Slider

സിനിമാക്കഥ

0
സിനിമാക്കഥ
~~~~~~~~~
നവരാത്രി ആശംസകൾ ഫേസ്ബുക്കിലൂടെ കൈമാറി ബോറടിച്ചു അങ്ങനിരുന്നപ്പോളാണ് ഡൌൺലോഡ് ചെയ്തിട്ടിരിക്കുന്ന സിനിമകളെ കുറിച്ചോർത്തത്. ഏതു കാണണം എന്ന കൺഫ്യൂഷൻ.. മൗസ് അറിയാതെ ഹൊറർ സിനിമകൾ ഇട്ടിരിക്കുന്ന ഫോൾഡറിലേക്കുപോയി.. ഡ്രാക്കുള മുതൽ അങ്ങനെ നിരന്നു കിടക്കുന്നുണ്ട്.. ആദ്യം ഹൌൾ എന്ന മൂവി ഓപ്പൺ ചെയ്തു.. കഥ നടക്കുന്നത്ഒരു ട്രെയിനിനകത്താണ്.. ഒരു ദുരൂഹത നിറഞ്ഞ പ്രദേശത്തെത്തിയതും ട്രെയിൻ നിന്നുപോയി.. ഡോർ തുറന്നു പുറത്തിറങ്ങിയവരിൽ പലരും തിരിച്ചു വന്നില്ല.. തിരിച്ചു വന്നവർ പലരും ഭയങ്കര മാറ്റത്തോടെ വന്നിരിക്കുന്നു. ഏതായാലും സിനിമ തീർന്നപ്പോൾ എല്ലാരും ദുരാത്മാക്കളായി മാറി.
അടുക്കളയിൽ പോയി കുറെ വെള്ളം കുടിച്ചു.. തനിച്ചാണെങ്കിലും പകലല്ലേ, പേടിയൊന്നും തോന്നിയില്ല. പിന്നെ കുറച്ചുനേരം മൊബൈലിൽ വീണ്ടും തോണ്ടിക്കൊണ്ടിരുന്നു.. പാട്ടു കേട്ടുകളയാം.. തമിഴ് മെലഡീസ് കേട്ട് കുറേനേരമിരുന്നു.. പാട്ടുകേട്ടുകൊണ്ട് വായിക്കാൻ ഒരു സുഖമുണ്ട്.. സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത പൗലോ കൊയ്‌ലോയുടെ "ദി സുപ്രീം ഗിഫ്റ്റ്" വായിക്കാൻ തുടങ്ങി. "ഈറാമാനാ റോജാവേ..." യും ബുക്കുമായി മാച്ച് ചെയ്യുന്നില്ല. ബുക്ക് അടച്ചു ലാപ്പിനു മുകളിലായി വച്ചു. നന്നായി വിശക്കുന്നുണ്ടായിരുന്നു രാവിലെ രണ്ട് ചപ്പാത്തിയും മട്ടറും കഴിച്ചത് ദഹിച്ചുകാണും. അടുക്കളയിൽ വീണ്ടും പോയി.. കൈയിൽ കിട്ടിയതൊക്കെ വായിലാക്കി..വീണ്ടും തിരിച്ചു ലാപ്പിനടുത്ത്..ഒരു സിനിമ കൂടെ കണ്ടേക്കാം.
ലാപ്പിൽ ഒരു എക്സ്ട്രാ മൗസ് കണക്ട് ചെയ്തിട്ടുണ്ട്. ഫിലിം സെലക്ട് ചെയ്തു.. വീണ്ടും ഹൊറർ 'ദി റിങ്'.. സിനിമ കാണുന്ന കൂട്ടത്തിൽ ലാപിനു മുകളിലെ പുസ്‌തകം ഞാൻ നീക്കി കൊണ്ടിരുന്നു. സിനിമ ഏകദേശം പകുതി ആയിക്കാണും.. അപ്പോളതാ ചില സീനുകൾ റിപ്പീറ്റ് ചെയ്യുന്നു.എന്റെപാതിയല്ല മുക്കാൽ ജീവനും പോയി.. ആ പ്രേതം പിന്നിൽ നിന്നും മുന്നിലേക്ക് വരുന്ന സീൻ മാറുന്നില്ല.ഞാൻ മൗസ് മൂവ് ചെയ്തുനോക്കി. അതാ പാതി എത്തിയസിനിമ വീണ്ടും ആദ്യഭാഗത്തു ചെന്ന് നിൽക്കുന്നു. എൻ്റെ പിറകിലാരോ ഉണ്ട്.. കട്ടിലിരുന്നഞാൻ പ്രാർഥിക്കാൻ തുടങ്ങി. കൈകൾ വിറക്കുന്നു. പുറത്തുപോയഏട്ടൻ വേഗം വരിൻ വേണ്ടി മനമുരുകി പ്രാർഥിച്ചു.. ദൈവം പ്രാർഥന കേട്ടു. പുള്ളി എത്തി..എന്റെ ഭാവം കണ്ട അദ്ദേഹം അടുത്ത വരാൻ ഒന്ന് മടിച്ച പോലെ.. "എന്താടീ"..എന്റെ വായൊക്കെ വരണ്ടിരിക്കുന്ന കാരണം ശബ്ദമൊന്നും പുറത്തു വന്നില്ല. ,
"നീ ഹൊറർ സിനിമ കണ്ടോ?"
ഉവ്വെന്നുഞാൻ തലയാട്ടി..
ഏട്ടൻ വന്നു എന്റെ അടുത്തിരുന്നു.. ഞാൻ സംഭവിച്ചതൊക്കെ പറഞ്ഞു.
എന്നെയും ലാപ്പിനെയും പുള്ളി മാറി മാറി നോക്കി.. ലാപ്പിന്റെ മൗസിനു മുകളിലിരിക്കുന്ന ബുക്ക് എടുത്തു മാറ്റി.. "രണ്ടു മൗസ് ഒരേ സമയം വർക്ക് ചെയ്താൽ ഇതല്ല ഇതിനപ്പുറവും നടക്കും".. ഇത്രേം പറഞ്ഞു ഏട്ടൻ ഇറങ്ങി ഒരൊറ്റ പോക്ക്.. രാത്രിയായി..
"പ്രദീപേട്ടാ ഇന്ന്ലൈറ്റ് അണക്കണ്ട".. "അതെന്താ?"..
"ഒന്നുമില്ല"..
ഞാൻ പറഞ്ഞതുകേൾക്കാതെ അദ്ദേഹംലൈറ്റ് അണച്ചു.. മുറക്കുള്ളിൽ അരണ്ട വെളിച്ചം.. നേരെമുകളിൽ കറങ്ങുന്ന ഫാൻ.. സൂക്ഷിച്ചു നോക്കിയപ്പോ അതിന്റെ മുകളിൽ ആരോ ഇരിക്കും പോലെ..
ഒരു സഹായത്തിനു പ്രദീപേട്ടനെ വിളിക്കാമെന്ന് വെച്ചാൽ.. എന്തെന്നറിയില്ല, ഞാൻ ഹൊറർ സിനിമ കാണുന്ന ദിവസം പുള്ളി നേരത്തെ കിടന്നുറങ്ങും..
നായികയുടെ കട്ടിലിനടിയിൽ ഉള്ള സംഭവം ഇവിടേം ഉണ്ടോ.. കുനിഞ്ഞു നോക്കാനുള്ള മനക്കരുത്തില്ല..
ക്ലോക്കിന്റെ ടിക് ടിക് സൗണ്ട് മാത്രം.
രണ്ടും കല്പിച്ചു ഞാൻ പ്രദീപേട്ടനെ കുലുക്കിവിളിച്ചു. പുള്ളി കട്ടിലിൽ എണീറ്റിരുന്നു തലചൊറിഞ്ഞു.. എന്നിട്ടു ഒന്നും മിണ്ടാതെ പോയി ലൈറ്റ് ഇട്ടു. ലാപ് ഓൺ ചെയ്തു.. അതും കൊണ്ട് കസേരയിൽ പോയിരുന്നു. എന്താ പരിപാടി? ഞാൻ എത്തിനോക്കി..
എന്റെ ഹൊറർ സിനിമകളെല്ലാംഡിലീറ്റ് ചെയ്യുന്നു..ആ പോട്ടെ. അപ്പോഴാണ് ഓർത്തത് 'അനബെല്ല' കണ്ടിട്ടില്ല.
"പ്രദീപേട്ടാ".. നോക്കുന്നില്ല..
"മാഷെ"...ആ ദേ നോക്കി.. "അതെ, പിന്നെ ആ അനബെല്ല ഡിലീറ്റ് ചെയ്യണ്ട.. ദീപാവലിക്ക് കാണാനുള്ളതാ.. പിന്നൊരു കാര്യം കൂടി പറഞ്ഞോട്ടെ.. ഞാൻ ഉറങ്ങീട്ടു കിടന്നാൽ മതി"..
തലയിൽ കയ്യും വെച്ചിരിക്കുന്ന ആ മനുഷ്യന്റെ മനസ്സിലെന്താവും.. "ഇവളെ ഏതു നേരത്താണാവോ"... എന്നായിരിക്കോ... ഏയ് ആവില്ല..

uma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo