Slider

ഇഷ്ട്ടം

0
"എന്നെയിഷ്ടമാണോ.."?
"പിന്നല്ലാതെ..
ഒത്തിരിയിഷ്ടമാ.."
"ചുമ്മാ പറയുവാ.."
"അല്ലാന്നെ..
സന്തോഷമാണെലും സങ്കടമാണേലും നിന്റെ അരികിലേക്കെത്തിയാൽ എന്താശ്വാസമാണെന്നോ..
നിന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോഴെല്ലാ വിഷമങ്ങളും മറക്കും..
നീ മഴനനയുന്നത് കാണുമ്പൊൾ എന്തു രസാ..
മഴതുള്ളികൾ നിന്നിലേക്കു ആഴ്ന്നിറങ്ങുന്നത്..
നീയതേറ്റുവാങ്ങി നിർവൃതി കൊള്ളുന്നത്..
കുസൃതിക്കാറ്റു വന്നു നിന്റെ മുടിതുമ്പിൽ തഴുകി ഓടിമറയുമ്പോൾ നാണംകൊണ്ടെന്നപോൽ നീയുലയുന്നതു..
സന്ധ്യാസൂര്യന്റെ കുങ്കുമചോപ്പിൽ നീ ചെമ്പട്ടുടുത്തു മനോഹരിയാവുന്നതു..
"മതി...
എനിക്കിപ്പോൾ നിന്നെ പ്രണയിക്കാൻ തോന്നുന്നെടാ..
എന്നിലേക്കു വലിച്ചടുപ്പിച്ചു എന്റെ ആഴങ്ങളിലേക്കു ആഴ്ന്നിറങ്ങാൻ.."
"അയ്യൊ വേണ്ട..
ഞാൻ ഈ തീരത്തിരുന്നു ആസ്വദിച്ചോളാം.."
"പിന്നെന്തിനാ എന്നെയിങ്ങനയൊക്കെ പറഞു കൊതിപ്പിച്ചേ.."?
"ഇഷ്ടമാണെന്നു കരുതി നിന്നിലേക്കിറങ്ങാൻ പറ്റോ..
എന്നെ വലിച്ചടുപ്പിച്ചു മുക്കിക്കൊല്ലാൻ നോക്കുമ്പൊ നിന്റെ തന്ത വരോടീ രക്ഷിക്കാൻ..
മൂന്നാം നാൾ ചത്തുമലച്ചു പൊങ്ങിയാൽ കടലിൽ ചാടി ചത്തതാണെന്നും പറഞ്ഞു ഒരു കുഞ്ഞു കോളം വാർത്തവരും..
അവർക്കറിയാനൊക്കില്ലാലോ എനിക്കു നിന്നോടുള്ള പ്രണയം മൂത്ത് നിന്നിലേക്കു ആഴ്ന്നിറങ്ങിയതാണെന്നു..
അതോണ്ട് എന്നെ വെറുതേവിട്ടേക്കു.."
അത്രയും കേട്ടതും എന്റെ കാലുകളെ ചുംബിച്ചു നനച്ചിരുന്ന തിരമാല തെല്ലൊന്നു പിറകോട്ടു മാറി..
പിന്നെ തൊട്ടപ്പുറത്തുണ്ടാരുന്ന പാറക്കെട്ടുകൾക്കു മേൽ തലയിടിച്ചു പൊട്ടിക്കരഞ്ഞു.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo