മുഖങ്ങൾ
-----------------
-----------------
എന്നോ കൊഴിഞ്ഞു പോയ നല്ലകാലത്തിൻ്റെ മധുര സ്മരണകൾ അയവിറക്കികൊണ്ട് ചുവരും ചാരി ഇരിക്കുകയായിരുന്നു അവൾ..
ഉമ്മറത്തു കൊളുത്തി വെച്ച നിലവിളക്ക് എണ്ണ തീർന്ന് കരിന്തിരി കത്തി അണഞ്ഞത് അവൾ അറിഞ്ഞതേയില്ല..
ഉമ്മറത്തു കൊളുത്തി വെച്ച നിലവിളക്ക് എണ്ണ തീർന്ന് കരിന്തിരി കത്തി അണഞ്ഞത് അവൾ അറിഞ്ഞതേയില്ല..
നാമം ജപിച്ചു തീർന്ന ഉണ്ണിക്കുട്ടൻ അമ്മ വിളക്ക് എടുക്കാൻ വരാത്തതു കണ്ട് അകത്തേക്ക് കയറി..
''അമ്മേ.. ''
ഉണ്ണിക്കുട്ടൻ്റെ വിളി അവളെ ചിന്തയിൽ നിന്നുമുണർത്തി..
''എന്താമ്മേ വിളക്ക് എടുത്ത് വെയ്ക്കൊത്തത്.. തിരിയൊക്കെ കെട്ടു..''
അവൾ വേഗം എഴുന്നേറ്റ് ഉമ്മറത്തു ചെന്ന് വിളക്കെടുത്തു..
കരിന്തിരി കത്തിയ ആ വിളക്ക് കണ്ടപ്പോൾ വെളിച്ചം അണഞ്ഞുപോയ തൻ്റെ ജീവിതത്തെക്കുറിച്ചോർത്ത് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..
കരിന്തിരി കത്തിയ ആ വിളക്ക് കണ്ടപ്പോൾ വെളിച്ചം അണഞ്ഞുപോയ തൻ്റെ ജീവിതത്തെക്കുറിച്ചോർത്ത് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..
'വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് തൻ്റെ ജീവിതം ഇരുട്ടിലായത്.. നാടും വീടും വിട്ടു ഇഷ്ടപുരുഷൻ്റെ കെെ പിടിച്ചു ഇറങ്ങിയപ്പോൾ അറിയില്ലായിരുന്നു കാലം കരുതി വെച്ചിരിക്കുന്നത് ദുരന്തങ്ങൾ മാത്രമാണെന്ന്..'
'ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് അദ്ദേഹം ജയിലിലായപ്പോൾ ഉണ്ണിക്കുട്ടൻ തൻ്റെ വയറ്റിൽ വളർന്നു തുടങ്ങിയിരുന്നു..
അന്നു മുതൽ ഇന്നുവരെ അദ്ദേഹത്തിൻ്റെ പ്രായമായ അച്ഛൻ്റെ വിയർപ്പുകൊണ്ടാണല്ലോ താനും മോനും രണ്ടു നേരം ഭക്ഷണം കഴിക്കുന്നത്.'
അന്നു മുതൽ ഇന്നുവരെ അദ്ദേഹത്തിൻ്റെ പ്രായമായ അച്ഛൻ്റെ വിയർപ്പുകൊണ്ടാണല്ലോ താനും മോനും രണ്ടു നേരം ഭക്ഷണം കഴിക്കുന്നത്.'
'പാവം അച്ഛൻ.. ഇതയും പ്രായമായിട്ടും ഒരു വിശ്രമം കിട്ടുന്നില്ല.. പ്രസവത്തോടെ നിത്യരോഗിയായ താൻ എന്തു ചെയ്യാൻ..'
അവൾ നെടുവീർപ്പിട്ടു..
''അമ്മയ്ക്കിന്ന് മറവി കൂടുതലാണല്ലോ.. എനിക്ക് ചോറു തരാനും അമ്മ മറന്നു..''
ഉണ്ണിക്കുട്ടൻ വീണ്ടും അമ്മയെ തേടി വന്നു..
''ചോറ് തരാൻ മറന്നതല്ല മോനേ.. അമ്മയിന്ന് അത്താഴം ഉണ്ടാക്കിയില്ല.. അരി തീർന്നു..''
''അയ്യോ .. എനിക്ക് വിശക്കുന്നു.. ഒന്നും കഴിക്കാതെയാണോ ഉണ്ണിക്കുട്ടൻ ഉറങ്ങേണ്ടത്..''
''മോൻ വിഷമിക്കേണ്ട .. ഉണ്ണിക്കുട്ടന് കഴിക്കാനുള്ളത് മുത്തച്ഛൻ കൊണ്ടുവരും.. മുത്തച്ഛൻ ജോലിക്ക് നിൽക്കുന്ന വീട്ടിലെ കുട്ടിയുടെ പിറന്നാൾ ആണത്രേ ഇന്ന്.. പലതരം ആഹാരം ഉണ്ടാകും. കുറേ ആളുകളൊക്കെ വരുന്നുണ്ടെന്നാ മുത്തച്ഛൻ പറഞ്ഞത്..''
''ആണോ.. ഉണ്ണിക്കുട്ടൻ്റെ പിറന്നാളിന് അങ്ങനെയൊന്നും ഉണ്ടാക്കാറില്ലല്ലോ.. അമ്മേ..''
''അവരൊക്കെ വലിയ ആളുകളല്ലേ.. മോനേ ..''
''മുത്തച്ഛൻ എന്തൊക്കെ കൊണ്ടു വരും.. ബിരിയാണിയുണ്ടാകുമോ..''
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ മുത്തച്ഛൻ കൊണ്ടുവരാൻ പോകുന്ന ആഹാരം സ്വപ്നം കണ്ടുകൊണ്ട് വഴിയിലേക്ക് കണ്ണും നട്ട് വരാന്തയിലിരുന്നു..
തനിക്ക് ചേരാത്ത യൂണിഫോമും ധരിച്ച് ഒരു വലിയ വീടിനു മുൻപിൽ ആഘോഷത്തിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുക്കുകയായിരുന്നു ആ പാവം മനുഷ്യനപ്പോൾ.
അയാൾ പെട്ടെന്ന് ഉണ്ണിക്കുട്ടനെ കുറിച്ചോർത്തു..
''എൻ്റെ കുഞ്ഞിന് വിശക്കുന്നുണ്ടാവും.. ഇന്ന് അത്താഴമുണ്ടാക്കണ്ട എന്നു പറഞ്ഞിരുന്നു. വീട്ടിൽ പോകുമ്പോൾ ഇവിടുന്ന് ഭക്ഷണം എടുത്ത് കൊണ്ടു കൊടുക്കാമെന്ന് വിചാരിച്ചു.. ഇവിടുത്തെ ആഘോഷം ഇപ്പോഴൊന്നും തീരുന്ന മട്ടില്ല.. എന്തായാലും അകത്ത് ചെന്നു കുറച്ച് ആഹാരം വാങ്ങി വീട്ടിൽ കൊണ്ടു കൊടുത്തിട്ട് തിരിച്ചു വരാം.. പറഞ്ഞാൽ മുതലാളി സമ്മതിക്കില്ല. പറയാതെ പോവാം..'
അയാൾ മെല്ലെ അകത്തേക്ക് ചെന്നു..
പല പല ആഹാരസാധനങ്ങൾ നിരത്തി വെച്ചിരിക്കുകയാണ്.. അയാൾ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവ.. അവയുടെ കൊതിപ്പിക്കുന്ന മണം അന്തരീക്ഷത്തിൽ പരന്നിരിക്കുന്നു.. ആളുകൾ പ്ളേറ്റുകളിൽ ഇഷ്ട ഭക്ഷണം എടുത്ത് കഴിക്കാനിരിക്കുന്നു..
പൊട്ടിച്ചിരികൾ.. ബഹളങ്ങൾ..
പൊട്ടിച്ചിരികൾ.. ബഹളങ്ങൾ..
അയാൾ ആദ്യമൊന്ന് പകച്ചു നിന്നു.. പിന്നെ ഒരു പ്ളേറ്റ് എടുത്ത് ഏതോ ആഹാരത്തിനു മുൻപിലേക്ക് നടന്നു..
അയാൾ പ്ളേറ്റ് നീട്ടാനൊരുങ്ങിയതും അതാ മുൻപിൽ നിൽക്കുന്നു മുതലാളി..
''ഇയാളിവിടെ ഭക്ഷണം കഴിക്കാൻ വന്നിരിക്കുകയാണോ.. ഗേറ്റിൽ വാഹനങ്ങൾ വന്നു നിൽക്കുന്നത് കണ്ടില്ലേ.. തനിക്ക് പിന്നെ കഴിച്ചാൽ പോരേ.. എന്താ ഇത്ര ധൃതി..''
''അതു പിന്നെ ..''
അയാൾ എന്തോ പറയാൻ ശ്രമിച്ചു..
അപ്പോഴേക്കും മുതലാളി അയാളുടെ കെെയ്യിലെ പ്ളേറ്റ് തട്ടിത്തെറിപ്പിച്ചു..
''വേഗം പോയി ഗേറ്റിൽ നിൽക്ക് കിളവാ..''
മുതലാളി അയാളുടെ കഴുത്തിൽ പിടിച്ചു തള്ളി..
വീഴാൻ പോയ അയാൾ വേച്ചു വേച്ച് പുറത്തേക്ക് നടന്നു..
''കിളവന് മണം മൂക്കിലടിച്ചപ്പോൾ കൊതി മൂത്തതായിരിക്കും.''
ആരോ പുറകിൽ നിന്നു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അവിടെയെങ്ങും കൂട്ടച്ചിരി മുഴങ്ങി..
കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ ഗേറ്റിനു മുൻപിൽ നിന്നപ്പോൾ അകലെയെങ്ങോ നിന്ന് ഒരു പാട്ട് ഒഴുകി വന്നു..
'ഈശ്വരനൊരിക്കൽ വിരുന്നിനു പോയി
രാജകൊട്ടാരത്തിൽ വിളിക്കാതെ..'
രാജകൊട്ടാരത്തിൽ വിളിക്കാതെ..'
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക