Slider

അമ്മിണിയേടത്തി

0
'അമ്മിണിയേടത്തി
......................................................... ...:..................
പട്ടണത്തിലേക്ക് നീളുന്ന മൺപാതയുടെ ഇരുവശവും പഴമയുടെ പ്രൌഢി വിളിച്ചോതുന്ന സിമന്റിടാത്ത കുഞ്ഞൻ പീടികകളാണ്. അയാൾ ആദ്യായി അവിടേക്ക് വന്നത് ഒരു സുഹൃത്തിനെ കാണാനായിരുന്നു. മൺപാത തുടങ്ങുന്നിടത്ത് ഇടതു വശം 'ബീഡി കമ്പനിയാണ് . വലതു ഭാഗത്താണ് രാധാവിലാസം ലോഡ്ജ്.
കൈതേരി സ്ക്കൂൾ പ്രധാനാദ്ധ്യാപകൻ ചാത്തു മാഷ് അകാലത്തിൽ നഷ്ടപെട്ട ഭാര്യ രാധ ടീച്ചറുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച ആ കെട്ടിടം തന്റെ വിശ്വസ്ഥനായ കാര്യസ്ഥൻ നാണു നായർക്ക് ദാനമായി കൊടുത്തത്താണ്.
നാണു നായരുടെ ചായക്കടയും മകൻ രമേശന്റെ ടെയ്ലറിങ്ങ് ഷോപ്പുമാണ് താഴെ. മുകളിൽ ഒറ്റമുറി ലോഡ്ജ്.
സുഹൃത്ത് നൽകിയ ഇത്രയും പരിമിതമായ അറിവേ അയാൾക്ക് തന്റെ പ്രിയപ്പെട്ട ആ കെട്ടിടത്തെക്കുറിച്ചുള്ളൂ.
ഈയിടെയായി കൂടെ കൂടിയ വിമലയുടെ പരിഭവം മാറ്റാനാണ് അയാൾ അവിടേക്ക് വീണ്ടും എത്തിയത്.വിമലയുടെ ഭ്രാന്തൻ ചിന്തകളാണ് അയാൾക്കവളോടുള്ള പ്രണയത്തിന്റെ ഹേതു.
അയാളെ കണ്ടയുടനെ നാണു നായർ താക്കോലെടുക്കാനായി അകത്തേക്ക് പോയി.
ഇന്നാരാ മാഷേ കൂടെ.?. പതിവു ചോദ്യത്തോടെ താക്കോൽ കൈമാറി.
ഒരു വിമല
മൈസൂർ യാത്രയിൽ കൂടെ കൂടിയതാ നരച്ചു തുടങ്ങിയ താടി തടവികൊണ്ടയാൾ പറഞ്ഞു.
പതിവ് ചായക്കായി അയാൾ മരബെഞ്ചിലിരുന്നു ബീഡി തെറുക്കുന്ന പ്രായം ചെന്ന സ്ത്രീയെ നോക്കിയിരുന്നു. കാഴ്ചയെ മറച്ചു കൊണ്ട് ദാരിദ്യം വിളിച്ചോതുന്ന കുറേ പെൺ കോലങ്ങൾ മൺപാതയിലൂടെ പട്ടണത്തിലേക്ക് നടന്നു പോയ് കൊണ്ടിരുന്നു
ഗോപാലന്റെ കശുവണ്ടി കമ്പനിയിലെ പെൺകൊച്ചുങ്ങളാ. ചായ മരമേശയിൽ വെയ്ക്കുന്നതിനിടയിൽ നാണു നായർ പറഞ്ഞു.
മുഷിഞ്ഞ തുണി സഞ്ചി തോളിലേക്കിട്ട് അയാൾ ദ്രവിച്ചു തുടങ്ങിയ കോണിപ്പടികൾ മെല്ലെ ക്കയറി.
ചീവീടിന്റെ ശബ്ദത്തോടെ പൊളിഞ്ഞു വീഴാറായ വാതിൽ തുറന്നു അകത്തേക്ക് കടന്നു.
തുണി സഞ്ചി മരമേശയിൽ വെച്ച് ചിതലുകൾ ചാലു തീർത്ത നീളൻ ജനാല തുറന്നു. ജനാലക്കാഴ്ച്ച ഭഗവതിയുടെ പോക്കുവരവുണ്ടെന്ന് പറഞ്ഞ് ആളുപേക്ഷിച്ച വലിയ പറമ്പിലേക്കാണ്. നൊച്ചിൻക്കാട് നിറഞ്ഞ പറമ്പിൽ പാമ്പും കീരിയും ഉടുമ്പുമൊക്കെയാണ് താമസക്കാർ'.
അയാൾ ചിതല് വീണ കിടക്ക മെല്ലെ മുട്ടി വിരിച്ചു. സ്വിച്ചിട്ടപ്പോൾ ഇനി പോകരുത് എന്ന അപേക്ഷയോടെ ഫേൻ കറങ്ങാൻ തുടങ്ങി.
വിമല ഒരു നോർത്ത് ഇൻഡ്യൻ ടൂറിലാണെന്നും ഇന്നിവിടേയ്ക്കു വരാൻ പറ്റില്ലെന്നു പറഞ്ഞു. സബർമതിയിലാണിപ്പോൾ. കൊൽക്കത്ത വഴിയ തിരിച്ചെത്തൂ.
ചില കാര്യങ്ങളങ്ങനെയാണ് .പ്രതീക്ഷിക്കുന്നതൊന്നും സംഭവിക്കുന്നതു മറ്റൊന്നും
രാത്രി വളരെ വൈകിയാണ് അയാൾ ഉറങ്ങാൻ കിടന്നത് മച്ചിൽ പിരിച്ചു കെട്ടിയ കയർ ആണ് അമ്മിണിയേടത്തിയെക്കുറിച്ചുള്ള ചിന്തകളിലേക്ക് മനസ്സ് ഉടക്കിയത്.
ഉറക്കത്തിലേക്ക് ഊർന്നിറങ്ങുമ്പോൾ കശുവണ്ടി കമ്പനിയിലേക്ക് പോവുന്ന കുട്ടികളുടെ പിറകെ അമ്മിണിയേടത്തിയും ഉണ്ടായിരുന്നു.
ഒരു നിശ്ചയദാർഡ്യത്തിന്റെ പ്രതീകമായിരുന്നു അമ്മിണിയേടത്തി. മെലിഞ്ഞു പൊക്കം കൂടി എന്നും മുണ്ടും നേരിയത്തും മാത്രയിടുന്ന ,
പുലർച്ചെ നാലുമണിയ്ക്ക് ഒരു കെട്ട് മടലുമായി എട്ടുകിലോ മീറ്ററോളം നടന്നു പോവുന്ന അമ്മിണിയേടത്തി.
തിരികെ വരുമ്പോൾ ഒരു കെട്ട് ഓലയും ഓലക്കിടയിൽ അടുപ്പ് പു കയാനുള്ള പലചരക്കു സാധനങ്ങളും.
ഓലക്കെട്ട് മൊയ്തു മാപ്പിളയുടെ പീടികയിലേക്ക്.
അതു കഴിഞ്ഞ് വീട്ടുപണി.
പ്രസവം നടക്കുന്ന വീട്ടിലും കല്യാണ വീട്ടിലും അമ്മിണിയേടത്തി ഉണ്ട്.
ഉറക്കമുണർന്നപ്പോൾ നേരെ മേശക്കഭിമുഖമായ ഇരുമ്പു കസേരയിൽ അമർന്നിരുന്നു. തുണി സഞ്ചിയിൽ നിന്നും കടലാസ് കെട്ട് പുറത്തെടുത്തു.
വിമലയോട്ടുള്ള പ്രണയത്തിൽ അമ്മിണിയേടത്തിയെ മറന്നു.
അമ്മിണിയേടത്തി മതി. ഇടിഞ്ഞു വീഴാറായ ഈ മുറിയിൽ വിമല വരില്ല.
അയാൾ എഴുതിത്തുടങ്ങി. ചായക്കടയിലെ പയ്യൻ ചായയും പഴംപൊരിയുമായി വന്നു.രണ്ടു മൂന്ന് ദിവസം താനിവിടെ കാണും നാണു നായരോട് പറയണം.
അവിടെ നിന്നിറങ്ങുമ്പോ മനസ്സ് നിറഞ്ഞിരുന്നു.
തിരിച്ചു വീട്ടിലേക്ക് അയാൾ പലചരക്കും കരുതിയിരുന്നു.
അയാൾ വിമലയെ വീണ്ടും പ്രണയിച്ചു തുടങ്ങി.
യിരുന്നു.വിമലയോടുള്ള പ്രണയ തീക്ഷണത്തിൽ അയാൾ യാത്രകളെ സ്നേഹിച്ചു തുടങ്ങി.
ഒരു ഹരിദ്വാർ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അന്നാണ്
വീട്ടിലെത്തിയ ചാനലുകാരിൽ നിന്നും അയാളറിഞ്ഞത്. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് അരവിന്ദന്റെ
അമ്മിണിയേടത്തിക്ക്.
അയാൾ നേരെപ്പോയത് വിമലയുടെ പരിഭവം മാറ്റാൻ നഗരത്തിലെ മുന്തിയ ലോഡ്ജ് തേടിയാണ്
(കവിതസഫൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo