കേൾക്കണം ആ താരാട്ട് ------ തന്നെ ഒന്ന് സ്നേഹത്തോടെ നോക്കുക പോലും ചെയ്തിട്ടില്ലാത്ത ഇവർ...... നെഞ്ചോടടുക്കിപ്പിടിച്ച കൈ നിവർത്തി നോക്കിയപ്പോൾ എൻ്റെ കുഞ്ഞുന്നാളിലെ ഫോട്ടോ .സ്നേഹം പ്രകടിപ്പിക്കുന്ന ഒന്നും തന്നെ ഇന്നു വരെ അവർ ചെയ്തിട്ടില്ല. സുഖമില്ല എന്നറിഞ്ഞപ്പോൾ എവിടെയോ ഒരു വിങ്ങൽ: .. മമ്മാ ::: മമ്മാ-- .. കുലുക്കി വിളിച്ചു.ഒരനക്കവുമില്ല: ബോബി മമ്മ ഈസ് നോ മോർ .വേണ്ടതൊക്കെ ചെയ്യണം. മമ്മക്ക് നമ്മളല്ലേ ഉള്ളൂ . ഭർത്താവിന് അവൾ നിർദ്ദേശങ്ങൾ കൊടുത്തു. പള്ളിയിലേക്കും അയൽക്കാർക്കും വിവരം കൊടുത്തു: വീടൊരുക്കി; അലമാര തുറന്ന് കിടന്നിരുന്നു. ഒരിക്കൽ പോലും അലമാര തുറന്നിടുന്ന് താൻ കണ്ടിട്ടില്ല. മുന്നിൽ തന്നെ വെഡ്ഡിംഗ് ഗൗൺ, എന്ത് ഭംഗിയാണ് . . മമ്മ സുന്ദരിയായിരുന്നു. നാട്ടുകാർ പറഞ്ഞ് ധാരാളം കഥകൾ കേട്ടിട്ടുണ്ട്. മോളേ ഒര് വെള്ള ഷീറ്റ് ബാത്ത് ടവൽ എല്ലാം വേണം.ഗൗണിന് താഴെ ഇതെല്ലാം ഉണ്ടായിരുന്നു. എല്ലാം കരുതിയാണ് മമ്മ പോയത് . കൈയിൽ ചുരുട്ടിപ്പിടിച്ച ഫോട്ടോ ഒന്നു കൂടെ നിവർത്തി നോക്കി. മമ്മ എന്നെ സ്നേഹിച്ചിരുന്നോ. ?സ്നേഹമുള്ള ഒരോർമ്മ പോലും മമ്മയെക്കുറിച്ചില്ല.--==== …° പ്രേമവിവാഹമായിരുന്നു മാഗി മമ്മയുടേത് .എഡ്വിൻ റോസാരിയോ എന്ന എൻ്റെ ഡാഡിയെ കെട്ടുന്നതിനെ പലരും എതിർത്തിരുന്നു . .. . രണ്ടു വെള്ളക്കുതി രകളെ പൂട്ടിയ കുതിരവണ്ടിയിൽ സുന്ദരിമാരായ സഹോദരിമാരോടൊപ്പം വന്നിറങ്ങിയ മാഗിയെ ക്യാപ്റ്റൻ എഡ്വിക്ക് നന്നേ ബോധിച്ചു. പള്ളി മുറ്റത്ത് അന്നുടക്കിയ ആ നാലു കണ്ണുകൾ പെട്ടെന്ന് തന്നെ വിവാഹത്തിൽ കലാശിച്ചു. നിറയെ കാശ്.രാജകീയ ജീവിതം.വൈകാതെ ഞാൻ പിറന്നു; ഡാഡിയുടെ നാട്ടിലേക്കുള്ള വരവു കുറഞ്ഞു. കപ്പലിൽ നിന്ന് ആളയക്കും. പിന്നീട് അതും നിലച്ചു .വൈകാതെ തന്നെ ആ സത്യം മമ്മ അറിഞ്ഞു. ഡാഡിക്ക് മംഗലാപുരത്ത് മറ്റൊരു ഭാര്യയും മക്കളും. പെട്ടെന്നൊരു ദിവസം ഡാഡി വന്ന് തൊട്ടിലിൽ കിടന്ന എന്നേയും എടുത്ത് ഒന്നും പറയാതെ പോയി. ആ സംഭവത്തിന് ശേഷം മമ്മ ചിരിച്ചിട്ടേയില്ലത്രേ.മുതിർന്ന ശേഷം ഞാൻ കാണാൻ വന്നപ്പോഴും മമ്മ എന്നെ ഗൗനിച്ചില്ല° എൻ്റെ കുഞ്ഞുങ്ങളെ സ്നേഹച്ചിട്ടില്ല.: ഡാഡി കുടിച്ചു കുടിച്ചു മരിച്ചു. ശേഷം ഞാൻ വളർന്നത് കോൺവെൻ്റിൽ ° ജീവിതത്തോട് തോന്നിയ വെറുപ്പാകാം മമ്മക്ക് എന്നോടും തോന്നിയത്: ആ മനുഷൻ്റെ സന്തതിയല്ലേന്ന് കരുതി കാണും. എന്നാലും ഞാൻ എന്തു പിഴച്ചു; കഥകൾ ഞാനറിയുന്നത് ഡാഡിയുടെ മരണശേഷം :.............. പക്ഷേ ഈ ഫോട്ടോ മരണസമയത്ത് മമ്മയുടെ കൈയിൽ; ?????????? . സെമിത്തേരിയിൽ ഒരു പിടി മണ്ണ് വാരി ആ ശരീരത്തിലേക്കിട്ടു മമ്മാ....... കരച്ചിലടക്കാനായില്ല. ഈ ലോകത്ത് തനിക്കവശേഷിച്ച കണ്ണിയും അറ്റുപോയിരിക്കുന്നു. മണ്ണിൽ രണ്ട് കൈയും കുത്തി അവൾ ഇരുന്നു.തൊട്ടിലിൽ കിടക്കുന്ന കുഞ്ഞായി അവൾ മാറി; ഗോറ്റു സ്ലീപ്പ് മൈ ബേബീ --- ഗോറ്റു സ്ലീപ്പ് മൈ ബേബീ - "..... താരാട്ടുപാട്ടിൻ്റെ അലയടികൾ അവിടെയെങ്ങും ഒഴുകി -- മാഗി മമ്മ അവൾക്ക് താരാട്ടും പാടി - - - - - യാത്രയായി. നന്ദി;ജൂലി വോട്ട്
കേൾക്കണം ആ താരാട്ട്

0
Subscribe to:
Post Comments (Atom)
both, mystorymag

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക