''ഈ മൂന്നു വർഷം കൊണ്ട് ഇതെത്രാമത്തെ പ്രഗ്നനൻസി കാർഡാണ് മീനൂ നീ എന്നെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്....?
ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ....?''
ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ....?''
ഈ മാസവും രണ്ടു ദിവസം ഡെെറ്റ് തെറ്റി എന്ന് കണ്ടപ്പൊഴേക്കും പ്രഗ്നനൻസി കാർഡിന് ഓർഡർ ചെയ്ത അവളോട് ഞാൻ തമാശ രൂപത്തിൽ ഒന്നു ചോദിച്ചതാ ഇക്കാര്യം...
അപ്പൊഴേക്കും അവളുടെ മുഖം കടന്നല് കുത്തിയ പോലെ വീർത്തിരുന്നു...
''നീയ്യിങ്ങനെ തൊട്ടേനും പിടിച്ചേനും ഒക്കെ മുഖം വീർപ്പിച്ചിരുന്നാൽ എങ്ങനാ ശരിയാവാ പെണ്ണേ....
ഏട്ടൻ വരുമ്പോ കൊണ്ടു വരാം...
പക്ഷേ ഒരു കാര്യമുണ്ട്...
ഇത്തവണയും ഞാൻ ടെസ്റ്റർ കൊണ്ടു വന്ന് നെഗറ്റീവാണ് റിസൾട്ടെങ്കിൽ കഴിഞ്ഞ മാസങ്ങളിലെ പോലെ കരയാനും പിടിക്കാനൊന്നും നിക്കരുത്...
സംയമനം പാലിക്കുമെന്ന് വാക്കു തരണം...''

അവളുടെ കെെതടവി ആശ്വാസവാക്കു പോലെ പറഞ്ഞപ്പോൾ ഞാൻ കണ്ടു അമ്മയാവാൻ വെമ്പൽ കൊള്ളുന്ന എന്റെ മീനൂന്റെ മാതൃ ഹൃദയം...
''ഇല്ല.... ഹരിയേട്ടാ.... ഞാൻ കരയില്ല.... ഇത്തവണ കരയാൻ ഒരു ചാൻസുണ്ടാക്കില്ല ദെെവം...
എനിക്കുറപ്പുണ്ട്....
രണ്ടു ദിവസേ ഡെെറ്റ് വെെകിയുള്ളൂ എങ്കിലും എനിക്കുറപ്പുണ്ട് ഇത്തവണ റിസൾട്ട് പോസറ്റീവാവും എന്ന്....''

എന്താ പറയാ... അവളുടെ വാക്കുകൾക്കുത്തരമായി....?
ചിലപ്പോൾ തോന്നും ഈ പെണ്ണിന് തീരെ ബുദ്ധിയില്ലേ എന്ന്....
ചിലപ്പോഴൊക്കെ അതീവ ബുദ്ധിമതിയും കാര്യപ്രാപ്തിയൊക്കെ ഉള്ള ഒരു പെണ്ണാണെന്നും തോന്നും....

അവളോട് യാത്ര പറഞ്ഞ് പണി സെെറ്റിലേക്ക് പോവുമ്പോഴും എന്റെ മനസ്സില് മുഴുവൻ അവളുടെ ആത്മവിശ്വാസം നിറഞ്ഞ ആ വാക്കുകളായിരുന്നു.....
വിവാഹം കഴിഞ്ഞ് മൂന്ന് വർഷം തികയുന്നേയുള്ളൂ.... പറഞ്ഞിട്ടെന്താ കാര്യം അവളുടെ വിചാരം മുപ്പതു വർഷം തികഞ്ഞ പോലെയാ....
അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല... എന്റെയും പെങ്ങളുടേയും കല്യാണം ഒരു ദിവസം ആയിരുന്നു നടത്തിയിരുന്നത്...
അവൾക്കിപ്പൊ രണ്ട് വയസ്സ് തികയാറായ ഒരു മിടുക്കിക്കുട്ടിയുണ്ട്...

കഴിഞ്ഞ വർഷം കല്യാണം കഴിഞ്ഞ മീനൂന്റെ അനിയത്തിയും ഗർഭിണിയാണ്...
അതുപോലെ ഞങ്ങളുടെ കല്യാണ ശേഷം കഴിഞ്ഞ എന്റെ ഫ്രണ്ട്സിനും അവളുടെ ഫ്രണ്ട്സിനും ഒക്കെ ഓരോ കുട്ടികളായിട്ടുണ്ട്...

ഇതൊക്കെ കാണുമ്പോൾ മീനൂന് പേടിയാണ്...
''
എല്ലാവർക്കും കുട്ടികളായി... നമുക്ക് മാത്രം എന്താ കുട്ടികളുണ്ടാവാത്തേ ഹരിയേട്ടാ...''
എന്ന് ചോദിക്കാതെ ഒരു രാത്രി പോലും അവളുറങ്ങില്ല....

ഈ മൂന്ന് വർഷത്തിനിടക്ക് ചെയ്യാത്ത ചികിത്സകളില്ല....
കേട്ടു കേൾവിയുള്ള ഒട്ടുമിക്ക ഡോക്ടർമാരുടെ അടുത്തും അതുപോലെ തന്നെ നേർച്ചയും, വഴിപാടും, മന്ത്രങ്ങളും, നോയ്മ്പെടുത്തും
എല്ലാം ശ്രമിക്കുന്നുമുണ്ട്....

ആരെങ്കിലും ഒരാള് ലോകത്തിന്റെ ഏതെങ്കിലും ഒരു ഓണംകേറാ മൂലയിൽ ഒരു വെെദ്യനുണ്ട്... ഉറപ്പായിട്ടും കുട്ടികളുണ്ടാവും എന്ന് പറഞ്ഞാൽ അവിടേക്കു പോകാൻ വേണ്ടി അവള് വാശിപിടിക്കുന്നത് കാണുമ്പോൾ ചില സമയങ്ങളിൽ ദേഷ്യവും വരും...
എന്തെങ്കിലും ചൂടായി പറഞ്ഞാൽ അപ്പൊ അവളുടെ മുഖം മാറും... പിന്നെ ആ പറഞ്ഞ സ്ഥലത്ത് പോയി ആ വെെദ്യനെ കാണുന്നതു വരെ അവളുടെ കണ്ണുനീർ തോരില്ല....
കൂട്ടുകാരോട് ഇക്കാര്യം പറഞ്ഞാൽ അവര് കളിയാക്കിച്ചിരിക്കും...
ആര് കേട്ടാലും കളിയാക്കുക തന്നെ ചെയ്യും....
കാരണം മീനൂന്റെ അമ്മയാവാനുള്ള അടങ്ങാത്ത ആഗ്രഹം കാണുന്നത് ഞാൻ മാത്രമല്ലേയുള്ളൂ.... ബാക്കിയെല്ലാവർക്കും അത്ഭുതമാണ് മൂന്ന് കൊല്ലം തികയുമ്പോഴേക്കും കുട്ടികളുണ്ടാവാത്തതിന് ഇങ്ങനൊക്കെ കാണിക്കുന്ന ഒരു പെണ്ണ് എന്റെ മീനു മാത്രമേ ഉണ്ടാവൂ എന്നാ കൂട്ടുകാര് പറയുന്നത്...
ശരിയാണ്... ഒരു ദിവസം ഡെെറ്റ് തെറ്റുമ്പോഴേക്കും അവള് കരുതുന്നത് അവള് പ്രഗ്നന്റാണെന്നാണ്....

ഒരു പത്തു ദിവസം ഡെെറ്റ് തെറ്റിയാലെ മീനു പ്രഗ്നൻസി കാർഡില് നോക്കിയാൽ ശരിയാവൂ എന്നു പറഞ്ഞാലും അവള് വിശ്വസിക്കൂല്ല...
അവള് പറയും ഇത്തവണ ഉറപ്പായിട്ടും അവള് ഗർഭിണിയാവും എന്ന്...
ആ വെെദ്യര് അല്ലേൽ ആ ഡോക്ടർ അതുമല്ലേൽ ആ ജ്യോത്സൻ അത്രക്കും ഉറപ്പു പറഞ്ഞിട്ടുണ്ടെന്ന്..

.
അമ്മയും അച്ഛനും ആവുന്നത്ര അവൾക്കാശ്വാസം പകരുന്നുണ്ട്...

അമ്മ കല്യാണം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാണ് എന്നെ പ്രസവിച്ചത്... ചിലപ്പോൾ അമ്മയുടെ തായ്വഴിയായിരിക്കും... എന്റെ മകനല്ലേ അവൻ... എന്നൊക്കെപ്പറഞ്ഞ് മീനൂനെ പറഞ്ഞ് സമാധാനിപ്പിക്കും....
അച്ഛൻ പറയും ''നീ തന്നെ ഒരു ചെറിയെ കുട്ടിയെപ്പോലെയല്ലേ മീനൂ.... ഇനിപ്പൊ നിനക്കെന്തിനാ വേറൊരു ചെറിയ കുട്ടി'' എന്നു പറഞ്ഞു അവളെ കളിയാക്കും...
ഏത് ഡോക്ടറുടെ അടുത്ത് പോയാലും എന്തൊക്കെ ടെസ്റ്റുകൾ നടത്തിയാലും രണ്ട് പേർക്കും ഒരു കുഴപ്പവും കാണാൻ ഒരു മെഡിക്കൽ റിപ്പോർട്ടിനും കാണാൻ പറ്റിയിട്ടില്ല...
ഒക്കെ അതിന്റെ സമയം ആവുമ്പോൾ നടക്കും എന്നു പറഞ്ഞ് ഡോക്ടർമാരും ആശ്വസിപ്പിക്കും...
എന്നാലും എന്റെ മീനൂന്റെ മനസ്സിലെപ്പോഴും വേവലാതിയാ...
ദെെവമേ.... ഇത്തവണയെങ്കിലും എന്റെ മീനൂന്റെ പ്രതീക്ഷകൾ നീ തച്ചുടക്കരുതേ...
അവളുടെ ഈ കാത്തിരിപ്പിനൊറരുതി വരുത്തണേ....
എന്ന് മനസ്സിൽ ദെെവത്തെ വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്...
മീനു ആണല്ലോ...
''ഹരിയേട്ടാ... പ്രഗ്നൻസി ടെസ്റ്റർ വാങ്ങിയില്ലേൽ ഇത്തവണ കൊണ്ടു വരണ്ട...
ഇത്തവണയും ഈശ്വരൻ എന്നെ കെെവിട്ടു...'
ഞാൻ ഹലോ എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞ് എന്റെ മറുപടിക്കു പോലും കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു...

തിരിച്ചു വിളിച്ചു കഴിഞ്ഞാൽ അടക്കിപ്പിടിച്ച സങ്കടങ്ങളെല്ലാം ഒരു പൊട്ടിക്കരച്ചിലിലൂടെ പുറത്തേക്കൊഴിക്കിക്കളയും എന്നറിയാവുന്നത് കൊണ്ട് തൽകാലം വേണ്ടെന്നു വെച്ചു.....
അതു കേൾക്കാൻ എനിക്കു വയ്യ.... എന്നും ചിരിക്കുന്ന മുഖമുള്ള എന്റെ മീനൂനെ കാണാനാണെനിക്കിഷ്ടം....
അവളുടെ ആ പഴയ ചിരിയും കളിയും ഒക്കെ തിരിച്ചു വരണമെങ്കിൽ അവളൊരമ്മയാവണം...
അവളാഗ്രഹിച്ച പോലെ ഒരു കുഞ്ഞിന് ജന്മം നൽകാനും, കൊഞ്ചിക്കാനും, ലാളിക്കാനും കഴിയണം...
ഒരുപാട് കാലം ഇങ്ങനെ സങ്കടപ്പെടുത്താതെ ദെെവം അവളോട് കരുണകാണിക്കണേ...എന്ന പ്രാർത്ഥനയോടെ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക