്താൻ ഞാൻ കൂടുതൽ ശ്രമിച്ചു. തെറ്റു ശരികളെ ജീവിതത്തെ അവൾക്ക് എന്നേക്കാൾ ആ അമ്മ പറഞ്ഞു കൊടുത്തു. ദൂരെ ഇതൊക്കെ കണ്ടു സന്തോഷത്തിലും
പൊള്ളിയടർന്നു ഞാൻ കഴിഞ്ഞു.
പൊള്ളിയടർന്നു ഞാൻ കഴിഞ്ഞു.
എന്റെ മകൾക്കിപ്പോൾ 22 വയസ്സ്, അവളുടെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു കൊടുക്കുന്നു, പാലൂട്ടി പിച്ച നടത്തി ഗുരുവായി കൂട്ടുകാരിയായി ഒക്കെ ഞാൻ മാറി. പക്ഷെ അമ്മ ആയില്ല എന്ന നോവ് മാത്രം. ലാളിക്കാൻ എനിക്കറിയില്ലായിരുന്നു, നല്ല വാക്കോതുവാൻ അറിയില്ലായിരുന്നു.
അവൾക്ക് അച്ഛമ്മ ആയിരുന്നു എല്ലാം. ആ അമ്മയെ പോലെ ആവാൻ ശ്രമിച്ചിട്ടും എന്റെ ഭൂതകാലം എന്നെ, എന്റെ സ്വഭാവത്തെ ,മനസ്സിനെ കീഴ്പെടുത്തിക്കൊണ്ടിരുന്നു.
അവൾക്ക് അച്ഛമ്മ ആയിരുന്നു എല്ലാം. ആ അമ്മയെ പോലെ ആവാൻ ശ്രമിച്ചിട്ടും എന്റെ ഭൂതകാലം എന്നെ, എന്റെ സ്വഭാവത്തെ ,മനസ്സിനെ കീഴ്പെടുത്തിക്കൊണ്ടിരുന്നു.
ഇന്ന് ഞാൻ യാത്രക്കൊരുങ്ങുകയാണ് ആ ഓർഫനേജിലേക്ക്. ഒരു അനാഥത്വത്തെ സനാഥമാക്കാൻ. ഒരു ദത്തെടുക്കൽ. ചുറ്റിലും എതിർപ്പുകൾ തീക്കനൽ പോലെ.
ആ ഇരുട്ട് മുറികളിൽ നിന്നും ഒരു ജീവിതമെങ്കിലും സ്വപ്നങ്ങൾ കാണാൻ പ്രാപ്തമാകുമ്പോൾ ഒരിക്കൽ കൂടി അമ്മയെന്ന വേഷം ആടി ഫലിപ്പിക്കാൻ വൃഥാ ഒരു ശ്രമം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക