Slider

ചാറ്റൽ മഴ

0
ചാറ്റൽ മഴ
------------
"ഇതെന്ത് മഴയാന്റെ ഭഗവതിയെ...??"
വെളിച്ചപ്പാട് ഒരു തുള്ളിക്കൊരു കുടം എന്ന കണക്കിന് പെയ്യുന്നമഴയെനോക്കി പറഞ്ഞു കൊണ്ട് കടത്തിണ്ണയുടെ ചാറ്റൽ അടിക്കാത്ത ഭാഗത്തേയ്ക്ക് നിന്നു..
"വെളിച്ചപ്പാട് എന്താ മഴ ആദ്യായിട്ടാ കാണണെ ..?"പരീദ് ബീഡി ആഞ്ഞ് വലിച്ച് കൊണ്ട് ചോദിച്ചു.
ആ ചോദ്യംകേട്ട് കടത്തിണ്ണയിൽ ചെറുചിരി ഉയർന്നു..
വെളിച്ചപ്പാടിന്അത് ഒട്ടും ഇഷ്ട്ടായില്ലഎന്ന് തോന്നി.
" ദേവിയെ..... "കയ്യിലിരുന്നവാൾ ഒന്നു കുടഞ്ഞു..
അതിലെ മണികൾ കിലുങ്ങി.
വീണ്ടും പീടികത്തിണ്ണ നിശബ്ദ്ധമായ്.
പതിവില്ലാത്തതാണ് ഈ മഴ..
ഒരു കിലോമീറ്ററെങ്കിലും പോകണം ഇനിവീട്ടിലേയ്ക്ക്. 5 മണി കഴിഞ്ഞതെയുള്ളു എങ്കിലും വേഗം രാത്രിയായപോലെ പ്രകൃതി ..വെറുങ്ങലിച്ച് നിൽക്കുന്നു. ഇടയ്ക്കിടെ
മിന്നലും അകംമ്പടിയായ്ഇടിയുടെ വാദ്യമേളഘോഷവും..
"ഈ നിൽപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഒന്നായ് നാശം ഇത് തോരില്ലെ....?"പരീദിക്കാക്ക് ദേഷ്യം വന്നു തുടങ്ങി.
ഇനി അങ്ങോട്ട് വീട് വരെ തീർത്തും വിജനമായ വഴിയാണ് ഒന്നോ രണ്ടോ വീടുകൾ മാത്രം .. പിന്നെയുള്ളത് റബർപ്പുരയാണ് ..
മഴയ്ക്ക് ചെറു ശമനം കണ്ട് .ഒരു പ്ലാസ്റ്റിക്ക് സഞ്ചി തലയിൽ ചുറ്റി ഇറങ്ങി നടന്നു.
" രഘു ... പോവായോ ...? വലുത് ദാ വരണുണ്ട്.... "
കടത്തിണ്ണയിൽ നിന്നും വെളിച്ചപ്പാട് വിളിച്ച് പറഞ്ഞു..
അത് ചെവിയിൽ വാങ്ങാതെ നടന്നു..
റബർപ്പുരയ്ക്ക് അടുത്തെത്തിയപ്പോൾ വീണ്ടും മഴ ആർത്തലച്ച് എത്തി.. കൂടെ മിന്നലും.
വേഗം റബർപ്പുരയിലേയ്ക്ക് ഓടിക്കയറി..
മഴയ്ക്ക് ശക്തി വർദ്ധിച്ചു.. റബർപ്പുരയുടെ മേൽക്കൂരയിൽ മഴയുടെ ശക്തമായ പ്രഹരം.
പെട്ടെന്ന് പിന്നിൽ ആളനക്കം കേട്ട് തിരിഞ്ഞ് നോക്കി...
പെണ്ണുടലിൻ നഗ്നതയാണ് കാണുവാൻ കഴിഞ്ഞത്..
ഒരു പെണ്ണ് കുനിഞ്ഞ് നിന്ന് ഉടുത്തിരുന്നപാവാടത്തുമ്പ് കൊണ്ട് തലതുവർത്തുകയാണ്...
അവൾ നിവർന്നപ്പോൾ ആളെ മനസ്സിലായ്.
ശ്രീദേവി..
കണ്ണ് പൊട്ടി ശ്രീദേവി..
മഴയുടെ ശബ്ദം മുള്ളതിനാലാവാം തന്റെ സാമിപ്യം അവൾ അറിയാതെ പോയത്.
ഇവളുടെ അമ്മ നാണിത്തള്ള പീടികത്തിണ്ണയിൽ നിൽക്കുന്നത് മനസ്സിൽ തെളിഞ്ഞു.
പതിനേഴിൻ പടിവാതിലിലാണെങ്കിലും ഇരുപത്തിയഞ്ചിന്റെ ശരീരപ്രകൃതി. മഴ നനഞ്ഞ്ശരീരത്തോട് ഒട്ടിനിൽക്കുന്ന വസ്ത്രങ്ങൾക്കിടയിലൂടെ തെളിഞ്ഞ് കാണുന്നഅവയവങ്ങളുടെ എടുപ്പ് അധികനേരം നോക്കിനിൽക്കാൻകഴിഞ്ഞില്ല..
കാമം എന്നവികാരം കീഴടക്കിക്കഴിഞ്ഞു..
ചുറ്റിനും നോക്കി.. ആരുമില്ല.
പതിയെ അവളുടെഅടുത്ത് എത്തി.. ഇടിക്കുന്ന ഹൃദവുമായ്
അവളുടെ തോളിൽ സ്പർശിച്ചു. ഞെട്ടലിൽ അവൾതിരിഞ്ഞതും ചേർത്ത് പിടിച്ചു..
ശ്രീദേവിയുടെ നിലവിളി കേട്ട്
മഴയ്ക്ക് ഭ്രാന്തു പിടിച്ച പോലെവീശിഅടിച്ചു.
മിന്നൽ പിണരുകൾ ഭൂമിയിൽ തീജ്വാലകൾ തീർത്തു.....
പതിയെ മഴയുടെശക്തികുറഞ്ഞു.. നേർത്ത് ,നേർത്ത്
ഒടുവിൽ റബർ മരങ്ങളുടെ ഇലകളിൽ ഇറ്റ് വീഴുന്നതുള്ളികൾ മാത്രമായ്.
●●●●●●●●●●
വർഷങ്ങൾ കഴിഞ്ഞു.. മഴ പെയ്തു തോർന്നൊരു രാവ് ചാറ്റൽ മഴ ആർക്ക് വേണ്ടിയോ തൂവുന്നുണ്ട് .
ഇന്ന് ഈ ആശുപത്രിത്തിണയിൽ തന്റെ മകളുടെ ബോധം തെളിയുന്നതും കാത്തിരിക്കവെ,...
ഇന്ന് മനസ്സിലെ വിചാരണ കൂട്ടിൽ താൻ ഏകനാണ് ...ഒരു പാട് വിരലുകൾതന്റെനേർക്ക് നീളുന്നു...
ആരാച്ചാർ കയറുമായ് നടന്നു വരുന്നു. താൻ ചെയ്ത ക്രൂരതയുടെ ഫലം
കാത്തിരുന്ന് കാത്തിരുന്ന് കുഞ്ഞിക്കാല് കണ്ടപ്പോൾ ... സന്തോഷത്തിൽ മതിമറന്നു. സന്തോഷം ദു:ഖമായ് മാറിയത് ദിവസങ്ങൾക്കൊണ്ടായിരുന്നു.. മകളുടെ കാഴ്ചശക്തി തിരികെ എടുത്ത് കാലംപ്രതികാരം തുടങ്ങി.. എന്നിട്ടും അവൾവളർന്നു...
എന്തിനോ വേണ്ടി...
ഇന്നലെ പെയ്തമഴയുടെ കീഴെഅവളെആരോ ബലാത്സംഗം ചെയ്തിരിക്കുന്നു.
തക്കസമയത്ത് അടുത്ത വീട്ടിലെ പയ്യനായമനു കണ്ടത് കൊണ്ട് ജീവിൻ തിരിച്ച് കിട്ടി..
"പതിമൂന്ന് വയസ്സെ ന്റ കുട്ടിക്ക് ആയുള്ളു അവളെയാ..! കണ്ണ് കാണില്ല എന്ന് പോലും നോക്കാതെ...."
അവളുടെ അമ്മ ഇടയ്ക്കിടെ കണ്ണീരിലുംശാപം ചൊരിയുന്നു..
തന്റെ പിന്നിൽ ആരോ വന്നിരുന്നതറിഞ്ഞ് തിരിഞ്ഞ് നോക്കി.. മനുവാണ്.
അവൻ പതിയെ തന്റെ കാതിൽ രഹസ്യം പറയുന്ന പോലെ പറഞ്ഞു.
"മാഷെ.... ഇത് ചെയ്തവനെ എനിക്കറിയാം."
തന്റെ ഞരമ്പുകൾ തുടിച്ചു ... ശിരസ്സിൽ നൂറ് അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ചു.. പല്ലുകൾ ഞെരിഞ്ഞമർന്നുന്നു.. ചാടി എഴുന്നേറ്റു..
"ആരാ..... മനു അത്..... "
കോപം ഉള്ളിലടക്കി ചോദിച്ചു.
മനു പതിയെ പറഞ്ഞു.
" ചെന്തേഴത്തെ കണ്ണ് പൊട്ടിശ്രിദേവി ചേച്ചിയുടെ പിഴച്ചൊരു മകനുണ്ടല്ലോ നന്ദു ,അവനാ ഇത് ചെയ്തത് .. അവൻ ഓടിപ്പോകുന്നത് ഞാൻ കണ്ടു..... "
തലയ്ക്ക് അടിയേറ്റപോലെ തളർന്നിരുന്നു പോയ്.
മനുവിന്റെ വാക്കുകൾ പ്രതിദ്ധനിച്ച് കൊണ്ടിരുന്നു..
"കണ്ണ് പൊട്ടി ശ്രീദേവിചേച്ചിയുടെ പിഴച്ച മകൻ.. "
അപ്പോൾ മഴയ്ക്ക് ശക്തികൂടിയിരുന്നു.
ശുഭം..
By ,
Nizar Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo