Slider

"സാർ എന്നെ അയാൾ പീഡിപ്പിച്ചു.."

0
"സാർ എന്നെ അയാൾ പീഡിപ്പിച്ചു.."
"എന്തു പീഡനമോ.."?
"അതെ സാർ അയാൾ മാത്രമല്ല അയാളുടെ കൂട്ടത്തിലുള്ള അഞ്ചുപേരും പീഡിപ്പിച്ചു സാർ.."
"ഓഹൊ എങ്കിലിത് കൂട്ട ബലാത്സംഗത്തിന്റെ പരിധിയിൽ വരും.."
"ബലാത്സംഗം വേണ്ട സാർ.
പീഡനം എന്നാക്കിയാൽ മതി.."
"അതെന്താ.."?
"അതിനാണിപ്പോ വാർത്താ പ്രാധാന്യമുള്ളതു സാർ.."
"ആട്ടെ എങ്ങിനാണ് പീഡനം നടന്നത്.."
"അതു പിന്നെ സാർ..
ആദ്യമായാളെനിക്ക് റിക്വസ്റ്റ് അയച്ചു.."
"എന്നിട്ടു കുട്ടിയത് സ്വീകരിച്ചോ.."?
"ഉവ്വ്.."
"എന്നിട്ടു.."?
"പിന്നീടയാൾ മെസ്സേജ് അയക്കാൻ തുടങ്ങി.."
"എന്നിട്ടു കുട്ടിയതിനു മറുപടി കൊടുത്തോ.."?
"ഉവ്വ് സാർ..
ആദ്യമൊക്കെ നല്ല രീതിയിലാരുന്നു സംസാരിച്ചെ.."
"ഓകെ എന്നിട്ട്.."?
"പിന്നീട് ചാറ്റിന്റെ സ്വഭാവം മാറി സർ.."
"ഓഹോ അപ്പൊ വേണ്ടെന്നു വെക്കാരുന്നില്ലേ.."?
"അതുപിന്നെ കൂട്ടുകാരാവുമ്പോ അങ്ങിനെ ചില നുറുങ്ങുകളൊക്കെ പറയില്ലേ എന്നു കരുതീട്ടാണ്‌ സാർ.."
"എന്നിട്ടു.."?
"പിന്നീടയാൾ വാട്സ്ആപ് ചോദിച്ചു.."
"എന്നിട്ടു കൊടുത്തോ..."?
"ഉവ്വ് സാർ..
കൂട്ടുകാരനല്ലേ..
അങ്ങനെ ഞങ്ങളൊത്തിരി ചാറ്റുചെയ്തു.."
"എന്നിട്ട്..
പിന്നീടൊരിക്കൽ വീഡിയൊ കാൾ ചെയ്യട്ടെന്നു ചോദിച്ചു.."
"എന്നിട്ടത് ചെയ്തോ.."
"ഉവ്വ് സർ..
കൂട്ടുകാരനല്ലേ.."
"കൊള്ളാം..
എന്നിട്ട്.."?
"അങ്ങനെ ഒത്തിരി സംസാരിച്ചു..
കുറേനാളുകൾക്ക് ശേഷം അയാൾ എന്നോട് നേരിട്ട് കാണണമെന്ന് പറഞ്ഞു.."
"എന്നിട്ട്‌.."?
"ഞാനയാളെ കാണാനായി അയാൾപറഞ്ഞ ലോഡ്ജിലേക്ക് ചെന്നു.."
"മ്മ് എന്നിട്ട്.."
"അയാളെ കൂടാതെ അവിടെ വേറേം കുറച്ചു പേരുണ്ടാരുന്നു.."
"എന്നിട്ടുമെന്തിനാ അവിടെത്തന്നെ നിന്നതു..
തിരികെ മടങ്ങിക്കൂടാരുന്നോ.."?
"എനിക്കറിയില്ലാരുന്നു സർ അവരെന്നെ പീഡിപ്പിക്കുമെന്നു.."
"ഓഹോ പിന്നീടെന്താ ഉണ്ടായതു.."
"അയാളെന്റെ അരികിലേക്ക് വന്നു..
ഉമ്മവെക്കട്ടെന്നു ചോദിച്ചു..
ഒരുമ്മയല്ലേ ആയ്ക്കോട്ടേന്നു കരുതി സമ്മതിച്ചു..
പക്ഷെ അയാൾ ഒന്നിലധികം തവണ ഉമ്മവെച്ചു സർ..
കൂടാതെ എന്നെ അവരോടൊപ്പം ഇരുത്തി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു.."
"കുട്ടിയെന്തു കൊണ്ടു വേണ്ടെന്നു പറഞ്ഞില്ല.."?
"എന്തു ബിരിയാണിയോ..
എനിക്കതിഷ്ടമായിരുന്നു സാർ.
മാത്രല്ല നല്ല വിശപ്പുമുണ്ടാരുന്നു.."
"ബിരിയാണിയുടെ കാര്യമല്ല ചോദിച്ചത്..
ഉമ്മവെക്കുമ്പോ അരുതെന്നു പറഞ്ഞൂടാരുന്നോ.."?
"അതുപിന്നെ സർ.."
"എന്നിട്ടു.."?
"പിന്നീടയാൾ പറഞ്ഞു..
ഫുഡ് ഒക്കെ കഴിച്ചതല്ലേ..
അല്പം വിശ്രമം ആവാമെന്ന്..
അങ്ങനെ ഞങ്ങളൊരുമിച്ചു വിശ്രമിച്ചു സാർ..
പിന്നീടവിടുള്ള ഓരോരുത്തരും വിശ്രമിക്കാൻ വന്നു.."
"അപ്പോഴൊന്നും കുട്ടി എതിർത്തില്ലേ.."
"എനിക്കതിനു കഴിഞ്ഞില്ല സർ.."
"അപ്പോ പീഡിപ്പിച്ചുവെന്ന് പരാതിപറഞ്ഞു വന്നതെന്തിനാ..
വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.."
"അതുപിന്നെ തിരികെ മടങ്ങുമ്പോ അഞ്ചിന്റെ പൈസ തരാതെ അവന്മാരെന്നെ പറ്റിച്ചു സർ..
അത്കൊണ്ടാണ് ഞാൻ പരാതിയുമായി വന്നത്.."
"ങേ !!!!
#ഒരു തുണ്ടു കൂടിചേർത്തോട്ടെ..
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു സാമ്യതകളുമില്ല..
അങ്ങനെ തോന്നിയെങ്കിൽ അതു നിങ്ങൾ ഡെയിലി പത്രം വായിക്കുന്നതിന്റെയും വാർത്ത കാണുന്നതിന്റെയും കുഴപ്പമായിരിക്കും

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo