= പേരില്ലാത്തവർ =
പൾസർ റോഡരികിൽ നിർത്തി പയ്യൻ ഇറങ്ങുമ്പോൾ കൈക്കോട്ടിന്റെ ഇളകിയ പിടി ഉറപ്പിക്കാൻ ഒരു ആപ്പ് (മരക്കഷ്ണം) തിരയുകയായിരുന്നു കണ്ണേട്ടൻ. ഈ വഴിക്കൊന്നും ഉള്ള ചെക്കൻ അല്ലല്ലോ . എളുപ്പ വഴിയിൽ ടൗണിലേക്ക് പോകുന്നതായിരിക്കും.
"അമ്മാവോ " പയ്യൻ നീട്ടി വിളിക്കുന്നു. " എന്റെ മൊബൈലിലെ ബാറ്ററി ചാർജ് തീർന്നുപോയി. ചാർജർ എടുക്കാൻ മറന്നു...പത്തു മിനിട്ടു ഒന്ന് ചാർജ് ചെയ്തോട്ടെ"
നടാൻ പോകുന്ന പിലാവ് തൈ താഴെ വെച്ച് നീട്ടിയൊന്നു തുപ്പി കണ്ണേട്ടൻ പറഞ്ഞു : "അതിനെന്താ മോനെ ...ദാ..വീട്ടിലോട്ട് ചെന്നോ... മോളെ മോൾ (പേര മകൾ) ഉണ്ട് .....നീ ടൗണിൽ പോകുകയാ? "
"അതെ...അമ്മാവാ...റോഡൊക്കെ ബ്ലോക്കാ.. ഈ വഴി വെച്ച് പിടിച്ചു.. അല്ല, അമ്മാവനെന്താ തിരയുന്നത് ...?"
"ഞാനീ കൈക്കൊട്ടിന് ആപ്പ് നോക്കുകയാ.."
"ഓ..ഞാൻ പ്ലേ സ്റ്റോറിൽ ഉണ്ടോന്നു നോക്കാം"
"ങേ .. സ്റ്റോറോ ...ഇത് കൈക്കൊട്ടിന് ഇടുന്ന മരക്കഷ്ണമാ.."
"ഞാനീ കൈക്കൊട്ടിന് ആപ്പ് നോക്കുകയാ.."
"ഓ..ഞാൻ പ്ലേ സ്റ്റോറിൽ ഉണ്ടോന്നു നോക്കാം"
"ങേ .. സ്റ്റോറോ ...ഇത് കൈക്കൊട്ടിന് ഇടുന്ന മരക്കഷ്ണമാ.."
പയ്യൻ തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറിച്ചെന്നു
കണ്ണേട്ടൻ കിളയരികിലും പറമ്പിലും വീണ്ടും ഒന്ന് നോക്കി. അച്ഛൻ നട്ട പിലാവ്, മഹാഗണി, നെല്ലി മരങ്ങൾ..അതൊക്കെ മൂപ്പെത്തുന്നതിനു മുൻപ് അച്ഛൻ പോയി..മരിക്കുന്നതിന് ഒരാഴ്ച മുൻപ് വെച്ച തെങ് ഇപ്പോഴാ കുലച്ചത്. താൻ നടാൻ പോകുന്ന ഈ പിലാവ് വളർന്നു മൂത്താൽ ആരാവും വെട്ടിയിടുക ? ചിന്ത മാറിയപ്പോൾ കൈക്കോട്ടിനു ആപ്പ് അടിച്ചു കയറ്റുന്നതിനിടെ കൈക്കൊന്നു കൊണ്ട് ചോര പൊടിഞ്ഞു. പെട്ടെന്ന് വീടിന്റെ സിറ്റ് ഔട്ടിൽ നിന്ന് വർത്തമാനവും ചിരിയും കേട്ട് കണ്ണേട്ടൻ അങ്ങോട്ട് നോക്കി. പേരമോളും പയ്യനും....അവർ ഒന്നിച്ചു പഠിച്ചവർ മറ്റോ ആണോ ?

പയ്യൻ ഇറങ്ങി, പുറകെ പെൺകുട്ടിയും.
"അപ്പൂപ്പാ ...ഞാൻ ഇവന് ഒന്നു നമ്മുടെ തേവാരം പാർക്ക് കാണിച്ചു കൊടുത്തിട്ട് വരാം..വഴി അറിയില്ല പോലും...അച്ഛൻ വന്നാൽ പറയല്ലേ. ....മുത്തം.." അവൾ ബൈക്കിന്റെ പിറകിൽ കയറി...കണ്ണേട്ടൻ ചോദിച്ചു:
"നിനക്ക് ഇവനെ പരിചയമുണ്ടോ മോളെ ... മോനെ നിന്റെ പേരെന്താ ..എവിടെയാ സ്ഥലം ?"
"ഡാ...നിന്റെ പേരെന്താ ...." അവൾ പയ്യനോട് ചോദിച്ചു..
"നീ എന്തെകിലും പറഞ്ഞു കൊടുക്ക്" അവൻ അവൾ കേൾക്കെ മാത്രം പറഞ്ഞു
"അത്....അപ്പൂപ്പാ...അതൊക്കെ ഇനി ചാറ്റിലൂടെ വന്നോളും...ടാറ്റ..."
"ചാറ്റിലും ആറ്റിലുമൊന്നും ചാടേണ്ട മോളെ ... നിനക്ക് ഓനെ ഇഷ്ടാണെങ്കിൽ .... " അപ്പോഴേക്കും അവർ പറന്നു കഴിഞ്ഞിരുന്നു
ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. മേക്കുന്നിലെ ബാലന്റെ മോൾ കല്യാണിയെ വിവാഹം ചെയ്യാൻ അമ്മാവൻ പറഞ്ഞപ്പോൾ താൻ ഒന്നും പറഞ്ഞില്ല. കെട്ടിന്റെ അന്നാ അവളെ കാണുന്നത്...പതിനാലോ പതിഞ്ചോ വയസ്സുണ്ടാവും. രണ്ടു മുറികളുള്ള വീട്ടിലെ ഒരു മുറി തനിക്കായി അച്ഛൻ ഒഴിഞ്ഞു തന്നു...
"നിനക്കെന്താ പേടിയാവുന്നുണ്ടോ ? ഒന്നു ചേർന്നിരിക്കരുതോ ?! " പയ്യൻ പെൺകുട്ടിയോട് പറഞ്ഞു...അവൾ ചിരിച്ചുകൊണ്ട് അവനോട് ഒന്നുകൂടെ ചേർന്നിരുന്നു...വണ്ടി നിർത്തി അവർ പാർക്കിലേക്ക് നടന്നു.
കണ്ണേട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു . ആദ്യ രാത്രി കല്യാണി വന്നു മുറിയിലെ മൂലക്ക് തലയും താഴ്ത്തി ഇരുന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നുപോയി. അപ്പുറത്ത് ആൾക്കാരുടെ സംസാരം ശരിക്കു കേൾക്കാം.വാതിൽ ഉണ്ടെന്നേയുള്ളൂ.... അവസാനം ക്ഷമ കെട്ടപ്പോൾ ചാടി ഒരു പിടുത്തം പിടിച്ചു...അമ്മോ...പെണ്ണ് തെക്കേതിലെ ദാസന്റെ കാള ചുഴറ്റുന്നത് പോലെ ഒരു ചുഴറ്റൽ. ..എവിടെ തൊട്ടാലും ചവിട്ടും കുത്തും..കട്ടിലായിരുന്നേൽ പൊട്ടി വീണേനെ...നാലഞ്ച് ദിവസമെടുത്തു ഒന്നു മെരുങ്ങി വരാൻ.
"നിനക്ക് ഐസ് ക്രീം വേണ്ടേ...ഏതാ ഫ്ലേവർ ? " പയ്യൻ പെൺകുട്ടിയോട് ചോദിച്ചു.
"ഉം...ബട്ടർ സ്കോച്ച് "
"എനിക്കും അതാ ഇഷ്ടം.." അവർ പാർക്കിലെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് നീങ്ങിയിരുന്നു.
"ഉം...ബട്ടർ സ്കോച്ച് "
"എനിക്കും അതാ ഇഷ്ടം.." അവർ പാർക്കിലെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് നീങ്ങിയിരുന്നു.
കിളയരികിൽ ഒരു കുഴിയെടുത്തു പിലാത്തൈ അതിൽ വെക്കാൻ നോക്കുമ്പോൾ കണ്ണേട്ടൻ വെറുതെ ചിന്തിച്ചു പോയി...ആർക്ക്, എന്തിനു വേണ്ടിയാണു താനിത് ചെയ്യുന്നത്? കല്യാണി പോയതിൽ പിന്നെ പറമ്പും കൃഷിയും ഒന്നും നോക്കാൻ ആർക്കും സമയമില്ല. ..
പാർക്കിലെ സിമന്റ് ബെഞ്ചിൽ പയ്യൻ പെൺകുട്ടിയോട് ഒന്നുകൂടെ ചേർന്നിരുന്നു...രണ്ടു പേരും ഐസ്ക്രീം നുണയുകയാണ്.
"കണ്ണാ ...നീ എന്താ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നത് ?" തിരിഞ്ഞുനോക്കുമ്പോൾ അയലത്തെ ബീരാൻ മാപ്ല.
"അല്ല ബീരാനെ...നമ്മൾ ഈ പ്രായത്തിൽ എന്തിനാ ഇതൊക്കെ ചെയ്യുന്നേ...ഈ മൂത്ത മരങ്ങളെല്ലാം മുറിച്ചു വിറ്റാലോ എന്നാലോചിക്കുവാ ഞാൻ.."
"”നീ മിണ്ടാണ്ടിരി..പുരയിലുള്ളോർ രാവിലെത്തന്നെ കെട്ടും കെട്ടി എവിടയോ പോയി..പള്ള കാളിയിട്ടു വയ്യ...ചന്തുന്റെ ഹോട്ടലീന്ന് എന്തെങ്കിലും കിട്ടുമോന്ന് നോക്കാൻ പോകുകയാ ഞാൻ ...എല്ലാത്തിനെയും ഇട്ട് പൊരയങ് തീ കൊടുത്താലൊന്ന് ചിലപ്പോൾ വിചാരിക്കും...പടച്ചോനെ ഓർത്തു ചെയ്യാതിരിക്കുകയാ.. ലോകാവസാനം കണ്ടാലും നമ്മൾ നമ്മളുടെ കർമം ചെയ്യണം ന്നാ പടച്ചോൻ കല്പിച്ചിരിക്കുന്നെ "
"”അത് ശരിയാ ...നമ്മടെ കര്‍മം ചെയ്യണം "

കണ്ണേട്ടൻ പ്ലാവിൻ തൈ നടാൻ തുടങ്ങി...ഒന്ന് നടു നിവർത്തി പിന്നെ വാഴത്തടത്തിൽ വെള്ളം ഒഴിക്കാൻ തുടങ്ങി. ചുവട്ടിൽ ഒഴിച്ചപ്പോൾ ഇലകൾ തലയാട്ടി കണ്ണേട്ടനെ നോക്കി. അയാൾക്ക് പാവം തോന്നി... ഇലകളിലേക്ക് ബക്കറ്റിൽ നിന്നും വെള്ളം കോരിയൊഴിച്ചു കൊടുത്തു. അവയുടെ കവിളിലൂടെ നീര് മുത്തുകൾ കണ്ണേട്ടനെ നോക്കി താഴോട്ടേക്ക് വന്നു കൊണ്ടിരുന്നു. കണ്ണേട്ടന് തൊണ്ട വരളുന്നതായി തോന്നി. ഒരു ചായ കിട്ടിയിരുന്നെങ്കിൽ !.
.
പെട്ടെന്ന് പയ്യൻ പെൺകുട്ടിയെ ചുറ്റിപ്പിടിച്ചു കവിളിൽ ചുംബിച്ചു. അവന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നതായായും കണ്ണുകളിലെ ഭാവം മാറുന്നതായും പെൺകുട്ടി ഭയപ്പെട്ടു. അവൾ ചാടിയെഴുന്നേറ്റു ഉച്ചത്തിൽ പറഞ്ഞു:.
” ...മതി...ഇപ്പൊ വീട്ടിൽ പോകണം...അച്ഛൻ വരാറായി”
“ശരി...ശരി...ഞാൻ വിട്ടേക്കാം...ഇനിയിപ്പോ മൊബൈൽ നമ്പറും FB ഐഡിയും ഉണ്ടല്ലോ” -അവൾ കോപം അടക്കിപ്പിടിച്ചു അനങ്ങാതെ ഇരുന്നു.

കണ്ണേട്ടൻ വാഴത്തടത്തിൽ മലർന്നാണ് വീണു കിടക്കുന്നത്. കൈകളിലെ നീല ഞരമ്പുകൾ നാഗങ്ങളെ പോലെ തോന്നിച്ചു. കണ്ണുകൾ അടഞ്ഞു പോയിരിക്കുന്നു. പുറത്തേക്ക് ചാടിയ, നിശ്ചലമായ അയാളുടെ നാവിലേക്ക് അപ്പോഴും ഒരു വാഴയിലയിൽ നിന്ന് വെള്ളത്തുള്ളികൾ ഉറ്റിവീണുകൊണ്ടിരുന്നു .
പയ്യൻ വീട്ടിനടുത്ത് വണ്ടി നിർത്തി അവളെ ഇറക്കി. ഇറങ്ങുമ്പോൾ അവൾ ചോദിച്ചു :
"...എന്നാലും നിന്റെ പേരെന്താ ശരിക്കും ?"
(ഹാരിസ്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക