തിരക്കുള്ള ബസ്സിലേക്ക് കയറുമ്പോ മുൻവശത്തൂടെ മാത്രം കയറുന്നതു അയാൾക്കൊരു ഹോബി ആയിരുന്നു ..
മുന്നോട്ടേക്ക് നീങ്ങി നിക്കൂ എന്നു കണ്ടക്ടർ പറയുന്നതിനു മുമ്പെ തന്നെ അയാൾ മുന്നൊട്ടെക്കു നീങ്ങിക്കൊണ്ടേ ഇരിക്കും..
അയാളുടെ നീങ്ങൽ സഹിക്കാൻ വയ്യാതെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുന്ന പെൺ കുട്ടികളോട് അയാൾ ചിരിച്ചു കാണിക്കും.
ലോകത്തു ഏറ്റവും വൃത്തികെട്ട ചിരി !!
പതിവിനു വിപരീതമായി അന്നയാൾ പിറകിലൂടെയാണ് ബസ്സിലേക്കു കയറിയതു.
ഏറ്റവും പിറകിലായാണ് അയാൾ സ്ഥാനം പിടിച്ചതും..
മുന്നൊട്ടെക്കു നീങ്ങൂ എന്നുളള കണ്ടക്ടറുടെ വാക്കുകൽ കേൾക്കാത്ത മട്ടിൽ അയാൾ കമ്പിയിൽ മുറുകെ പിടിച്ചു പുറത്തേക്ക് കണ്ണുകൾ പായിച്ചു പ്രകൃതി സൗന്ദര്യം ആവോളമാസ്വദിച്ചു..
"ഇയാൾക്കിതെന്തു പറ്റി..?
"ഒന്നും പറ്റിയതല്ല ഇന്നയാളുടെ ഭാര്യയും ഒപ്പം കേറിയിട്ടുണ്ട് അതോണ്ടാ.."
!!!!
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക