ഒരു ദു:സ്വപ്നം കണ്ടാണ് ഉണർന്നത്. കൈഎത്തി അലാറം തപ്പി, സമയം നോക്കി... അഞ്ചു മണി ആകുന്നതിനു പതിനഞ്ചു മിനിറ്റ്. ഇന്ന് അല്പം നേരത്തെ എഴുന്നേറ്റോ???
ഓർമ്മകൾ ഭാരം കയറ്റിയ ചിന്തകൾ വിഹരിക്കുമ്പോ ഉറക്കത്തിന് എന്ത് പ്രസക്തി?? നിദ്ര കനിയാത്ത ശരീരത്തിൽ ശക്തി ആ൪ജ്ജിച്ച ആകുലതകൾ നിറയുമ്പോൾ സമയത്തിന് എന്ത് പ്രാധാന്യ൦??..
അവൾ എഴുന്നേറ്റു. കട്ടിലിൽ ഇരുന്ന് ലളിത സ്തുതി പാടി.. ഭൂമിദേവിയെ തൊട്ടു വണങ്ങി. ആചാരങ്ങളും ശീലങ്ങളു൦ വിശപ്പിന്റെ വേദന അറിയേണ്ടതില്ലല്ലോ..
ഇടതൂ൪ന്ന,ചുരുണ്ട, നീണ്ട മുടിയിഴകൾ കോതികെട്ടി വെച്ചു. പതുക്കെ എഴുന്നേറ്റ് വാതിൽ തുറന്നു. അതിനെ വാതിൽ എന്ന് വിളിക്കാൻ ആകില്ല. ഒരു മണ്ണുകൂനയിൽ ചാരി വെച്ചിരിക്കുന്ന തടികഷ്ണം. അവൾ മുറ്റത്ത് ഇറങ്ങി, കോണിൽ ചാരി വെച്ചിരിക്കുന്ന ചൂല് എടുത്ത് മുറ്റം അടിച്ചു. ദാരിദ്ര്യം സർവ്വപ്രൗഢിയോടു൦ വിലസുന്ന ആ വീട്ടിൽ ആകെയുള്ള സമ്പന്നത, ഇത്തിരി മുറ്റത്തെ ഒത്തിരി ചെടികൾ ആയിരുന്നു. ശുദ്ധമായ പച്ചവെള്ളം അവിടെ ഇല്ലായ്മകളുടെ കൂട്ടത്തിൽപെടാത്തതു കാരണം, ആ ചെടികൾ എല്ലാം വർണ്ണപൂക്കൾ കൊണ്ട് പുഞ്ചിരിച്ചു... അവളുടെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന വർണ്ണങ്ങൾ അതായിരുന്നു..

മുറ്റം അടിച്ച്, ചെടികൾ നനച്ചു,. അടുക്കളയിൽ എത്തി.ആകെ ഉണ്ടായിരുന്ന അല്പം ചായപൊടി എടുത്ത് ചായ ഇട്ടു. എന്നിട്ട് അവൾ പോയി കുളിച്ചു. ട്യൂഷന് കുട്ടികൾ എത്താറായി. അപ്പോൾ അമ്മ ഉണർന്നു. ഗതകാലപ്രൗഢികളിൽ എന്നും അമ്മ പുലർച്ചെ ഉണർന്നു കുളിച്ചു ഒരുപാട് പേർക്ക് ഒരുപാട് ആഹാരം ഉണ്ടാക്കി, വിളമ്പിയ അകത്തളത്തിലെ ദേവിസാന്നിധ്യം ആയിരുന്നു. ഇപ്പോൾ, അടുക്കളയിൽ ഒഴിഞ്ഞ പാത്രങ്ങൾ, ഭരണികൾ ഒക്കെ അമ്മയുടെ ജോലിഭാരം കുറച്ചു. ഒന്നും പാചകം ചെയ്യേണ്ട, വിളമ്പാൻ നിക്കണ്ട, പാത്രങ്ങൾ മോറേണ്ട..
തികട്ടി വന്ന ഓർമ്മകൾ ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത പ്രഹേളിക ആയി സാവധാന൦ അവളെ വിഴുങ്ങി. ഇരുണ്ട ഭൂത കാലത്തിന്റെ മനഃപൂർവം ഉണ്ടായ അവശേഷിപ്പുകൾ.. പണ്ടൊക്കെ വീട്ടിൽ എത്ര ആളുകൾ ആയിരുന്നു. അച്ഛമ്മയും അച്ഛമ്മയുടെ ഉടപ്പിറന്നോരു൦,അച്ഛമ്മയുടെ അനിയത്തിയു൦,ഇവരുടെയൊക്കെ മക്കളു൦,മരുമക്കളു൦,കൊച്ചുമക്കളു൦..അങ്ങിനെ അങ്ങിനെ അ൯പതോള൦ പേര്..അഭയ൦ തേടി വരുന്നവ൪ക്ക് മുമ്പിൽ ഒരിക്കലും അടയാത്ത പടിപ്പുരയും ,പ്രൗഢി വിളിച്ചോതിയ നാലുകെട്ടും ,നെയ്യും തൈരും മണക്കുന്ന അടുക്കളയും , ഓട്ടുവിളക്കിലെ കത്തിയമർന്ന എണ്ണയുടെയു൦ തിരിയുടേയു൦ മണ൦ കിനിച്ച അകത്തളങ്ങളും, തൊഴുത്തിൽ നിന്നിരുന്ന പൈക്കളു൦, ഒരിക്കലും ഒഴിയാൻ കൂട്ടാക്കാതെ ഇരുന്ന പത്തായപ്പുരയും, നിർദ്ദേശങ്ങൾ കാത്തു നിന്ന വാല്ല്യക്കാരു൦ ഒക്കെ പോയകാലത്തെ നഷ്ട വസന്തങ്ങൾ.... .
ട്യൂഷൻ കഴിഞ്ഞു കുട്ടികൾ പോയി. ഒരു പാരലൽ കോളേജിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്. ഇന്നെങ്കിലും നേരത്തെ എത്തണം. തന്റെ കഷ്ടപ്പാട് അറിയാവുന്നതിനാൽ കൂടെയുള്ള ടീച്ചർമാർ ആദ്യത്തെ പീരിയഡ് അഡ്ജസ്റ്റ് ചെയ്ത് എടുത്തോളും. പക്ഷെ ഇപ്പോഴത്തെ പ്രിൻസിപ്പൽ മ൪ക്കടമുഷ്ടിയായതിനാല് ഒന്നും സമ്മതിക്കില്ല... ഒരു അനന്തൻ മാഷ്. അവൾ മുറിയിൽ എത്തി, അഴയിൽ തൂക്കി ഇട്ടിരുന്ന തുണികളിൽ കണ്ണോടിച്ചു. അപ്പോഴാണ് ആ ഇളംനീല പൂക്കൾ നിറഞ്ഞ സാരി അവൾ നോക്കിയത്.. ഒരിക്കലും തീരാത്ത ദുഃഖഭാരം താങ്ങാൻ കഴിയാതെ ചുമലുകൾ തളരുന്നു.. കെട്ടുപാടുകൾ മുറുകി മുറുകി ഒരു ബന്ധനം ആയി മാറുമ്പോൾ മോചനം ഇല്ലാത്ത കൂട്ടിലെ പറവയായി സ്വയം അവൾ രൂപാന്തരം പ്രാപിക്കുക ആയിരുന്നു...
പ്രതാപമായ ഭൂതകാലത്തിനു ഇടയ്ക്കു കൂട്ടിയും കിഴിച്ചു൦ പൂജ്യത്തിൽ നിന്നും പൂജ്യത്തിലേക്ക് തന്റെ കണക്കുകൾ എത്തിച്ചത് വിധിയുടെ വികൃതി. ... കൊടി പിടിച്ചവിപ്ലവ ഗാനങ്ങൾ ഒരു ചുവന്ന രാശിയായി അച്ഛന്റെ ചിന്തകളെ സ്വാധീനിച്ചപ്പോൾ തറവാട് വക സ്വത്തുക്കൾ ഓരോന്ന് ഓരോന്നായി പാർട്ടിക്ക് ആസ്തിയായി. കുടുംബത്തിൽ അച്ഛന്റെ സ്നേഹവും സമ്പത്തും കിട്ടിയില്ലെങ്കിൽ കൂടി നാട്ടുകാർക്ക് കിട്ടി കൊണ്ടിരുന്നു.. മദ്യശാലകളും ആദർശം നിറഞ്ഞ പുസ്തകങ്ങളും വിപ്ലവഗാനം പാടിയ സുഹൃത്തുക്കളും ആയി അച്ഛന്റെ ലോകം വളർന്നപ്പോൾ തറവാട് സ്വത്തുക്കൾ കുറഞ്ഞും വന്നു. ഇങ്ങിനെ പോയാൽ തങ്ങൾക്കുള്ളത് കൂടി കിട്ടില്ലെന്ന് മനസ്സിലാക്കിയ ബാക്കി അംഗങ്ങൾ ഭാഗം വാങ്ങിപോയി. അച്ഛന് കിട്ടിയത് പടിപ്പുരയു൦ എണ്ണിയാൽ ഒടുങ്ങാത്ത ഓട്ടുപാത്രങ്ങളു൦ പ്രൗഢി പറഞ്ഞ നാലുകെട്ടു൦ ആയിരുന്നൂ.

പെട്ടന്ന് ഒരു ദിവസം ആ വലിയ വീട്ടിൽ ഞാനും അമ്മയും ചേട്ടനും അച്ഛമ്മയും അച്ഛനും മാത്രമായി. പതിഞ്ഞ സ്വരത്തിൽ വർത്തമാനം പറഞ്ഞു അടുക്കളയിൽ ഓടി നടന്നിരുന്ന അമ്മായിമാരും ചെറിയമ്മമാരും വലിയമ്മമാരും തീർത്ത ശൂന്യത അവിടെയെല്ലാം തളംകെട്ടി കിടന്നു...കോലാഹലങ്ങൾ നിറഞ്ഞ അകത്തളങ്ങളിൽ നിന്നും പിന്നീട് കേട്ട ശബ്ദം അച്ഛമ്മയുടെ നാരായണ ജപവും അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകളും മാത്രമാണ്.എല്ലാവരും ഓടിക്കളിച്ച ആ വലിയ മുറ്റത്തെകോണിൽ എവിടെയോ ഒറ്റപ്പെട്ട അഞ്ചുവയസ്സിന്റെ കുഞ്ഞുടുപ്പായി അവളെയും കാണാം..ബാല്യത്തിന്റെ വർണ്ണ കാഴ്ചകൾ സമ്മാനിച്ച മനോഹാരിത എന്നും നിലനിൽക്കും എന്നു വിശ്വസിച്ചു ഒരു പൂമ്പാറ്റയായി പറക്കാൻ കൊതിച്ച ബാല്യമൊട്ട്. .
അച്ഛന്റെ സേവയും സേവനവും എണ്ണിയാൽ ഒടുങ്ങാത്ത ഓട്ടുപാത്രങ്ങളെ പരിമിതമാക്കീ. നാലുകെട്ടിലേയു൦ പടിപ്പുരയുടെയു൦ തൂണുകളു൦ ഉത്തരങ്ങളു൦ എവിടെയൊ പോയിമറഞ്ഞൂ.അവസാന൦ ഓലമേഞ്ഞ മണ്ണ്കൂനയിൽ അഭയം തേടി. അച്ഛന്റെ ആദർശങ്ങൾക്ക് ബാക്കിപത്രം എന്ന നിലയിൽ ചേട്ടനും മാറിയപ്പോൾ നൊമ്പരം പെയ്ത മൌനത്തിൽ നോക്കി നിന്നു.

ഓടിഅണച്ചു കൊണ്ടാണ് ബസിൽ കയറിയത്. ഓടിയത് കൊണ്ട് രണ്ടാമത്തെ ബസ് എങ്കിലും കിട്ടി. ഇന്ന് അനന്തൻ സാറിന്റെ വഴക്ക് കേൾക്കാതെ ഇരിക്കില്ല. നാളെ കഴിഞ്ഞ് ഒരു ഇന്റർവ്യൂ ഉണ്ട്. കൂടെ ജോലി ചെയ്യുന്ന ലേഖടീച്ചർ ആണ് പറഞ്ഞത്, അവിടുത്തെ H. R. മാനേജർ അനന്തൻ സാറിന്റെ പൂർവ്വവിദ്യാർത്ഥി ആണെന്നും സാറിന്റെ ശുപാർശ ഉണ്ടെങ്കിൽ ഉറപ്പായും ജോലി കിട്ടുമെന്നും .. .അതുകൊണ്ടാണ് സാറിനോട് സംസാരിച്ചത്. ആദ്യം താൻ സമയത്തു എത്താൻ പഠിക്കാൻ പറഞ്ഞു പരിഹസിച്ചു. ആ ജോലി കിട്ടിയിരുന്നെങ്കിൽ തന്റെ വീട്ടിലെ അടുപ്പ് എന്നും പുകഞ്ഞേനേ..
ഈ രണ്ടു വരുമാനങ്ങൾ കൊണ്ട് എന്നും വിശപ്പ് മാറ്റാൻ കഴിഞ്ഞേനെ. പക്ഷെ ചേട്ടനും അച്ഛനും വരുത്തി വെക്കുന്ന ബാധ്യതകൾ തീർത്തിട്ടു കഴിയുന്നില്ല.
ഈ രണ്ടു വരുമാനങ്ങൾ കൊണ്ട് എന്നും വിശപ്പ് മാറ്റാൻ കഴിഞ്ഞേനെ. പക്ഷെ ചേട്ടനും അച്ഛനും വരുത്തി വെക്കുന്ന ബാധ്യതകൾ തീർത്തിട്ടു കഴിയുന്നില്ല.
കഴിഞ്ഞ ദിവസം ചേട്ടൻ കടം വാങ്ങിയ തുക തിരിച്ച് കൊടുക്കാൻ പറഞ്ഞ് ഒരാൾ വീട്ടിൽ വന്ന് അസഭ്യം ചൊരിഞ്ഞപ്പോൾ, തറവാട്ടു വകയായി ബാക്കിയുള്ള അല്പ൦ അഭിമാന൦ സാക്ഷിയായി ആ മാസത്തെ ചിലവ്കാശിൽ മിച്ചം ഇരുന്നത് അയാൾക്ക് കൊടുത്തു വിട്ടു.
പണ്ടൊരിക്കൽ അച്ഛനു കടം കൊടുത്ത കാശ് തിരികെ കിട്ടിയില്ലന്നും പറഞ്ഞ് ഒരാൾ വീട്ടിൽ വന്ന് ഒച്ചയെടുത്തപ്പോൾ അമ്മ കാതിലെ ഇത്തിരി പൊന്ന് നൽകി അയാളെ പറഞ്ഞു വിടുന്നത് കണ്ടു.
അന്നു വൈകീട്ട് അച്ഛൻ ലഹരിയിൽ ആടി വന്നപ്പോൾ ഇതിനെ ചൊല്ലി അച്ഛമ്മ വഴക്ക് ഇട്ടു. ജയിക്കാ൯ വേണ്ടി ആകണ൦,അച്ഛ൯ വീട് കത്തിക്കു൦ എന്ന് ഭീക്ഷണി മുഴക്കിയത്. വീട്ടിൽ വഴക്ക് നടക്കുമ്പോൾ അമ്മയുടെ സാരിതുമ്പിൽ മുഖം പൊത്തി കരയുന്ന ആ പന്ത്രണ്ടു വയസ്സുകാരി എഴുന്നേറ്റത് പുതിയൊരു ഊർജ്ജവും കൊണ്ടാണ്. എങ്കിൽ ഞാൻ കത്തിക്കാം എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കത്തിൽ എല്ലാവരും ഭയപ്പെട്ടു. ഇനി ഈ കുടുംബം ഞാൻ നോക്കും എന്ന് അവൾ പറഞ്ഞപ്പോൾ ആ നിശ്ചയധാർഷ്ട്യത്തിനു മുമ്പിൽ എല്ലാവരും ഒരു നിമിഷം പകച്ചുപോയി കാണും.
അന്നു മുതൽ അമ്പലനടയിൽ പൂ വിറ്റും ട്യൂഷൻ എടുത്തും കുടുംബം നോക്കി

ഓടി പാഞ്ഞു കോളേജിലെ ഓഫീസ്മുറിയിൽ എത്തിയപ്പോൾ പത്തു മിനുറ്റ് വൈകിയതിൽ ഹാഫ് ഡേ ലീവ് എഴുതി വെച്ചിരിക്കുന്നത് ആണ് കണ്ടത്. അടിവയറ്റിൽ ഒരു കൊളുത്തിപിടുത്തം. മേശയിൽ ചാരി കമഴ്ന്നു കിടന്നു. മൂന്നുദിവസത്തെ പട്ടിണിയുടേത് ആകാം. അലച്ചിൽ നൽകിയ ക്ഷീണവും തളർച്ചയും മനസ്സിൽ വീണ്ടും ഓർക്കാൻ ഇഷ്ടപെടാത്ത ഓർമ്മകൾ, പ്രണയത്തിന്റെ ചുവപ്പും മരണത്തിന്റെ കറുപ്പും നിറങ്ങളിൽ കോമരം തുള്ളി കടന്നു വന്നു. ഒരുവേള ഓർമ്മകൾ നശിച്ചു, ഒരു ഭ്രാന്തി ആയെങ്കിൽ. ..
സ്ഥിരം കയറുന്ന ബസിൽ അന്നു ഡ്രൈവർ ആയി വന്നത് ബസ്‌മുതലാളി ആണ്. പതിഞ്ഞ കാൽവെപ്പു൦ ആയി,നിറ൦ മങ്ങിയ സാരിയുടുത്ത ആ സുന്ദരിപ്പെണ്ണ് ചേക്കേറിയത് അയാളുടെ മനസ്സിലേക്ക് ആണ്.പൊന്നു൦ പണവു൦ അല്ലാതെ പെണ്ണിനെ മാത്ര൦ ചോദിച്ച് ചങ്കൂറ്റത്തോടെ വീട്ടിലെത്തിയ വിജയനെ എല്ലാവർക്കും ഇഷ്ടമായി. അപ്പോൾ ആണ് വിജയന്റെ പ്രണയം അവൾ അറിഞ്ഞത്. സ്വപ്‌നങ്ങൾ വേരുകൾ ആഴ്ത്തിയ ചില്ലകൾ ആയി അവൾ മാറി. വിവാഹത്തിന് പത്തുനാൾ ബാക്കിയാകെ, മരണത്തിന്റെ കറുത്ത കരങ്ങൾ കവർന്നത് മിടുക്കനായ ചെറുപ്പക്കാരനെ മാത്രമല്ല, ജീവിതം വർണ്ണങ്ങൾ കൊണ്ട് തുന്നിപിടിപ്പിക്കാൻ ശ്രമിച്ച ഒരു പാവം പെണ്ണിന്റെ സ്വപ്‌നങ്ങൾ കൂടിയാണ്. വിജയന്റെ മരണം നൽകിയ ശൂന്യത, കുറച്ചു നാളുകൾ കൊണ്ട് ഉൾക്കൊണ്ടു. കിടപ്പാടം പണയപ്പെടുത്തിയാണ് വിവാഹത്തിനു വേണ്ട പണം കണ്ടെത്തിയത്. ..വിവാഹം മുടങ്ങിയപ്പോൾ, ആ പണം തിരിച്ച് അടക്കാൻ തീരുമാനിച്ചു. അച്ഛൻ ആ പണത്തിൽ അവകാശം ഉന്നയിച്ചപ്പോൾ, പിടിച്ചു നിക്കാൻ വേണ്ടിയാണ് നിലവിളക്കു കൊണ്ട് തലക്ക് അടിച്ചത്. പുറത്തേക്കു ഒഴുകിയ രക്തത്തിൽ ഒലിച്ചിറങ്ങിയതു എങ്ങും എത്താതെ പോയതിന്റെ നിരാശ കൂടിയാണ്. ..
പ്രാരാബ്ദങ്ങൾ ഓരോന്നായി വലിച്ചെറിഞ്ഞു കളയണം. നിഴലിൽ നൃത്തം ചെയ്യുന്ന അപ്പൂപ്പൻതാടി ആകണം.. ..ബന്ധങ്ങളുടെ ചങ്ങലകെട്ടുകൾ പൊട്ടിച്ചു കളയണം. .ആകാശച്ചെരുവിലെ നക്ഷത്രകൂട്ടത്തിനോടു സ്വകാര്യ൦ പറയണ൦...ഒടുവിൽ ചിറകുകൾ തളർന്ന വാനംപാടി ആയി, ഇങ്ങിനെ... ഇങ്ങിനെ. ... താഴ്ത്തേക്ക്...താഴ്ത്തേക്ക്....താഴ്ത്തേക്കു. ...
കണ്ണു തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായി. അടുത്ത് ഇരുന്ന ലേഖടീച്ചർ ആണ് എല്ലാം വിശദമായി പറഞ്ഞ് തന്നത്. തല കറങ്ങി വീണത് ആണെന്നും, അനന്തൻ സാർ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്നും പറഞ്ഞു. അവൾ ഒരു ബാധ്യത ആകും എന്ന് പറഞ്ഞു കൊണ്ട് അനന്തൻ സാർ ലേഖടീച്ചരെ ഏല്പിച്ച കടലാസ്, ഡിസ്മിസ് ഓർഡർ ആണെന്ന് മനസിലായി. .ലേഖടീച്ചർ പോയ ശേഷം ആ കടലാസ് നിവർത്തിയത്. അത് താൻ ആവശ്യപ്പെട്ട ശുപാർശ കത്ത് ആണെന്ന് മാത്രമേ മനസ്സിൽ ആക്കാൻ പറ്റിയുള്ളൂ. ബാക്കി വായിക്കാൻ കാഴ്ച മറച്ച് കണ്ണിൽ ഊറിയ ഹിമകണം അനുവദിച്ചില്ല. ..
അനുബന്ധ൦: ഗുരുസ്ഥാനാ൪ഹയായ കൂട്ടുകാരിയുടെ അനുഭവത്തിൽ നിന്നും. ...
#അശ്വതി അരുൺ #

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക