Slider

ചേച്ചീ ഒരു കൗൺസിലിംഗ് വേണം"

0
ചേച്ചീ ഒരു കൗൺസിലിംഗ് വേണം"
ബ്ലും ഒരു മെസേജ്
ഞാൻ നമ്മുടെ തറവാട്ടിലെ കഥകൾക്കിടയിലുടെ അലയുന്ന സമയം.
അതാരാപ്പാ ഇൻബോക്സിലൂടെ കൗൺസിലിംഗ് ആവശ്യപ്പെടുന്നത്?
നോക്കിയപ്പോൾ അറിയാവുന്ന പയ്യൻ ആണ് വെറുതെ പോലും ഒരു ഹായ്'' പറഞ്ഞ് ശല്യപ്പെടുത്തിയിട്ടില്ല. ശ്ശൊ. ഇവനെന്ത് പറ്റി? എന്നിലെ കൗൺസിലർ ഉണർന്നു.
"എന്താ പറ്റിയേ രമണാ (ഇരിക്കട്ടെ ഒരു പേര് )?"
"ചേച്ചി വലിയ മനശാസ്ത്രജ്ഞയല്ലേ?"
ശ്ശൊ. ദേ കിടക്കുന്നു ചട്ടീം കലോം
" മനശാസ്ത്രജ്ഞ ! ഞാൻ ഈശ്വരാ!
സത്യത്തിലെന്റെ കണ്ണ് നിറഞ്ഞു പോയി. ഒരു പൊടിക്ക് രോമാഞ്ചവും വന്നു. ഞാൻ ഉഷാറായി "
"അത്രയ്ക്ക് ഒന്നുല്ല ചെറുതായിട്ട് " ഞാൻ വിനയകുനിയയായി.വിനയത്തിന്റെ പര്യായമായി .
" എനിക്ക് പ്രശ്നങ്ങളാ ചേച്ചി. ചേച്ചി ഒരു പോസ്റ്റിട്ടില്ലേ ? "ഫേസ്ബുക്കിലെ കുഴപ്പങ്ങൾ" അതില് കമന്റിട്ടപ്പോ തുടങ്ങിയതാ എനിക്ക് കണ്ടകശനി "
എന്റെ പോസ്റ്റിന് കമൻറിട്ട് പാതാളക്കുഴിയിലായ ഒരു ഹതഭാഗ്യൻ.ഞാൻ ഞെട്ടി.
" പറയു വിശദമായി പറയൂ "
''ചേച്ചീ എന്റെ പച്ച ലൈറ്റ് കത്തിയാൽ അപ്പോ വരും ചക്കപ്പഴത്തിൽ ഈച്ചവരും പോലെ ലിങ്കുകളുടെ പ്രളയം. അവിടെയൊരു കഥയുണ്ട് കമന്റിടണേ. നൈസ്, കിടു, മനോഹരം, അതൊന്നും വേണ്ട ഒരു പാരഗ്രാഫ് വേണം അമ്മു സന്തോഷിനിട്ട പോലെ "
"ഹ ഹ ഹ" ഞാൻ പൊട്ടിച്ചിരിച്ചു.
" ചേച്ചി ചിരിക്കാതെ കേൾക്ക് .ഇപ്പോഴിപ്പോൾ ഞാൻ ഡിക്ഷ്ണറി വെച്ചാ കഥ വായിക്കണെ. എന്നാ സ്റ്റാൻഡേർഡാ? സ്കൂളിൽ പഠിച്ചപ്പോ മര്യാദയ്ക്ക് പഠിച്ചാ മതിയാർന്നു."
"അപ്പോ നീ കോളേജിൽ പോയില്ലേ?" ഞാൻ
" കുത്തിക്കോ എന്റെ നെഞ്ചത്തോട്ട് കുത്തിക്കോ .ചേച്ചി പിന്നെ ഈ കഥയൊക്കെ വിട്ട് നമ്മുടെ ഷൗക്കത്ത് ഭായിയെപ്പോലെ നർമ്മം പിടിച്ച കൊണ്ട് ഞാൻ രക്ഷപ്പെട്ടു. എന്നാ രസമാ പുള്ളിക്കാരന്റെ പോസ്റ്റ്. നർമ കഥകളാ...ഒരു ആശ്വാസമാ ടെൻഷൻറെ ഒക്കെ ഇടയിലും അത് വായിക്കുമ്പോൾ. അപ്പൊ നമുക്കു സാഹിത്യം വായിക്കാൻ തോന്നുകേല ചേച്ചി. ടെൻഷൻ പിടിച്ചു തല പുകഞ്ഞിരിക്കുമ്പോൾ തമാശ ഒക്കെ വായിക്കുമ്പോൾ നല്ല ആശ്വാസം."
"അതെയതെ സത്യം തന്നെ എന്തേലും ടെൻഷൻ ഉള്ള സമയത്തു കോമഡി വായിക്കാന ഇഷ്ടം.. ഈയിടെ എന്റെ ഒരു സുഹൃത്ത് അതിരാവിലെ ഒരു പോസ്റ്റിനു കമെന്റ് കൊടുക്കുന്നു... "വായിച്ചും പോയി ഇനി സമാധാനത്തിനു ആ റയാൻ സാമിയുടെ പോസ്റ്റ്‌ വല്ലതുമുണ്ടോന്നു നോക്കട്ടെ "എന്ന്.. ഞാൻ അപ്പൊ അത് കണ്ടു ചിരിച്ചു പോയി ..ഇപ്പോളിപ്പോൾ കമെന്റ് നോക്കിട്ട രാവിലെ പോസ്റ്റ്‌ ഒക്കെ വായിക്കൂ. ചിലപ്പോൾ ഭയങ്കര ട്രാജഡി ആയിരിക്കും രാവിലെ കരഞ്ഞു കൂവിയിരിക്കണ്ടല്ലോ പക്ഷെ രമണാ.. ഉഗ്രൻ കഥകളും വരുന്നുണ്ട്. വായിക്കാറില്ലേ ?"
"ഉണ്ട് ചേച്ചി. ചിലതൊക്കെ വായിച്ചു കഴിയുമ്പോൾ മൊബൈലും എന്റെ ഷർട്ടും നനയും "
"ഹേ അതെന്നാ രമണാ ?
"അത് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വായിക്കുമ്പോൾ തുപ്പൽ തെറിക്കുന്നതാ... "
"അപ്പോൾ ഷർട്ട്‌ ?"
",എന്റെ ചേച്ചി വായിച്ചു വിയർത്തു പരവേശം എടുക്കുന്നതാ. എത്ര കുപ്പി വെള്ളം കുടിച്ചാലാണ് അത് മാറുന്നെ "
"നീ കവിത വായിക്കാറില്ലേ ?"(എന്റെ കവിത വല്ലോം വായിക്കുന്നൊന്നറിയണമല്ലോ )
" ചേച്ചിക്ക് പിന്നെ ഇച്ചിരി കവിതയുടെ അസുഖമുണ്ടല്ലേ? മഴയൊക്കെ ചെയ്യുമ്പോഴേ വരു. ഇപ്പോ കാര്യമായി മഴ പെയ്യാത്ത കൊണ്ട് ഒരാശാശ്വാസം, പിന്നെ വായിച്ചാൽ എളുപ്പം മനസിലാകും ദോശമാവ് കൊണ്ട് ഇഡലി ഉണ്ടാക്കും പോലെ ''പ്രണയം" തന്നെ തിരിച്ചും മറിച്ചിട്ടോളും "
ഗംഗേ" " ( ഞാൻ നാഗവല്ലി ആയി.. എന്റെ കവിതയെ പറഞ്ഞാലുണ്ടല്ലോ )മറ്റെന്തു പറഞ്ഞാലും ഞാൻ സഹിക്കും. എന്റെ പ്രണയ കവിത...
".നീ നിന്റെ പ്രശ്നം പറ.. "
"അതേ ഒരാൾ വന്നു ചോദിക്കുവാ നിനക്ക് പത്തിരുപത്തിരണ്ടു വയസായല്ലേ ആയുള്ളൂ. അടിച്ചു പൊളിച്ചു നടക്കാൻ ക്യാഷ് വേണമെങ്കിൽ തരാം കേട്ടോ എന്ന്. ഞാൻ വിചാരിച്ചു ഇവരെന്തിനാ എനിക്ക് ക്യാഷ് തരുന്നത് അപ്പൊ അവർ പറയുവാ അവരുടെ പോസ്ടിനെയൊക്ക നല്ലോണം പ്രൊമോട്ട് ചെയ്യാൻ. "
ഞാൻ സത്യം ആണുട്ടോ പറയുന്നത്
"ശ്ശോ അങ്ങിനെ ഒക്കെ പറയുമോ "ഞാൻ നെറ്റി ചുളിച്ചു
" ഞാൻ എന്തിനു കള്ളം പറയണം ഈ പോസ്റ്റ് എല്ലാം വായിച്ചും കമെന്റ് ഇട്ടും എന്റെ കണ്ണ് അടിച്ചു പോകാറായി.. കല്യാണം കഴിക്കുമ്പോൾ ഭാര്യയെ കാണാനെങ്കിലും കാഴ്ച വേണ്ടേ ചേച്ചി ?പാതിരാത്രി നെറ്റ് ഓഫ് ചെയ്തു വെച്ചു ഉറങ്ങിയാൽ മൊബൈലിൽ കാൾ വരും. ആ ഗ്രൂപ്പിൽ മെൻഷൻ ചെയ്തിട്ടുണ്ട് പോയി നോക്കു... ഞാൻ ഉറങ്ങിട്ടു ദിവസങ്ങൾ ആയി. "
ഞാൻ വീണ്ടും പൊട്ടിച്ചിരിച്ചു.
"ചേച്ചിക്ക് ചിരിക്കാം ചേച്ചിയുടെ കാര്യമൊക്കെ ഏകദേശം തീരുമാനമായിരിക്കുന്നു "
"ഹേ.. " ഞാൻ കണ്ണ് മിഴിച്ചു
"അല്ല കല്യാണം കഴിഞ്ഞു.മോൻ വലുതായി സെറ്റിൽ ആയിന്ന ഉദേശിച്ചത്‌ "
"ഹോ ഞാൻ വിചാരിച്ചു ഞാൻ ചാകാൻ പോവാണെന്ന് "
ഞാൻ ശ്വാസം വിട്ടു
"എനിക്കൊരു പരിഹാരം വേണം "
പയ്യൻ എന്നെ വിടുന്ന ഭാവം ഇല്ല.
"ഇയാൾ ഒരു കാര്യം ചെയ്യ് ഇടക്കിടക്ക് മുങ്ങിക്കൊ. രണ്ടു ദിവസം കഴിഞ്ഞു പിന്നെയും പൊങ്ങണം പച്ച വെളിച്ചം കത്തിച്ചേക്കരുത്. അപ്പൊ ഈ പ്രശ്നത്തിന് കുറെ ശമനം കിട്ടും "
"ചേച്ചി അങ്ങനെയാണോ "?
"എന്റെ കാര്യം ഒന്നും പറയണ്ട "ഞാൻ ക്ഷീണത്തോടെ പറഞ്ഞു
"അല്ല എല്ലാ പോസ്റ്റിന്റേം അടിയിൽ ലൈകും കമന്റും കാണാം.. വീട്ടിലൊന്നും വെയ്ക്കാറില്ലേ ?ജോലിക്കാരുണ്ടാകുമല്ലേ ?"
ഞാൻ ചെറുതായി ചമ്മി
"അതേ നീ അല്ലെ കൗൺസിലിംഗ് വേണമെന്ന് പറഞ്ഞു വന്നത് ?തത്കാലം പരിഹാരം പറഞ്ഞു തന്നില്ലേ ?അതൊന്നു പരീക്ഷിക്കൂ. ലോഗ് ഔട്ട്‌ ചെയ്യു അല്ലേൽ ചിലരൊക്കെ ചെയ്യുംപോലെ മൂന്നു ദിവസത്തേക്ക് ഡീആക്ടിവേറ്റ് ചെയ്യ് "
"എന്നെ കൊണ്ട് പറ്റുവോ ?"
അവന്റെ ദയനീയ സ്വരം
"പറ്റിക്കണം അല്ലേൽ നീ അന്ധനാകും നോക്കിക്കോ "
"അയ്യോ "അവന്റെ പച്ച വെളിച്ചം അണഞ്ഞു
ദേ ഇതുവരെ തെളിഞ്ഞിട്ടില്ല. നല്ല അനുസരണ ഉള്ള കുട്ടി. എന്നാലും അവൻ പറഞ്ഞതൊക്കെ സത്യമാവുമോ ?ഇവൻ ചിലപ്പോൾ വെറുതെ പറഞ്ഞതാവുമോ
NB ഇതും വായിച്ചു ആരും കൗൺസിലിംഗ് വേണം എന്ന് പറഞ്ഞു ഇൻബോക്സിൽ വരരുത്... ഞാൻ തരമാട്ടെ..കൗൺസിലിംഗ് ഇൻബോക്സിൽ നഹി ഹേ.
പിന്നേ ഈ രമണൻ ഇതിന് ഇതിന്റെ താഴെ കമെന്റ് ഇടും എന്ന് എനിക്കുറപ്പാണ്. അപ്പോൾ മനസിലാകും ഇത് 100%സത്യം ആണ് എന്ന്.

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo