എനിക്ക് ശ്രുതിയോടും
ശ്രുതിക്ക് എന്നോടുള്ള പ്രണയം
കണ്ട് അവളുടെ കൂട്ടുകാരികൾക്കു
പോലും അസൂയ മൂത്തു..... !
ശ്രുതിക്ക് എന്നോടുള്ള പ്രണയം
കണ്ട് അവളുടെ കൂട്ടുകാരികൾക്കു
പോലും അസൂയ മൂത്തു..... !
അങ്ങനെ ഒരു ദിവസം അവളുടെ ഹൃദയം സൂക്ഷിപ്പുകാരിയായ കൂട്ടുകാരി ജാസ്മിൻ അവളോടു ചോദിച്ചു...,
" നിനക്ക് അവനോടു തോന്നുന്നത് വെറും നേരം പോക്കിനു വേണ്ടിയുള്ള ഒരു പ്രണയം ആണെങ്കിൽ പറഞ്ഞോ....,
" അങ്ങിനെയാണെങ്കിൽ അവനെ എനിക്ക് തന്നേക്കണമെന്ന്....! " "
അവൾ അത് തമാശയായിട്ടാണ് പറഞ്ഞതെങ്കിലും
അത് ശ്രുതിയുടെ മനസ്സിൽ കൊണ്ടു.....,
അത് ശ്രുതിയുടെ മനസ്സിൽ കൊണ്ടു.....,
സ്വന്തം കൂട്ടുക്കാരിയിൽ നിന്നും അവളത് പ്രതീക്ഷിച്ചില്ല....,
കാരണം
അവളുടെ എല്ലാം അറിയാമായിരുന്നത് ജാസ്മിന് ആയിരുന്നു.....,
ജാസ്മിൻ തമാശക്കും ശ്രുതിയെ ഒന്നു ചൊടിപ്പിക്കാനുമാണ് പറഞ്ഞതെങ്കിലും....,
അത് അവർ തമ്മിലുള്ള ബന്ധം അകൽച്ചയിൽ അവസാനിപ്പിക്കാനേ ആ ചോദ്യത്തിന് കഴിഞ്ഞുള്ളൂ...,
അവർ തമ്മിൽ പതിയെ പതിയെ അകന്നു...
ശ്രുതിക്കാണെങ്കിൽ
ഞാനെന്നു വെച്ചാൽ ജീവനാണ്.
അത്രയേറെ ഇഷ്ടമായിരുന്നു അവക്കെന്നെ....!
ഞാനെന്നു വെച്ചാൽ ജീവനാണ്.
അത്രയേറെ ഇഷ്ടമായിരുന്നു അവക്കെന്നെ....!
ശ്രുതിയെ ഞാൻ ആദ്യമായി കാണുന്നത് തിരൂർ ബസ്സ്റ്റാൻഡിൽ വെച്ചാണ്....,
അതിനെ പറ്റി പറഞ്ഞാൽ......,
ഒരു വെടിയുണ്ട ഒക്കെ
നമ്മുടെ ശരീരത്തിലേക്ക് തുളച്ചു
കയറുന്ന പോലെ
അവൾ എന്റെ ഹൃദയത്തിലേക്കും
തുളഞ്ഞു കയറി.....
നമ്മുടെ ശരീരത്തിലേക്ക് തുളച്ചു
കയറുന്ന പോലെ
അവൾ എന്റെ ഹൃദയത്തിലേക്കും
തുളഞ്ഞു കയറി.....
എങ്കിലും അതെ സമയം
എന്റെ ഉൾമനസ്സെന്നോട് പറഞ്ഞു,
എന്റെ ഉൾമനസ്സെന്നോട് പറഞ്ഞു,
അവളുടെ രൂപത്തിനും കാണാനുള്ള ഭംഗിക്കും മുന്നിൽ നീ അതിന് അർഹതപ്പെട്ടവാനല്ലായെന്ന്....!
പിന്നെ ഇതൊരു ബസ്‌സ്റ്റാൻഡാണ്
പലരും വന്നു പോകുന്നവർ.... ,
പലരും വന്നു പോകുന്നവർ.... ,
നാളെ അവർ വീണ്ടും
ഇവിടെ വരണമെന്നോ അവരെ നമ്മൾ വീണ്ടും കാണണമെന്നോയില്ല...,
ഇവിടെ വരണമെന്നോ അവരെ നമ്മൾ വീണ്ടും കാണണമെന്നോയില്ല...,
അങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ
വീണ്ടും മനസ്സ് പറഞ്ഞു
വീണ്ടും മനസ്സ് പറഞ്ഞു
നിന്റെ ഹൃദയത്തിലെ രാജകുമാരി നിന്നെ തേടിയെത്തും വരെ വേണമെങ്കിൽ
നിന്റെ സ്വപ്നങ്ങളിലേ നീ ഓർമ്മിക്കാൻ ഇഷ്ടപെടുന്ന ഒരു മുഖമായി നിയവളെ ഹൃദയത്തിൽ സൂക്ഷിച്ചോയെന്ന്.
നിന്റെ സ്വപ്നങ്ങളിലേ നീ ഓർമ്മിക്കാൻ ഇഷ്ടപെടുന്ന ഒരു മുഖമായി നിയവളെ ഹൃദയത്തിൽ സൂക്ഷിച്ചോയെന്ന്.
അങ്ങനെ എന്റെ സ്വപ്നങ്ങൾക്കു നിറക്കൂട്ടായി ആ നിമിഷം മുതൽ
ആ മുഖം എന്റെ ഹൃദയത്തിൽ പതിഞ്ഞു....!
ആ മുഖം എന്റെ ഹൃദയത്തിൽ പതിഞ്ഞു....!
രണ്ടു ദിവസങ്ങൾക്കു ശേഷം അതേ നേരം അതേ ബസ്സ്റ്റാൻഡിൽ വെച്ചു അതേ സമയം ഞാൻ അവളെ വീണ്ടും കണ്ടു.....!
അപ്പോഴാണ് ഞാൻ അവളെ അടിമുടി ശ്രദ്ധിച്ചത്.
പച്ച സാരിയാണ് അവൾ ഉടുത്തിരുന്നത് . ആ സാരിയിൽ മൂന്നു നാലു പേര് കൂടി കൂടെയുണ്ട്....
പച്ച സാരിയാണ് അവൾ ഉടുത്തിരുന്നത് . ആ സാരിയിൽ മൂന്നു നാലു പേര് കൂടി കൂടെയുണ്ട്....
അത് ടി ടി സി ക്കു പഠിക്കുന്നവരുടെ യൂണിഫോമാണ്....!
അപ്പോഴും
എന്റെ മനസ്സിൽ ആദ്യം തോന്നിയത് എന്നെയൊക്കെ വെച്ചു നോക്കുമ്പോൾ
ഈ നാട്ടിൽ എത്ര എത്ര നല്ല പയ്യന്മാർ ഉണ്ട്. അവരാരും ഇവളെ ഇതുവരെ കണ്ടതേയില്ലെ...?
എന്നായിരുന്നു...,
എന്റെ മനസ്സിൽ ആദ്യം തോന്നിയത് എന്നെയൊക്കെ വെച്ചു നോക്കുമ്പോൾ
ഈ നാട്ടിൽ എത്ര എത്ര നല്ല പയ്യന്മാർ ഉണ്ട്. അവരാരും ഇവളെ ഇതുവരെ കണ്ടതേയില്ലെ...?
എന്നായിരുന്നു...,
അപ്പോഴും അവൾ എന്നെ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല.
പക്ഷെ ഞാൻ കയറിയ ബസ്സ് അവളും അവളുടെ കൂട്ടുകാരികളും കൂടി നിൽക്കുന്നിടത്തു കൂടി കടന്നു പോയപ്പോൾ അവളെ അവിടെ കാണാനില്ലായിരുന്നു.
ബസ്സ് അവരെ മറികടക്കവേ ഞാൻ വീണ്ടും ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ...,
രണ്ട് കൂട്ടുകാരികളുടെ പിറകിൽ മറഞ്ഞു നിന്ന് അവരുടെ ഇടയിലൂടെ പെട്ടന്നതാ
അവൾ എന്നെ നോക്കുന്നു..
അവൾ എന്നെ നോക്കുന്നു..
ഞാൻ അവളുടെ നോട്ടം കണ്ടു പിടിച്ചതും അവൾ അതു കണ്ട് മുഖം തിരിച്ചതും എല്ലാം ക്ഷണനേരം കൊണ്ടായിരുന്നു.
ആ ഒരു നോട്ടത്തോടെ പ്രതീക്ഷയുടെ
ചെറു നാമ്പുകൾ എവിടെയോ എന്നിൽ
മുള പൊട്ടി.....
ചെറു നാമ്പുകൾ എവിടെയോ എന്നിൽ
മുള പൊട്ടി.....
യൂണിഫോം ആയതുകൊണ്ട് അവളെ കണ്ടുപിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നില്ല.
പിറ്റേന്ന് അവൾ ക്ലാസ് വിട്ട് പുറത്തു വരുമ്പോൾ കോളേജിന് പുറത്തു വെച്ചു അവളെന്നെ കണ്ടതും അവൾക്കാകെ വെപ്രാളമായി...
തന്റെയുള്ളിലും
ഒരു പ്രണയം മുളപൊട്ടിയൊ ?
എന്ന ഒരു ചോദ്യം അവൾ അവളോടു തന്നെ ചോദിക്കുന്ന പോലെ ഉത്തരങ്ങളില്ലാത്ത അവളുടെ മുഖം ഭയം കൊണ്ടു....,
ഒരു പ്രണയം മുളപൊട്ടിയൊ ?
എന്ന ഒരു ചോദ്യം അവൾ അവളോടു തന്നെ ചോദിക്കുന്ന പോലെ ഉത്തരങ്ങളില്ലാത്ത അവളുടെ മുഖം ഭയം കൊണ്ടു....,
അവൾക്ക് പിന്നാലെ അവളെ പിന്തുടരുമ്പോൾ കൂടെയുള്ളവർ
ആരും അറിയാതിരിക്കാൻ അവൾ
വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു...,
ആരും അറിയാതിരിക്കാൻ അവൾ
വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു...,
ആദ്യ പ്രണയം ഒരു പെണ്ണിൽ സൃഷ്ടിക്കാവുന്ന സകല ഭയവും പരിഭ്രമവും അവളുടെ മുഖത്തെയും മനസ്സിനെയും ശരീരത്തെയും ബാധിച്ചിരുന്നു.
എങ്ങനെയെങ്കിലും ബസ്സ് വന്ന് അതിൽ കയറി രക്ഷപെട്ടാൽ മതിയെന്നായി അന്നേരം അവളുടെ മുഖഭാവങ്ങൾക്ക്....,
എന്നിട്ടും
ബസ്സവളെ പരീക്ഷിക്കാനെന്നോണം പിന്നെയും പത്ത് മിനുട്ടോള്ളം അവിടെ നിർത്തിയിട്ടു.
ബസ്സവളെ പരീക്ഷിക്കാനെന്നോണം പിന്നെയും പത്ത് മിനുട്ടോള്ളം അവിടെ നിർത്തിയിട്ടു.
ഞാൻ നിൽകുന്ന ഭാഗത്തേക്ക് അവൾ നോക്കിയതേയില്ല.
എന്നാൽ
അവൾ നോക്കാതിരുന്നപ്പോൾ തന്നെ അവളുടെ മനസ്സ് എവിടെയായിരിക്കും
എന്നെനിക്കു മനസിലായി.....
എന്നാൽ
അവൾ നോക്കാതിരുന്നപ്പോൾ തന്നെ അവളുടെ മനസ്സ് എവിടെയായിരിക്കും
എന്നെനിക്കു മനസിലായി.....
ബസ്സ് എടുത്തെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല.
ബസ്സ് കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി നിന്നിട്ടും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
ബസ്സ് കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി നിന്നിട്ടും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
പിന്നങ്ങോട്ട് രാവിലെയും ഉച്ചക്കുമുള്ള കാണൽ എന്ന തുടർനാടകം നടന്നുകൊണ്ടേയിരുന്നു..
അവളുടെ ഭയം കുറെയൊക്കെ മാറിയെങ്കിലും ആരും കാണാതെ എന്നെ ഇടക്കൊക്കെ നോക്കുന്നതല്ലാതെ
അവൾ എന്നോടോ ഞാൻ അവളോടോ ഇഷ്ടമാണെന്നു പറഞ്ഞില്ല.
അവൾ എന്നോടോ ഞാൻ അവളോടോ ഇഷ്ടമാണെന്നു പറഞ്ഞില്ല.
ഇങ്ങനെ ഒരു അവസരത്തിലാണല്ലോ സുഹൃത്തുക്കളുടെ ആവശ്യം.
നമ്മളെ ചങ്ങായിയും സൂപ്പർ ആയിരുന്നു...!
അവനവളോട് കാര്യം പറഞ്ഞു...,
പക്ഷെ
അവൾക്കു വേറെയൊരാളെ ഇഷ്ടമാണെന്ന് അവൾ അവനോട് പറഞ്ഞു.
അവൾക്കു വേറെയൊരാളെ ഇഷ്ടമാണെന്ന് അവൾ അവനോട് പറഞ്ഞു.
കഥയിൽ അങ്ങനെ
ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.
ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.
എന്നെക്കാളും സങ്കടം എല്ലാറ്റിനും കൂടെയുണ്ടായിരുന്ന കൂട്ടുകാരനായിരുന്നു...!
ആറുമാസം എടുത്തിട്ടാണ് ഇഷ്ടം ഒന്ന് പറഞ്ഞത് തന്നെ എന്നിട്ടും അതു നഷ്ടമായി.
പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല. വേറേ ഒരു ജോലി ശരിയാക്കി ബാംഗ്ലൂരിലെത്തി.
പക്ഷെ ഒറ്റക്കാവുന്ന മിക്ക സമയങ്ങളിലും ആ മുഖം പൂർണ പ്രഭയോടെ ഉള്ളിലേയ്ക്ക് വന്നു കൊണ്ടേയിരുന്നു.
ക്ലാസ് തുടങ്ങി ആറുമാസത്തിനു ശേഷമാണ് ഞാൻ അവളെ കണ്ടു തുടങ്ങിയത് അതു കൊണ്ടു തന്നെ
തുടർന്നുള്ള ആറുമാസം കഴിഞ്ഞതോടെ അവളുടെ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞു.....!
തുടർന്നുള്ള ആറുമാസം കഴിഞ്ഞതോടെ അവളുടെ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞു.....!
ഞാനവളോട് ഇഷ്ടം അറിക്കുന്നതു തന്നെ ക്ലാസ്സ് അവസാനിക്കാറായി എന്നറിഞ്ഞ ശേഷമാണ് അതും കഴിഞ്ഞതോടെ
അവളുടെ ടൗണിലെക്കുള്ള വരവും നിന്നു..!
അവളുടെ ടൗണിലെക്കുള്ള വരവും നിന്നു..!
പിന്നീട് അവളെ കണ്ടിട്ടെയില്ലായെന്നു കൂട്ടുകാരൻ പറഞ്ഞു.
അതിനിടയിൽ മൂന്നു മാസത്തിലൊരിക്കൽ എന്ന വണ്ണം മൂന്നു പ്രാവശ്യമാണ് ഞാനും നാട്ടിൽ വന്നതു പോലും പക്ഷെ അവളെ മാത്രം കാണാനായില്ല...!
ബാംഗ്ലൂരിലെ ഒറ്റക്കുള്ള താമസം
പഴയ കാര്യങ്ങൾ വീണ്ടും
തലങ്ങും വിലങ്ങും ഞാൻ പുനഃപരിശോധനക്ക് വിധേയമാക്കി.
പഴയ കാര്യങ്ങൾ വീണ്ടും
തലങ്ങും വിലങ്ങും ഞാൻ പുനഃപരിശോധനക്ക് വിധേയമാക്കി.
അപ്പോൾ അവൾ പറഞ്ഞതിൽ എന്തോ പന്തികേടുള്ളത് പോലെ തോന്നി.
അവൾക്ക് വേറേ ഒരാളെ ഇഷ്ടമാണെങ്കിൽ എന്തിനു അവൾ എന്നെ ഒളിക്കണ്ണിട്ടു നോക്കണം?????
എന്തിനു പരിഭ്രമിക്കണം ?
എന്തിനു കൂട്ടുകാരികളുടെ മറവു പറ്റി നോക്കണം ? നിൽക്കണം ????
അതുവരെ കഴിഞ്ഞ ഓരോ സംഭവവും
തലനാരിഴ കീറി പരിശോധിച്ചപ്പോൾ
അവൾ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി.
തലനാരിഴ കീറി പരിശോധിച്ചപ്പോൾ
അവൾ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി.
അതുറപ്പിച്ചതിന്റെ മൂന്നാം ദിവസം കൂട്ടുകാരന്റെ കോൾ വന്നു.
അവളെ മറ്റൊരു യൂണിഫോമിൽ വീണ്ടും കണ്ടെന്നും അവൾ ഡിഗ്രീക്ക് ചേർന്നിട്ടുണ്ടെന്നും അവൻ പറഞ്ഞു.
അതോടെ മനസ്സ് അവളെ കാണാനുള്ള അടങ്ങാത്ത വെമ്പലിലായി.
രണ്ടാഴ്ച കൊണ്ടു ലീവ് സംഘടിപ്പിച്ചു അവളെ കാണാനായി ഞാൻ പറന്നെത്തി.
തുടർന്നവളെ കാണാൻ ഞാനവളുടെ കോളേജിനടുത്തെത്തി കാത്തു നിന്നു..
3.30 നെ കോളേജ് വിടുകയുള്ളൂ ഇനിയും പതിനഞ്ചു മിനിറ്റ് ബാക്കിയുണ്ട്.
ഓരോ നിമിഷത്തിനും
ഓരോ യുഗത്തിന്റെ നീളം.
ക്ഷമയോടോയുള്ള കാത്തിരിപ്പുകൾക്കൊടുവിൽ
അവളുടെ ആദ്യ നിഴൽവെട്ടം വീണു..
ഓരോ യുഗത്തിന്റെ നീളം.
ക്ഷമയോടോയുള്ള കാത്തിരിപ്പുകൾക്കൊടുവിൽ
അവളുടെ ആദ്യ നിഴൽവെട്ടം വീണു..
ഒരു വർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയാണ്.
അലക്ഷ്യമായ
അവളുടെ നോട്ടങ്ങളൊന്നിൽ ഞാൻ പെട്ടതും അവളിൽ ആശ്ചര്യവും പരിഭ്രമവും വിടർന്നു പഴയ ആ ഭയവും പേടിയും ആശങ്കയും എല്ലാം വീണ്ടും ഒന്നിച്ചവളുടെ മുഖത്തു വിടർന്നു.
അവളുടെ നോട്ടങ്ങളൊന്നിൽ ഞാൻ പെട്ടതും അവളിൽ ആശ്ചര്യവും പരിഭ്രമവും വിടർന്നു പഴയ ആ ഭയവും പേടിയും ആശങ്കയും എല്ലാം വീണ്ടും ഒന്നിച്ചവളുടെ മുഖത്തു വിടർന്നു.
പണ്ട് മറ്റൊരാളെ ഇഷ്ടമാണെന്നു പറഞ്ഞ് അവളെന്നെ ഞെട്ടിച്ച പോലെ അവളെ ഞെട്ടിക്കാനായി ഞാനും ഒരു ട്വിസ്റ്റ് അവൾക്കായി കാത്തു വെച്ചിരുന്നു....,
എന്നെ അവൾ കണ്ടതും
" ഇനിയും എന്നെ വിട്ടുപോയില്ലാല്ലെ "
എന്ന ഭാവം കൂടി അപ്പോൾ അവളിൽ വിടർന്നു....!
എന്ന ഭാവം കൂടി അപ്പോൾ അവളിൽ വിടർന്നു....!
എന്നിട്ടും വിശ്വാസം പോരാതെ അവൾ എന്നെ തന്നെ നോക്കി കൊണ്ടിരിക്കുന്നതിനിടയിൽ ഒരു പെൺകുട്ടി അവൾക്ക് മുന്നിലേക്ക് കടന്നു വന്നു
അവർ സ്വയം പരിചയപെടുത്തിയപ്പോഴാണ് അവൾക്കു മനസ്സിലായത് അതു എന്റെ പെങ്ങളാണെന്ന്....!
അതു വഴി അവളെ വഞ്ചിക്കാനല്ല എന്നോട് ചേർത്തു വെക്കാനാണ് ഞാനവളെ സ്നേഹിക്കുന്നതെന്ന് അവളെ ബോധ്യപെടുത്തുകയായിരുന്നു ഞാൻ....!
അതോടെ അവളുടെ കൂട്ടുകാരികൾ വിവരം അറിഞ്ഞു.
പിന്നെ അവർ കാര്യങ്ങൾ ഏറ്റെടുത്തു.
അന്നവൾ എല്ലാം വള്ളി പുള്ളി തെറ്റാതെ ജാസ്മിനോട് പറഞ്ഞു. എല്ലാം കേട്ടതും ജാസ്മിൻ അവളോട് പറഞ്ഞു
പിന്നെ അവർ കാര്യങ്ങൾ ഏറ്റെടുത്തു.
അന്നവൾ എല്ലാം വള്ളി പുള്ളി തെറ്റാതെ ജാസ്മിനോട് പറഞ്ഞു. എല്ലാം കേട്ടതും ജാസ്മിൻ അവളോട് പറഞ്ഞു
ഇന്നത്തെക്കാലത്തും ഒന്നോ രണ്ടോ ആഴ്ച്ച അല്ലെങ്കിൽ അത്രയും മാസമോ മാക്സിമം ഒരു പെൺകുട്ടികളുടെ പിറകെ നടക്കും. അവൾ വീഴുന്നില്ല എന്ന് കണ്ടാൽ വേറേ ആളെ തേടി പോകുന്നവരാണ് ഇപ്പോഴത്തെ ആൺകുട്ടികൾ പലരും....,
എന്നിട്ടും നിയവനെ ഒഴിവാക്കാൻ ശ്രമിച്ചിട്ടും നീ ഇഷ്ടമില്ലായെന്നു പറഞ്ഞിട്ടും നിന്റെ പ്രവർത്തികൾ എല്ലാം കണ്ടിട്ടും നീ പറഞ്ഞത് കളവാണെന്ന് മനസ്സിലാക്കി....
പെങ്ങളെയും കൂട്ടി വന്ന് നിന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിൽ....?
അവനെ നീ എന്ത് കാരണത്തിന്റ പേരിൽ ഒഴിവാക്കിയാലും ശരി...,
അവനെ പോലെ നിന്നെ അത്രയേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അതുപോലൊരാളെ ഇനി ഈ ജീവിതത്തിൽ നീ പ്രതീക്ഷിക്കരുത്.....!
നിന്റെ ഈ ജീവിതത്തില്ലെന്നല്ല നിന്റെ വരാനിരിക്കുന്ന ഒരു തലമുറയിലും അങ്ങിനെ ഒരാളെ പ്രതീക്ഷിക്കണ്ട......!
ഇവിടെ ഈ സന്ദർഭത്തിലാണ് ജാസ്മിന്റെ ആ വാക്കുകൾ പിറന്നു വീണതും....!
" ഇനി നിനക്കു വേണ്ടെങ്കിൽ അവനെ എനിക്കു തന്നേക്കെന്നു....."
ആ വാക്കുകൾ കൃത്യമായി തന്നെ ഏറ്റു.....!
അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു....!
പ്രണയം പ്രളയമായി പെയ്തിറങ്ങി....
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടന്നു പോയി .......
അവളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്തവിധം ഒരോ ദിവസം കൂടും തോറും അടുത്തു കൊണ്ടെയിരുന്നു....,
ഞാൻ ബാംഗ്ളൂരിലും അവൾ നാട്ടിലും ആയതു കൊണ്ട് തമ്മിൽ കാണൽ കുറവായിരുന്നു ഫോണിലൂടെ സംസാരം കൊണ്ടാണ് ഞങ്ങൾ അധികവും പ്രണയിച്ചത്.....,
കാണൽ കുറവായതു കൊണ്ട് ഞങ്ങളെ ആരു ഒന്നിച്ചു കണ്ടില്ല....,
കടലോളം ആഴത്തിലും വാനോളം ഉയരത്തിലും ഞങ്ങളുടെ പ്രണയം പടർന്നു പന്തലിച്ചു നിന്നു.
അങ്ങിനെ നാലുവർഷം കടന്നു പോയി....,
എന്നാൽ പ്രായാധിക്ക്യം കൊണ്ടു അവളുടെ അച്ഛനു വന്നു ചേർന്ന ഒരു നെഞ്ചുവേദന എല്ലാം തകിടം മറിക്കുകയായിരുന്നു...,
ആദ്യമെല്ലാം
ആ സങ്കടങ്ങൾ ഞങ്ങൾ രണ്ടു പേരുടെയുമായിരുന്നു..., പിന്നീടെപ്പോഴോ അവളുടെ വാക്കുകളിൽ
എന്റെ അച്ഛൻ "
എന്നു മാത്രമായതു ചുരുങ്ങി...,
അവൾ തന്നെ അകലാൻ തുടങ്ങി....,
ആ സങ്കടങ്ങൾ ഞങ്ങൾ രണ്ടു പേരുടെയുമായിരുന്നു..., പിന്നീടെപ്പോഴോ അവളുടെ വാക്കുകളിൽ
എന്റെ അച്ഛൻ "
എന്നു മാത്രമായതു ചുരുങ്ങി...,
അവൾ തന്നെ അകലാൻ തുടങ്ങി....,
അതിന്റെ കൂടെ ഒരാലോചന കൂടി വന്നതോടെ
പൊന്നും പണവുമൊന്നുമല്ല വേണ്ടത് നിന്നെയാണ് എന്നു പറഞ്ഞ എന്നെക്കാൾ....,
പൊന്നും പണവുമൊന്നുമല്ല വേണ്ടത് നിന്നെയാണ് എന്നു പറഞ്ഞ എന്നെക്കാൾ....,
ഉള്ള വീട് പണയം വെച്ച് പൊന്നു കൊടുത്തു നടത്തുന്ന കല്ല്യാണത്തിലായി അവൾക്കു താൽപ്പര്യം...!
എത്ര വിചിത്രമായ ചിന്ത....!
അതോടെ ചില അവസ്ഥകൾക്ക് ഉള്ളവനെ വിട്ട്
മറ്റ് ഏതൊരാണിനെയും പെട്ടന്നു സ്നേഹിക്കാനുതകുന്നഎളുപ്പവഴി നിർമ്മിക്കാനാവുമെന്നും....,
മറ്റ് ഏതൊരാണിനെയും പെട്ടന്നു സ്നേഹിക്കാനുതകുന്നഎളുപ്പവഴി നിർമ്മിക്കാനാവുമെന്നും....,
എത്ര വലിയ ഇഷ്ടമാണെങ്കിലും അതിനെ ക്ഷണനേരം കൊണ്ട് വെട്ടി മുറിക്കാനാവുമെന്നും അത് കാണിച്ചു തന്നു.
സ്വന്തം ഫോണിൽ നിന്നു സിം കാർഡ് ഒഴിവാക്കുന്നതിനു മുൻപ് അവൾ എന്നോടൊരു ഒരു ദയ കാണിച്ചു.
" എന്റെയും നിങ്ങളുടെയും ജീവിതത്തിലെ എന്ത് സംഭവിച്ചാലും നിങ്ങളെ ഞാൻ മറക്കില്ല "
എന്ന് പറഞ്ഞു മെസ്സേജ് അയച്ചു....!
അതൊരു വല്യ കാര്യമാണല്ലോ ????
ഒന്നരവർഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നെഞ്ചിൽ കൊണ്ടു നടന്ന് സ്നേഹിച്ചത് ഇതിനാണല്ലോ ????
മനസ്സിൽ സൂക്ഷിക്കാൻ....???
എനിക്കെന്തെങ്കിലും പറയുന്നതിനോ സംസാരിക്കിന്നതിനോ കഴിയാത്തവണ്ണം വീടിന്റെ നാലു ചുവരുകൾക്കിടയിൽ കഴിച്ചുക്കൂട്ടി വീടിനു
പുറത്തിറങ്ങാനാവാതെ അവൾ എന്നെ തോൽപിച്ചു......!
പുറത്തിറങ്ങാനാവാതെ അവൾ എന്നെ തോൽപിച്ചു......!
നാലാം മാസം അവളുടെ വിവാഹം ഉറപിച്ചു...!
ഞാൻ അറിയാതിരിക്കാൻ അവൾ കൂട്ടുകാരികളെ പോലും വിവാഹക്കാര്യം അറിയിച്ചില്ല.....,
അവൾ അറിയിച്ചില്ലെങ്കിലും അവർ അറിഞ്ഞിരുന്നു എന്നാൽ അവർ ആരും
അവൾക്ക് വിഷമം ആകുമെന്ന് കരുതി വിവാഹത്തിൽ പങ്കെടുത്തില്ല...,
അവൾക്ക് വിഷമം ആകുമെന്ന് കരുതി വിവാഹത്തിൽ പങ്കെടുത്തില്ല...,
പ്രണയം
ദുരന്തമായി...,
സ്വപ്നങ്ങൾ
ഒരിക്കലും തിരിച്ചെടുക്കാനാവാത്തവിധം
ചുറ്റം ചിതറി വീണു....,
ഹൃദയം
വെന്തു വെണ്ണീറായി.....,
മനസ്സു
മരവിച്ച് വേദനകൾ മാത്രമായ് നിറഞ്ഞു...,
ജീവിതം
ഇരുട്ട് കയറി അടഞ്ഞു...,
മരണം
പലപ്പോഴും വന്നു മാടി വിളിച്ചു...,
കൂട്ടിന് ഏകാന്തത മാത്രമായി......!
ദുരന്തമായി...,
സ്വപ്നങ്ങൾ
ഒരിക്കലും തിരിച്ചെടുക്കാനാവാത്തവിധം
ചുറ്റം ചിതറി വീണു....,
ഹൃദയം
വെന്തു വെണ്ണീറായി.....,
മനസ്സു
മരവിച്ച് വേദനകൾ മാത്രമായ് നിറഞ്ഞു...,
ജീവിതം
ഇരുട്ട് കയറി അടഞ്ഞു...,
മരണം
പലപ്പോഴും വന്നു മാടി വിളിച്ചു...,
കൂട്ടിന് ഏകാന്തത മാത്രമായി......!
എന്നാൽ
അവളുടെ വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷം ആകെ തകർന്നു പോയ എന്നെ കാണാൻ ജാസ്മിൻ വന്നു....!
അവളുടെ വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷം ആകെ തകർന്നു പോയ എന്നെ കാണാൻ ജാസ്മിൻ വന്നു....!
യാതൊരു മുഖവുരയും കൂടാതെ അവളെന്നോടു ചോദിച്ചു....,
ജാതിയും മതവും ഒന്നു വിഷയമല്ലെങ്കിൽ നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോയെന്ന്....?
എനിക്ക് പെട്ടന്നതു കേട്ട് ഷോക്കായി....!
അവൾ തുടർന്നു...,
ശ്രുതി പറഞ്ഞുപറഞ്ഞു നിങ്ങളെ ഏറെക്കുറെ എനിക്കും അറിയാം
കൂടാതെ നിങ്ങളവളെ സ്നേഹിച്ചതിനു ഞാനും സാക്ഷിയാണല്ലോ...,
ശ്രുതി പറഞ്ഞുപറഞ്ഞു നിങ്ങളെ ഏറെക്കുറെ എനിക്കും അറിയാം
കൂടാതെ നിങ്ങളവളെ സ്നേഹിച്ചതിനു ഞാനും സാക്ഷിയാണല്ലോ...,
അവൾക്കു നിങ്ങളെ പ്രണയിക്കാനുള്ള വിധിയെയുള്ളൂ സ്വന്തമാക്കാനറിയില്ല....!
ഞാനന്ന് അവളോട്
" നിനക്ക് വേണ്ടെങ്കിൽ എനിക്ക് തന്നേക്ക് "
എന്നു പറഞ്ഞത് കാര്യമായിട്ടു തന്നാണ്....,
" നിനക്ക് വേണ്ടെങ്കിൽ എനിക്ക് തന്നേക്ക് "
എന്നു പറഞ്ഞത് കാര്യമായിട്ടു തന്നാണ്....,
ഒരാൾ എന്തിന്റെ പേരിലായാലും ജീവിതത്തിന്റെ എല്ലാ നിറങ്ങളെയും
അവളെ പോലെ ഒരാൾക്കു വേണ്ടി മാറ്റി വെച്ച നിങ്ങളെ പോലെ ഒരാളെ മറക്കാനും ചതിക്കാനും വിഡ്ഢീയായ ഒരു പെണ്ണിനെ സാധിക്കൂ....!
അവളെ പോലെ ഒരാൾക്കു വേണ്ടി മാറ്റി വെച്ച നിങ്ങളെ പോലെ ഒരാളെ മറക്കാനും ചതിക്കാനും വിഡ്ഢീയായ ഒരു പെണ്ണിനെ സാധിക്കൂ....!
അതിനിടയിൽ ഇടക്കു കയറി ഞാൻ ചോദിച്ചു..,
അവൾ വീട്ടുക്കാർക്കു വേണ്ടിയല്ലെ...?
അതു മുഴുവിപ്പിക്കുന്നതിനു മുന്നേ അവൾ പറഞ്ഞു..,
ഒരു പെൺക്കുട്ടി ജീവിതപ്രാരാബ്ധം കൊണ്ട് വിവാഹം പോലും വേണ്ടന്നു വെച്ച് ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് വീട്ടുക്കാർക്കു വേണ്ടി സ്വന്തം ജീവിതം ത്യാഗം ചെയ്യുന്നത് മനസിലാക്കാം...,
മുന്നിൽ വന്നുപ്പെടുന്ന
എന്തേലും കാരണം പറഞ്ഞ്
ഒരാൾക്കൊരു ജീവിതം വാഗ്ധാനം ചെയ്തിട്ടല്ല
ഒരു പരിചയവുമില്ലാത്ത വേറെ
എതോ ഒരുത്തന്റെ കൂടെ
പൊറുതിക്ക് പോകേണ്ടത്....
ഇത് ആരുടെ നന്മയെ കരുതിയാണ്...?
എന്തേലും കാരണം പറഞ്ഞ്
ഒരാൾക്കൊരു ജീവിതം വാഗ്ധാനം ചെയ്തിട്ടല്ല
ഒരു പരിചയവുമില്ലാത്ത വേറെ
എതോ ഒരുത്തന്റെ കൂടെ
പൊറുതിക്ക് പോകേണ്ടത്....
ഇത് ആരുടെ നന്മയെ കരുതിയാണ്...?
അതെല്ലാം അംഗീകരിച്ചു കൊടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്....!
പിന്നെ ഞാനൊന്നും പറഞ്ഞില്ല...,
അവസാനമായി അവൾ പറഞ്ഞു..,
നിങ്ങൾക്ക് താൽപ്പര്യമില്ലെന്നുണ്ടെങ്കിലെ മറ്റൊരാൾ എന്റെ ജീവിതത്തിലുണ്ടാവൂയെന്ന്....!
പിന്നെ ഞാനൊന്നും പറഞ്ഞില്ല....!
അവൾ പോയ ശേഷം കൂട്ടിനൊരാളില്ലാതെ ഞാനും വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു...!
ഇതിപ്പം എല്ലാം അറിഞ്ഞു കൊണ്ട് ഒരാൾ സ്വയം സമർപ്പിക്കാൻ തയ്യാറായി വരുമ്പോൾ കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല...,
അങ്ങിനെ ജാസ്മിനെ ഞാൻ എന്റെ ജീവിതത്തിലെക്ക് സ്വീകരിച്ചു....!
ശ്രുതിക്കത് വല്ലാത്ത ഷോക്കായിരുന്നു...!
അവൾ അതൊരിക്കലും പ്രതീക്ഷിച്ചതല്ല...!
അവൾ അതൊരിക്കലും പ്രതീക്ഷിച്ചതല്ല...!
അവനവൻ കയറിയിരിക്കേണ്ടയിടത്തു അവനവൻ കയറി ഇരുന്നില്ലെങ്കിൽ
അവിടം ജാസ്മിനെ പോലുള്ളവർ കൈയ്യടക്കും എന്നവൾക്കു മനസ്സിലായി....!
അവിടം ജാസ്മിനെ പോലുള്ളവർ കൈയ്യടക്കും എന്നവൾക്കു മനസ്സിലായി....!
അതിനു ശേഷം
ഒരു ദിവസം യാത്യശ്ചികമായി
ശ്രുതിയെ കണ്ടുമുട്ടിയപ്പോൾ
ഒരു ദിവസം യാത്യശ്ചികമായി
ശ്രുതിയെ കണ്ടുമുട്ടിയപ്പോൾ
അതു വരെയും സാരിക്കകത്തായി കിടന്നിരുന്ന താലിമാല അവൾക്ക് കണാനെന്നോണം എടുത്തു പുറത്തിട്ട് ജാസ്മിൻ അവളുടെ കൈകൊണ്ട്
എന്റെ കൈച്ചേർത്തു പിടിച്ചപ്പോൾ
എന്റെ കൈച്ചേർത്തു പിടിച്ചപ്പോൾ
ആയിരം വർഷമെടുത്താലും തീരാത്ത അത്ര വലിയ അളവിൽ നഷ്ടബോധം ശ്രുതിയുടെ മുഖത്തു വിടർന്നു....!
പക്ഷെ ജാസ്മിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല അവൾ ശ്രുതിയോട് പണ്ടെ തന്റെ നയം വ്യക്തമാക്കിയിരുന്നു....!
അതാണ് പറയുന്നത്....,
പ്രണയിക്കുക എന്നു വെച്ചാൽ
ചുമ്മാ കയറി പ്രണയിക്കുകയല്ല വേണ്ടത്.....,
ചുമ്മാ കയറി പ്രണയിക്കുകയല്ല വേണ്ടത്.....,
നമ്മൾ ഒരുവളെ പ്രണയിക്കുന്നതിന്റെ ആഴവും അളവും കണ്ടും അറിഞ്ഞും അവളുടെ കൂട്ടുക്കാരി പോലും
നമ്മുടെ കൂടെ ഇറങ്ങി വരണം....!!!!
നമ്മുടെ കൂടെ ഇറങ്ങി വരണം....!!!!
അതാണ് പ്രേമം....!!
നല്ല എട്ടിന്റെ പണി ഉൾക്കൊള്ളുന്ന
അഡാറ് പ്രണയം.....!!!!!
അഡാറ് പ്രണയം.....!!!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക