Slider

അക്ഷരക്കഥ

0
അക്ഷരക്കഥ
^^^^^^^^^^^^^^
പണ്ട് മലയാള നാട്ടിൽ കൂട്ടക്ഷര കുടുംബമായിരുന്നു.ഭാഷയിൽ കവിതയും,കഥയും,ഗാനവുമായി സാഹിത്യം പൂത്തുലഞ്ഞുകൊണ്ടിരുന്നു
പൂർണ്ണേന്ദുവായും,പൂനിലാവായും
അമ്പിളി മാമനായും ചന്ദ്രനെ വാഴ്ത്തിപ്പാടി വർണ്ണിച്ച കൃതികളാൽ
മലയാളഭാഷ നിറഞ്ഞൊഴുകി.
ആകാശത്തുനിന്ന് ചന്ദ്രൻ ഇതൊക്കെ
കണ്ട് ആസ്വദിക്കുകയും പുളകമണിയുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം
ചന്ദ്രൻ തീരുമാനിച്ചു മലയാള നാട്ടിലേക്ക് ഈ സുന്ദര ഭൂമിയിലേക്ക്
ഒരു വിനോദയാത്ര നടത്താം.
തന്നെ ധാരാളം പുകഴ്ത്തുകയും വർണ്ണിക്കുകയും ചെയ്യുന്ന ഇവിടുത്തെ തന്റ്റെ ആരാധകരെ
അദ്ദേഹം കാണാനെത്തിയത്.പക്ഷേ
മലയാള സാഹിത്യത്തിൽ
നിലാവ് പരത്തി നോക്കിയപ്പോൾ
ചന്ദ്രന് ദേഷ്യം വന്നു ഇത്ര മനോഹരമായ വർണ്ണനകൾക്ക് തന്നെ ഉപയോഗിച്ചിട്ടും
തന്റ്റെ ബഹുമാനാർത്ഥം
മലയാള ഭാഷയിലെ അക്ഷരമാലയിൽ
ഒന്നും തന്നെയില്ല
എന്നു മാത്രമല്ല
ബാലനായ ചന്ദ്രനെ
തല കീഴായി നിറുത്തി റ ആക്കി
അവഹേളിച്ചിരിക്കുന്നു .ചന്ദ്രന് കലശലായ ദേഷ്യമുണ്ടായി
ഉടൻ അദ്ദേഹം ഭീഷണി മുഴക്കി
എന്നെ അപമാനിച്ച് അക്ഷരം ചമച്ച
നിങ്ങൾക്കു കാണാവുന്ന വിധം
ഇനിയൊരിക്കലും ഞാൻ ഉദിക്കുകയോ സഞ്ചരിക്കുകയോ ഇല്ല
ഇതു സത്യം സത്യം
മലയാളികളാകെ പരിഭ്രാന്തരായി
പൗർണ്ണമിയും നിലാവുമില്ലാത്ത
ഒരു ജീവിതവും അവർക്കു സങ്കൽപ്പിക്കാനാവാത്ത കാര്യമായിരുന്നു.
ഉടനേ ഭാഷാ പണ്ഡിതന്മാർ
കൂടിയാലോചിച്ചു അവർ
ചന്ദ്രനെ അനുനയിപ്പിച്ചു .
പ്രഭോ,
ഞങ്ങളുടെ ഭാഷയിൽ ഇന്നുമുതൽ
ഭാഷയുടെ തിലകമായി
ചന്ദ്രക്കല എന്നപേരിൽ
ബാലനായ ചന്ദ്രനെ
അതേ രൂപത്തിൽ ചേർത്ത് അങ്ങയെ ബഹുമാനിച്ചു കൊള്ളാം
അത് കേട്ട് ചന്ദ്രൻ സന്തോഷത്തോടെ തിരിച്ചുപോയി
അന്നുമുതലാണ് മലയാളഭാഷയിൽ
ചന്ദ്രക്കല ഉപയോഗിച്ചു തുടങ്ങിയത്
പല അക്ഷരങ്ങളുടെയും അടിമത്തത്തിൽ നിന്നും ചില അക്ഷരങ്ങൾ
ചന്ദ്രക്കലയുടെ
ഇട പെടലോടെ
സ്വതന്ത്ര ജീവിതം നേടുകയും ചെയ്തു .
VG. വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo