നല്ലെഴുത്ത്.
അക്ഷരപൂക്കളായർപ്പിച്ചിടുന്നു
ഞാനായിരം പ്രാർത്ഥനാഹാരം.
ഞാനായിരം പ്രാർത്ഥനാഹാരം.
കാരുണ്യവാണിയെൻ നാവിലന്നാദ്യമായ്
ആദ്യം കുറിച്ചോരു നേരം,
ആദ്യം കുറിച്ചോരു നേരം,
നല്ലെഴുത്തെന്നുമായ് അനുഗ്രഹിച്ചീടണം
സനേഹസൗഭാഗ്യത്തിൻ സൗഹൃദങ്ങൾ.
സനേഹസൗഭാഗ്യത്തിൻ സൗഹൃദങ്ങൾ.
മണ്ണിൽ നിറയും പരം പൊരുളായവർ
വിണ്ണിലോ വേർതിരിവില്ലാതെ,
വിണ്ണിലോ വേർതിരിവില്ലാതെ,
അക്ഷര ശക്തിതൻ ആലിംഗനങ്ങളിൽ
ഞാനെന്ന ഭാവമില്ലാതെ,
ഞാനെന്ന ഭാവമില്ലാതെ,
വേർതിരിവില്ലാതെ വേറിട്ടു കാണാതെ
ജാതി മതങ്ങളില്ലാതെ,
ജാതി മതങ്ങളില്ലാതെ,
എല്ലാരുമൊന്നായി നിറഞ്ഞു നിൽക്കുന്നൊരു
അസുലഭ കാഴ്ചകളേകാൻ.
അസുലഭ കാഴ്ചകളേകാൻ.
നല്ലെഴുത്തിൻ തറവാടിൻ്റെ മുറ്റത്തെ
തേൻമാവിൻ ചോട്ടിലിരിക്കാൻ.
തേൻമാവിൻ ചോട്ടിലിരിക്കാൻ.
കൂട്ടൊന്നു കൂടുവാൻ കൂടിയിരിക്കാവാൻ
കൂട്ടമായെത്തുന്ന നേരം,
കൂട്ടമായെത്തുന്ന നേരം,
ഓർത്തുകൊതിക്കുന്നോരോർമ്മയിൽ
പൂക്കുന്ന ചെമ്പകപൂവിൻസുഗന്ധം.
പൂക്കുന്ന ചെമ്പകപൂവിൻസുഗന്ധം.
പേരു പറഞ്ഞാലും തീരാത്തൊരത്രയും
പേരുകാർ വരും നേരം,
പേരുകാർ വരും നേരം,
പെയ്തുതീർക്കാനെത്ര വിശേഷങ്ങൾ
കാത്തിരിപ്പുണ്ട് മനസ്സിൽ.
കാത്തിരിപ്പുണ്ട് മനസ്സിൽ.
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക