യാത്ര - പ്രണയം തേടി !
“അമ്മയിതെവിടെയാണ്?” ഫോണിൽ കേട്ട മകളുടെ ശബ്ദത്തിൽ പതിവില്ലാത്ത അമർഷം
“ഞാൻ യാത്രയിലാണ്” ...
“എങ്ങോട്ടു? ആരോടും പറയാതെവിടെക്കു?”
“ഞാൻ യാത്രയിലാണ്” ...
“എങ്ങോട്ടു? ആരോടും പറയാതെവിടെക്കു?”
“ഞാൻ താജ് മഹൽ കാണാൻ പോവുന്നു” .. എനിക്കും ദേഷ്യം വന്നു തുടങ്ങി
“അമ്മയിതെന്തു ഭാവിച്ചാണ്? അത് കാണണമെങ്കിൽ പറഞ്ഞൂടെ ?അവധിക്കു എല്ലാര്ക്കും കൂടെ പോവാലോ . നല്ല സ്ഥലത്തേക്കാണ് ഒറ്റയ്ക്ക് പോവുന്നത്. മനുഷ്യരെ പച്ചക്കു തിന്നുന്ന സ്ഥലം.. അല്ലെങ്കിലും അച്ഛൻ മരിച്ചതിനു ശേഷം അമ്മക്ക് വട്ടാണ്” മകൾ തുടർന്ന് കൊണ്ടിരുന്നു.

ഫോൺ സ്വിച് ഓഫാക്കി ...
അവൾക്കു അമ്മയെ മനസിലാവില്ല..
അവൾക്കു അമ്മയെ മനസിലാവില്ല..
ഞാൻ യാത്രയിലാണ്... എനിക്കെന്റെ പ്രണയം കണ്ടെത്തണം...ഈ വൈകിയ വേളയിലെങ്കിലും..
ജീവിതത്തിൽ എല്ലാറ്റിനെയും പ്രണയിച്ച എനിക്ക് പ്രണയം നഷ്ടപ്പെട്ടത് വിവാഹശേഷമാണ് . പുല്ലിനെയും പൂവിനേയും പുഴുവിനെയും ആകാശത്തെയും പക്ഷികളെയും പുസ്തകങ്ങളെയും ..അതിനേക്കാളേറെ എന്നെ തന്നെയും പ്രണയിച്ചു.
വിവാഹശേഷം ആദ്യ രാത്രിയിൽ കിടക്കക്കരികെ ചൂളി നിന്ന എന്നെ അതിലേക്കു വലിച്ചെറിഞ്ഞു അദ്ദേഹം എന്നോടുള്ള എന്റെ പ്രണയം അവസാനിപ്പിച്ചു ..
.
ഒരിക്കലും എന്നെ നോക്കി "ഞാൻ നിന്നെ പ്രണയിക്കുന്നു " എന്നദ്ദേഹം പറഞ്ഞില്ല. രാത്രിയിൽ വിവിധ തരത്തിലുള്ള നിശാ വസ്ത്രങ്ങളിൽ എന്നെ അദ്ദേഹം രംഭയും മേനകയും തിലോത്തമയുമാക്കി നൃത്തമാടിച്ചു .
.
ഒരിക്കലും എന്നെ നോക്കി "ഞാൻ നിന്നെ പ്രണയിക്കുന്നു " എന്നദ്ദേഹം പറഞ്ഞില്ല. രാത്രിയിൽ വിവിധ തരത്തിലുള്ള നിശാ വസ്ത്രങ്ങളിൽ എന്നെ അദ്ദേഹം രംഭയും മേനകയും തിലോത്തമയുമാക്കി നൃത്തമാടിച്ചു .
ചേരാത്ത വേഷങ്ങളിൽ വെറുമൊരു കോമാളിയായി
ജീവിച്ചു
ജീവിച്ചു
കൂട്ടുകാരുമൊത്തുള്ളു രാത്രി സത്കാരങ്ങളിൽ എള്ളെണ്ണ കാച്ചിയ മുടിയിലെ ഗന്ധം മറന്നു വിലകൂടിയ ഷാംപൂവിൽ അലസമായി വിടർത്തിയിട്ട സഹപ്രവർത്തകയുടെ മുടിയിഴകളിൽ മുഖമമർത്തി ഞാൻ കേൾക്കില്ലെന്നു കരുതി അദ്ദേഹം മന്ത്രിച്ചു- You look very sexy my dear മന്ദാകിനി...
പ്രണയമില്ലാത്ത രാത്രികളിൽ അദ്ദേഹം സമ്മാനിച്ച മക്കളെ വളർത്തുന്ന തിരക്കിൽ പിന്നെ സ്വയം മറന്നു.
ഉദ്യോഗ കയറ്റത്തിനായി അറബിന്ദ് ഘോഷ് എന്ന ബംഗാളിക്കെന്നെ വില്പനച്ചരക്കാക്കിയപ്പോൾ എന്റെ ശരീരം കച്ചവടത്തിനുമുതുകുമെന്നു തിരിച്ചറിഞ്ഞു.
മുപ്പതു വര്ഷം!
ഒരു ദിവസം രാവിലെ ബെഡ് കോഫീ പതിവുപോലെ ടേബിളിൽ വെച്ചശേഷം ,കുളിച്ചു ഈറനുടുത്തു വന്നപ്പോൾ കണ്ടു, അദ്ദേഹം യാത്രയായിരിക്കുന്നു .എന്നിട്ടും ആ കണ്ണുകൾ തുറിച്ചു നോക്കുന്നത് എന്റെ മാറിടത്തിലേക്കു..
മേശയിലിരിക്കുന്ന കോഫി പോലെ തണുത്തു വിറച്ച വലതു കരം കൊണ്ട് പെട്ടെന്ന് തന്നെ ആ കണ്ണുകൾ കൂട്ടിയടച്ചു.
ഇനി ആ കണ്ണുകൾ എന്റെ ശരീരത്തിൽ പരതി നടക്കില്ല.. ഇനി നഖക്ഷതങ്ങൾകൊണ്ടെന്റെ ശരീരം വികൃതമാവില്ലല്ലോ ..എന്റെ കണ്ണിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു .. ആ അശ്രുക്കൾ അദ്ദേഹം പോയതിലുള്ള വിഷമമായി മക്കളും ബന്ധുക്കളും വിചാരിച്ചു.
ചടങ്ങുകൾ കഴിഞ്ഞു മക്കളെല്ലാം യാത്രയായപ്പോഴാണ് എനിക്കിത്രയും നാൾ നഷ്ടപ്പെട്ട പ്രണയത്തെ ഞാനോർത്തത്
ആദ്യം കൃഷ്ണനെ പ്രണയിക്കാൻ കൊതിച്ചു. പക്ഷെ മീരയെ ഓർത്തപ്പോൾ, രാധയെ ഓർത്തപ്പോൾ ..വേണ്ട. അവരുടെ കൃഷ്ണനെ എനിക്ക് വേണ്ട.
പിന്നെയാണ് ഷാജഹാനെ പ്രണയിക്കാൻ തുടങ്ങിയത്. പ്രണയത്തിനു വേണ്ടി താജ് മഹൽ പണിത ഷാജഹാൻ!
ആദ്യം കൃഷ്ണനെ പ്രണയിക്കാൻ കൊതിച്ചു. പക്ഷെ മീരയെ ഓർത്തപ്പോൾ, രാധയെ ഓർത്തപ്പോൾ ..വേണ്ട. അവരുടെ കൃഷ്ണനെ എനിക്ക് വേണ്ട.
പിന്നെയാണ് ഷാജഹാനെ പ്രണയിക്കാൻ തുടങ്ങിയത്. പ്രണയത്തിനു വേണ്ടി താജ് മഹൽ പണിത ഷാജഹാൻ!
അതുപോലൊരു കുടീരം ഉയരാതിരിക്കാൻ ശില്പിയെ തന്നെ വകവരുത്തിയ ഷാജഹാൻ !
മുംതാസ് അയാൾക്ക് പ്രണയം തിരിച്ചു കൊടുത്തു കാണുമോ ? ഇല്ലെങ്കിലെന്റെ പ്രണയം മുഴുവൻ ഷാജഹാന് കൊടുക്കാൻ തീരുമാനിച്ചു...
രാത്രികളിൽ ഷാജഹാൻ അടുത്ത് വരും. എന്റെ നരച്ച മുടിയിഴകളെ തഴുകും. കരുവാളിച്ച കവിൾത്തടങ്ങളിൽ ചുണ്ടുകൾ പതിക്കും. വൈരം പതിച്ച മാലകളിട്ട നെഞ്ചിലേക്ക് ചേർത്തമർത്തും .അവയെന്റെ കാതിലോലകളിൽ തട്ടി എനിക്ക് വേദനിക്കുമെങ്കിലും ഭർത്താവിന്റെ നഖക്ഷതങ്ങൾ പോലെ ദിവസങ്ങളോളം അവയെന്നെ നീറ്റിയില്ല .
ഷാജഹാന്റെ സ്പര്ശനം മൃദുവാണ്.. ഏതു പെണ്ണും കൊതിക്കുന്ന മൃദുത്വം.
ഷാജഹാന്റെ സ്പര്ശനം മൃദുവാണ്.. ഏതു പെണ്ണും കൊതിക്കുന്ന മൃദുത്വം.
“പ്രിയേ, എന്റെ പ്രണയചഷകം നിനക്കായ്”- ഇന്നുവരെ ആരും പറയാത്ത ആ വാചകം ഷാജഹാന്റെ മധുര ശബ്ദത്തിലെന്റെ കാതുകളിലെത്തും
പ്രണയ കുടീരത്തിലേക്കു .. എന്റെ ഷാജഹാന്റെയടുത്തേക്കു…
അതാണീ യാത്ര ..
പ്രണയ കുടീരത്തിലേക്കു .. എന്റെ ഷാജഹാന്റെയടുത്തേക്കു…
അതാണീ യാത്ര ..
ആഗ്ര സ്റ്റേഷനിൽ ഇറങ്ങി ഞാനൊരു ടാക്സി വിളിച്ചു
“കോൻ സാ ഹോട്ടൽ മേം സാബ്?” എന്റെ ഉറക്ക ചടവുള്ള മുഖത്തേക്ക് നോക്കി ടാക്സി വാല ചോദിച്ചു
“സീദാ താജ് മഹൽ” ..ഞാൻ പറഞ്ഞു..
എനിക്കിനിയും കാത്തിരിക്കാൻ വയ്യ.
താജ് മഹൽ നിർമിച്ച രാജ ശില്പി.. ഇതാ കാലങ്ങളായുള്ള പ്രണയവുമായി ഞാനെത്തി കഴിഞ്ഞു
താജ് മഹൽ നിർമിച്ച രാജ ശില്പി.. ഇതാ കാലങ്ങളായുള്ള പ്രണയവുമായി ഞാനെത്തി കഴിഞ്ഞു
“ആപ് ഗാന ഗാത്തി ഹേ മേം സാബ്?” ടാക്സി വാല കണ്ണാടിയിലൂടെ എന്നെ നോക്കി ചിരിച്ചു.. ഇവരായിരിക്കുമോ മനുഷ്യരെ പച്ചക്കു തിന്നുന്നവർ?
പതിയെ അയാൾ കാണാത്തിടത്തേക്കു ഒതുങ്ങിയിരുന്നു
അഞ്ചു മിനിറ്റിനുള്ളിൽ താജ് മഹലെത്തുമെന്ന് ടാക്സിക്കാരൻ അറിയിച്ചപ്പോൾ കൈയിലെ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു...
കരുതിയിരുന്ന ഉറക്ക ഗുളികകൾ ഓരോന്നായി വിഴുങ്ങി തുടങ്ങി .
അങ്ങകലെ വെണ്ണക്കൽ കൊട്ടാരം കാണാം .
മനസ് മറ്റൊരു ഗാനം മൂളി തുടങ്ങി..
രജനികൾ തോറും രഹസ്യമായി വന്നു ഞാൻ
രതിസുഖ സാരെ പാടും……..
……………………………………………………
മറക്കും, എല്ലാം മറക്കും ഞാനൊരു -
മായാ ലോകത്തിലെത്തും** Sani John
മനസ് മറ്റൊരു ഗാനം മൂളി തുടങ്ങി..
രജനികൾ തോറും രഹസ്യമായി വന്നു ഞാൻ
രതിസുഖ സാരെ പാടും……..
……………………………………………………
മറക്കും, എല്ലാം മറക്കും ഞാനൊരു -
മായാ ലോകത്തിലെത്തും** Sani John

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക