പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും അലവലാതിയായ ഒരെഴുത്തുകാരനും :- ഏതൊരു ഫ്രണ്ട് റിക്വസ്റ്റിനും അതിന്റേതായ പ്രാധാന്യം മാത്രം. പക്ഷെ അതിനെ ഭാവന കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയർത്താം ! വിവാഹിതയും സ്വയം പര്യാപ്തയുമായ ഒരു പെണ്ണ് വിവാഹിതനായ ഒരെഴുത്തുകാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു. ( നോട്ട് ദ പോയിന്റ്: സ്വയംപര്യാപ്തമായ അഥവാ സ്വന്തമായി വരുമാനമാർഗമുള്ള ) . ഇവിടെ എഴുത്തുകാരൻ ഒരു ഏഴാം കൂലിയാണ്. മക്കളെ പോറ്റാനറിയാത്ത ഒരെമ്പോക്കി! രാവിലെ മുതൽ fb യിൽ ഓരോന്നെഴുതി പോസ്റ്റ് ചെയ്യും. മാന്യന്മാരായ വായനക്കാർ സ്വന്തം മാന്യത കൊണ്ട് അതൊക്കെ വായിച്ച് "കൊള്ളാം സർ", "നന്നായിട്ടുണ്ട് സർ" എന്നൊക്കെ കമന്റിടും! ഈ കമന്റുകൾ വായിച്ച് എഴുത്തുകാരൻ നിർവൃതി കൊള്ളും! ഈ എഴുത്തുകാരനെ കൊണ്ട് വീടിനും നാടിനും ഗുണമില്ല! ആകെപ്പാടെ fb പേജുകൾ മലിനമാക്കാനും കുറേ ഭക്ഷണം ദഹിപ്പിക്കാനും മാത്രമായി ഒരു ജന്മം ! അങ്ങനെയുള്ള എഴുത്തുകാരനാണെങ്കിലും ഉദാത്തമായ ചില ഭാവനാ വിലാസങ്ങൾ കൊണ്ട് ചിലപ്പോഴൊക്കെ വായനക്കാരുടെ മനം കവരാറുണ്ട് എന്നതാണ് ആകെയുള്ള ഗുണം !! അങ്ങനെ ഒരേഴാം കൂലിയായി കഴിഞ്ഞുകൂടുമ്പോഴാണ് അതാ ഒരു ഫ്രണ്ട് റിക്വസ്റ്റ്! അയാൾ പ്രൊഫൈൽ പരിശോധിച്ചു. വിവാഹിതയാണെങ്കിലും സുന്ദരിയായ യുവതിയാണ്. അതിലുപരി വലിയ സ്ഥാപനത്തിൽ ഉയർന്ന നിലയിലുള്ള ജോലിയും . അവൾ വലിയ ശമ്പളം വാങ്ങുന്നുണ്ടാകുമെന്ന് എഴുത്തുകാരൻ സങ്കൽപിച്ചു. ഏഴാം കൂലി എഴുത്തുകാരന്റെ മനസ്സിൽ ലഡു പൊട്ടി! ഹായ്, ഇവളെ വശീകരിച്ചാൽ പ്രണയസുഖവും പണവും ഒരുമിച്ച് നേടാം! ഒരു വെടിക്ക് രണ്ട് പക്ഷി! അങ്ങനെ അയാൾ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തു. റിക്വസ്റ്റയച്ച പെൺകുട്ടിയാകട്ടെ ; അവൾക്കറിയില്ല താൻ റിക്വസ്റ്റയച്ച എഴുത്തുകാരൻ ഒരു തെണ്ടിയാണെന്ന്. പക്ഷെ അവൾ എന്തെഴുതിയാലും അതിന് താഴെവന്ന് ഉദാത്ത മനോഹരമായ കമന്റ് പാസാക്കുന്ന ആ എഴുത്തുകാരനെ അവൾക്കിഷ്ടമായിരുന്നു. അങ്ങനെ അവർ തമ്മിൽ അടുത്തു. അവർ പരസ്പരം എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ തുടങ്ങി. അടുത്തടുത്ത് വന്നപ്പോൾ എഴുത്തുകാരൻ തെണ്ടിക്ക് ഒരു കാര്യം ബോധ്യമായി ; അവളിൽ നിന്ന് പ്രേമം മാത്രമേ കിട്ടൂ! പണമൊന്നും കിട്ടില്ല. ഉടനെ അയാളുടെ നിറം മാറി! അയാൾ അവളെ അൺ ഫ്രണ്ട് ചെയ്തു. എന്നിട്ട് ഒരു മെസ്സേജും അയച്ചു. അതിപ്രകാരമായിരുന്നു : "നിന്നെയൊക്കെ പ്രേമിക്കാൻ മാത്രമേ കൊള്ളാവൂ! എനിക്കാവശ്യം പ്രേമമല്ല ; പണമാണ് ". ആ മെസ്സേജ് വായിച്ച് യുവതി തരിച്ചിരുന്നു പോയി. അവൾ പിറുപിറുത്തു: " ദൈവമേ, നല്ല ഒന്നാന്തരം ഭർത്താവുള്ള ഞാൻ ഈ എരപ്പാളി എഴുത്തുകാരനോടാണല്ലോ അടുപ്പം കാണിച്ചത്!". പറ്റിയ അബദ്ധമോർത്ത് അവൾ തലക്ക് കൈ കൊടുത്ത് കുനിഞ്ഞിരുന്നു പോയി!!
Kadarsha
Kadarsha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക