***** മൃത്യുവിൻ അട്ടഹാസങ്ങൾ *****
മൃത്യുതന്നട്ടഹാസങ്ങൾ കേൾക്കുന്നൂ നിത്യവും
ഭിഷഗ്വരന്മാരുടെ വിരലുകളിൽ നിന്നുതിരും
അന്ത്യവിധികൾ ശ്രവിക്കുന്ന
മനുഷ്യഭ്രൂണങ്ങളുടെ നിലവിളികൾ
ഗർഭപാത്രഭിത്തികളിൽ തട്ടി
പ്രതിധ്വനിക്കുന്നതും,
രക്തത്തിലൂടത്
ചിതറിയൊഴുകുമ്പോഴും
മൃത്യുവിന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
ഭിഷഗ്വരന്മാരുടെ വിരലുകളിൽ നിന്നുതിരും
അന്ത്യവിധികൾ ശ്രവിക്കുന്ന
മനുഷ്യഭ്രൂണങ്ങളുടെ നിലവിളികൾ
ഗർഭപാത്രഭിത്തികളിൽ തട്ടി
പ്രതിധ്വനിക്കുന്നതും,
രക്തത്തിലൂടത്
ചിതറിയൊഴുകുമ്പോഴും
മൃത്യുവിന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
സ്ത്രീയായ് പിറന്നതൊരു
ലാഭമായ് കാണുന്ന
ഗർഭപാത്രത്തിലും
സമ്പാദ്യങ്ങൾ നിറയ്ക്കുന്ന
മാതൃത്വത്തിൻ മഹത്വം നശിപ്പിക്കും
നാരികളു മകമ്പടി സേവകരും
ബീജങ്ങൾ വില്ക്കും തെരുവുകൾ
കളങ്കപിതൃത്വത്തിൻ
കോമര യുവത്വങ്ങൾക്കു ചുറ്റിലും
മൃത്യുതന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
ലാഭമായ് കാണുന്ന
ഗർഭപാത്രത്തിലും
സമ്പാദ്യങ്ങൾ നിറയ്ക്കുന്ന
മാതൃത്വത്തിൻ മഹത്വം നശിപ്പിക്കും
നാരികളു മകമ്പടി സേവകരും
ബീജങ്ങൾ വില്ക്കും തെരുവുകൾ
കളങ്കപിതൃത്വത്തിൻ
കോമര യുവത്വങ്ങൾക്കു ചുറ്റിലും
മൃത്യുതന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
ന്യായവാദത്തിൻ
തീയ്നാവുകളാൽ ചിറകുകളൊടിയുന്ന
സത്യത്തിൻ ഹൃദയ കോശങ്ങളിലും
ധർമ്മമറിയാത്ത
മാധ്യമത്തൂലികതുമ്പുകളിലും,
നാല്ക്കാലികളുടെ വിശുദ്ധനാമങ്ങളിലും
മൃത്യുതന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
തീയ്നാവുകളാൽ ചിറകുകളൊടിയുന്ന
സത്യത്തിൻ ഹൃദയ കോശങ്ങളിലും
ധർമ്മമറിയാത്ത
മാധ്യമത്തൂലികതുമ്പുകളിലും,
നാല്ക്കാലികളുടെ വിശുദ്ധനാമങ്ങളിലും
മൃത്യുതന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
നഗരമദ്ധ്യങ്ങളിലെ
ചവറ്റുകൂനകൾക്കിടയിലെ
പ്ലാസ്റ്റിക്കുകെട്ടുകൾക്കുള്ളിൽ
കൊത്തിനുറുക്കിയ പെൺഭ്രൂണങ്ങളിലും
മൃത്യുതന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
ചവറ്റുകൂനകൾക്കിടയിലെ
പ്ലാസ്റ്റിക്കുകെട്ടുകൾക്കുള്ളിൽ
കൊത്തിനുറുക്കിയ പെൺഭ്രൂണങ്ങളിലും
മൃത്യുതന്നട്ടഹാസങ്ങൾ
കേൾക്കുന്നു നിത്യവും
മാന്യതയുടെ വെളുത്ത വസ്ത്രങ്ങളിൽ
ഒളിഞ്ഞിരുന്നബലകളുടെ അടിവസ്ത്രങ്ങളുടെ
ചരടുകൾപൊട്ടിയ്ക്കും ദുശ്ശാസനൻമ്മാരിലും
അനാഥബാല്യങ്ങളിൽ കുത്തിയൊഴുക്കും
കറുത്തകാമങ്ങളിലും കേൾപ്പൂ
മൃത്യുതന്നട്ടഹാസങ്ങൾ
ഒളിഞ്ഞിരുന്നബലകളുടെ അടിവസ്ത്രങ്ങളുടെ
ചരടുകൾപൊട്ടിയ്ക്കും ദുശ്ശാസനൻമ്മാരിലും
അനാഥബാല്യങ്ങളിൽ കുത്തിയൊഴുക്കും
കറുത്തകാമങ്ങളിലും കേൾപ്പൂ
മൃത്യുതന്നട്ടഹാസങ്ങൾ
നാവുയർത്തുന്നവർക്കോ
കൈയ്യാമങ്ങൾ തീർക്കും
നീതിബോധത്തിന്റെ കാവലാളാകുന്ന
പണാധിപത്യത്തിന്നടിമയായ് മാറി, നാം
ലജ്ജായാലെന്റെ ശിരസ്സും കുനിയുന്നു
യാത്ര പോകുന്നു തിരികെയെത്തീടുവാൻ
തൂലികതുമ്പിലൊരു പടവാളൊളിപ്പിച്ചു
തിരികെയെത്തിയെൻ ശിരസ്സുയർത്തുവാൻ
കൈയ്യാമങ്ങൾ തീർക്കും
നീതിബോധത്തിന്റെ കാവലാളാകുന്ന
പണാധിപത്യത്തിന്നടിമയായ് മാറി, നാം
ലജ്ജായാലെന്റെ ശിരസ്സും കുനിയുന്നു
യാത്ര പോകുന്നു തിരികെയെത്തീടുവാൻ
തൂലികതുമ്പിലൊരു പടവാളൊളിപ്പിച്ചു
തിരികെയെത്തിയെൻ ശിരസ്സുയർത്തുവാൻ
ബെന്നി ടി ജെ
14/07/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക