''പർദ്ദയണിഞ്ഞ സുന്ദരി,
=====
''ഡാ - ഇത് മലയാള നാടല്ല,അറബി നാടാ, മലയാളി പെണ്ണുമല്ല, അറബി പെണ്ണാ, മലയാള പ്രണയമല്ല, അറബി പ്രണയമാണ്, മുളള് ഈത്തപ്പഴത്തിൽ വീണാലും,
ഈത്തപ്പഴം മുളളില് വീണാലും
കേട് കഴിക്കുന്നവനാ, അതു മറക്കണ്ട,!
അതു കൊണ്ട് ആവശ്യമില്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറിക്കോ അതാ നിനക്കും നിന്റെ തടിക്കും നല്ലത്, !

''സ്നേഹിതന്റെ വാക്കുകൾ കേട്ട് ഞാൻ താടിക്ക് കൈയ്യും കൊടുത്ത് മരുഭൂമിയിലേക്കും നോക്കിയിരുന്നു,
ഓർമ്മകൾക്ക് ഒരു നാണവും മാനവുമില്ലാതെ നഗ്നമായ മരുഭൂമി പോലെ നീണ്ട് നിവർന്ന് കിടക്കുകയാണ്,
ഓഫീസിൽ പുതിയതായി ജോലിക്കു വന്ന പർദ്ദയണിഞ്ഞ ആ സുന്ദരി കയറിയിരുന്നത്
കസേരയിലല്ല, എന്റെ ഹ്യദയത്തിലല്ലേ,
കസേരയിലല്ല, എന്റെ ഹ്യദയത്തിലല്ലേ,
എന്റെ ഹ്യദയമിങ്ങനെ വിശാലമായി കിടക്കുവല്ലേ, ഏത് നട്ട പാതിരയ്ക്കും ഏതവൾക്കും കേറിയിരിക്കാലോ , കഷ്ടമാണ് ഈ ഹ്യദയം,,
നീ എന്താ ഒന്നും മിണ്ടാത്തത്,?
'എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലെടാ,!
''എട നീ അവളെ മറക്കെടാ,!'
''പറ്റുന്നില്ലെടാ,!!
''എന്തു കൊണ്ട് ? നിനക്ക് പറ്റും,
എന്റെ കൈയ്യീന്ന് ഇരുപത് ദിനാർ കടം വാങ്ങീട്ട് മാസം അഞ്ചായില്ലേ, ഇപ്പം നീ അത് മറന്നമട്ടാ, അതാ ഞാൻ പറഞ്ഞത്, നിനക്ക് മറക്കാനാകുംമെന്ന്,!!
എന്റെ കൈയ്യീന്ന് ഇരുപത് ദിനാർ കടം വാങ്ങീട്ട് മാസം അഞ്ചായില്ലേ, ഇപ്പം നീ അത് മറന്നമട്ടാ, അതാ ഞാൻ പറഞ്ഞത്, നിനക്ക് മറക്കാനാകുംമെന്ന്,!!
''ആക്കല്ലേ, ഞാനത് മറന്നതല്ല, ഓർക്കാത്തതാ, !!
'രണ്ടും ഒന്ന് തന്നെ, ഓരേ ഫാമിലിയാ, മറവിയുടെ ചിറ്റപ്പന്റെ മകനാ ഈ ഓർക്കാത്ത, അതു കള, എടാ, നിങ്ങൾ തമ്മിൽ പ്രണയത്തിലായിട്ട് നാലഞ്ച് മാസമായില്ലേ, ?
''ഉം, '
''നീ അവളുടെ മുഖം കണ്ടിട്ടുണ്ടോ, ?
''ഇല്ലെടാ, ! എങ്ങനെ കാണാനാ, പർദ്ദയണിഞ്ഞ ് മൂടുപടവുമിട്ട് രണ്ട് കണ്ണുകൾ മാത്രം പുറത്ത് കാണിച്ച് തീവ്രവാദിയെ പോലെ വരുന്നവളുടെ മുഖമെങ്ങനെ കാണാനാ, ??
''എടാ, നീ ആവശ്യപ്പെടണം,എനിക്ക് നിന്റെ മുഖം കാണണമെന്ന്, !!
''അതിന് അറബിഭാഷ ഒഴുക്കോടെ പറയാനറിയില്ലല്ലോ, ?
''ഞാൻ പറഞ്ഞ് തരാം,
''അവൻ നാടോടിക്കാറ്റിലെ മാമുക്കോയയായി,
''വേണ്ട, പണ്ട് എനിക്ക് എട്ടിന്റെ പണി നീ തന്നതല്ലേ, ''ഒരു ദിവസം പനിച്ച് കിടന്ന ഞാൻ '' ജോലിക്ക് വരാതിരുന്നപ്പോൾ, പിറ്റെ ദിവസം നീ എനിക്കൊരു അറബി വാചകം പറഞ്ഞ് തന്നു, ഇങ്ങനെ പറഞ്ഞാൽ മതിയെന്നും പറഞ്ഞ്,
അതിന്റെ അർത്ഥം, ''ഞാൻ പ്രസവിച്ചു കിടക്കുവായിരുന്നു,'' എന്ന് ബോസ് പറഞ്ഞപ്പോഴാ അറിഞ്ഞത്, !!
''ദേ, അവൾ വരുന്നുണ്ട് ,പറ്റിയ സമയമാണ് ഇന്ന് അവളുടെ മുഖം കാണണം, മറ്റു സ്റ്റാഫുകൾ വരാൻ ഇനിയും സമയമുണ്ട്, നീ റൂമിനുളളിലേക്ക് കയറിക്കോ, ഞാൻ പോകുവാ !
കൂട്ടുകാരൻ മുങ്ങി !
പറഞ്ഞതു പോലെ അവളെന്നെ റൂമിലേക്ക് വിളിച്ചു, രണ്ടും കല്പ്പിച്ചുറച്ച് ഞാനവളുടെ അടുത്തെത്തി,
വിലകൂടിയ പർദ്ദയിലെ ് മനംമയക്കുന്ന പെർഫ്യൂം എന്നെ വികാരപരവശനാക്കി,
ഞാനവളുടെ കണ്ണുകളിലേക്കും
അവളെന്റെ കണ്ണു കളിലേക്കും സൂക്ഷിച്ച് നോക്കി,
അവളെന്റെ കണ്ണു കളിലേക്കും സൂക്ഷിച്ച് നോക്കി,
കണ്ണും കണ്ണും തമ്മിൽ തമ്മിൽ
കഥകൾ പറയും അനുരാഗമേ, ''
കഥകൾ പറയും അനുരാഗമേ, ''
ഞാൻ ജയനായി
അവൾ പർദ്ദയണിഞ്ഞ ഷീലയായി, ജയഭാരതിയായി അങ്ങനെ ആരെല്ലാമോ ആയി, ഈ സമയത്ത് അവളാരായാലും എനിക്ക് നോ പ്രോബ്ളം, !
അവൾ പർദ്ദയണിഞ്ഞ ഷീലയായി, ജയഭാരതിയായി അങ്ങനെ ആരെല്ലാമോ ആയി, ഈ സമയത്ത് അവളാരായാലും എനിക്ക് നോ പ്രോബ്ളം, !
അവളുടെ കണ്ണിൽ അറബിക്കടലോളം പ്രണയം
എന്റെ കണ്ണിൽ ഇന്ത്യൻ മഹാസമുദ്രത്തോളം പ്രണയം, ആ അറബി കടലിലേക്ക് ലയിക്കാൻ സമുദ്രം കൊതിച്ചു,
എന്റെ കണ്ണിൽ ഇന്ത്യൻ മഹാസമുദ്രത്തോളം പ്രണയം, ആ അറബി കടലിലേക്ക് ലയിക്കാൻ സമുദ്രം കൊതിച്ചു,
അതിന് മുമ്പ് എനിക്കവളുടെ മുഖം കാണണം,
ഞാനവളുടെ കൈവിരലിൽ തൊട്ടു,
അവൾ എതിർത്തില്ല,
ഇനി എനിക്കു വയ്യ,, സകല വികാരവിചാരങ്ങളോട് ക്യതക്ഞത പറഞ്ഞു കൊണ്ട് ,അവളുടെ മുഖം കാണാനുളള ആവേശത്തോടെ മൂടുപടം വലിച്ച് മാറ്റാൻ ശ്രമിച്ചു,
അവൾ എതിർത്തില്ല,
ഇനി എനിക്കു വയ്യ,, സകല വികാരവിചാരങ്ങളോട് ക്യതക്ഞത പറഞ്ഞു കൊണ്ട് ,അവളുടെ മുഖം കാണാനുളള ആവേശത്തോടെ മൂടുപടം വലിച്ച് മാറ്റാൻ ശ്രമിച്ചു,
''എനിക്ക് കാണണം, എനി
ക്ക് കാണണം,''
എന്നും പറഞ്ഞ് ഞാനവളുടെ ഇരു കവിളത്തും പിടിച്ചുലച്ചു,''*
ക്ക് കാണണം,''
എന്നും പറഞ്ഞ് ഞാനവളുടെ ഇരു കവിളത്തും പിടിച്ചുലച്ചു,''*
''അവളെന്റെ കൈയ്യിൽ കയറി പിടിച്ചു,
ഞാൻ വിട്ടില്ല, പിടി മുറുക്കി കവിളിൽ അളളിപ്പിടിച്ചു, അന്നേരവും ''.എനിക്ക് കാണണം കാണണം ,''എന്ന് ഞാൻ പറയുന്നുണ്ട്,''!!
ഞാൻ വിട്ടില്ല, പിടി മുറുക്കി കവിളിൽ അളളിപ്പിടിച്ചു, അന്നേരവും ''.എനിക്ക് കാണണം കാണണം ,''എന്ന് ഞാൻ പറയുന്നുണ്ട്,''!!
''പെട്ടന്ന്,
ശക്തിയായ ഒരു തളളൽ, എന്റെ പിടി വിട്ടു,
കൂഴ പ്ളാവിൽ നിന്നു പഴുത്ത കൂഴ ചക്ക വീണതു പോലെ ''പ്പ്ധിം, എന്ന ശബ്ദത്തോടെ ദാ കിടക്കണു ഞാൻ കട്ടിലിലിൽ നിന്ന് നടുവും തല്ലി താഴേക്ക് ,
കണ്ണു തുറന്നപ്പോൾ പർദ്ദയുമില്ല ,സുന്ദരിയുമില്ല,! മണ്ണാങ്കട്ടയുമില്ല, !
വില കുറഞ്ഞ ലോക്കൽ നൈറ്റിക്കുളളിൽ രക്തമൊലിക്കുന്ന കവിളും പൊത്തിപ്പിടിച്ച് ഭാര്യ,
പത്ത് പതിനഞ്ച് വർഷമായില്ല മനുഷ്യാ നിങ്ങൾ ഈ കവിള് കാണാൻ തുടങ്ങീട്ട് അന്നൊന്നുമില്ലാത്ത ആക്രാന്തമാണല്ലോ ഇപ്പം കാണിച്ചത്, എന്തൊരു അളളിപ്പിടുത്താ മനുഷ്യാ ഇത്, മുഞ്ജന്മത്തിൽ നിങ്ങൾ പൂച്ചയായിരുന്നേ,ാ, പടച്ചവനെ ഞാനെങ്ങനെ ഇനി അയൽവാസികളുടെ മുഖത്ത് നോക്കും, ഹൊ നീറീട്ട് വയ്യ !!
''പുകച്ചിൽ മാറാൻ ലേശം വെളിച്ചെണ്ണ പുരട്ടിയാൽ മതിയെടി, !!
''മിണ്ടരുത്ട്ടോ, ഗൾഫീന്ന് ലീവിനു വന്ന കെട്ട്യോൻ പെണ്ണുമ്പുളേളടെ കവിള് മാന്തി പൊളിച്ചൂന്ന് നാട്ടിലാകെ പാട്ടാകൂലോ റബ്ബേ അവൾ അടുക്കളയിലേക്ക് ഓടി, ''
''
''ഞാൻ നിലത്ത് നിന്നെഴുന്നേറ്റു ഒരു കൈ നടുവിന് താങ്ങി വേച്ചു വേച്ചു അടുക്കളയിലേക്ക് ചെന്നു,
''
''ഞാൻ നിലത്ത് നിന്നെഴുന്നേറ്റു ഒരു കൈ നടുവിന് താങ്ങി വേച്ചു വേച്ചു അടുക്കളയിലേക്ക് ചെന്നു,
''കൊട്ടം ചുക്കാദി തൈലമുണ്ടോടീ,!!
''മറുപടി ഒന്നും കേൾക്കാത്തതുകൊണ്ട് ഞാൻ കിടപ്പു മുറിയിലേക്കു ചെന്നു,
അവിടെ പർദ്ദയണിഞ്ഞ ് രണ്ട് കണ്ണുകൾ മാത്രം കാണിച്ചു കൊണ്ടു നില്ക്കുന്ന ഭാര്യ എന്നെ കണ്ടപ്പോൾ പറയുകയാ,
''കവിളത്തെ പാട് മായുന്നതു വരെ ഇതിട്ടോണ്ട് നടക്കാം,!
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി,
അറബി കടലിനേക്കാളും , ഇന്ത്യൻ മഹാ സമുദ്രത്തിനേക്കാളും പ്രണയവും, സ്നേഹവുമെല്ലാം ഞാനവിടെ ആ മിഴികളിൽ കണ്ടു, !!!!
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
അറബി കടലിനേക്കാളും , ഇന്ത്യൻ മഹാ സമുദ്രത്തിനേക്കാളും പ്രണയവും, സ്നേഹവുമെല്ലാം ഞാനവിടെ ആ മിഴികളിൽ കണ്ടു, !!!!
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക