. ... കൊഴിഞ്ഞു വീണ ചുവന്ന പൂവ്...
അടിവാരത്തു നിന്നു മുകളിലെത്താൻ കാറിൽ കഷ്ടിച്ചു അര മണിക്കൂർ മതി. ഞാൻ അതിനു തയ്യാറായതുമാണ്. താഴെയുള്ള ഗണപതി കോവിലിൽ മുമ്പിൽ തൊഴുതിറങ്ങുമ്പോൾ പാർവ്വതി പെട്ടെന്നു പറഞ്ഞു ഹരിയേട്ടാ. നമുക്കു നടന്നു കേറാം.എന്റെ നിശ്ചയവും അതാണ്..
നീണ്ട ഒരു യാത്ര കഴിഞ്ഞതേയുള്ളൂ..
കയറ്റമാണ്...
എന്റെ മനസു വായിച്ചപോലെ പാർവ്വതി പിന്നേയും പറഞ്ഞു
പടികൾ ഉണ്ടല്ലോ ഹരിയേട്ടാ.. നമുക്ക് പയ്യെ കയറാം.
ഗണപതി കോവിലിൽ നിന്നും ഇരുവശവും പൂക്കടകൾ നിരന്ന ഇടവഴിയിൽ തിരക്കായിരുന്നു.മുല്ലയും , ബന്ദിയും ,കനകാംബരവും, അരളിയും നിറഞ്ഞ കുട്ടകൾക്കു മുന്നിൽ പൂ കെട്ടിയിരുന്ന സ്ത്രീകൾ യാത്രികരെ കൈ കാട്ടി വിളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നടന്നു. .ഗോപുര കവാടത്തിന്റെ മുന്നിലെത്തി ആദ്യപടി ചവിട്ടുമ്പോൾ ഞാൻ മല മുകളിലേക്കു നോക്കി .മുകളിൽ അനന്തയിൽ ലയിക്കുന്ന കൽപ്പടികൾ .. ആദ്യം കുറച്ചു നേരം പടികൾ എണ്ണി അവളുടെ പിന്നിൽ നടന്നു.
ചുവന്ന നിറത്തിലെ പട്ടുസാരി പാർവ്വതി ഒതുക്കിപ്പിടിച്ചപ്പോൾ കാലിലെ പാദസ്വരങ്ങൾ എന്നെ നോക്കി ചിരിച്ചു. ഓർമ്മകളിലെവിടെയോ നിറം മങ്ങിത്തുടങ്ങിയ ഇന്നലെകളുടെ നഷ്ടങ്ങളുടെ ഒരു ചെറിയ സ്വർണ്ണത്തിളക്കം തെളിഞ്ഞു വന്നു.
ഹരി.. യൂ ലവ് മീ..? ആ ശബ്ദം.. വീണ്ടും കാതുകളിലേക്കോടിയെത്തി.
വർഷങ്ങൾക്കു മുമ്പ്...
അന്നു ഈ പടികൾ ഒരുമിച്ചാണു ചവിട്ടിയത്. കൈകൾ കോർത്തു പിടിച്ചു ഒരുമിച്ചു നടന്നു. ഇടയ്ക്കെപ്പോഴോ നന്ദിനി ചോദിച്ചു.
ഹരി നിനക്കിവിടുത്തെ ഐതീഹ്യം അറിയുമോ.?
ഞാൻ വെറുതെ തലയാട്ടി..
ഭഗവാനെ വരിക്കുവാൻ സ്വയംവര മാലയുമായി നിന്ന ദേവി. അർദ്ധനാരീശ്വര സങ്കല്‌ത്തിലുള്ളതാണു മുഖ്യപ്രതിഷ്ഠ.
ദ ബ്ലെൻഡ് ഓഫ് ലോജിക്ക് ആന്റ് ഇമോഷണൽ മൈൻഡ്..
ഒരിടവേളയ്ക്കു ശേഷം അവൾ എന്റെ കണ്ണുകളിലേക്കു നോക്കി ..ഹരി നീ പ്രാർത്ഥിക്കുമോ? എനിക്കു വേണ്ടി..?
ആദ്യ പ്രാർത്ഥന സഫലമാകും എന്നാണു വിശ്വാസം.
എന്തോ ചിന്തിച്ചു നന്ദിനി വീണ്ടും പറഞ്ഞു. ഞാൻ പ്രാർത്ഥിക്കും.. നിന്നെയെനിക്കു തരണേയെന്നു..
ആ കണ്ണുകളിൽ അപ്പോൾ കിഴക്കുദിച്ച സൂര്യൻ തിളങ്ങുന്നുണ്ടായിരുന്നു.
ഹരിയേട്ടാ..എന്താ ആലോചിക്കുന്നത്?
പാർവ്വതിയുടെ ചോദ്യമെന്നെ ഓർമ്മകളിൽ നിന്നുണർത്തി. ഞാൻ വാക്കുകൾക്കായി പരതി..
ചുവന്നചെമ്പകം പൂത്തു നിന്ന ആ സ്ഥലത്തിനു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വലിയ ആൽത്തറകൾക്കുമപ്പുറെ മലയിടുക്കിൽ പാർത്ഥേനിയം ചെടി പടർന്നു പിടിച്ചു കിടക്കുന്നു. കൽപ്പടവുകളിൽ കൂമ്പിയടഞ്ഞ കണ്ണുകളുമായി കൊഴിഞ്ഞു വീണു കിടക്കുന്ന ചെമ്പകപ്പൂവുകൾ. ഇന്നലെത്തെ ഓർമ്മപ്പൂക്കൾ.
പാർവ്വതീ... നമുക്ക് ഇരിയ്ക്കാം ഇത്തിരി നേരം.. ഞാൻ പറഞ്ഞു.
കിഴക്കു മലമുകളിൽ ഉദിച്ച സൂര്യന്റെ വെളിച്ചത്തിൽ പാർവ്വതിയുടെ മുടിയിഴകൾ തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ വെറുതേ ആ പഴയ വരികൾ മൂളി..
"പറയുവാനുണ്ട് പൊഞ്ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറപിടിച്ചൊരെൻ ചുണ്ടിൽ തുളുമ്പുവാൻ
കവിത പോലും വരണ്ടുപോയെങ്കിലും..."
ഇവിടെ വന്നിട്ടുണ്ടോ മുൻപ്.. ഹരിയേട്ടൻ?
ഞാൻ അവളെ നോക്കാതെ തലയാട്ടി. പണ്ടു ഒരു വട്ടം ഞാൻ... എന്റെ ശബ്ദം പതറിയോ?.
ഇന്നലെയുടെ പൂക്കൾ വിരിയുന്നു പിന്നെയും..
കരിങ്കൽ ഗോപുരത്തിനടുത്തുവച്ചു എന്നോടുചേർന്നു നിന്നു അകലെ അവ്യക്തമായ മലനിരകളിലേക്കു നന്ദിനി കൈ ചൂണ്ടി പറഞ്ഞു
ദാ... അതാണു ഊട്ടി മല.
മൂടൽ മഞ്ഞു പടർന്ന മലമുകളിലേക്കു നോക്കി ഒരുമിച്ചു നിൽക്കുന്ന സ്ത്രീയും പുരുഷനും . പകുതി സ്ത്രീ.. പകുതി പുരുഷൻ. അർദ്ധനാരീശ്വരൻ
രക്തം രക്തത്തെ തൊടുന്ന പോലെ. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു .
വഴിപാടായി നടത്തുന്ന തുണിത്തൊട്ടിൽ വാങ്ങുവാൻ തുനിയവേ ക്രുദ്ധയായ നോട്ടം. പിന്നെ ശാസന..
ഹരി വിശ്വാസങ്ങളെ നിന്ദിക്കരുത്..
വീണ്ടും ഞാനിവിടെ. പാർവ്വതി മലയടിവാരത്തേയ്ക്കു നോക്കിയിരുന്നു. ഇന്നലെകളിലെ എന്നെ
ഈ പഴയ ആൽമരം തിരിച്ചറിയുന്നുണ്ടോ?
ആരോ എന്നെ വിളിക്കുന്നു.
ഭീരു,..!!
ആരാണെന്നെ അങ്ങനെ വിളിച്ചത്? ഞാൻ ചുറ്റും നോക്കി.. ആൽമരത്തിന്റെ ഇലകൾ കാറ്റിൽ ഇളകിയാടി ചിരിച്ചു..
നടക്കാം നമുക്ക് ..
ഞങ്ങൾ പയ്യെ എഴുന്നേറ്റു.
ഒരാശ്രയത്തിനെന്നോണം ഞാൻ അവളുടെ കൈ ചേർത്തു പിടിച്ചു നടന്നു..
മുകളിലെ കരിങ്കൽ ഗോപുര മണ്ഡപത്തിലെത്തുമ്പോഴേയ്ക്കും തളർന്നിരുന്നു. കൊത്തി പണിത മഹാ സർഗചാരുത തൂണുകളിൽ തെളിഞ്ഞു നിന്നു. കണ്ണുകൾ മിഴിച്ചു കാതു നീട്ടിയ നിശബ്ദരായ ദ്യക്സാക്ഷികൾ.. ആ പഴയ ശിൽപങ്ങൾ.
കരിങ്കൽ ഗോപുരത്തിൽ വച്ചു അകലേയ്ക്ക് കൈ ചൂണ്ടി ഞാൻ പറഞ്ഞു
ദാ നോക്കൂ.. അതാണു ഊട്ടി മല..
പാർവ്വതി അകലേക്കു നോക്കി . അകലെ മൂടൽമഞ്ഞുപുതച്ചു കിടന്ന മലനിരകളുടെ അവ്യക്തമായ കാഴ്ച. അകലെ പ്രഭാതകിരണങ്ങൾ ചിതറി വീഴുന്ന കാടുകൾക്കിടയിലൂടെ മുകളിലേക്കു കയറി വരുന്ന വണ്ടികൾ .
ആർക്കോ കേൾക്കാനായി ഞാൻ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു. ദാ ഊട്ടിമല..
തേങ്ങലുകളായി വന്ന കിഴക്കൻ കാറ്റ് ഞങ്ങളെ മുട്ടിയുരുമ്മി നിന്നു.പിന്നെ മലമുകളിലെ വൃക്ഷങ്ങളിൽ പീലി വിടർത്തിയാടി അതകന്നുപോയി.
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു ഞാൻ പറഞ്ഞു
വാ പാർവ്വതി നമുക്കു നടക്കാം..
നടയിൽ തിരക്കായിരുന്നു.
സ്വയംവര മാലയുമായി ദേവി ദേവനെ കാത്തു നിൽക്കുന്നു. യുക്തിയുടേയും വൈകാരികതയുടേയും ലയനം.
വിളക്കുകളുടെ പ്രഭയിൽ അർദ്ധനാരീശ്വര പ്രതിഷ്ഠ. പകുതി സ്ത്രീ.. പകുതി പുരുഷൻ..
ഇരുണ്ടു പോയ ഓർമ്മകളുടെ ആളൊഴിഞ്ഞ തൂണുകൾക്കിടയിൽ നിന്നും നന്ദിനി ഓടി വന്നു
ഹരി.. ദേവിയുടെ നടയിൽ വച്ച് എന്റെ നെറ്റിയിൽ സിന്ദൂരം തൊട്ടു തരാമോ?
വാക്കുകൾ പരതി അവസാനം ഉറച്ച ശബ്ദത്തിൽ പറഞ്ഞു..
എനിക്കിതിലൊന്നും വിശ്വാസമില്ല. നിന്റെ വിശ്വാസങ്ങളെ എന്നിൽ കെട്ടിയേൽപ്പിക്കരുത്.
വിരലിൽ അമർത്തിയെടുത്ത സിന്ദൂരവുമായി അവൾ എന്നെ നോക്കി. ആ നിറഞ്ഞ കണ്ണുകൾ കാണാത്ത പോലെ ഞാൻ മുഖം തിരിച്ചു..
നഷ്ടസ്മൃതികളുടെ നൊമ്പരങ്ങൾ തീർത്ത അന്തരീക്ഷം തോരണങ്ങൾ തൂക്കി ആഘോഷിക്കുകയാണ്. ഹൃദയത്തിൽ ആരോ ശംഖു നാദധ്വനി ഉയർത്തുന്നു. സർവ്വശക്തനായ ഈശ്വരാ..സമസ്താപരാധവും പൊറുക്കുക. രക്ഷിക്കുക.
ഭീരു... ആരോ വിളിക്കുന്നു വീണ്ടും.
തിരിച്ചു നടക്കുമ്പോൾ ഞങ്ങൾ ഒന്നും മിണ്ടിയിരുന്നില്ല. നടയിറങ്ങി ഇടത്തോട്ടു തിരിഞ്ഞാൽ ഇറങ്ങാനുള്ള വഴിയാണ്. നിരപ്പാർന്ന സ്ഥലത്തു വിശ്രമിക്കാനായി ഇട്ടിരുന്ന സിമൻറു ബഞ്ചിൽ ഇരുന്നാൽ മലനിരകളും കാടുകളും കാണാം.
ഇത്തിരി നേരം നമുക്കിവിടെ..
ഞാൻ പാർവ്വതിയെ നോക്കി. .
ചുവന്ന സാരി , നെറ്റിയിലേക്കു വീണു കിടന്ന മുടിയിഴകൾ .
മലയടിവാരത്തിൽ നിന്നും റോഡിലൂടെ ഇഴഞ്ഞു കയറുന്ന വണ്ടികൾ . അകലങ്ങളിൽ ആരോ വരച്ച വരകൾ പോലെ അനന്തതയിൽ ലയിക്കുന്ന മലനിരകൾ. ഇടയ്ക്കു ചുവന്ന പൂക്കൾ വിരിയിച്ചു നിന്ന പച്ചപ്പുകൾ.. അതിനുമപ്പുറെ നിരന്നു കിടക്കുന്ന
പുൽമേടുകൾ.
അപ്പോഴാണതു ഞാൻ കണ്ടത്.
എന്റെ മുന്നിലേക്കു നീണ്ടു വന്ന കൈവിരലുകൾക്കിടയിൽ അമർത്തിപ്പിടിച്ച സിന്ദൂരച്ചുവപ്പ്. എന്തെങ്കിലും പറയും മുൻപേ പാർവ്വതി പറഞ്ഞു.
ഹരിയേട്ടാ. എന്റെ നെറ്റിയിൽ !!
വിശ്വാസങ്ങളെ അടിച്ചേൽപ്പിക്കുകയല്ല.. എങ്കിലും...!!!
കിഴക്കേ ആകാശത്തിലും ആരോ ഒരു നുള്ളു സിന്ദൂരം ചാർത്തിയിരുന്നു.
കരയാതിരിക്കാനായി ഞാൻ കണ്ണടച്ചു.
അപ്പോൾ.....
തേങ്ങലടിച്ചു നടന്ന ഒരിളം കാറ്റിൽ ഒരു ചുവന്ന പൂവ് കാടിന്റെ പച്ചപ്പിലേക്ക് കൊഴിഞ്ഞു വീഴുകയായിരുന്നു...
...പ്രേം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക