Slider

#കാന്താരിപ്പെണ്ണ്

0
"മണിക്കുട്ടീ നില്ലവിടെ എന്നെയിട്ടിങ്ങനെ ഓടിക്കരുത്.നിക്കു വയ്യ നിന്റെ കൂടെ ഓടാൻ"
ദേവൂന്റെ പരിഭവം പറയുന്ന ശബ്ദം കേകേട്ടാണു ലക്ഷ്മിയമ്മ പുറത്തക്ക് വന്നത്.
"ദേവൂട്ടിയേ മണിക്കുട്ടിയോട് കിന്നരിച്ചു നിൽക്കാതെ എന്നെയൊന്ന് സഹായിക്കു പെണ്ണേ"
"എനിക്കു പഠിക്കാൻ പോകണ്ടെ.അമ്മയെ സഹായിച്ചു നിന്നാലെന്റെ കാര്യം പോക്കാ"
അതും പറഞ്ഞു ദേവൂ മണിക്കുട്ടിയുടെ കയറി പിടിച്ചു തൊഴഴുത്തിൽ കൊണ്ടുചെന്നു കെട്ടി.
മാളു പശുവിനെ നോക്കിയവൾ പറഞ്ഞു .
"ടീ അമ്മയാണെന്നും പറഞ്ഞിങ്ങനെ നിന്നാൽ മതിയോ.നിന്റെ കുട്ടീനെ നീയല്ലാണ്ടാരാ നോക്കുന്നെ"
"ടീ മിണ്ടാപ്രാണിയോടാ ഇതൊക്കെ പറയുന്നെ.കൊളളാലോ നീയ്"
"അമ്മേ ഇരുകാലികളേക്കാൾ ഭേദം നാൽക്കാലികളാ.എന്തെങ്കിലും കൊടുത്താൽ അതിന്റെ സ്നേഹമെങ്കിലും കാണിക്കും"
ലക്ഷ്മിയമ്മ ദേവൂനോട് കൂടുതൽ വായിടില്ല.അവളൊരു വായാടിപ്പെണ്ണാണു.പറഞ്ഞു ജയിക്കാൻ കഴിയില്ല.
ദേവൂ കീഴടങ്ങുന്നത് ഒരാളുടെ അടുക്കൽ മാത്രമേയുള്ളൂ. ദേവൂട്ടന്റെ സ്വന്തം വിനുക്കുട്ടനു മുന്നിൽ മാത്രം .
കുളിച്ചൊരുങ്ങി വന്ന ദേവൂ ധൃതിയിൽ പുറത്തേക്കു നടക്കുന്നതിനിടയിൽ പറഞ്ഞു
"അമ്മേ ഞാനിറങ്ങി ട്ടാ"
"എടി പെണ്ണേ പുട്ടും പയറും പപ്പടവുമുണ്ട്.അതുകഴിച്ചിട്ടു പോടീ.നീയിനി ഉച്ചവരെ പട്ടിണിയിരിക്കേണ്ടി വരും"
"അമ്മേ സമയത്തിനു ചെല്ലുമ്പോൾ ബസ്കിട്ടില്ല.ഞാൻ പോണൂ"
ദേവൂട്ടിയെന്നും താമസിച്ചിറങ്ങുന്നതിനു കാരണം വിനുക്കുട്ടൻ ദേവീക്ഷേത്രത്തിലെ ആൽത്തറയിൽ കാത്തു നിൽക്കും.താമസിച്ചാൽ വിനുക്കുട്ടനെ കാണാൻ പറ്റിയെന്നു വരില്ല.
ദേവൂട്ടി വരുമ്പോൾ അക്ഷമനായി വിനുക്കുട്ടൻ നിൽപ്പുണ്ട്
"എന്താ ദേവൂട്ടാ ഇന്നും താമസിച്ചല്ലോ."
"സോറി വിനൂട്ടാ.മണിക്കുട്ടീടെ പിറകെ ഓടുന്നതാ സമയം പോണത്"
"ദേവൂട്ടാ ഞാൻ ഒരുകൂട്ടം പറഞ്ഞാലെന്റെ പെണ്ണു പിണങ്ങരുത്"
"വിനൂട്ടൻ കാര്യം പറയൂ ദേവൂട്ടനെ വീഷമിപ്പിക്കാതെ"
"ഗൾഫിലേക്ക് ഒരുചാൻസ് വന്നിട്ടുണ്ട്. ദേവൂട്ടനു അറിയാലോ വീട്ടിലെ കാര്യങ്ങളെല്ലാം.ഞാൻ പോയിവരാം.നമ്മുക്കും ജീവിക്കാൻ പൈസ വേണ്ടേ"
ഒരുനിമിഷം ദേവൂ.നിശ്ചലയായി.കാതുകൾ കൊട്ടിയടക്കപ്പെട്ടതു പോലെ.വിനൂട്ടനില്ലാത്ത ലോകം ചിന്തിക്കാനെ കഴിയുന്നില്ല.ഇപ്പോൾ വിനൂട്ടനും ദൂരേക്കു പോകുന്നു.ഈ വിരഹതീവ്രതയിൽ ഞാൻ ഉരുകണമല്ലോ ദേവിയേ
ബാല്യം മുതലേ തന്റെയടുത്ത കളിക്കൂട്ടുകാരനാണു വിനൂട്ടൻ.നാട്ടുമാവിൽ നിന്നും പഴുത്തു തുടുത്ത മാങ്ങായും തേനൂറുന്ന ആഞ്ഞിലിചക്കയും സ്വാദൂറുന്ന ഞാവൽപ്പഴവും ആരും കാണാതെ വിനൂട്ടൻ തനിക്കു തരുമായിരുന്നു.
പിന്നീട് പ്രണയത്തിന്റെ വർണ്ണങ്ങൾ മനസിൽ കൂടു കിട്ടിയപ്പോഴും വിനൂട്ടനായിരുന്നു മനസിൽ.ഇഷ്ടം തുറന്നു പറയാതെ തന്നെ പരസ്പരം മനസ്സറിഞ്ഞു സ്നേഹിച്ചവരാണു തങ്ങളിരുവരും.
പ്രണയം വീട്ടിലറിഞ്ഞപ്പോളന്നു ഭയങ്കര ബഹളമായിരുന്നു ഏട്ടനും അച്ഛനും കൂടി. പഠിത്തം വരെ നിർത്തുന്ന ഘട്ടമായപ്പോൾ വിനൂട്ടനെയിനി കാണില്ലെന്നു പറയണ്ടി വന്നു.പഠിക്കാൻ പോവുന്ന യാത്രയിൽ വിനൂട്ടനെ ദൂരെ നിന്നെങ്കിലും കൊതിയോടെയൊന്നു കാണാമെന്നു വിചാരിച്ചായിരുന്നു അങ്ങനെ പറഞ്ഞത്.
"ദേവൂട്ടാ നീയെന്താ ഒന്നും പറയാത്തെ.പെണ്ണിന്റെ കണ്ണുനിറഞ്ഞുവല്ലോ"
"ഇല്ല വിനൂട്ടാ കണ്ണിലു പൊടിവീണതാ"
"പെണ്ണേ നിന്നെഞാൻ ഇന്നലെമുതൽ കാണാൻ തുടങ്ങിയതല്ല.പ്രണയം മനസിൽ കൂടുകൂട്ടിയപ്പോൾ എന്റെയീ ഇടനെഞ്ചിൽ കയറിയതാ ഈ കാക്കപ്പുള്ളി കാന്താരിപ്പെണ്ണ്.നിന്റെയീ മുഖഭാവമൊന്ന് മാറിയാൽ,സ്വരമൊന്ന് ഇടറിയാൽ എനിക്കറിയാം ദേവൂട്ടന്റെ മനസ്സ്"
"വിനൂട്ടാ..ഞാൻ .ഞാൻ"
സ്വരമിടറിയപ്പോൾ മെല്ലെയൊന്നു തേങ്ങി ദേവൂ.ആ തേങ്ങലുകൾ വിനുക്കുട്ടന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്നു.
മൗനത്തിന്റെ ഭാഷ നിശബ്ദമായപ്പോൾ ഹൃദയങ്ങൾക്കൊണ്ടവർ സംസാരിച്ചു.കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞവർ പിരിഞ്ഞു.
വിനൂട്ടൻ നാളെ പോവുകയാണു .ദേവൂനു സങ്കടം സഹിക്കുവാനായില്ല.നിറമിഴികളെയവൾ ശ്വാസിച്ചെങ്കിലും മനസ്സ് ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു.നിലക്കാത്ത പേമാരിയായി.
പിറ്റേദിവസം വിനുക്കുട്ടന്റെ ഫോൺ വിളി ദേവൂനെ തേടിയെത്തിയപ്പോൾ അതുവരെ അടക്കിപ്പിടിച്ചിരുന്ന അവളു സങ്കടങ്ങൾ പെരുമഴയായി അവനിലേക്കു പെയ്തിറങ്ങി.നിമിഷങ്ങൾക്കു ഒരുപാട് ദൈർഘ്യമുളളതു പോലെ ഇരുവർക്കും തോന്നി.ഒടുവിൽ മൗനങ്ങളെ വിനുക്കുട്ടൻ ഭംഞ്ജിച്ചു.
"ദേവൂട്ടാ ഞാനിറങ്ങി. കാണാൻ വരാൻ നിനക്കു കഴിയില്ലെന്നറിയാം.എങ്കിലും വെറുതെയൊരു മോഹം തോന്നുവാ.എന്റെ ദേവൂട്ടൻ വന്നിരിന്നങ്കിലെന്ന്"
അതുംകൂടി കേട്ടതെ ദേവൂപൊട്ടിക്കരഞ്ഞു.ഹൃദയം കീറി മുറിക്കുന്ന വേദനയിൽ വിനുക്കുട്ടൻ ഫോൺ കട്ടുചെയ്തു.
പ്രവാസിയിടെ ദുരിതവും പേറി വിനൂട്ടൻ ജീവിക്കുമ്പോൾ ദേവൂന്റെ ആശ്വാസവാക്കുകൾ ആയിരുന്നു അവനെയവിടെ നിൽക്കുവാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്.ആകെ കിട്ടുന്ന ഒഴിവുദിവസം വിനുക്കുട്ടൻ ഫെയ്സ്ബുക്കിൽ ദേവുമായി ചാറ്റിയും വീഡിയോ കോളിൽ കണ്ടു സംസാരിച്ചും പരിഭവങ്ങളും പരാതികളും പങ്കുവെച്ചു.
ഇതിനിടയിൽ ഓൺലൈൻ സാഹിത്യ ഗ്രൂപ്പിൽ അവനെഴുതിയ ദേവൂട്ടന്റെയും വിനുക്കുട്ടന്റെയും പ്രണയകഥകൾ വായനക്കാരിലും നോവുകൾ പടർത്തി.കാല്പനികതകൾ നിറഞ്ഞ അവന്റെ പ്രണയകഥകൾക്ക് വല്ലത്തൊരു ആകർഷണമായിരുന്നു.ജീവതത്തിൽ നിന്നും ചീന്തിയെടുത്ത അനുഭവങ്ങളായതിനാലാവാം വശ്യതയുണർത്തുന്ന കഥകൾ പുതിയൊരു അനുഭവമായി വായനക്കാരുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയത്.
ഇടത് മേൽച്ചുണ്ടിലെ കാക്കപ്പുളളിയെയും മൂക്കുത്തിയണിഞ്ഞ ദേവൂട്ടിയും വിനുക്കുട്ടനുമായി ഒന്നിക്കാൻ വായനക്കാർ ആത്മാർത്ഥമായി ആഗ്രഹിച്ചു.
മൂന്നുവർഷത്തെ പ്രവാസജീവിതത്തിനിടയിൽ ഇന്ന് വിനുക്കുട്ടൻ നാട്ടിലെത്തുകയാണെന്നറിഞ്ഞ ദേവൂ അതീവ സന്തുഷ്ടയായി കാണപ്പെട്ടു.പ്രിയപ്പെട്ടവനെ ഒരുനോക്കു കാണുവാനായി അവളുടെ ഹൃദയം വെമ്പൽക്കൊണ്ടു.അവന്റെ വരവറിഞ്ഞ വീട്ടുകാർ ദേവുവിനു വീടിനു പുറത്തേക്കിറങ്ങുവാനുളള അനുമതി നിഷേധിച്ചു.
നാട്ടിലെത്തിയ വിനൂട്ടനെ അമ്മ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി.
"അവളിപ്പോൾ തടവറിയിലാണവിടെ.അവളെന്നെ വന്നു കണ്ടിരുന്നു മോനെ.നിക്കും അവളെ ഇഷ്ടമായി.കുറച്ചു വാ കൊണ്ടുള്ള കസർത്ത് അവൾക്കുണ്ടന്നെയുളളൂ.അങ്ങനെയുളളവർ ശുദ്ധപാവങ്ങളാ.സ്നേഹിക്കാനറിയാവുന്ന നല്ലൊരു മനസ്സുണ്ടവൾക്ക്.ഞാനും കൂടി വരാം മോനെ.മാന്യമായി പെണ്ണുചോദിക്കാം നമുക്ക്"
"അതിനവർ ദേവൂട്ടനെ തരില്ലമ്മേ"
"നീയാണൊരുത്തനല്ലേ.അവർ സമ്മതിച്ചില്ലെങ്കിൽ അവളിറങ്ങി വരുമെങ്കിൽ അന്തസായി വിളിച്ചിറക്കി കൊണ്ട് വരണം എന്റെ മോളെ മനസ്സിലായോടാ നിനക്ക്"
അമ്മയും മകനും കൂടി ചെന്ന് അന്തസ്സായി പെണ്ണുചോദിച്ചു.സമ്മതിക്കാതിരുന്ന അവരുടെ മുന്നിലൂടെ സ്നേഹിച്ച പെണ്ണിനെ മാന്യമായി തന്നെ വിളിച്ചിറക്കി കൊണ്ടുപോന്നു.
ആദ്യരാത്രിയുടെയന്ന് കുത്തികുറിക്കുകയായിരുന്ന വിനുക്കുട്ടന്നരികിലേക്ക് ഗ്ലാസിൽ പാലുമായി ദേവു കടന്നുവന്നു
"വിനുക്കുട്ടാ എന്താ കുത്തികുറിക്കണേ"
"നമ്മളൊന്നായ കഥ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുവാ.ടൈപ്പു ചെയ്തു കഴിഞ്ഞു"
"അതൊക്കെ പിന്നീട് സമയം പോലെ ചെയ്താൽ പോരെ"
"പോരാ ദേവൂട്ടാ.നമ്മളെക്കാൾ ആകാംഷയാണു വായനക്കാർക്ക്. ദേവൂട്ടൻ വിനുക്കുട്ടന്റെ സ്വന്തമായോ എന്നറിയാൻ ഇൻബോക്സിൽ സന്ദേശങ്ങൾക്കൊണ്ടു നിറഞ്ഞിരിക്കുന്നു"
ആ സന്ദേശങ്ങൾ ദേവൂട്ടി വായിക്കുമ്പോൾ വല്ലാത്തൊരു ആവേശം അവളിൽ പടർന്നു പിടിച്ചു
"ശരിയാ വിനൂട്ടൻ പറഞ്ഞത്.നമ്മൊളന്നായത് അവരും അറിയണം.അതല്ലെ അതിന്റെ ശരി.നമ്മുടെ ചിത്രങ്ങൾ വെച്ചു പോസ്റ്റു.അവരറിയട്ടെ കാണാമറയത്തിരുന്ന ദേവൂട്ടനും വിനുക്കുട്ടനും ഇവരായിരുന്നെന്ന്"
കഥ പോസ്റ്റിയട്ട് ദേവൂട്ടനെ തന്നിലേക്ക് ചേർക്കുമ്പോൾ വിനുക്കുട്ടൻ കണ്ടു.
താനവൾക്കു ഗൾഫിൽ നിന്നും കൊണ്ട് വന്നുകൊടുത്ത ചുവന്ന രത്നക്കല്ല് പതിപ്പിച്ച മൂക്കുത്തിയുടെ തിളക്കം
പിന്നെ വിറക്കുന്നയവളുടെ മേൽച്ചുണ്ടിനു ഇടതുവശത്തെ കുഞ്ഞു കാക്കപ്പുള്ളിയും"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo