നിറമുള്ള കണ്ണട.
- - - - - - - - - - - - - -
എൻ്റെ ഇഷ്ടങ്ങൾ മാത്രം വായിക്കുന്നൊരു കണ്ണട എനിക്കുണ്ട്.
- - - - - - - - - - - - - -
എൻ്റെ ഇഷ്ടങ്ങൾ മാത്രം വായിക്കുന്നൊരു കണ്ണട എനിക്കുണ്ട്.
തെറ്റും ശരികൾക്കുമിടയിൽ
സത്യങ്ങൾ തേടാതെ
തനിക്കു താൽപ്പര്യമുള്ളവ മാത്രം എഴുതുന്ന തൂലിക പോലുള്ളത്.
സത്യങ്ങൾ തേടാതെ
തനിക്കു താൽപ്പര്യമുള്ളവ മാത്രം എഴുതുന്ന തൂലിക പോലുള്ളത്.
വിശ്വാസ പ്രമാണങ്ങളിൽ അധിഷ്ഠിതമാണത്
ഇന്നലെകളുടെ തെറ്റിനെ
ഇന്നിൻ്റെ നേരുകളാക്കി വായിക്കാൻ
താൽപ്പര്യമുള്ളത്.
ഇന്നലെകളുടെ തെറ്റിനെ
ഇന്നിൻ്റെ നേരുകളാക്കി വായിക്കാൻ
താൽപ്പര്യമുള്ളത്.
ആയിരം വട്ടം തെറ്റുതിരുത്തിയാലും
ന്യായീകരണം തെളിയുന്ന കാഴ്ചയുള്ളത്
ന്യായീകരണം തെളിയുന്ന കാഴ്ചയുള്ളത്
ഈ കണ്ണടക്ക് ഒരപൂർവ്വ ഗുണമുണ്ട്.
ഒരിക്കൽ ധരിച്ചു കഴിഞ്ഞാൽ
ചിന്തയേയും നയിക്കാൻ പര്യാപ്തമാണത്.
ഒരിക്കൽ ധരിച്ചു കഴിഞ്ഞാൽ
ചിന്തയേയും നയിക്കാൻ പര്യാപ്തമാണത്.
നിറങ്ങളെ വളരെയധികം ഇഷ്ടമാണെങ്കിലും
ഒരു കണ്ണടക്ക്
ഒരു നിറം മാത്രമേ ചേരു.
ഒരു കണ്ണടക്ക്
ഒരു നിറം മാത്രമേ ചേരു.
മറ്റുള്ള നിറങ്ങളെ കൊത്തിയാട്ടാൻ
നിങ്ങൾ ഈ കണ്ണടകൾ ധരിച്ചോളു.
നിങ്ങൾ ഈ കണ്ണടകൾ ധരിച്ചോളു.
ധരിച്ചവരെല്ലാം അഞ്ജാതമായൊരു ശക്തിയിൽ നിയന്ത്രിതമാവും വിധേയത്തത്തോടെ പലതും
കാണാത്ത കണ്ണട.
കാണാത്ത കണ്ണട.
കണ്ടാലും പറയാത്ത
വിനയത്തോടെ വാലുകൾ കാലിനടിയിലേക്ക് ഒളിപ്പിച്ച്
അപ്രിയങ്ങളെ നിശബ്ദതയിൽ നിസ്സാരമാക്കുമത്.
വിനയത്തോടെ വാലുകൾ കാലിനടിയിലേക്ക് ഒളിപ്പിച്ച്
അപ്രിയങ്ങളെ നിശബ്ദതയിൽ നിസ്സാരമാക്കുമത്.
ഉള്ളിലേക്കു നോക്കാനറിയാത്ത കണ്ണടയിൽ സ്വയമറിയാതെ
കാലം കഴിക്കാം.
കാലം കഴിക്കാം.
നിങ്ങളുടെ ശത്രുക്കൾ
നിങ്ങൾക്കു സമ്മാനിച്ച
ഈ കണ്ണടകൾ
കൈവിടരുതൊരിക്കലും.
നിങ്ങൾക്കു സമ്മാനിച്ച
ഈ കണ്ണടകൾ
കൈവിടരുതൊരിക്കലും.
Babu Thuyyam
21/10/17.
21/10/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക