Slider

കൂവാഗം..

0
കൂവാഗം..
കേട്ടുകേൾവി മാത്രമുള്ള കൂവാഗം അവിടുത്തെ ഉത്സവം. അപർണ ആ ഗ്രാമത്തിലെത്തി കൂടെ അലനും .
സന്ധ്യയായപ്പോൾ കൂത്താണ്ടവൻ കോവിലിൽ ആളുകൾ നിറഞ്ഞിരുന്നു.
ഒരുദിവസത്തെ മംഗല്യത്തിന് തയാറായി വന്ന ഹിജഡകൾ.
അറവാൻ ദേവന്റെ പത്‌നിമാരായ അറവാണികൾ.
അവരുമായി ആദ്യരാത്രി പങ്കിടാൻ ആണുങ്ങളും ഏറെയുണ്ട്. തങ്ങൾക്കു പറ്റിയ ഇണയെ തേടി മഞ്ഞൾ താലിയുമായി അവർ നടന്നു.
ആളുകൾക്കിടയിൽ അവൾ തേടിയത് താൻ ഒരുപാട് കാണാൻ ആഗ്രഹിച്ച പ്രിയമുഖമാണ്. ഇവിടെയുണ്ടാകുമെന്ന വിശ്വാസത്തിലാണ് വണ്ടി കയറിയത്.
അന്നത്തെ പൂജകളൊക്കെ കഴിഞ്ഞിട്ടും തേടിയാളെ മാത്രം കണ്ടില്ല.
അലൻ അവൾക്കരികിൽ വന്നാശ്വസിപ്പിച്ചു. നമ്മുക്ക് കണ്ടുപിടിക്കാമെന്നേ ഒത്തിരി നേരമായി ഇപ്പൊ പോയി ഉറങ്ങാം.
നാളെ രാവിലെ ഒന്നുടെ ഇവിടെ തിരക്കാം . വിഷമിക്കല്ലേ...
പിറ്റേന്നു അവർ വീണ്ടും ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ നിന്നും കുറച്ചകലെ മാറി 'അളുവ്കൊള ' എന്ന സ്ഥലത്ത് അന്നത്തെ ചടങ്ങുകൾ. അറവാന്റെ മരണത്തിൽ വിഷമിച്ചു കരയുന്ന വിധവകളെ കണ്ടു.
ചടങ്ങുകൾ കഴിഞ്ഞെല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോളാണ് പച്ച സാരിയിൽ പൊതിഞ്ഞൊരു രൂപത്തെ കണ്ടത്.
അവൾ ഓടി അവർക്കരികിലെത്തി
കുഞ്ഞേട്ടാ....തേങ്ങലോടെ വിളിച്ചു .
പരിചിതമായ വിളി കേട്ടിട്ടെന്നോണം അവർ തിരിഞ്ഞുനോക്കി.
മാളുകുട്ടി അവരുടെ വിളിയിൽ സന്തോഷവും സങ്കടവും ഇടകലർന്നിരുന്നു.
അവർ പരസ്പരം കെട്ടിപിടിച്ചു.
അപ്പഴേക്കും അലൻ അവിടെയെത്തി.
ഇത് എന്റെ ഭർത്താവാണ് അലൻ.
പേര് കേട്ടതും സങ്കോചത്തോടെ അവളെ നോക്കി.
എന്നിട്ട് ഒരുപുഞ്ചിരിയോടെ അലന്റെ കൈ കവർന്നു.
എന്റെ കുട്ടി പാവമാണ്. എന്റെ വീട്ടിൽ മനുഷ്യത്വമുള്ള ഒരേ ഒരാൾ. അവരുടെ കണ്ണ് നിറഞ്ഞിരുന്നു.
ഇവിടെ എന്താ വന്നേ ???
മറുപടി പറഞ്ഞത് അപർണയായിരുന്നു. ഞങ്ങൾ കുഞ്ഞേട്ടനെ അന്വേഷിച്ചു വന്നതാ. വർഷം 6കഴിഞ്ഞില്ലേ...
ഒരുപാട് അന്വേഷിച്ചു എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.
ഈ ഇടയ്ക്കാണ് കൂവാഗത്തെ കുറിച്ചറിഞ്ഞത് അവസാന പ്രതീക്ഷയോടെ ഞങ്ങളിവിടെയെത്തി. അപ്പോഴേക്കും അവൾ കരഞ്ഞുതുടങ്ങി.
എനിക്കൊത്തിരി സംസാരിക്കാനുണ്ട് ഇവിടെ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട് നമ്മുക്ക് റൂമിലേക്ക്‌ പോകാം.
അപ്പോഴേക്കും മറ്റൊരാൾ അവിടെയെത്തി
ആരതി ഇതി എവരു ?? (ഇതാരാണ് ?)
മോഹിനിയക്കാ ഇതി നാ ചെല്ലുലു മാരിയു അമേ ഭർത്താ (ഇതെന്റെ അനിയത്തിയും അവളുടെ ഭർത്താവും )
മോഹിനി കൈകൾ കൂപ്പി പറഞ്ഞു.
നമസ്കാരമണ്ടി...
അവർ തിരിച്ചും നമസ്കാരം പറഞ്ഞു.
നേനു വാരിത്തോ റൂമിലോ വെൽത്താനു. (ഞാനവരുടെ റൂമിലേക്ക്‌ പോകുന്നു )
റൂമിലേക്ക്‌ നടന്നുകൊണ്ട് അവർ പറഞ്ഞു ഞാനിപ്പോൾ ആരതിയാണ്.
ഇപ്പോ കണ്ടില്ലേ മോഹിനി അക്ക അവരാണ് നിലയില്ലാകയത്തിൽ മുങ്ങിപ്പോയ എനിക്ക് കിട്ടിയ കച്ചിതുരുമ്പ്.
ഞങ്ങളിപ്പോ വിജയവാടയിലാണ്. അവിടെ എന്നെ പോലെ കുറേപേരുണ്ട്.
പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കും, തുണികൾ തയ്ച്ചു കൊടുക്കും അങ്ങനെ ഓരോ പണി ചെയ്തു അതിൽ നിന്ന് കിട്ടുന്ന ലാഭത്തിൽ ജീവിക്കുന്നു.
തെലുങ്കു പഠിച്ചല്ലോ ??
ആ അഞ്ചാറു വർഷമായില്ലേ അതോണ്ട് പഠിച്ചു.
അല്ല മോളെ അന്ന് ഞാനവിടുന്നു ഇറങ്ങുമ്പോൾ നിന്റെ കല്യാണം തീരുമാനിച്ചില്ലേ അത് നടന്നില്ലേ ??
അതൊക്കെ നടന്നു. പത്തിൽ പത്തു പൊരുത്തം മൂന്നു മാസത്തെ ജീവിതം മൂന്നു ജന്മത്തിൽ അനുഭവിക്കേണ്ടിയിരുന്നത്‌ അനുഭവിച്ചു കഴിഞ്ഞു.
ഒരുദിവസം എന്റെ ബോധം പോയപ്പോൾ ഞാൻ ചത്തെന്നു വിചാരിച്ചു അയാളും വീട്ടുകാരും ബാത്‌റൂമിൽ വീണതാണെന്ന് പറഞ്ഞു ആശുപത്രിയിൽ എത്തിച്ചു.
ജീവനുണ്ട് എന്നറിഞ്ഞതും അവർ മുങ്ങി. പിന്നെ വീണ്ടും നമ്മുടെ വീട്ടിൽ. കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഏട്ടത്തിയുടെ തനിരൂപം കാണിച്ചു തുടങ്ങി.
ഒരു വർഷം പിടിച്ചു നിന്നു. പിന്നെ കൂട്ടുകാരി മുഖേന ഒരു ജോലി സംഘടിപ്പിച്ചു ചെന്നൈലോട്ട് വന്നു.
അവിടുന്നാ അലനെ പരിചയപ്പെട്ടത്‌ എല്ലാം അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാൻ തയ്യാറായി. ഏട്ടനെ കണ്ടുപിടിക്കാൻ എന്റെ കൂടെ നിന്നു.
അവർ അലനെ ചേർത്ത് പിടിച്ചു.
ഏട്ടൻ ഞങ്ങളുടെ കൂടെ വരണം ഇല്ലാന്ന് പറയരുത്. അച്ഛൻ ഏട്ടനെ കാണാൻ കാത്തിരിക്കുന്നുണ്ട്. ഇപ്പൊ കിടപ്പിലാ ഒന്ന് വീണതാ നട്ടെല്ലിന് പരിക്ക് പറ്റി ഇപ്പോ നടക്കാനൊന്നും പറ്റില്ല.
അമ്മയ്ക്ക് വീട്ടിലെ കാര്യവും അച്ഛന്റെ കാര്യവും നോക്കി വയ്യാതായി.
ഞാൻ വിളിച്ചതാ പക്ഷെ വരുന്നില്ല. ഏട്ടനോട് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് അത് ഇവിടെ കിടന്നു അനുഭവിച്ചോളാം എന്നാ പറയുന്നേ.
ഏട്ടൻ വന്നു സംസാരിച്ചാൽ അവർ നമ്മുടെ കൂടെ വരും.
വല്യേട്ടനും ഏട്ടത്തിയും തിരിഞ്ഞു നോക്കാറില്ല ചേച്ചി സ്വത്തു കിട്ടിയേപിന്നെ വരുന്നത് കുറവാണ് .
കുഞ്ഞേട്ടന്റെ സ്വത്തു കൂടി കൈയടക്കി വച്ചിരിക്കുകയാണ്.
അവരുടെ വാക്ക് കെട്ടല്ലെ കുഞ്ഞേട്ടനെ പറഞ്ഞു വിട്ടത്. അവരെ രണ്ടുപേരെ മാത്രമല്ലേ അച്ഛന് ഇഷ്ടമുണ്ടായിരുന്നത്‌ .
അവർ നിശ്വസിച്ചു. ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയി.
കുഞ്ഞേട്ടന് പെണ്ണാകാനാഗ്രഹമില്ലേ ??
ചോദ്യം കേട്ടപ്പോളാണ് ഓർമകളിൽ നിന്നും തിരിച്ചു വന്നത്.
ഉം ഉണ്ട് പക്ഷെ ഒരുപാട് ചിലവുള്ള ഓപ്പറേഷൻ ആണ്.
അതൊന്നും കുഴപ്പമില്ല ഞങ്ങൾ സാധിച്ചു തരാം. അലന്റെ ഒരു ഫ്രണ്ട്‌ ഡോക്ടറാണ് അവർ ഈ ഓപ്പറേഷൻ ചെയ്യാറുണ്ട്.
നമ്മുക്ക് ചെന്നു കാണാം.
അവർ തലയാട്ടി.
എന്നാൽ ചെന്നു മോഹിനി അക്കയോട് അനുവാദം ചോദിച്ചിട്ട് വായോ ഇന്ന് തന്നെ നമ്മുക്ക് പോകണം. നാളെ രാവിലെ വീടെത്താം.
അത് വേണോ മോളെ
ഇനി അങ്ങോട്ടേക്ക് ഇല്ലെന്നു വിചാരിച്ചിറങ്ങിയതാണ് ഞാൻ.
ഞാൻ വന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലേ.
എന്ത് ബുദ്ധിമുട്ട് ഒന്നുല്ല.
അവിടെ വേണേൽ ഇപ്പോ ചെയ്യുന്ന പോലെ എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങാം. ആർക്കും വേണ്ടാത്തവർക്ക് ഒരു കൈതാങ്ങ്.
ഇത്രയുംനാൾ അകന്നു നിന്നില്ലേ ഇനി ഈ ജന്മം മുഴുവൻ എന്റെ കൂടെ വേണം. കുഞ്ഞേട്ടൻ അല്ല കുഞ്ഞേച്ചിയായിട്ട്......

Chethana
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo