ഒരു വിമാന യാത്ര
-----------------------------------------
ഞാൻ ആദ്യമായി ഒരു ഫ്ലൈറ്റ് യാത്ര നടത്തുന്നത് വിവാഹ ശേഷമാണ്. അത് പിന്നെ അങ്ങനെ ആണല്ലോ. സ്ത്രീകൾ കൂടുതലും മറുനാട് കാണുന്നത് കല്യാണ ശേഷം ആണല്ലോ. എല്ലാരുടേം കാര്യമല്ലാട്ടോ. എന്നെപോലെ ചിലരെങ്കിലും കാണുമായിരിക്കും അല്ലേ. കല്യാണം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഗൾഫിൽ പോകാൻ അവസരം ഒത്ത് വന്നത്. അതും വിസിറ്റിംഗ് വിസ. ഒരുപാട് സാമ്പത്തികം ഒന്നും എന്റെ കെട്ട്യോന്റെ കൈയിൽ ഇല്ല. അത് കൊണ്ട് തന്നെ പരമാവധി വീട്ട് സാധനങ്ങൾ ആവും വിധം നാട്ടിൽ നിന്നും കേറ്റി കൊണ്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
-----------------------------------------
ഞാൻ ആദ്യമായി ഒരു ഫ്ലൈറ്റ് യാത്ര നടത്തുന്നത് വിവാഹ ശേഷമാണ്. അത് പിന്നെ അങ്ങനെ ആണല്ലോ. സ്ത്രീകൾ കൂടുതലും മറുനാട് കാണുന്നത് കല്യാണ ശേഷം ആണല്ലോ. എല്ലാരുടേം കാര്യമല്ലാട്ടോ. എന്നെപോലെ ചിലരെങ്കിലും കാണുമായിരിക്കും അല്ലേ. കല്യാണം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഗൾഫിൽ പോകാൻ അവസരം ഒത്ത് വന്നത്. അതും വിസിറ്റിംഗ് വിസ. ഒരുപാട് സാമ്പത്തികം ഒന്നും എന്റെ കെട്ട്യോന്റെ കൈയിൽ ഇല്ല. അത് കൊണ്ട് തന്നെ പരമാവധി വീട്ട് സാധനങ്ങൾ ആവും വിധം നാട്ടിൽ നിന്നും കേറ്റി കൊണ്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
ബാഗുകൾ ഒക്കെ ചെറുതായതുകൊണ്ട് ഒരുപാടൊന്നും പായ്ക്ക് ചെയ്യാൻ സാധിച്ചില്ല. ആവശ്യമുള്ള സാധങ്ങൾ മുഴുവൻ എടുക്കാൻ പറ്റാതെ ഞാൻ ആകെ വിഷമിച്ചു. അച്ഛനും അമ്മയും ബാഗുകൾ പലതവണ അഴിച്ചു പായ്ക്ക് ചെയ്തു. അവസാനം അവരും തോൽവി സമ്മതിച്ചു. ആകെ മുപ്പത് കിലോ ലഗേജ് മാത്രമേ കൊണ്ടുപോകാൻ പറ്റു. ഇനിയെന്ത് ചെയ്യും എന്ന കുലങ്കഷമായ ആലോചനക്കൊടുവിൽ ഒരു തീരുമാനത്തിലെത്തി. ബാഗുകൾ ഒഴിവാക്കാം. പകരം ഒരു കാർഡ് ബോർഡ് ബോക്സ് ആക്കാം. അച്ഛൻ എവിടെയൊക്കെയോ തപ്പി വലിയൊരു ബോക്സ് സങ്കടിപ്പിച്ചു. പിന്നെ അതിൽ സാധനങ്ങൾ നിറച്ചു തുടങ്ങി.
പരമാവധി ഒതുക്കി ഒതുക്കി വെച്ചു. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയരുതെന്ന ചിന്ത എല്ലാവരെയും ജഗരൂകരാക്കി. ഒടുവിൽ ഒരു കുക്കറും ഇരുമ്പിന്റെ ഒരു ചീനചട്ടിയും ബാക്കിയായി. ഒന്നുകൂടി നോക്കിയപ്പോൾ കൂക്കറിന്റെ അടപ്പ് വക്കാൻ പെട്ടിക്കുള്ളിൽ സ്ഥലം കണ്ടെത്തി. ബാക്കിയുള്ളത് ഒരു ചെറിയ ബാഗിലും ആക്കി. വെയ്റ്റ് നോക്കാൻ മാർഗ്ഗമൊന്നും ഇല്ലാതിരുന്നത് കൊണ്ട് എയർപോർട്ടിൽ ചെന്നിട്ട് നോക്കാം എന്ന് നിശ്ചയിച്ചു. ഒടുവിൽ പെട്ടിയും വട്ടിയും ഒക്കെ എടുത്ത് യാത്ര തിരിച്ചു.
ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ ടെൻഷൻ ഒക്കെ നല്ലവണ്ണം ഉണ്ട്. പക്ഷെ ധൈര്യശാലിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നതുകൊണ്ട് ടെൻഷൻ ഒന്നും പുറത്ത് കാണിച്ചില്ല. വെയ്റ്റിന്റെ കാര്യത്തിൽ നല്ല സംശയം ഉണ്ടായിരുന്നതുകൊണ്ട് അമ്മയോട് ഞാൻ വേറെ കവർ എടുക്കാൻ പ്രേത്യേകം പറഞ്ഞിരുന്നു. പറഞ്ഞ പ്രകാരം അമ്മ എല്ലാം തയ്യാറാക്കിയിരുന്നു. കാറിലേക്ക് സാധങ്ങൾ എടുത്ത് വെക്കുമ്പോൾ തന്നെ ആ കടലാസ്സ് പെട്ടി എന്നെ ഭയപ്പെടുത്താൻ തുടങ്ങി. നല്ല കനം ഉണ്ടെന്നത് തന്നെയാണ് പ്രോബ്ലം. പെട്ടിയാണെങ്കിൽ ഫുൾ സീൽ ചെയ്ത് വച്ചിരിക്കുകയാ. അഴിക്കാനൊന്നും പറ്റില്ല. അത്രക്കും ഭദ്രമാണ് പാക്കിങ്. വരുന്നത് വരട്ടെ എന്ന് വച്ച് യാത്ര ആരംഭിച്ചു.
എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ ഞങ്ങളെ ഡിപ്പാർചറിൽ ഇറക്കി വിട്ട് വണ്ടിയുടെ ഡ്രൈവർ കാർ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ട് പോയി. പുറപ്പെടാൻ നേരം വിളിച്ചാൽ മതി എന്നും പറഞ്ഞു. എയർപോർട്ടിനു പുറത്തു വെയിങ് മെഷീൻ ഉണ്ടായിരുന്നത് കൊണ്ട് പെട്ടികൾ തൂക്കി നോക്കാൻ തന്നെ തീരുമാനിച്ചു. പെട്ടി തൂക്കിയപ്പോൾ തന്നെ മുപ്പത് കിലോ. ഇനി ലഗേജിൽ ഒരു തൂവൽ പോലും കേറ്റാൻ പറ്റില്ല. അത്രക്കും കിറുകൃത്യം. ഇനി ഒരു ബാഗുള്ളത് ഹാൻഡ് ബാഗ് ആക്കാം എന്ന് വിചാരിച്ചു. അത് നോക്കിയപ്പോൾ അതിലും തൂക്കം കൂടുതൽ. സാരമില്ല, എന്തെങ്കിലും ഒഴിവാക്കാം എന്ന് കരുതി ബാഗ് തുറന്നു. കുക്കറും ചീനചട്ടിയും ഒഴിവാക്കിയപ്പോൾ വെയിറ്റ് കൃത്യം. അമ്മേ അത് കൊണ്ട് പോണില്ല; കവറിൽ ആക്കിക്കോ എന്നും പറഞ്ഞു അമ്മയെ നോക്കിയപ്പോൾ ചോര വാർന്ന പോലെ നില്കുന്നു അമ്മ.
എടി മോളേ, കവർ കാറിലാ. എടുക്കാൻ വിട്ട് പോയി.
എന്റെ തലയിൽ ചുറ്റിക കൊണ്ടടിച്ചപോലെ നിന്നു പോയി ഞാൻ. ഇനിയെന്ത് ചെയ്യും. ഈ സാധനങ്ങൾ കൈയിൽ പിടിച്ച് നിൽക്കാനോ. ചുറ്റും നിൽക്കുന്നവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ ഞാൻ ആകെ വല്ലാതായി. എത്രയും പെട്ടെന്നു അവിടന്ന് രക്ഷപ്പെടാനായി അടുത്ത ചിന്ത.
എടി മോളേ, കവർ കാറിലാ. എടുക്കാൻ വിട്ട് പോയി.
എന്റെ തലയിൽ ചുറ്റിക കൊണ്ടടിച്ചപോലെ നിന്നു പോയി ഞാൻ. ഇനിയെന്ത് ചെയ്യും. ഈ സാധനങ്ങൾ കൈയിൽ പിടിച്ച് നിൽക്കാനോ. ചുറ്റും നിൽക്കുന്നവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ ഞാൻ ആകെ വല്ലാതായി. എത്രയും പെട്ടെന്നു അവിടന്ന് രക്ഷപ്പെടാനായി അടുത്ത ചിന്ത.
ഒടുവിൽ എയർപോർട്ടിനു അകത്തേക്ക് കടന്നു. ആ പെട്ടി എനിക്കൊരു പാര തന്നെ ആയിരുന്നു. അതെടുത്ത് വക്കാൻ നേരം കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. എമിഗ്രേഷനിൽ ചെന്നപ്പോ അടുത്ത പൊല്ലാപ്പ്. ഹസ്ബൻഡിന്റെ പാസ്പോർട്ട് കോപ്പി വേണം പോലും. ആ നേരത്ത് എവിടന്നുണ്ടാക്കാൻ. വെപ്രാളം കൊണ്ട് ആകെ വിയർത്തു. ഒടുവിൽ ഏതോ ഓഫീസർ വന്ന് ആ പ്രോബ്ലം സോൾവ് ചെയ്തു. സെക്യൂരിറ്റി ചെക്കിങ്ങിന് ചെന്നപ്പോ അറിയാത്ത ഹിന്ദിയും അറിയുന്ന ഇംഗ്ലീഷും മറന്നുപോയി. എങ്ങനൊക്കെയോ ഫ്ലൈറ്റിൽ കേറി. ബെൽറ്റ് ഇടാൻ പോലും അറിയാത്ത എന്നെ ആരൊക്കെയോ സഹായിച്ചു.
ആരുടെയൊക്കെയോ സഹായം കൊണ്ട് ഞാൻ ഗൾഫ് മണ്ണിൽ കാലുകുത്തി. വിസയൊക്കെ അടിച്ച് പുറത്തു കടക്കുന്നതിനു മുൻപ് ലഗേജ് എടുക്കാൻ ചെന്നപ്പോ വീണ്ടും എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. അപ്പോഴാണ് ദൈവദൂതനെപ്പോലെ ഒരാൾ വന്നത്. ഒരു സായിപ്പ്. കാൻ ഐ ഹെല്പ് യു എന്ന് അയാൾ ചോദിച്ചപ്പോ യാതൊരു മടിയും കൂടാതെ യെസ് എന്ന് പറഞ്ഞു. പെട്ടിയിൽ കൈവച്ച അയാൾ നടുവെട്ടിയ പോലെ ഒന്ന് നിന്നു. തിരിഞ്ഞെന്നെ നോക്കിയപ്പോ ഒന്നും അറിയാത്ത ഭാവത്തിൽ ഞാനൊരു ചിരിയങ്ങ് പാസ്സാക്കി. പാവം സായിപ്പ്.
ഏറ്റെടുത്തു പോയതുകൊണ്ട് അയാളത് ട്രോളിയിലേക്ക് എടുത്ത് വച്ച് തന്നു. വിനയപൂർവ്വം ഞാനയാളോട് നന്ദി പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കാൻ പോയില്ല. റൂമിലെത്തിയപ്പോ ചേട്ടായി പെട്ടി ഇറക്കാൻ കുറച്ചൊന്നുമല്ല കഷ്ടപെട്ടത്. നീ ഇതെങ്ങനെ ഇവിടെ വരെ എത്തിച്ചു മോളെ എന്ന ചോദ്യത്തിൽ അതൊക്കെ എനിക്ക് സിമ്പിളല്ലേ എന്ന ഭാവത്തിൽ ഗമയോടെ ഒന്ന് ചിരിച്ചു. എന്നിട്ട് ഞാനോർത്തു, പാവം സായിപ്പ്. ഇപ്പൊ നടുവിന് ബെൽറ്റ് ഇട്ട് നടക്കുന്നുണ്ടോ എന്തോ.
Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക