Slider

ഭൂമിയിലെ മാലഖമാർ

0

ഭൂമിയിലെ മാലഖമാർ
++++++++++++++++
അന്നും പതിവു പോലെ രണ്ടു മണിക്കൂർ വൈകിയാണ് ദീപ ഹോസ്പിറ്റലിൽ നിന്നിറങ്ങിയത്.
ഓടിയും നടന്നും ബസ്റ്റോപ്പിൽ എത്തിയപ്പോൾ എഴുമണിക്കുള്ള "മൈത്രി" യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.
ബസിറങ്ങി തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ,എന്നത്തെയും പോലെ വഷളൻ ചിരിയുമായി ഓട്ടോകാരൻ സുഗുണനും അയാളുടെ രണ്ടു കൂട്ടുകാരും അവളെ നോക്കി ഇങ്ങിനെ പറഞ്ഞു.
"ഇന്നും നേരം വൈകിയല്ലോ, സ്പെഷ്യൽ ഡൂട്ടിയാവും അല്ലേ" ആ ചോദ്യത്തിലേ ദ്വയാർത്ഥം ദീപയ്ക്കു മനസിലായെങ്കിലും അവൾ ഒന്നും മിണ്ടാതെ മുൻ നിരയിൽ നിന്നിരുന്ന വാസുട്ടെന്റെ ഓട്ടോയിൽ കയറി.
"നേരം വൈകി അല്ലെ മോളെ" ഇടക്കിടെ ചുമച്ചു കൊണ്ട് വാസു ഏട്ടൻ ചോദിച്ചു.
"ഇന്ന് ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു വാസുവെട്ടാ;പിന്നെ രണ്ടു പേർ ലീവുമായിരുന്നു" ദീപ പറഞ്ഞു.
ആ നാട്ടിൽ ആകെയുള്ള ഒരു കൂട്ടാണ് വാസു എന്ന അറുപത് കഴിഞ്ഞ ഓട്ടോകാരൻ രണ്ടു പെൺമക്കളുടെ വിവാഹം കഴിഞ്ഞതോടെ അയാളുടെ പുരയിടം ബാങ്കുകാർ കൊണ്ടു പോയി.ഇപ്പോൾ വാടക വീട്ടിലാണു അയാളും ഭാര്യയും താമസിക്കുന്നത്. ഒരു മകനുള്ളത് വിവാഹം കഴിച്ചു ഭാര്യ വീട്ടിനടുത്തു വീടു വെച്ചു താമസിക്കുന്നു.
അയാൾക്ക്‌ ശ്വാസം മുട്ടിന്റെ അസുഖമുണ്ട് .ചില മരുന്നുകൾ ദീപ ഹോസ്പിറ്റലിൽ നിന്നും കൊണ്ടു വന്നു കൊടുക്കാറുണ്ട്.
ക്വാട്ടേർസിന്റെ പഴകി ദ്രവിച്ച ഇരുമ്പു ഗെയിറ്റ് തള്ളി തുറന്നു അകത്തെക്കു കടന്നപ്പോൾ ടെറസിന്റെ മുകളിൽ നിന്നും ഫോണി സംസാരിച്ചു കൊണ്ടിരിന്ന ആരതി അവളെ നോക്കി കൈ വീശി.
ഒരു കാർ ഡീലർ ഓഫിസിലെ സെയിൽസ് വിഭാഗത്തിലാണു ആരതി ജോലി ചെയ്യുന്നതു. ചില്ലറ ചുറ്റി കളികളികളുണ്ട് അവൾക്ക്.ദീപയെ ഒത്തിരി ഇഷ്ടമാണവൾക്ക്.അവൾ എപ്പോഴും പറയാറുണ്ട് .
"എന്റെ ചുന്ദരി ചേച്ചി പെണ്ണെ നിന്റെ ഈ കണ്ണുകൾ എനിക്കു കിട്ടിയിരുന്നെങ്കിൽ ഞാൻ ഇവിടെയുള്ള എല്ലാ ആണുങ്ങളെയും വളച്ചെനെ"
സ്ക്കൂളിലും,കോളേജിലും ജോലി സ്ഥലങ്ങളിലും എന്നും ചർച്ച വിഷയമായിരുന്നു ദീപയുടെ കണ്ണുകൾ.ഹോസ്പിറ്റലിൽ പുതുതായി ചാർജെടുത്ത ഡോ: ഷിനു രണ്ടു ദിവസം മുൻമ്പു പറഞ്ഞു.
"തന്റെയി കണ്ണുകളിൽ ഒരു കടൽ ഒളിച്ചിരിക്കുന്നുണ്ടെന്നു തോന്നുന്നു" ഒന്നു ചിരിച്ചു കൊണ്ടു നടന്നു നീങ്ങുമ്പോൾ അവൾ ചിന്തിച്ചു,കണ്ണുകളിലെ കടൽ എല്ലാവരും കാണുന്നുണ്ട് ,മനസിലെ കടലും അതിലെ തിരകളെയും ആരും കാണുന്നില്ല.
കുളി കഴിഞ്ഞു വന്നു ഷാഹിനയെ പാചകത്തിൽ സഹായിക്കുന്നതിനിടയിൽ ജാൻസി മൊബയിലുമായി വന്നു പറഞ്ഞു.
"മക്കളെ വേണമെങ്കിൽ ഒന്നു കണ്ടു നോക്കു,എന്താ ഈ നീഗ്രേയുടെ ഒരു പെർഫോമൻസ്,അമ്മോ ചായപ്പെടിയും പഞ്ചസാരയും പോലെയുണ്ട് ആണും പെണ്ണും"
"ഈ പെണ്ണിനു വേറെ ഒരു പണിയുമില്ലെ എപ്പോ നോക്കിയാലും ഇതു തന്നെ പണി"പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ടീച്ചറായ ഷാഹിന പറഞ്ഞു.
" അല്ല പിന്നെ ഞാൻ നിന്നെ പോലെ നോവലുകളും കഥകളും തിന്നു തീർക്കാം;വീട്ടുകാർ എതെങ്കിലും കോന്തന്റെ തലയിൽ കെട്ടി വെക്കുന്നതു വരെ അടിച്ചു പൊളിക്കണം"
ടൗണിലെ മൊബയിൽ കമ്പനിയുടെ കസ്റ്റമർ കെയറിലാണു ജാൻസി ജോലി ചെയ്യുന്നതു.
"ദീപ മോളെ ഇന്നു ഞാൻ നിന്റെ കൂടെയാ ഉറങ്ങുന്നത് കേട്ടോ?
കറിക്കുള്ള പച്ചകറി അരിഞ്ഞു കൊണ്ടിരിക്കുന്ന ദീപയെ നോക്കി ജാൻസി പറഞ്ഞു.
"എന്റെ റൂമിൽ കയറിയാൽ നിന്നെ ഞാൻ കൊല്ലും "കത്തി കാണിച്ചു കൊണ്ടു ദീപ പറഞ്ഞു.
" എടി ജാൻസി നീ ഈ അരി ഒന്നു കഴുകി കുക്കറിലിട് " എന്നു ഷാഹിന പറഞ്ഞപ്പോൾ ജാൻസി ചിണുങ്ങി കൊണ്ടു പറഞ്ഞു
"ന്റെ പാത്തു ഞാനിതൊന്നു കണ്ടോട്ടെ പ്ലീസ് ;മുകളിൽ ഫോണിൽ കൊഞ്ചുന്ന ആ സാധനത്തിനെ വിളിച്ചുടെ"
ഭക്ഷണം കഴിച്ചു കഴിഞ്ഞു കിടക്കാൻ നേരം ദീപ വീട്ടിലേക്കു വിളിച്ചു.അമ്മയുമായി സംസാരിച്ചതിനു ശേഷം അനിയനു ഫോൺ കൊടുക്കാൻ പറഞ്ഞു.അവളുടെ എല്ലാ സ്വപ്നങ്ങളും അവനാണ്, പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസുണ്ടായിരുന്നു.പ്ലസ് വണിനു നല്ല സ്ക്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.
ചെറുപ്പം തൊട്ട് അവനു അപസ്മാരത്തിന്റെ അസുഖമുണ്ട്.അതു മാത്രമായിരുന്നു ദീപയുടെ ഏറ്റവും വലിയ ദുഃഖം.മൂത്ത ചേച്ചിയുടെ വിവാഹം കഴിഞ്ഞു സുഖമായി ജീവിക്കുന്നു.
ഹോസ്പിറ്റലിൽ എത്തി യുണിഫോമ് ധരിച്ച് ദീപ മൂന്നാം നിലയിലെ റൂമ് നമ്പർ മുന്നൂറ്റി പത്തിലേക്കു നടന്നു.വാതിൽ തുറന്നു അകത്തു കടന്നപ്പോൾ സാവിത്രി ടീച്ചർ കിടക്കുകയായിരുന്നു.
" കാണാതായപ്പോൾ ഞാൻ കരുതി മോളിന്ന് വരില്ലയെന്ന്"
" ആദ്യത്തെ ബസ് കിട്ടിയില്ല;അതാ വൈകിയത് ;പിന്നെ ഇന്നെനിക്ക് അത്യാഹിത വിഭഗത്തിലാണ് ഡ്യൂട്ടി;ഞൻ വൈകുനേരം വരാം" എന്നു പറഞ്ഞു കൊണ്ടു ടീച്ചർക്കൊരുമ്മ കൊടുത്ത് അവൾ ലിഫ്റ്റ് കാത്തു നിൽക്കാതെ പടികളറിറങ്ങി അത്യാഹിത വിഭാഗത്തിലേക്ക് നടന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് പത്തിരുപതു ദിവസം മുൻപാണു ടീച്ചറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.മക്കളെല്ലാം വിദേശത്താണ് ജോലി ചെയ്യുന്നത്.കൂടെ ഒരകന്ന ബന്ധു മാത്രമാണുണ്ടായിരുന്നത്.ആദ്യത്തെ ഒരാഴ്ച്ച ദീപയായിരുന്നു അവിടെ ഡ്യൂട്ടിക്ക് .അന്നു മുതൽ അവർ അമ്മയും മകളുമായി.
നല്ല തിരക്കുണ്ടായിരുന്നു ക്വാഷാലിറ്റിയിൽ ഓരോന്നിനായി ഓടി നടക്കുന്നതിനിടയിൽ ഡോ: ഷിനു ഇടക്കിടെ അവളുടെ കണ്ണുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.ഇയാൾ തനിക്ക് പണിയാവുമോ എന്നവൾ മനസിൽ പറഞ്ഞു.
"മോളെ" എന്ന വിളി കേട്ടപ്പോൾ ദീപ തിരിഞ്ഞു നോക്കി അത് വാസുവെട്ടനായിരുന്നു.കുടെ രണ്ടു മൂന്നു ഓട്ടോകാരും അവരുടെ ഷർട്ടുകളിലെല്ലാം രക്തം പുരണ്ടിരുന്നു.
"എന്തു പറ്റി വാസുവെട്ട" ദീപ പരിഭ്രമത്തോടെ ചോദിച്ചു.
"മോളെ നമ്മുടെ സുഗുണന്റെ മോളെ ടിപ്പർ ലോറിയിടിച്ചു" സ്ട്രെച്ചറിൽ കിടക്കുന്ന കുട്ടിയെ ചൂണ്ടി കൊണ്ട് അയാൾ പറഞ്ഞു.
"സുഗുണനിവിടെയില്ല ഒരുപാട് രക്തം പോയിട്ടുണ്ട് "കൂട്ടത്തിൽ വന്നോരാൾ പറഞ്ഞു.
"ഞാൻ നോക്കട്ടെ " എന്നു പറഞ്ഞു ദീപ കുട്ടിയെ കിടത്തിയ ബെഡിനടുത്തേക്ക് പോയി.
പെട്ടെന്ന് തന്നെ അവൾ തിരിച്ചു വന്നു എന്നട്ടിങ്ങിനെ പറഞ്ഞു.
"ഏട്ടന്മാരെ പെട്ടെന്ന് ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർ പറഞ്ഞത്;ഒ നെഗറ്റീവ് രക്തം നിർബന്ധമായി വേണം ഇവിടെ ഈ ഗ്രൂപ്പ് ഒഴികെ മറ്റെല്ലാം ഉണ്ട് " ഓട്ടോകാർ പരസ്പരം നോക്കി ഒരാൾ സുഗുണനു ഫോൺ ചെയ്യ്തു അയാൾ പരിധിക്ക് പുറത്തായിരുന്നു.
മുഷിഞ്ഞു നരച്ച ചുരിദാറിട്ട സുഗുണന്റെ ഭാര്യ വലിയ വായിൽ മോളെയെന്നു വിളിച്ചു കരഞ്ഞു.
ഓട്ടോകാർ തിരിച്ചു വന്നപ്പോഴെക്കും കുട്ടിയെ ഓപ്പറേഷനും കയറ്റിയിരുന്നു.രക്തം കൊടുക്കാനുള്ളയാൾ ഒരു മണിക്കൂർ കഴിഞ്ഞെ എത്തു എന്നവർ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ സുഗുണൻ കരഞ്ഞു കൊണ്ടു ഓടി കിതച്ചെത്തി.ഓട്ടോകാർ അയാളെയും ഭാര്യയെയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ഓപ്പറേഷൻ തിയ്യറ്ററിന്റെ ഡോർ തുറന്നു ഡോ:കർണ്ണൻ പുറത്തിറങ്ങി.എന്നിട്ട് കൂടി നിൽക്കുന്നവരോട് പറഞ്ഞു.
"ഓപ്പറേഷൻ കഴിഞ്ഞു കുഴപ്പമൊന്നുമില്ല;തക്ക സമയത് രക്തം കിട്ടിയതു കൊണ്ടു രക്ഷപ്പെട്ടു"
"ഷിനു ,ദീപ സിസ്റ്ററിനോട് ഇന്നിനി ഡ്യുട്ടിക്ക് നിൽക്കണ്ട എന്നു പറയു" ഡോ:ഷിനുവിനോട് അങ്ങിനെ പറഞ്ഞു കൊണ്ട് ഡോ:കർണ്ണൻ തിയ്യറ്ററിലേക്കു കയറി.
സുഗുണന്നും മറ്റ് ഓട്ടോകാരും പരസ്പരം നോക്കി.തന്റെ മകൾക്ക് രക്തം നൽകിയത് ദീപയാണെന്ന് അയാൾക്ക്‌ മനസിലായി.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൈ കൂപ്പി കൊണ്ട് അയാൾ അവൾക്കു മുന്നിൽ നിന്നു.കുറ്റ ബോധം കൊണ്ട് അയാളുടെ മനസു നീറി.
"പെങ്ങളെ "എന്നയാൾ വിളിച്ചപ്പോൾ ദീപ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആഹാ,ഇത്ര പെട്ടെന്ന് ഞാൻ പെങ്ങളായോ"അയാൾ തലതാഴ്ത്തി നിന്നപ്പോൾ അവൾ വിളിച്ചു.
"അതെ ചേട്ടാ ഒരിക്കൽ പറഞ്ഞിരുന്നില്ലെ ,എനിക്ക് ഒരു ചുരിദാറു വാങ്ങിച്ചു തരാമെന്ന്, അതെ അത് ആ പാവം ചേച്ചിയ്ക്കു വാങ്ങിച്ചു കൊടുക്കണം കേട്ടോ " അയാൾ മനസിൽ അവളോട് നൂറു വട്ടം മാപ്പിരക്കിയിരുന്നു.
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ അവൾ കണ്ടു തന്റെ കണ്ണുകളുടെ ആരാധകന്റെ കണ്ണുകളിലെ തിളക്കം കൂടിയിരിക്കുന്നുവെന്ന്.

Pradeep

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo