Slider

ഏത് വർണ്ണം നീ......! (കവിത)

0
ഏത് വർണ്ണം നീ......! (കവിത)
°°°°°°°°°°°°°°°°°°°°°°°°°
ഏഴുനിറമുണ്ട് മുന്നിൽ മഴവില്ല് പോൽ.
നിന്നെ എഴുതണം അതിലൊന്നിൽ.
ഒന്നിൽ നിറയില്ല നിന്റെ പ്രണയം.
ഏഴിലും തീരില്ല നമ്മുടെ പ്രണയകാവ്യം.
നിലാവിന്റെ നിറം കടമെടുക്കും ഞാൻ-
നിദ്രയില്ലാതെ നിന്നെ വരയ്ക്കുവാൻ.
രാത്രി മഴയുടെ സൗന്ദര്യം കൊണ്ടു ഞാൻ-
രാസലീലകൾ തീർത്തെഴുതും.
വെള്ളി കൊലുസ്സിട്ട കാട്ടു പുഴയുടെ
നഗ്നമേനിയിൽ നിന്നെ കാണുന്നു ഞാൻ.
ഈ ചിത്രത്തെ അത് കൊണ്ട് തീർക്കും_
ഞാൻ പ്രണയത്തിൻ തൂലികയാൽ.
സിന്ദൂര സന്ധ്യതൻ നിറം ചാർത്തി-
നിൻ അധര ദളങ്ങൾ വരക്കും .
മീൻ പോൽ പിടക്കും മിഴികളെ-
കടൽ നീല വർണ്ണത്താൽ തീർക്കും.
ഒരുപാട് നിറമായി മനസ്സിൽ തുടിക്കുന്നു-
നീ പഞ്ചേന്ദ്രിയങ്ങളെ തൊട്ടുണർത്തി.
മഴവിൽ നിറത്തിലും നൂറു നിറത്തിലും
തീരാതെ ഇപ്പോഴും ചിരിക്കുന്നു നിൻ രൂപം
മാസ്മര ഭാവത്തിൽ എനിക്ക് ചുറ്റും.
വശ്യരൂപമായി എൻ ഹൃദത്തിലിരിക്കെ-
ഒന്നു കൊണ്ടും വരക്കുവാനാകില്ല
നിന്റെ വെണ്ണക്കൽ രൂപം ഒരുനാളും..
========================
രതീഷ് സുഭദ്രം 2017 ®
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo