അച്ഛനും അമ്മക്കും ഏകമകളായി അവരുടെ പൊന്നോമനയായി ജീവിക്കുമ്പോഴാണു ഞാനവനെ കണ്ടുമുട്ടുന്നത്.ആരെയും ആകർഷിക്കുന്ന വാചാലതയും സൗന്ദര്യവും അവന്റെ പ്രത്യകതകളായിരുന്നു.സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പ്രണയമായി മാറൻ അധികം താമസമുണ്ടായിരുന്നില്ല.
അവന്റെ വാക്കുകളിൽ മയങ്ങിയ ഞാൻ അവൻ പറയുന്നതാണെല്ലാം സത്യമെന്നു വിശ്വസിച്ചു. അല്ലെങ്കിലും പ്രണയം തലക്കു പിടിച്ചാൽ ചുറ്റുമുളളതൊന്നും കാണാൻ കഴിയില്ലെന്ന് പഴമക്കാർ പറയുന്നതെത്ര സത്യമാണെന്ന് മനസ്സിലാക്കാൻ എന്റെ ജീവിതം തന്നെ പാഴാേക്കണ്ടി വന്നു.
പ്രണയം തലക്കു പിടിച്ചപ്പോൾ ഇറങ്ങി വരാൻ കാമുകൻ ആവശ്യപ്പെട്ടു. അവനുമായി നല്ലൊരു ജീവിതം സ്വപ്നം കണ്ടഞാൻ അച്ഛൻ എനിക്കായി വാങ്ങിയ അമ്പതുപവന്റെ സ്വർണ്ണവും ബാങ്ക്പാസ്സ്ബുക്കും എല്ലാ രഖകളുമെടുത്തു അവനുമായി ഊട്ടിയിലേക്ക് ഒളിച്ചോടി.
ബാങ്കിലെന്റെ പേരിൽ നല്ലൊരു ബാലൻസും അച്ഛൻ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.ഹോട്ടൽ റൂമുകളിൽ ഞങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനു അനുസരിച്ചെന്റെ സ്വർണ്ണത്തിന്റെ അളവും ബാങ്കുബാലൻസും കുറഞ്ഞു വന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്തെങ്കിലും ജോലി കണ്ടുപിടിക്കാമെന്നു പറഞ്ഞു മുങ്ങയ അവനെ ഞാൻ പിന്നീട് കണ്ടട്ടില്ല.വീട്ടുകാരുടെ പരാതിയിൽ പോലീസ് എന്നെ കണ്ടെത്തുമ്പോഴേക്കും ഒരു പെണ്ണിന്റെ വിശുദ്ധിയെല്ലാം എനിക്കു നഷ്ടപ്പെട്ടിരുന്നു.
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നെന്നെ പഴയ നിലയിലേക്ക് തിരിച്ച് കൊണ്ടുവരാൻ വീട്ടുകാർ ശരിക്കും കഷ്ടപ്പെട്ടു.സാധാരണ നിലയിലേക്കു തിരിച്ച് വന്നെയെനിക്ക് വീട്ടുകാർ സ്വാഭാവികമായും കല്ല്യാണ ആലോചനകൾ തുടങ്ങി.
ഇതിനിടയിൽ എന്റെ കാമുകൻ നല്ലൊരു കല്യാണം കഴിച്ചു നാട്ടിൽ വിലസുന്നുണ്ടായിരുന്നു.എനിക്കൊരു നല്ല ആലോചന ഒത്തുവന്നപ്പോഴേക്കും ഹോട്ടൽ റൂമിലെ എന്റെ നഗ്നരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു.
വീഡിയോ കാരണം വീട്ടുകാരും ബന്ധുക്കളുമെല്ലാം നാണം കെട്ടു.എന്റെ സമ്പത്തിനെ സ്നേഹിക്കാതെ വന്ന കല്യാണചെക്കൻ എല്ലാം ചോദിച്ചറിഞ്ഞു.എല്ലാം നഷ്ടപ്പെട്ടയെനിക്ക് ഇനിയത് ഒളിപ്പിച്ചു വെച്ചിട്ടെന്തുകാര്യം.നടന്നതെല്ലാം തുറന്നു പറഞ്ഞ എന്നോട് അദ്ദേഹം ഒന്നുമാത്രമേ ചോദിച്ചുള്ളൂ.
"പെണ്ണിനെ സ്നേഹിച്ചിട്ടു അവളുടെ മാനവും സമ്പത്തും കവർന്നെടുത്തതും പോരാഞ്ഞ് അവളുടെ മാനവും വിൽക്കുന്നവനോട് എനിക്ക് പുച്ഛമാണു..അറപ്പാണു.അങ്ങനെ ഉളളവൻ നട്ടെല്ലുള്ള ആണല്ല.അവൻ വെറും ഭീരുവാണു.കഴിഞ്ഞതെല്ലാം മറന്നു നല്ലൊരു ഭാര്യയായി ജീവിക്കാൻ തനിക്കു കഴിയുമോ?"
എനിക്കു നൂറുവട്ടം സമ്മതമായിരുന്നു.അവരുടെ വീട്ടിൽ ഒരു നായായി ജീവിച്ചാലും ഇതെനിക്ക് കിട്ടുന്ന പുണ്യമാണു.ശാപമോക്ഷമാണു.
ഇന്നെന്റെ ഏട്ടൻ പൊന്നുപോലെയാണു നോക്കുന്നത്. രണ്ട് പൊന്നോമനകൾ ഉണ്ട്. വിവാഹം കഴിഞ്ഞു എന്റെ ഏട്ടനെ മനസ്സുകൊണ്ട് പോലും ഞാൻ വഞ്ചിച്ചിട്ടില്ല.
കാരണം എനിക്കിത് ഈശ്വരൻ തന്ന പുനർജന്മമാണു.
#അഗ്നിയുടെ വർണ്ണശബളത്താൽ ആകർഷിക്കപ്പെടുന്ന ചെറുപ്രാണികളാണു മിക്ക പെണ്ണുങ്ങളും.90% പ്രണയവിവാഹങ്ങളും പരാജയവും ചുരുക്കം ചിലത് വിജയിക്കുകയും ചെയ്യുന്നു..
സ്നേഹമുളള മാതാപിതാക്കൾ ഒരിക്കലും മക്കളുടെ ജീവിതം നശിക്കാൻ ആഗ്രഹം ഉളളവരല്ല
A story by #സുധീമുട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക