ഒരു എഴുത്ത് ഗ്രൂപ്പിലെ കത്തെഴുത്ത് മത്സരത്തിലെ ഒരു പോസ്റ്റിന് "എനിക്കും ആരെങ്കിലും കത്തെഴുതിയിരുന്നെങ്കിൽ ' എന്ന എന്റെ ചോദ്യത്തിന് മറുപടിയായ് നമ്മുടെ പ്രീയപ്പെട്ട ടീച്ചറമ്മ Ambika Menon എനിക്ക് വേണ്ടി എഴുതിയ കത്ത്.. ഒരുപാട് സ്നേഹത്തോടെ ഞാനിത് ഇവിടെ സമർപ്പിക്കുന്നു.
ഒരമ്മയുടെ കത്ത്
- - - - - - - - - - - - - - -
- - - - - - - - - - - - - - -
പ്രിയ ചിത്തൂ,
ഏറെ നാളായല്ലോ നിന്റെ കത്ത് കിട്ടിയിട്ട്! വയ്യായ്കയൊന്നുമില്ലല്ലോ...ല്ലേ..? എനിക്കറിയാം നീ ഓവർടൈം ജോലി ചെയ്യുന്നുണ്ടെന്ന്. എന്തിനാ കുട്ട്യേ നീ അന്യനാട്ടിൽ പോയി ഇങ്ങനെ കഷ്ടപ്പെടുന്നേ? നീ കഴിഞ്ഞവട്ടം കത്തിന്റെ കൂടെ അയച്ചിരുന്ന ഫോട്ടോ കണ്ടു. അല്പം തടി കൂടിയിട്ടുണ്ട്, മുഖമെല്ലാം വിളറിയിരിക്കുന്നല്ലോ! പുറത്തു നിന്നുള്ള ഭക്ഷണം ആകുന്നതും കുറയ്ക്കൂ. രാത്രിയെങ്കിലും വീട്ടിൽ കുറച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ നോക്കു, നിങ്ങൾ നാലുപേരില്ലേ.? എല്ലാരും കൂടി ഉത്സാഹിച്ചാൽ എന്തെങ്കിലുമൊക്കെ പാകം ചെയ്ത് കഴിക്കാലോ. കഴിഞ്ഞ വട്ടം ഷാജിയുടെ കയ്യിൽ കൊടുത്തയച്ച അച്ചാറും ചമ്മന്തിപ്പൊടിയും തീർന്നോ?

ഇവിടെ മധുവും, നിന്റെ മിട്ടുമോനും സുഖായിരിക്കുന്നു. മിട്ടു, വിനൂന്റെ കുട്ടി, ആദിയുമായ് നല്ല കൂട്ടാ. ഇപ്പൊ ശരിക്കും തോന്നുന്നു, നിന്റേയും വിനുവിന്റേയും കല്ല്യാണം ഒരേ വീട്ടിൽ നിന്നും നടത്തിയത് എത്ര നന്നായെന്ന്!
വിനവും മജ്ഞുവും മിട്ടൂനെ സ്വന്തം മോനെപ്പോലെ തന്നേയാ നോക്കുന്നത്. അവന്റെ പഠിത്തകാര്യങ്ങളെല്ലാം അവൾ തന്നേയാ നോക്കുന്നേ. നീ അവനെക്കുറിച്ചോർത്ത് ഒട്ടും വിഷമിക്കണ്ട.
വിനവും മജ്ഞുവും മിട്ടൂനെ സ്വന്തം മോനെപ്പോലെ തന്നേയാ നോക്കുന്നത്. അവന്റെ പഠിത്തകാര്യങ്ങളെല്ലാം അവൾ തന്നേയാ നോക്കുന്നേ. നീ അവനെക്കുറിച്ചോർത്ത് ഒട്ടും വിഷമിക്കണ്ട.
മിട്ടുമോൻ ഇടക്ക് നിന്റെ ഫോട്ടോ എടുത്ത്, ആരും കാണാതെ ഉമ്മ വെക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും. അവന് പ്രായത്തിനേക്കാൾ കൂടുതൽ പക്വത വന്നിരിക്കുന്നു. ഒരു ദിവസം രാത്രി എന്നെ കെട്ടിപ്പിടിച്ച് കിടന്ന് അവൻ ചോദിക്കാ, "മുത്തശ്ശി.., എന്റെ അമ്മ കുട്ടിയായിരിക്കുമ്പോൾ കുറുമ്പിയായിരുന്നോ, പഠിക്കാൻ മിടുക്കി ആയിരുന്നോ", എന്നൊക്കെ. ഇടക്ക് അവന് പനി വരുമ്പോഴാണ് പേടി, വീണ്ടും ഫിറ്റ്സ് വരോന്ന്! രണ്ടാഴ്ച മുന്നേ ശക്തിയായ പനി വന്നു.. ഞാനുമച്ഛനും ഉറക്കമൊഴിച്ചിരുന്ന്, നെറ്റിയിൽ നനഞ്ഞ തുണിയിട്ടും, കാലുകൾ തണുത്ത വെള്ളത്തിൽ വെച്ചും നേരം വെളിച്ചാക്കി. ഭാഗ്യത്തിന് പിറ്റേ ദിവസമായപ്പോഴേക്കും പനി കുറഞ്ഞു.
നിന്റെ മോൻ മിടുക്കനാ പഠിക്കാൻ. ടീച്ചർമാർക്കൊക്കെ ജീവനാ അവനെ! നിന്നെപ്പോലെത്തന്നെ അവനും ഡയറിയിൽ എന്തൊക്കേയോ കുത്തിക്കുറിക്കണ കാണാം. ചോദിച്ചാൽ പറയും," ഞാൻ കവിത എഴുതാ മുത്തശ്ശീ" ന്ന്. ഒരു ഡയറി നിറച്ച് എന്തൊക്കേയോ എഴുതിയിട്ടുണ്ട്, വായിക്കാൻ ചോദിച്ചാൽ പറയും, " ഇതെന്റെ അമ്മ വരുമ്പോൾ കാണിക്കാനുള്ളതാ, ഞാനാർക്കും കാണിച്ച് തരില്ല" ന്ന്.
നിനക്കറിയോ, അവൻ അസ്സലായി പെൻസിൽ സ്‌കെച്ച് വരക്കും. നിന്റെ ഒരു ഫോട്ടോ വരച്ചത് കാണിച്ചു തന്നു. എന്ത് ഭംഗിയാ കാണാനെന്നോ! ങ്ഹാ, പിന്നെ അടുത്ത മാസം അവന്റെ പതിനൊന്നാം പിറന്നാളല്ലേ, ഞാനൊരു സൈക്കിൾ വാങ്ങി കൊടുക്കണമെന്ന് ഇപ്പോൾ തന്നെ ചട്ടം കെട്ടിയിരിക്കുന്നു.
മധു പതിവുപോലെ എല്ലാ ശനിയാഴ്ചയും വരും. വന്നു കഴിഞ്ഞാൽ മിട്ടൂന് ഉത്സവം പോലാ പിന്നെ. അച്ഛനും മോനും കൂടിയുള്ള പൊട്ടിച്ചിരികളും ചെറിയ വഴക്കുകളും കൊണ്ട് വീടുണരും. പാവം മധു, എത്ര നാളാ ഇങ്ങനെ ഒറ്റക്ക് ജീവിക്കാ..! അവനും ചെറുപ്പമല്ലേ!
നീ പറഞ്ഞ പോലെ അഞ്ചു കൊല്ലമൊന്നും നീ സൗദിയിൽ നിൽക്കണ്ട, നമുക്കെല്ലാവർക്കും കൂടി വീടിന്റെ ലോൺ അടച്ചു തീർക്കാം. ഞാനും ട്യൂഷനെടുക്കുന്നില്ലേ..
നീ പറഞ്ഞ പോലെ അഞ്ചു കൊല്ലമൊന്നും നീ സൗദിയിൽ നിൽക്കണ്ട, നമുക്കെല്ലാവർക്കും കൂടി വീടിന്റെ ലോൺ അടച്ചു തീർക്കാം. ഞാനും ട്യൂഷനെടുക്കുന്നില്ലേ..
ഇക്കൊല്ലം കുട്ടികൾ നിറയെ ഉണ്ട്. നീ അവിടെ കിടന്ന് ബുദ്ധിമുട്ടുന്നത് കാണാൻ വയ്യ. അച്ഛന് വയ്യായ്കയൊന്നുമില്ല. വാഴ കൃഷിയും പച്ചക്കറിക്കൃഷിയുമായി കൂടിയിരിക്കുന്നു. കഴിഞ്ഞ വട്ടം നീ വന്നപ്പോൾ നട്ട പേരയും അരിനെല്ലിയും കായ്ക്കാൻ തുടങ്ങി.
നിന്റെ സുഹൃത്തുക്കൾ ശ്രീക്കുട്ടനും ഷാജിയും ഇവിടെ വന്നിരുന്നു. സൗദിക്ക് തിരിച്ചു പോകുന്നതിന് മുന്നേ വീണ്ടും വരാം, നിനക്ക് തന്നയക്കാനെന്തെങ്കിലുമുണ്ടെങ്കിൽ റെഡിയാക്കി വെച്ചോളാൻ പറഞ്ഞിട്ടുണ്ട്.
നിന്റെ സുഹൃത്തുക്കൾ ശ്രീക്കുട്ടനും ഷാജിയും ഇവിടെ വന്നിരുന്നു. സൗദിക്ക് തിരിച്ചു പോകുന്നതിന് മുന്നേ വീണ്ടും വരാം, നിനക്ക് തന്നയക്കാനെന്തെങ്കിലുമുണ്ടെങ്കിൽ റെഡിയാക്കി വെച്ചോളാൻ പറഞ്ഞിട്ടുണ്ട്.
നമ്മുടെ തെക്കേതിലെ അമ്മിണ്യേച്ചിയില്ലേ, അവരുടെ മകൻ ഗോപുവിനെ നിനക്കോർമ്മയുണ്ടോ..? നിന്റെ പ്രായമാ.അവൻ രണ്ടു ദിവസം മുന്നേ ഒരു ബസ്സപകടത്തിൽ മരിച്ചു. പാവം.., അമ്മിണി തനിച്ചായി..!
നിന്റെ കൂടെ പഠിച്ച ആമിനയും ജമാലും ഇടക്കിവിടെ വരാറുണ്ട്.
നിന്റെ കൂടെ പഠിച്ച ആമിനയും ജമാലും ഇടക്കിവിടെ വരാറുണ്ട്.
നീ നിന്റെ ആരോഗ്യം ശ്രദ്ധിക്കണം.മറുപടി എഴുതാൻ അമാന്തിക്കരുത്. ഇവിടെ നിന്റെ വിവരങ്ങളറിയാൻ എല്ലാരും കാത്തിരിക്കാ.രാത്രി കിടക്കും നേരം ഞാൻ പറഞ്ഞു തന്ന നാമങ്ങളൊക്കെ ചൊല്ലണം. നല്ലത് മാത്രം ചിന്തിക്കാ.., നീ ഇവിടുത്തെ കാര്യങ്ങളോർത്ത് ഒട്ടും വിഷമിക്കണ്ട.സമാധാനമായിരിക്കൂ. കുറച്ച് എഴുതാൻ തുsങ്ങിയാൽ കണ്ണു വേദന തുടങ്ങായി. ഇനി പിന്നെ എഴുതാം ട്ടൊ.
സസ്നേഹം,
അമ്മ.
സസ്നേഹം,
അമ്മ.
ChithraDeepa

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക