നിന്നോട് പറയാനുള്ളത്
എന്റെ നീലാകാശമാണ് നീ
എന്റെ തോരാത്ത പ്രണയ
പെരുമഴക്കാലവും നീ തന്നെ
മഞ്ഞച്ച വെയിൽ പോലെ
അഗാധമാം നീലക്കടൽ പോലെ നീ
എന്റെയുള്ളിലെ പൂത്തുനിൽക്കുന്ന
പ്രണയപാരിജാതവും നീ തന്നെ
എന്റെ തോരാത്ത പ്രണയ
പെരുമഴക്കാലവും നീ തന്നെ
മഞ്ഞച്ച വെയിൽ പോലെ
അഗാധമാം നീലക്കടൽ പോലെ നീ
എന്റെയുള്ളിലെ പൂത്തുനിൽക്കുന്ന
പ്രണയപാരിജാതവും നീ തന്നെ
കണ്ണിമയ്ക്കുള്ളിലെ നീർതുള്ളി പോലെ
എന്റെ നെഞ്ചിൻ നിർത്താ മിടിപ്പ് പോലെ
നീ തന്നെ പ്രിയതെ .. എൻ പ്രാണനും
ആത്മാവിന്റെ സ്നേഹത്തുടിപ്പും
എന്റെ നെഞ്ചിൻ നിർത്താ മിടിപ്പ് പോലെ
നീ തന്നെ പ്രിയതെ .. എൻ പ്രാണനും
ആത്മാവിന്റെ സ്നേഹത്തുടിപ്പും
ഏഴു ജന്മങ്ങളിലും സഖീ നിന്നിലേക്കൊഴുകുന്ന
പുഴയാവട്ടെ ഞാൻ
നിന്നിലലിയട്ടെ എൻ മിഴിവുള്ള പ്രഭാതവും
ചുവന്നു ജ്വലിക്കുന്ന സന്ധ്യകളും
പുഴയാവട്ടെ ഞാൻ
നിന്നിലലിയട്ടെ എൻ മിഴിവുള്ള പ്രഭാതവും
ചുവന്നു ജ്വലിക്കുന്ന സന്ധ്യകളും
ചന്ദനമരങ്ങൾ പൂക്കുന്ന വേളയിൽ
നീയും ഞാനും ഒരു പൂവിന്
ഒറ്റ ഇതളാകുന്ന വേളയിൽ
പ്രണയമേ പകർന്നെടുത്തോളുക
എൻ പ്രണയ രക്തം നിറഞ്ഞ മധുചഷകം
നീയും ഞാനും ഒരു പൂവിന്
ഒറ്റ ഇതളാകുന്ന വേളയിൽ
പ്രണയമേ പകർന്നെടുത്തോളുക
എൻ പ്രണയ രക്തം നിറഞ്ഞ മധുചഷകം
നിന്നിലേക്ക് പെയ്തിറങ്ങുന്ന
ഓരോ മഴത്തുള്ളിയിലും
എന്റെ പ്രണയം ഉണ്ടാവും
നിന്റെ നിശ്വാസങ്ങളെ
നിന്റെ കാതുകളെ ഉമ്മവെക്കുന്ന മുടിയിഴകളെ
നിന്റെ നാസികത്തുമ്പിനെ
വിടർന്ന ചിരിയെ
ചന്ദനമണമുള്ള അധരങ്ങളെ
പ്രണയമഴയാൽ നനയിച്ചെടുക്കാൻ
കൊതിക്കുന്ന മഴത്തുള്ളിയാവും ഞാൻ
ഓരോ മഴത്തുള്ളിയിലും
എന്റെ പ്രണയം ഉണ്ടാവും
നിന്റെ നിശ്വാസങ്ങളെ
നിന്റെ കാതുകളെ ഉമ്മവെക്കുന്ന മുടിയിഴകളെ
നിന്റെ നാസികത്തുമ്പിനെ
വിടർന്ന ചിരിയെ
ചന്ദനമണമുള്ള അധരങ്ങളെ
പ്രണയമഴയാൽ നനയിച്ചെടുക്കാൻ
കൊതിക്കുന്ന മഴത്തുള്ളിയാവും ഞാൻ
നിന്റെ വിരൽത്തുമ്പു തൊട്ടാലെനിക്ക്
സമയഭേദങ്ങളറിയില്ല
നിൻ കൈ കോർത്തു നടന്നാൽ
ദൂരമെത്ര താണ്ടിയാലും
ക്ഷീണവുമറിയില്ല
കാടും മലകളും താണ്ടി
പ്രണയതീരമെത്തും വരെ
പിന്തിരിഞ്ഞു നോക്കാതെ
പിൻവിളി കേൾക്കാതെ
ഒറ്റ മനസ്സായി നടക്കണം
നിൻ കൊലുസിന്റെഈണമാണ്
കേൾക്കാൻ കൊതിക്കുന്ന സംഗീതം
നിന്നിലലിയുന്നതാവണം ജന്മസാഫല്യവും
സമയഭേദങ്ങളറിയില്ല
നിൻ കൈ കോർത്തു നടന്നാൽ
ദൂരമെത്ര താണ്ടിയാലും
ക്ഷീണവുമറിയില്ല
കാടും മലകളും താണ്ടി
പ്രണയതീരമെത്തും വരെ
പിന്തിരിഞ്ഞു നോക്കാതെ
പിൻവിളി കേൾക്കാതെ
ഒറ്റ മനസ്സായി നടക്കണം
നിൻ കൊലുസിന്റെഈണമാണ്
കേൾക്കാൻ കൊതിക്കുന്ന സംഗീതം
നിന്നിലലിയുന്നതാവണം ജന്മസാഫല്യവും
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക